• ഹോം
  • അത്യാസക്തിയെ അതിജീവിക്കല്‍

അത്യാസക്തിയെ അതിജീവിക്കല്‍

ദുരന്തത്തിന്‍റെ ഫലം അനുഭവിക്കുന്നത് മയക്കുമരുന്നിന് അടിമയായിരിക്കുന്ന വ്യക്തി മാത്രമല്ല, അയാളുടെ കുടുംബം, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, സമൂഹം എന്നിവരും കൂടിയാണ്. മയക്കുമരുന്നിന്‍റെ ദുരുപയോഗം മൂലമുള്ള ആഘാതം നമുക്ക് സങ്കല്‍പ്പിക്കാനാകുന്നതിനേക്കാള്‍ ആഴത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
 
നിര്‍ഭാഗ്യവശാല്‍, മയക്കുമരുന്നിന്‍റെ ദുരുപയോഗം മൂലമുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന വ്യക്തികള്‍ വളരെ ദുര്‍ബലരോ ഇച്ഛാശക്തി കുറഞ്ഞവരോ ആയാണ് കാണപ്പെടുന്നത്. മയക്കുമരുന്നിനോടുള്ള അത്യാസക്തി (അഡിക്ഷന്‍)യുമായി ബന്ധപ്പെട്ട് നമുക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസം, മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാള്‍ മയക്കുമരുന്നിനോട് 'നോ'(വേണ്ട) എന്ന് ഉറപ്പിച്ചു പറഞ്ഞാല്‍ അയാള്‍ക്ക് മയക്കുമരുന്ന് ഉപയോഗം നിര്‍ത്താനാകും എന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല, അത്യാസക്തി (അഡിക്ഷന്‍) എന്നത് വളരെ സങ്കീര്‍ണമായ ഒരു പ്രശ്നമാണ്. ഇത്  തലച്ചോറിന്‍റെ ഘടനയെ ബാധിക്കുകയും ഈ വ്യക്തിയെ ഉറച്ച  തീരുമാനങ്ങളെടുക്കാനോ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാനോ ശേഷിയില്ലാത്തവനാക്കി മാറ്റുകയും ചെയ്യുന്നു.
 
അഡിക്ഷന്‍ അഥവാ അത്യാസക്തിയുള്ള ഒരാള്‍ക്ക് കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും സമൂഹത്തിന്‍റേയും പിന്തുണയോടെ അതില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ഇവര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത് അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും, സഹായം തേടുന്നതിനും അഡിക്ഷനില്‍ നിന്ന് മുക്തി നേടുന്നതിനും അവരെ സഹായിക്കാന്‍ നമ്മളെ പ്രാപ്തരാക്കും. 
 
 മദ്യം, മയക്കുമരുന്ന്, പുകയില എന്നിയടക്കമുള്ള വിനാശകാരികളായ സാധനങ്ങളോടുള്ള അഡിക്ഷന്‍റെ അഥവാ അത്യാസക്തിയുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതിലാണ് ഈ വിഭാഗത്തില്‍ ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 

കൂടുതൽ വായിക്കാൻ

ഇതും വായിക്കുക