മികച്ച പരിശീലനത്തിന് സഹായിക്കുന്ന അഞ്ചു യോഗാ ആപ്പുകൾ

യാത്രക്കിടയിലോ വീടിന്റെ സ്വസ്ഥതയിലോ പരിശീലിക്കാം
യോഗ പാരമ്പര്യ വാദികൾ എതിർത്തേക്കാം, എന്നാൽ യോഗാ ക്ലാസ്സിൽ പങ്കെടുക്കാൻ സൗകര്യം ലഭിക്കാത്തവർക്കു പ്രയോജനകരമാണ് പുതുതായി തുടങ്ങുന്ന ആപ്ലിക്കേഷനുകൾ അഥവാ ആപ്പുകൾ.ഞങ്ങൾ  അപ്ലിക്കേഷൻ സ്റ്റോറുകളിൽ  പരിശോധിച്ചപ്പോൾ പല തരത്തിലുള്ള ആപ്പുകൾ ലഭ്യമാണെന്ന് മനസിലായി. യോഗ ഗുരുവിനെ പകരം വെക്കാൻ മറ്റൊന്നും ഇല്ലെങ്കിലും അല്പം പോലും യോഗ ചെയ്യാതിരിക്കുന്നതിനേക്കാൾ ഭേദം ഈ ആപ്പുകൾ തന്നെയാണ്. വൈറ്റ് സ്വാൻ ഫൌണ്ടേഷൻ പ്രതിനിധി എം. പ്രിയങ്ക മൊബൈൽ ഫോൺ പ്ളാറ് ഫോമിൽ ലഭ്യമായ അഞ്ചു ആപ്പുകൾ പരിശോധിക്കുകയും അവയിലെ നല്ല വശവും മോശമായതും കണ്ടെത്തുകയും ചെയ്യാൻ ശ്രമം നടത്തി. 
യോഗ പ്രേമികൾക്കിടയിലെ സമ്പർക്കത്തിന്റെയും ജന സമ്മതിയുടെയും അടിസ്ഥാനത്തിലാണ് ഇവ തിരഞ്ഞെടുത്തത്. 
1. ഡെയിലി യോഗ (ഐഒഎസ്)
ഐഒഎസ്, വിൻഡോസ്,ആൻഡ്രോയിഡ് എന്നീ മൂന്നു മൊബൈൽ പ്ലാറ്റുഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇടയിൽ ഏറെ പ്രചാരവുമുണ്ട്. ഒരു യോഗി ആസനങ്ങൾ ചെയ്തു കാണിക്കുന്നതാണ്  ഡെയിലി യോഗ. താഴെ പറയുന്ന വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സ്റ്റാർട്ട് ട്രെയിനിങ്, പോസ് ലൈബ്രറി, കമ്മ്യൂണിറ്റി, യോഗ മ്യൂസിക്, മോർ ഇൻഫോ, മോർ ആപ്പ്സ് . ഈ ആപ്ലിക്കേഷനിൽ ഒരു സ്വതന്ത്ര പതിപ്പ് ലഭ്യമാണെങ്കിലും പൂർണതയ്ക്ക് ഉയർന്ന പതിപ്പിലേക്കു പരിഷ്കരിക്കണം.
ഗുണകരമായവ എന്തൊക്കെ? 
  • ശാരീരീക മികവ് ലക്ഷ്യമാക്കി നിങ്ങൾക്ക് സ്വന്തം കാര്യക്രമം തയ്യാറാക്കാം. 
  • ചലന ദൃശ്യങ്ങൾ ഉന്നത മികവിൽ ഉള്ളതാണ് 
  • ആപ്പിലെ പോസ് ലൈബ്രറി ഓരോ നിലയും  സംബന്ധിച്ച് വിശദമായ വിവരണവും ഓരോന്നും നൽകുന്ന ഗുണങ്ങളും വെളിപ്പെടുത്തുന്നു. * ഡൌൺ ലോഡ്  ചെയ്താലും  ആസനങ്ങൾ അനുകരിക്കുന്ന വിഡിയോകൾ പ്രവർത്തിക്കും. 
തടസ്സങ്ങൾ എന്തെല്ലാം? 
  • ഓൺലൈനിൽ ഉപയോഗിക്കുന്ന ഉപയോക്താവ് അൽപ നേരം വീഡിയോ നിർത്തിയാൽ പരസ്യങ്ങൾ പോപ്പ് അപ്പ് രീതിയിൽ സ്‌ക്രീനിൽ തെളിയും. വീണ്ടും സെഷൻ പുനരാരംഭിക്കുമ്പോൾ ഇവ അപ്രത്യക്ഷമാകില്ല. 
