ഹ്രസ്വകാല മാനസിക തകരാര്‍ (ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍)

Q

എന്താണ് ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡ!ര്‍?

A

 
 
ഭര്ത്താവിനെ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടതിന് ശേഷം നീന ആ യാഥാര്ത്ഥ്യം  അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും തീവ്രമായ ദുഃഖത്തിലും മനക്ലേശത്തിലും പെട്ട് ആകെ തകര്‍ന്നുപോകുകയും ചെയ്തു. അവള്‍ ആകെ ഒരു മരവിപ്പിലായി, കരച്ചിലുമില്ല, ആകെ സ്തംഭിച്ച ഒരു ഭാവമായി അവളുടെ മുഖത്ത്. നീന മണിക്കൂറുകളോളം  ഒരു സ്ഥലത്ത് അനങ്ങാതെയും ഒന്നും സംസാരിക്കാതേയും ഒരേ ഇരുപ്പിരിക്കാനും തുടങ്ങി. ഈ അവസ്ഥ ഏതാണ്ട് രണ്ടാഴ്ചയോളം നിലനിന്നു, പക്ഷെ പിന്നീട് അവള്‍ സാവധാനം ഈ അവസ്ഥില്‍ നിന്ന് മുക്തയാകുകയും അവളുടെ സാധാരണ ജീവിതവുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു.
 
(ഈ സാങ്കല്പ്പിക കഥ വിവരിച്ചത്  ഈ തകരാറിനെ ഒരു യഥാര്ത്ഥ  ജീവിത സാഹചര്യത്തില്‍ കൊണ്ടുവന്ന് അതിനെ മനസിലാക്കാന്‍ കൂടുതല്‍ സഹായിക്കുതിന് വേണ്ടിയാണ്.)
 
ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ എന്നാല്‍ മിഥ്യാഭ്രമങ്ങള്‍, വിഭ്രാന്തി, ക്രമരഹിതമായ സംസാരം അല്ലെങ്കില്‍ പെരുമാറ്റം, നിശ്ചലമായിരിക്കുക, അല്ലെങ്കില്‍ ഒരിടത്തു തന്നെ മണിക്കൂറുകളോളം അനങ്ങാതിരിക്കുക തുടങ്ങിയ മാനസിക രോഗ ലക്ഷണങ്ങള്‍ പെട്ട് ശക്തമായി ബാധിക്കുന്ന ഒരു ഹ്രസ്വകാല രോഗമാണ്. ഏതെങ്കിലുമൊരു കുടുംബാംഗത്തിന്‍റെ മരണം, ഒരു അപകടം, വലിയൊരു സാമ്പത്തിക നഷ്ടം തുടങ്ങിയ ഗുരുതരവും മനോസംഘര്ഷം ഉണ്ടാക്കുന്നതുമായ സംഭവങ്ങളെത്തുടര് പലര്ക്കും  ഒരുതരം മരവിപ്പോ അല്ലെങ്കില്‍ വിഭ്രാന്തിയോ അനുഭവപ്പെട്ടേക്കാം. ഈ വ്യക്തിക്ക് യാഥാര്ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹ്രസ്വകാല മനോവിഭ്രാന്തി പിടിപെടുകയും ചെയ്തേക്കാം. ഈ അവസ്ഥ കുറച്ചു ദിവസം നിലനില്ക്കുകയും അതിനുശേഷം ഈ വ്യക്തി ഇതില്‍ നിന്ന് പൂര്ണമായി മുക്തമാകുകയും ചെയ്യും.
 
ശ്രദ്ധിക്കുക : ആരോഗ്യവാനും മാനസിക രോഗങ്ങളുടെ മുന്കാല ചരിത്രമൊന്നും ഇല്ലാത്തവരുമായ ആളുകള്ക്കുപോലും ഒരു കുറഞ്ഞ കാലത്തേക്ക് ഈ അവസ്ഥ ഉണ്ടായേക്കാം.
 

Q

ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

A

 
 
ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിന്‍റെ ലക്ഷണങ്ങളില്‍ ചിലത് താഴെ പറയുന്നു : 
 
  • . ക്രമരഹിതമായ സംസാരം അല്ലെങ്കില്‍ ആരോടും സംസാരിക്കാന്‍ തയ്യാറല്ലാത്ത അവസ്ഥ.
  • . മിഥ്യാഭ്രമം ( സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ ധാരണ പുലര്ത്തല്‍).
  • . വിഭ്രാന്തി( യഥാര്ത്ഥത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ കേള്ക്കുകയോ കാണുകയോ ചെയ്യല്‍).
  • .യുക്തിശൂന്യമായ, ആശയക്കുഴപ്പമുള്ള ചിന്തകളും പ്രവര്ത്തികളും
  • . സാധാരണ പെരുമാറ്റത്തില്‍ വലിയ മാറ്റം.
  • .ഒരു പ്രത്യേക നിലയില്‍ കുറേമണിക്കൂറുകള്‍ അനങ്ങാതെ  ഇരിക്കുകയോ നില്ക്കുമകയോ ചെയ്യല്‍ (കാറ്റാറ്റോണിയ).
  • വൈകാരികമായ കുഴഞ്ഞുമറിച്ചില്‍ അല്ലെങ്കില്‍ ആശയക്കുഴപ്പം.
 
