ഞങ്ങളുടെ പങ്കാളികള്‍

 • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) logo

  നിംഹാന്‍സ് ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു ആക്റ്റ് പ്രകാരം 'ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനം' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്ത് മാനസികാരോഗ്യ രംഗത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണ്. നിംഹാന്‍സ് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മറ്റും വിവിധ സേവനങ്ങള്‍ നല്‍കുക മാത്രമല്ല, മാനസികാരോഗ്യ മേഖലയിലും ന്യൂറോ സയന്‍സിലും സുപ്രധാനവും നിര്‍ണായകവുമായ നിരവധി ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. 
  വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ ആശയവുമായി ഞങ്ങള്‍ നിംഹാന്‍സിന്‍റെ ഡയറക്റ്റര്‍/വൈസ് ചാന്‍സിലറെ സമീപിച്ചപ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ ഞങ്ങളുടെ ആശയം അംഗീകരിക്കുകയും ഞങ്ങളുടെ പങ്കാളിയാകാന്‍ സമ്മതിക്കുകയും ചെയ്തു. മാനസികാരോഗ്യ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സ്ഥാപനം  ഞങ്ങളുടെ പങ്കാളിയായി ഉണ്ട് എന്നത് ഞങ്ങള്‍ക്ക് വളരെയധികം അഭിമാനകരമായ കാര്യമാണ്.  ഞങ്ങള്‍ വിവിധ ആവശ്യങ്ങളും ആശയങ്ങളും നിര്‍ദ്ദേശങ്ങളുമായി സമീപിച്ചപ്പോള്‍ നിംഹാന്‍സിലെ സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും മറ്റ് വിദഗ്ദ്ധരും ഞങ്ങള്‍ക്ക് നല്‍കിയ ഉപാധികളില്ലാത്ത പിന്തുണയുടേയും നിസീമമായ ആവേശത്തിന്‍റേയും പ്രോത്സാഹനത്തിന്‍റേയും അറിവും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതില്‍ കാണിച്ച ഉദാരമനസ്കതയുടേയും ഫലമാണ് ഈ പോര്‍ട്ടല്‍. നിംഹാന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി http://www.nimhans.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

 • മഹിതി ഇന്‍ഫോടെക് logo

  ഇന്‍റര്‍നെറ്റിലൂടെ മാനസികാരോഗ്യം സംബന്ധിച്ച വിവിധ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു സംവിധാനം സജ്ജമാക്കുന്നതിന് സാങ്കേതിക സഹായം  ആവശ്യമായി വന്നപ്പോള്‍  പോര്‍ട്ടലുകള്‍ ഉണ്ടാക്കുന്നതില്‍ പരിചയ സമ്പന്നരായ നിരവധി സ്ഥാപനങ്ങളിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഒരു അധിക യോഗ്യത കൂടി വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സമൂഹത്തിന്‍റെ വിവിധ മേഖലകളുമായും വിവിധ സാമൂഹ്യ പ്രശ്നങ്ങളുമായും മെച്ചപ്പെട്ട ബന്ധം പുലര്‍ത്താനും ഞങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹ്യമായ മാറ്റം, അല്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തിയുടെ അനന്തര ഫലം മനസിലാക്കുന്നതിനായി അല്‍പം കൂടുതല്‍ ദൂരം നടക്കാന്‍ കഴിവുള്ളവരുമായിരിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആ നിര്‍ബന്ധം. ഈ വിശേഷഗുണങ്ങള്‍ ഞങ്ങള്‍ മഹിതിയില്‍ കണ്ടു, വികസന മേഖലയിലാണ് അതിന്‍റെ വേരുകള്‍. 
  മഹിതി ഇന്‍ഫോടെക് വിവരസാങ്കേതിക വിദ്യ (ഐടി)സേവനം നല്‍കുന്ന കമ്പനിയാണ്. അവര്‍ ലോകത്തെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് സമഗ്രവും സമ്പൂര്‍ണവുമായ സാങ്കേതിക സേവനങ്ങള്‍ നല്‍കിവരുന്നു. മഹിതി ഇന്‍ഫോടെക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.mahiti.org/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

 • ടൈംലൂപ് logo

  കണ്ടറിയുന്നതിന് വായിച്ചറിയുന്നതിനേക്കാള്‍ ശക്തിയുണ്ടാകും എന്നാണല്ലോ പറയുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കാര്യത്തില്‍ അത് വളരെ വാസ്തവവുമാണ്. മാനസികാരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ ധാരാളം കഥകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും മറ്റും പറയുന്നുണ്ട്, ചിലപ്പോള്‍ ചിലത് നേരിട്ട് പറയുന്നു, മറ്റു ചിലപ്പോള്‍ വാചകങ്ങള്‍ക്കിടയില്‍ ഒളിച്ചുവെച്ച് പറയുന്നു. ഈ കഥകള്‍ക്ക് അനുബന്ധമായി ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ അവതരിപ്പിക്കുന്ന വിഷയത്തിന്‍റെ ഉള്ളറിയാനുള്ള കഴിവും അതുണ്ടാക്കുന്ന അനന്തരഫലത്തിന്‍റേയും സ്വാധീനത്തിന്‍റേയും സാമൂഹികമായ മാറ്റത്തിന്‍റേയും ശക്തിയും മനസിലാക്കാനുള്ള ഉള്‍ക്കാഴ്ചയുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം വേണം പ്രവര്‍ത്തിക്കാന്‍ എന്നൊരു ദൃഢനിശ്ചയത്തിലെത്തി. ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല, ഞങ്ങള്‍ രണ്ട് യുവ ഫോട്ടോഗ്രാഫര്‍മാരെ കണ്ടെത്തി- ടൈംലൂപ്പിന്‍റെ സ്ഥാപകരായ വര്‍ഷയും പാര്‍ത്ഥവിയും.
   
  " ഞങ്ങള്‍ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു യുവസംരംഭമാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ച് ഞങ്ങള്‍ക്കൊരു കാഴ്ചപ്പാടുണ്ട് - ഫോട്ടോയെടുക്കുക, എന്നാല്‍ ഒരു സര്‍ഗാത്മകതയുള്ള, അര്‍ത്ഥമുള്ള ഒരു സംഭാഷണത്തിന്, ഒരു ചലനത്തിന് അല്ലെങ്കില്‍ ഒരു ചെറിയ ചിരിക്കെങ്കിലും കാരണമായേക്കാവുന്ന തരത്തിലുള്ള ഫോട്ടോകള്‍ എടുക്കുക- എന്നതാണ് ഞങ്ങളുടെ ആ കാഴ്ചപ്പാട്."