2. സിംപ്ലി യോഗ (ആൻഡ്രോയിഡ്)
ഈ യോഗ ആപ്പിൾ 2 തലത്തിലുള്ള പ്രവർത്തനങ്ങൾ ലഭ്യമാണ്. 20,40,60 മിനിറ്റ വീതമുള്ളതാണ് ഇവ. യോഗ മുറകളുടെ തീവ്രത അനുസരിച്ച് നില മാറും.സ്വതന്ത്രവും ഉയർന്നതുമായ പതിപ്പുകൾ ലഭ്യമാണ്. 
ഗുണകരമായവ എന്തെല്ലാം? 
  • യോഗ അഭ്യാസം എല്ലാം തന്നെ ചലന ദൃശ്യങ്ങളായി തയ്യാറാക്കിയിരിക്കുന്നു. ഇവ വേഗംലോഡ് ചെയ്യാനും കഴിയും.. 
  • യോഗ തുടക്കക്കാർക്ക് ഈ ആപ് ഏറെ ഗുണകരമാണ്.
ഗുണകരമല്ലാത്തവ എന്തെല്ലാം? 
  • ചലന ദൃശ്യങ്ങൾ ഡൌൺ ലോഡ് ചെയ്യാൻ കഴിയില്ല.ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിൽ ഈ ആപ്  ഉപയോഗിക്കാൻ കഴിയില്ല. 
  • നിങ്ങൾക്ക് ഹിതകമായ വിധത്തിൽ അത്  പ്രവർത്തിപ്പിക്കാനാകില്ല 
  • സ്വതന്ത്ര പതിപ്പ് ആദ്യ തലത്തിലെ ആസനങ്ങൾക്കു മാത്രമേ ലഭ്യമാകുന്നുള്ളൂ. 
3- യോഗ സ്റ്റുഡിയോ (ഐഒഎസ്)
യോഗയിലെ തുടക്കാർക്കും പരിചിതർക്കും ഇടയിൽ ഏറെ പ്രചാരമുള്ളതാണ് ഈ ആപ്. യോഗ സ്റ്റുഡിയോ പണം നൽകി സ്വീകരിക്കേണ്ട ആപ് ആണ്. ഇതിൽ യോഗ മുറകൾ അനുകരിക്കുന്ന ക്‌ളാസ്സുകൾക്ക്  ശാന്തികരമായ നിലയിൽ ശബ്ദം കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് ലഭ്യമായ സമയത്തിനു അനുസരിച്ച് ക്രമീകരിക്കാനുള്ള സംവിധാനവും ഉണ്ട്. ഉയർന്ന നിലയിലുള്ള   ഒരു പതിപ്പ് മാത്രം ഉള്ള ഈ ആപ്പിന് 250 രൂപയാണ് വില . 
ഗുണങ്ങൾ ഏതെല്ലാം?
  • റെക്കോർഡ് ചെയ്ത ക്ലാസ്സുകൾ വിവിധ തലങ്ങളിൽ ഉള്ളവർക്കായി തയ്യാറാക്കിയതാണ്. തുടക്കക്കാർ, അല്പം പരിചയമുള്ളവർ, അനുഭവജ്ഞർ എന്നിവർക്കുള്ളവ ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിലും ഡൌൺ ലോഡ് ചെയ്തു ഉപയോഗിക്കാം. 
  • ആപ്ലിക്കേഷനിൽ പതിവായി യോഗ സംബന്ധമായ സമകാലിക വിവരങ്ങൾ നൽകും. പുതിയയോഗ നിലകളും പരിചയപ്പെടുത്തുന്നു . 
  • നിങ്ങളുടെ സമയത്തിനും യോഗ ചെയ്യുന്ന തീവ്രതക്കും അനുസൃതമായി മുറകൾ തയ്യാറാക്കിയിരിക്കുന്നു. 
 ഗുണകരമല്ലാത്ത കാര്യങ്ങൾ
  • ആപ്പിനെ മനസിലാക്കുവാൻ സഹായിക്കുന്ന ഒരു സ്വതന്ത്ര പതിപ്പ് ലഭ്യമല്ല. 
  • സംഗീതം നിശബ്ദമാക്കുവാൻ കഴിയുന്നില്ല. 