മേല്പ്പറഞ്ഞവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തിലോ സുഹൃത്തിലോ കാണുന്നു എങ്കില്‍ ഒരു പരിചരിക്കുന്നയാളെന്ന നിലയ്ക്ക് നിങ്ങള്ക്ക് ആ വ്യക്തിയെ സഹായിക്കാനാകും. 

Q

ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിന് എന്താണ് കാരണം?

A

 
 
വലിയ മാനസിക സംഘര്ഷം  ഉണ്ടാക്കു ഏതെങ്കിലും ഒരു സാഹചര്യം, അല്ലെങ്കില്‍ ആഘാതമുണ്ടാക്കു ഒരു സംഭവം ഈ അവസ്ഥ ഉണ്ടാകുന്നതിനുള്ള പ്രേരകശക്തിയായേക്കാം. മാനസിക സംഘര്ഷങ്ങളെ നേരിടാനുള്ള ശേഷികുറഞ്ഞവര്ക്ക്  അല്ലെങ്കില്‍ വ്യക്തിത്വ തകരാര്‍ ഉള്ളവര്ക്കിടയില്‍ ഈ പ്രശ്നം വളരെ സാധാരണമാണെന്നാണ് ഡോക്ടര്മാര്‍ പറയുന്നത്. ചിലപ്പോഴൊക്കെ പ്രസവാനന്തര വിഷാദരോഗമുള്ളവര്ക്കും ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ ഉണ്ടായേക്കാം.
 
 

Q

ബ്രീഫ് സൈക്കോട്ടിക് ഡിസോര്ഡറിന് ചികിത്സ നേടല്‍

A

 
സൈക്കോട്ടിക് ലക്ഷണങ്ങള്‍ മിക്കവാറും ഒന്നുരണ്ടാഴ്ചകൊണ്ട് അപ്രത്യക്ഷമാകും.
രോഗ ലക്ഷണങ്ങള്‍ ദീര്ഘനാളത്തേക്ക് നിലനില്ക്കുകയോ അല്ലങ്കില്‍ അവ ഗുരുതരമായി വരുകയോ ചെയ്താല്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ ആ വ്യക്തിയോട് പറയേണ്ടതാണ്. അവസ്ഥ എത്രമാത്രം ഗുരുതരമാണ് എന്ന് വിലയിരുത്തുതിനായി പ്രത്യേക പരിശോധനകളും അഭിമുഖസംഭാഷണങ്ങളും നടത്തപ്പെടും. 
തെറാപ്പി, കൗണ്സലിംഗ്, മരുന്ന് അല്ലെങ്കില്‍ ഇവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സയാണ് ഈ തകരാറ് ചികിത്സിക്കാനായി ചെയ്യുന്നത്. എങ്ങനെയായാലും സ്വയം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു എങ്കില്‍ ആ വ്യക്തിയെ അതില്‍ നിന്ന് മുക്തമാകും വരെ ആശുപത്രിയില്‍ കിടത്തേണ്ടതാണ്. ഈ അവസ്ഥില്‍ നിന്ന് മുക്തമായിക്കഴിഞ്ഞാലും വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചു  പോകാതിരിക്കുന്നതിനായി കൗണ്സലിംഗ് നിര്ദ്ദേശിക്കാവുന്നതാണ്.

Q

ഹ്രസ്വകാല മാനസിക തകരാറുള്ളയാളെ പരിചരിക്കല്‍

A

 
 
ഈ അവസ്ഥയ്ക്ക് വിധേയനായിരിക്കുന്ന വ്യക്തിയെ അതിനെ വിജയകരമായി നേരിടാനും വേഗത്തില്‍ ആ തകരാറില്‍ നിന്ന് മുക്തിനേടാനും സഹായിക്കാനായി പിന്തുണയും ശ്രദ്ധയും കൊടുക്കുന്ന കാര്യത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്ക്കും  ഒരു വലിയ പങ്ക് വഹിക്കാനാകും. വളരെ ദുരന്തകരമായ ഒരു കാര്യം അനുഭവിക്കേണ്ടിവരികയും അതിനെ തുടരന്ന് ഹ്രസ്വകാല മാനസിക തകരാറിന് വിധേയനാകുകയും ചെയ്തിരിക്കുന്ന ആരെയെങ്കിലും നിങ്ങള്ക്ക് അറിയാമെങ്കില്‍ ആ വ്യക്തിക്ക് പരിചരണം കൊടുക്കുയാള്‍ എന്ന നിലയില്‍ പിന്തുണ കൊടുക്കാനും ആ അവസ്ഥില്‍ നിന്ന് മുക്തി നേടുന്നതിനായി സഹായിക്കാനും നിങ്ങള്ക്ക്  സാധിക്കും. 
 
