സൈക്യാട്രിസ്റ്റുകള്‍ക്കുള്ളത്

Q

ഒരു രോഗി മനോരോഗ ചികിത്സയ്ക്കായി സൈക്യാട്രിക് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്വമേധയാ എന്നെ സമീപിക്കുമ്പോള്‍, അല്ലെങ്കില്‍ തന്‍റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ഒരു രക്ഷകര്‍ത്താവ് വരുമ്പോള്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണോ?

A

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ചികിത്സയ്ക്കുമായി ഒരു വ്യക്തി സ്വമേധയാ നിങ്ങളെ സമീപിക്കുകയോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ഷകര്‍ത്താവ് കൊണ്ടുവരികയോ ചെയ്താല്‍, നിങ്ങള്‍ ആ വ്യക്തിയെ/കുട്ടിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി പരിശോധിക്കേണ്ടതാണ്. അതിനു ശേഷം നിങ്ങള്‍ക്ക് ആ വ്യക്തിയെ/കുട്ടിയെ  ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാനായി പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് 24 മണിക്കൂറിനുള്ളില്‍ തീരുമാനിക്കാം (എം എച്ച് ആക്റ്റ്, സെക്ഷന്‍ 17).  

 

Q

സ്വമേധയാ ചികിത്സയ്ക്കെത്തിയ ഒരു രോഗി തന്നെ ഡിസ്ചാര്‍ജ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു. അയാളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണോ? കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് അവര്‍ക്ക് നല്ലതായിരിക്കില്ല എന്ന് എനിക്ക് തോന്നു എങ്കില്‍ ഞാന്‍ എന്ത് ചെയ്യണം?

A

സ്വമേധയാ ചികിത്സയ്ക്ക് എത്തിയ ഒരു രോഗി ഡിസ്ചാര്‍ജ് ആവശ്യപ്പെടുകയാണെങ്കില്‍, അയാള്‍ക്ക് ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ഇനി ആവശ്യമില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് അയാളെ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. അതേ സമയം ഡിസ്ചാര്‍ജ് ചെയ്യുന്നത് അവര്‍ക്ക് ഗുണകരമായേക്കില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍  അവര്‍ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് 72 മണിക്കൂറിനുള്ളില്‍ ഈ രോഗിയെ സ്വതന്ത്രമായി പരിശോധിക്കുന്നതിനായി  നിങ്ങള്‍ രണ്ട് സൈക്യാട്രിസ്റ്റുകള്‍ ഉള്ള ഒരു ബോര്‍ഡിനെ ചുമതലപ്പെടുത്തേണ്ടതാണ്. ആ രോഗിയെ ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പിടിച്ചു നിര്‍ത്തേണ്ടതാണ് എന്നുതന്നെയാണ് അവരുടേയും അഭിപ്രായം എങ്കില്‍ നിങ്ങള്‍ക്ക് ഡിസ്ചാര്‍ജ് ആവശ്യം നിരസിക്കുകയും 90 ദിവസം വരെ ചികിത്സ തുടരുകയും ചെയ്യാവുന്നതാണ്. (എം എച്ച് ആക്റ്റ്, സെക്ഷന്‍ 18). 

 
 
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org