 4. യോഗ ക്യുയർ (വിൻഡോസ്)

വിൻഡോസ് പ്ലാറ്റ് ഫോമിൽ ലഭ്യമായ സമഗ്ര ആപ്പാണ് യോഗ ക്യുയർ. ഇതിനു മൂന്നു വിഭാഗങ്ങളുണ്ട്. മൈ ബോഡി, മൈ ഹെൽത്ത്, യോഗ സെന്റേഴ്സ് ( രാജ്യത്താകമാനമുള്ള യോഗ പരിശീലന കേന്ദ്രങ്ങളുടെ വിവരം). മൈ ബോഡി വിഭാഗം ശരീര ഭാഗങ്ങളായ തലച്ചോറ് , തോളുകൾ, തൈറോയ്ഡ്, ഉദരം തുടങ്ങിയ ഭാഗങ്ങൾക്ക് ഗുണം ലഭിക്കുന്ന പ്രത്യേക ആസനങ്ങളുടെ  പ്രയോജനം വ്യക്തമാക്കുന്നു. മൈ ഹെൽത്ത് വിഭാഗത്തിൽ രക്ത സമ്മർദ്ദം, നടുവേദന, പ്രമേഹം തുടങ്ങിയ പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ആസനങ്ങൾ വ്യക്തമാക്കുന്നു. ആനിമേറ്റ് ചെയ്ത വിഡിയോകൾ റീപ്ലേ സൗകര്യം ഉള്ളതാണ് . 

ഗുണകരമായ കാര്യങ്ങൾ എന്തെല്ലാം ? 
  • റിസലിയൂഷൻ കുറഞ്ഞവ ആയതിനാൽ ഫ്ലാഷ് വിഡിയോകൾ അധികം ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിലും ഉപയോഗിക്കാം. 
  • ശരീര നന്മക്കു ഉതകുന്ന ആസനങ്ങൾ പരിശീലനത്തിനു അനുസൃതമായി രൂപപെടുത്താം. 
ഗുണകരമല്ലാത്ത കാര്യങ്ങൾ ഏതെല്ലാം? 
  •  വളരെ അധികം പരസ്യങ്ങൾ 
  • ഫ്‌ളാഷിലുള്ള വിഡിയോകൾ ഇടയ്ക്കു നിർത്താനും വീണ്ടും പ്രവർത്തിപ്പിക്കാനുമുള്ള സൗകര്യം ഇല്ലാത്തവയാണ്. 
5. യോഗ.കോം (ആൻഡ്രോയിഡ് )
വ്യക്തികളുടെ വൈഭവങ്ങളുടേയും സിദ്ധികളുടേയും സാകല്യം വെളിപ്പെടുത്തടുന്ന 289 മുറകളുടെയും 37 ശ്വസന മുറകളുടെയും മേന്മയിൽ യോഗ.കോം വളരെയധികം പരിശീലനം നടത്താനുള്ള അവസരം ഒരുക്കുന്നു. ഉദാഹരണത്തിന് ഓരോ യോഗ മുറക്കും അനുരൂപമായ ചിത്രമോ അല്ലെങ്കിൽ വീഡിയോയോ ലഭ്യമാണ്. 
ഗുണകരമായ കാര്യങ്ങൾ ഏതെല്ലാം? 
  • സ്വതന്ത്ര പതിപ്പിൽ തന്നെ വിവിധ ആസന രീതികൾ ലഭ്യമാക്കുന്നു. 
  • വിഡിയോകൾ ഉയർന്ന മേന്മയിലുള്ളതാണ്. ശരീരത്തിലെ പേശികളുടെ 3 ഡി രൂപ പ്രദർശനത്തിലൂടെ ഓരോ ആസനങ്ങൾ മൂലം അവ എങ്ങനെയാണ് കൂടുതൽ പ്രചോദിപ്പിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നു. 
  • ഉപയോഗിക്കാൻ വളരെ എളുപ്പം. 
 ഗുണകരമല്ലാത്ത കാര്യങ്ങൾ ഏതെല്ലാം? 
  •  വീഡിയോ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ഒരു ചെറിയ ക്രൂശ് രൂപം തെളിയുകയും ചെയ്യും. ഇതിൽ അമർത്തിയാൽ വീഡിയോ പ്രവർത്തനം നിലക്കും. ഈ തകരാർ പരിഹരിക്കണം. 
  • വീഡിയോസ് ഇന്റർനെറ്റ് സൗകര്യമില്ലെങ്കിൽ പ്രവർത്തിക്കില്ല.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org