ഈ അവസ്ഥയിലുള്ള ഒരു ബന്ധുവിനേയോ സുഹൃത്തിനേയോ  നിങ്ങള്ക്ക് സഹായിക്കാന്‍
കഴിയു വിധം താഴെ പറയുന്നു : 
  •  ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിനെക്കുറിച്ച് പഠിക്കുക, കാരണം അറിവ് ഈ അവസ്ഥയെ മനസിലാക്കാനും ബുദ്ധിമുട്ടുള്ള സാഹചര്യം  നന്നായി കൈകാര്യം ചെയ്യാനും സഹായിക്കും.
  •  വൈകാരികമായ പിന്തുണ വാഗ്ദാനം ചെയ്യുക, ഈ വ്യക്തിയോട് സഹാനുഭൂതിയോടെ സംസാരിക്കുകയും അവരെ കേള്ക്കുകയും ചെയ്യുക. ഇത് ഗുരുതരമായ മനോവിഭ്രാന്തിക്ക് പ്രേരകമായേക്കാവുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാനും തിരിച്ചറിയാനും നിങ്ങളെ സഹായിക്കും. 
  • നിങ്ങളുടെ ബന്ധുവിനെ അല്ലെങ്കില്‍ സുഹൃത്തിനെ സാധ്യമാണെങ്കില്‍ പുറത്ത് നടക്കാന്‍ കൊണ്ടുപോകുക. 
  •  കഴിയുമെങ്കില്‍ അവര്‍  ഒറ്റക്കായിരിക്കാന്‍ അനുവദിക്കാതിരിക്കുക ( പക്ഷെ,  അത് അടിച്ചേല്പ്പിക്കുന്ന തരത്തിലായിരിക്കരുത്).
  •  ഈ വ്യക്തിയില്‍ നിന്നും സ്വയം അപകടപ്പെടുത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന എന്തെങ്കിലും വാക്കുകള്‍, നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്പെടുന്നു എങ്കില്‍ എത്രയും പെട്ടെന്ന് തെറാപ്പിസ്റ്റിനെ അല്ലെങ്കില്‍ ഡോക്ടറെ അറിയിക്കുക. 

Q

വിവിധ തരം ബ്രീഫ് സൈക്കോട്ടിക് ഡിസോര്ഡറുകള്‍

A

 
ബ്രീഫ് സൈക്കോട്ടിക് ഡിസോര്ഡര്‍ സ്കിസോഫ്രീനിയയുമായി ബന്ധപ്പെട്ട തകരാറുകള്‍, ബോര്ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോര്ഡര്‍ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  •  സ്പഷ്ടമായ മനക്ലേശത്തോടുകൂടിയ ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ : ഒരു അടുത്ത ബന്ധുവിന്‍റെഷ അല്ലെങ്കില്‍ ജീവിതപങ്കാളിയുടെ  മരണം, ശാരീരികമായ ആക്രമണം, കൊള്ള, ഒരു വലിയ അപകടം, പ്രകൃതി ദുരന്തം മുതലായ വലിയ മാനസിക സംഘര്ഷം ഉണ്ടാക്കുന്ന അവസ്ഥയോടോ ദുരന്തത്തോടോ പ്രതികരിക്കേണ്ടി വരുമ്പോള്‍ ഇതുണ്ടാകാം. എന്നാല്‍ വ്യക്തി സാധാരണയായി ഏതാനും ആഴ്ചകള്ക്കുള്ളില്‍ ഇതില്‍ നിന്ന് മുക്തനാകും, ഇതിന് ചികിത്സയൊും ആവശ്യമില്ല.
  •  സ്പഷ്ടമായ മനക്ലേശം ഇല്ലാതെയുള്ള ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്‍ഡര്‍ : വ്യക്തമായി കാണാനോ മനസിലാക്കാനോ കഴിയുന്ന കാരണങ്ങള്ക്കല്ലാതെ മാനസികവ്യഥയുടെ വിവിധ ഘട്ടങ്ങള്‍ അനുഭവിക്കുന്നു. ഈ മാനസികാസ്വസ്ഥത ഒരു കുറഞ്ഞ കാലത്തേക്ക് നിലനില്ക്കുകയും സാധാരണയായി ഒരു മാസത്തിനുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും.
  •  പ്രസവാനന്തര വിഷാദരോഗം മൂലമുള്ള ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ : അമ്മമാര്ക്ക്  പ്രസവശേഷം ഉണ്ടാകുന്ന വിഷാദം ഇതിന് കാരണമാകുകയും ഇത് ഒരു മാസങ്ങളോളം നിലനില്ക്കുകയും ചെയ്തേക്കാം.
 
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org