• ഹോം
  • ആത്മഹത്യ തടയല്‍

ആത്മഹത്യ തടയല്‍

ഇന്ത്യയില്‍ ഓരോവര്‍ഷവും ഒരു ലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. വാസ്തവത്തില്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ദശകത്തില്‍ (2002-2012) ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 22.7 ശതമാനം വര്‍ദ്ധിച്ചതായാണ് കാണുന്നത്. 
സമൂഹത്തിലെ ഓരോരോ വിഭാഗത്തിനും സംസ്കാരത്തിനും അനുസരിച്ച് ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ  നമുക്ക് ഏറ്റവുമധികം തടുക്കാവുന്ന, അല്ലെങ്കില്‍ ഒഴിവാക്കാവുന്ന മരണ കാരണം ആത്മഹത്യയാണ് എന്നത് നമ്മള്‍ ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. ആത്മഹത്യ ചെയ്യാനുള്ള ശ്രമം പലപ്പോഴും സഹായത്തിനായുള്ള ഒരു നിലവിളിയായിരിക്കും. അതുപോലെ തന്നെ അത് മനഃശാസ്ത്രപരമായ ഒരു അടിയന്തിരഘട്ടമാണെന്നും കൂടുതലായി കണ്ടുവരുന്നു. ആത്മഹത്യ തടയുക അല്ലെങ്കില്‍ ഒഴിവാക്കുക എന്നത് സമൂഹത്തിന്‍റെ- അതായത് നമ്മുടെ- ഉത്തരവാദിത്തമാണ്.
 
ആത്മഹത്യ ചെയ്യുന്ന ഓരോ വ്യക്തിയുടെ  കാര്യത്തിലും അത്  കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ മരിച്ചയാളുമായി ബന്ധപ്പെട്ട നിരവധി ആളുകളിലാണ് ആഘാതം ഉണ്ടാക്കുന്നത്.  ആത്മഹത്യ എന്താണെന്നും  ആത്മഹത്യ തടയാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും വഹിക്കാനാകുന്ന പങ്ക് എന്താണെന്നും മനസിലാക്കാനാണ് ഞങ്ങള്‍ ഈ വിഭാഗത്തില്‍ ആഗ്രഹിക്കുന്നത്. സഹാനുഭൂതിയോടും അനുകമ്പയോടുമുള്ള ഒരു ലളിതമായ സംസാരം കൊണ്ടുപോലും ഒരു ആത്മഹത്യയെ തടയാനാകും എന്ന് വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു. നിങ്ങള്‍ക്ക് എങ്ങനെ ഒരു ആത്മഹത്യ തടയാനാകും എന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.
 

കൂടുതൽ വായിക്കാൻ

ഇതും വായിക്കുക