കോളം

ഡോ. അനില്‍ പാട്ടീല്‍

 • ഡോ. അനില്‍ പാട്ടീല്‍
  ഡോ. അനില്‍ പാട്ടീല്‍ കെയറേഴ്സ് വേള്‍ഡ്വൈഡിന്‍റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. കെയറേഴ്സ് വേള്‍ഡ്വൈഡ് വീടുകളില്‍ പ്രതിഫലം പറ്റാതെ സേവനം നല്‍കുന്ന, പരിചരിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 2012 ല്‍ യുകെയില്‍ സ്ഥാപിതമായ ഈ സ്ഥാപനം വികസ്വര രാജ്യങ്ങളിലെ പരിചരിക്കുന്നവര്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഡോ. പാട്ടീല്‍ കെയറേഴ്സ് വേള്‍ഡ്വൈഡില്‍ സന്നദ്ധസേവനം നടത്തുന്ന രൂത് പാട്ടീലുമായി ചേര്‍ന്നാണ് ഈ കോളം എഴുതുന്നത്. കുടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക- Carers Worldwide. ഈ കോളം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റും എഴുതി അറിയിക്കാന്‍ columns@whiteswanfoundation.org 

ഡോ. ശ്യാമള വാത്സ

 • ഡോ. ശ്യാമള വാത്സ
  ഡോ. ശ്യാമള വാത്സ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന മനോരോഗ ചികിത്സകയാണ് (സൈക്യാട്രിസ്റ്റ്). യുവാക്കളെക്കുറിച്ചുള്ള ഡോ. ശ്യാമള വാത്സയുടെ ഈ കോളം രണ്ടാഴ്ചയില്‍  ഒരിക്കലാണ് പ്രസിദ്ധീകരിക്കപ്പെടുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതിയറിയിക്കേണ്ട വിലാസം- columns@whiteswanfoundation.org

മൗലിക ശര്‍മ്മ

 • മൗലിക ശര്‍മ്മ
  മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്.   തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ  അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org.  ഉത്തരങ്ങള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ കോളത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. 

ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍

 • ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍
  ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനഃശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. ഇതില്‍ അവാര്‍ഡുകള്‍ നേടിയ, ആല്‍ഫ്രഡ് അഡ്ലെര്‍, ഏബ്രഹാം മാസ്ലോ എന്നിവരുടെ ജീവചരിത്രങ്ങളും ഉള്‍പ്പെടുന്നു. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. ഡോ ഹോഫ്മാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നു. അദ്ദേഹത്തിന്‍റെ വിശ്രമ വിനോദങ്ങളില്‍ പുല്ലാങ്കുഴല്‍ വായനയും നീന്തലും ഉള്‍പ്പെടുന്നു.