മദ്യാസക്തി : ധാരണകളും വസ്തുതകളും

 
ധാരണ : മദ്യാസക്തൻ ആകുന്നതും ആസക്തവാനായി തുടരുന്നതും തിരഞ്ഞെടുക്കലാണ്.
 
വസ്തുത : മദ്യാസക്തി വെറുമൊരു തിരഞ്ഞെടുക്കൽ കാര്യമല്ല. ഒരു വ്യക്തി മദ്യം കഴിക്കാനായി തിരഞ്ഞെടുക്കുമ്പോൾ അതിൽ ആസക്തൻ ആകാനുള്ള സാധ്യത മറ്റു പല ഘടകങ്ങളെയും, കൂടുതൽ സങ്കീർണമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തി മദ്യത്തിന് ആശ്രിതൻ ആകുകയോ അല്ലെങ്കിൽ ആസക്തൻ ആകുകയോ ചെയ്യുന്നത് അവർ ജീവിക്കുന്ന ജീവിത പശ്ചാത്തലം,പാരമ്പര്യം തുടങ്ങി നിരവധി  ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ്. തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് അതിൽ ചെറിയ പങ്കു മാത്രമെ ഉള്ളൂ. 
 
ധാരണ : എനിക്ക് ആവശ്യം ഉള്ളിടത്തോളം മദ്യം എനിക്ക് കുടിക്കാം, നിയന്ത്രണം നഷ്ടമാകില്ല. 
 
വസ്തുത : മസ്തിഷ്ക പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തി മദ്യം മനുഷ്യ ശരീരത്തെ ബാധിക്കും. ഓരോ മനുഷ്യനും അയാളുടെതായ പരിധികൾ ( അത് ഉയരം, ശരീര ഭാരം, ലിംഗഭേദം, പാരമ്പര്യം എന്നിവയെ ആശ്രയിച്ചിരിക്കും)    ആണ് നിയന്ത്രണം നഷ്ടപ്പെടുന്നതിനു മുൻപ് എത്രത്തോളം മദ്യം കുടിക്കാം എന്ന് നിശ്ചയിക്കുന്നത്. എന്തായാലും കഴിഞ്ഞ തവണ ഉപയോഗിച്ചതിലും കൂടുതൽ മദ്യം ഉപയോഗിച്ചാലേ    കുടിച്ചു എന്ന് തോന്നുകയുള്ളൂ എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മദ്യത്തിന് ഇടം കൊടുക്കുന്ന അവസ്ഥ വന്നു എന്ന് കരുതാം. ഇങ്ങനെ ഇടം കൊടുക്കുന്നത് ആസക്തിയുടെ ഒരു മുന്നറിയിപ്പ് ആയി കരുതുകയും സഹായം തേടുകയും വേണം. 
 
ധാരണ : ഞാൻ എത്ര മദ്യം കുടിച്ചാലും ഒരു കപ്പ് കാപ്പി കുടിക്കുന്നതോടെ ഉടനടി മദ്യ ലഹരിയിൽ നിന്നും മോചനം ലഭിക്കും 
 
വസ്തുത : ഒരു സാധാരണ മനുഷ്യ ശരീരത്തിന് ഒരു മണിക്കൂറിൽ ഒരു തവണ കുടിക്കുന്ന മദ്യത്തോടുള്ള പ്രക്രിയക്ക് കഴിയും. നിങ്ങൾ ഒരു മണിക്കൂറിൽ ഒരു തവണ മദ്യം കുടിച്ചാൽ നിങ്ങളുടെ കരൾ മദ്യത്തിലുള്ള വിഷാംശം ശരീരത്തിൽ നിന്നും പുറത്തു കളയാൻ പ്രവർത്തിക്കും. നിങ്ങൾ കൂടുതൽ കുടിക്കുമ്പോൾ കൂടുന്ന അളവിന് അനുസരിച്ചു കരളിനു പ്രവർത്തിക്കുവാൻ കഴിയാതെ വരുന്നു. ഇതോടെ മദ്യം ശരീരത്തിൽ തന്നെ നില നില്ക്കുന്നു.മദ്യ ലഹരിയിൽ നിന്നും നിങ്ങളെ മോചിപ്പിക്കുവാൻ ഒരു പക്ഷേ കാപ്പിക്ക് കഴിയുമായിരിക്കും. എന്നാൽ  മദ്യം ശരീരത്തിൽ നില നിൽക്കുകയും അത് പുറത്തു കളയുന്നതിനു സമയം വേണ്ടി വരികയും ചെയ്യും. 
 
ധാരണ : എനിക്ക് എപ്പോൾ ആവശ്യമെന്ന് തോന്നിയാലും ഇതിൽ നിന്നും പിന്മാറാൻ കഴിയും. ഇനിയും വേണ്ടെന്നുള്ള തീരുമാനം എടുക്കുന്നില്ല എന്നേയുള്ളൂ 
 
വസ്തുത :  ഏറെ കാലമായി  നിങ്ങൾ കുടിക്കുകയും അതിൽ ആശ്രിതൻ ആകുകയും ചെയ്തതായി തിരിച്ചരിഞ്ഞിട്ടുണ്ട് എങ്കിൽ നിങ്ങളുടെ ആസക്തിയെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയാതെ വരാം. മദ്യത്തോടു ഇല്ല എന്ന് പറഞ്ഞു നിർത്താൻ  കഴിയുന്നതിലും  അധികമായി അത് വളർന്നിരിക്കുന്നു.നിങ്ങൾക്ക് ഇത്തരം ഒരു പ്രശ്നം ഉണ്ടെന്നു തോന്നുന്നു എങ്കിൽ സഹായം തേടുക. 
 
ധാരണ : എന്റെ പുഅരധിവാസത്തിനും ചികിത്സക്കും ശേഷം ഇപ്പോൾ എനിക്ക് എങ്ങനെ മദ്യം ഒഴിവാക്കണം എന്ന് അറിയാം. ഒന്നോ രണ്ടോ ഗ്ലാസ് മദ്യം കുടിക്കുന്നത് എനിക്ക് ഒരു ഹാനിയും വരുത്തില്ലെന്ന് ഉറപ്പാണ്. 
 
വസ്തുത : മദ്യത്തോടുള്ള ആസക്തിയിൽ നിന്നും വിമുക്തി നേടുക എന്നത് ജീവിത കാലം മുഴുവൻ നീണ്ടു നില്ക്കുന്ന ഒരു യാത്രയായി കരുതണം. താങ്കളുടെ ചികിത്സക്കും പുനരധിവാസത്തിനും ശേഷം രോഗം തിരികെ വരാനുള്ള സന്ദർഭങ്ങൾ സംബന്ധിച്ചു നിങ്ങൾക്ക് ഒരു ധാരണ ഉണ്ടാകണം. നിങ്ങൾ എത്ര കാലം മദ്യം ഉപയോഗിക്കാതിരുന്നു എങ്കിലും അത് കാര്യമല്ല. ഒരു തവണ ഉപയോഗിക്കുന്ന മദ്യം പോലും രോഗം തിരികെ വരുന്നതിനു കാരണമാകും. ആസക്തി നിങ്ങളിലേക്ക് തിരികെ വരുന്ന സാഹചര്യത്തിലാണ് നിങ്ങളെങ്കിൽ    ഡോക്ടറുടെ അല്ലെങ്കിൽ ചികിൽസിക്കുന്നവരുടെ സഹായം തേടുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org