ഞങ്ങളുടെ എഡിറ്റോറിയല്‍ നയം

വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ എഡിറ്റോറിയല്‍ നയം
 
മാനസിക രോഗവും മാനസിക സൗഖ്യവുമായി ബന്ധപ്പെട്ട അറിവുകള്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും തികഞ്ഞ ഉത്തരവാദിത്തത്തിലും നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്. 
ഞങ്ങളുടെ വായനക്കാര്‍/പ്രേക്ഷകര്‍ അടക്കമുള്ള എല്ലാ ഓഹരിപങ്കാളികളുടേയും ഗുണഭോക്താക്കളേയും സംവേദനക്ഷമതയും  അവരുടെ ആവശ്യങ്ങളേയും മനസില്‍ വെച്ചുകൊണ്ടുള്ള ഞങ്ങളുടെ എഡിറ്റോറിയല്‍ നയത്തിന്‍റെ മുഖ്യ സവിശേഷതകള്‍ തന്നെ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

ഞങ്ങളുടെ എഡിറ്റോറിയല്‍ നയത്തിന്‍റെ തത്ത്വങ്ങള്‍

ഞങ്ങളുടെ ഈ അറിവ് ശേഖരത്തിന്‍റെ വായനക്കാര്‍/പ്രേക്ഷകര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കുമായുള്ള എഡിറ്റോറിയല്‍ പോളിസി കര്‍ശനമായി പിന്തുടരുന്നതിലൂടെ ഈ വിശ്വാസം നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതാകട്ടെ ഞങ്ങളെ കൂടുതല്‍ ഉചിതമായ പ്രവര്‍ത്തികളിലേക്ക് നയിക്കും.
 
മാനദണ്ഡങ്ങള്‍
 • ഗുണനിലവാരം: ഞങ്ങള്‍ ഈ അറിവിന്‍റെ കലവറ നിങ്ങള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ ഭാഷകളുടേയും കാര്യത്തിലും ഭാഷയുടേയും ആശയവിനിമയത്തിന്‍റേയും ഗുണനിലവാരം ലോക  നിലവാരത്തിലുള്ളതാണെന്ന് ഉറപ്പു വരുത്താന്‍ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ ജീവനക്കാര്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് തെറ്റില്ലാത്ത അറിവ് നല്‍കുന്നതിനായി ഞങ്ങള്‍ എല്ലായ്പ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കും. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ ഞങ്ങളുടെ എല്ലാ വിധ സംവിധാനങ്ങള്‍ക്കകത്തും കര്‍ശനമായ പരിശോധനയും സമീകരണവും നടത്തുകയും  ചെയ്യും. 
 • ശരിയായ വിവരങ്ങള്‍ : ഞങ്ങളുടെ വിജ്ഞാന കലവറയിലൂടെ ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളുടേയും കൃത്യത ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ അല്‍പ്പദൂരം കൂടുതല്‍ നടക്കുന്നു. ഈ അറിവ് കലവറയിലൂടെ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇതിലെ ഉള്ളടക്കങ്ങളെല്ലാം തന്നെ അതാത് വിഷയങ്ങളുമായി  ബന്ധപ്പെട്ട വിദഗ്ധര്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കുന്നു.
 • സത്യസന്ധത : വിവരങ്ങള്‍ ശേഖരിക്കുമ്പോഴും ഉള്ളടക്കം തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴും വിവിധ വിവരങ്ങളും പ്രചാരണ പരിപാടികളും സന്ദേശങ്ങളുമൊക്കെയായി പൊതുജനങ്ങളെ സമീപിക്കുമ്പോഴും ഞങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സത്യസന്ധത പുലര്‍ത്തുത്തുന്നു. 
 • നിഷ്പക്ഷത : എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള അടിത്തറ വസ്തുതകളുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തിന്‍റേയോ വിഭാഗത്തിന്‍റേയോ ആശയപരമായ ചേരിയുടേയോ ഏതെങ്കിലും ഗുണഭോക്താക്കളുടേയോ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഉറപ്പാക്കുന്നു. 
 • താദാത്മ്യം പ്രാപിക്കല്‍: സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ വൈറ്റ് സ്വാന്‍ ഫൗണ്ടേഷനിലെ ജീവനക്കാര്‍ താഴെ പറയുന്ന കാര്യങ്ങളോട് ഉയര്‍ന്ന തലത്തിലുള്ള താദാത്മ്യപ്പെടല്‍ പ്രകടിപ്പിക്കുന്നു : 
 •     ഞങ്ങളുടെ ജീവനക്കാര്‍ ശേഖരിക്കുന്ന അറിവിന് ആവശ്യമായ വിലയേറിയ വിവരങ്ങള്‍ നല്‍കുന്നവരുടെ സ്വത്വം, അന്തസ്സ്, അഭിമാനം എന്നിവ. ഒരു സാഹചര്യത്തിലും ഒരു വ്യക്തിയുടേയും വ്യക്തിത്വത്തിനും അന്തസ്സിനും ഒരിക്കലും ഹാനിവരുത്തുകയോ അക്കാര്യത്തില്‍ വീട്ടുവീഴ്ച വേണ്ടി വരികയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കപ്പെടുന്നതിനായി ഞങ്ങള്‍ സുസ്ഥാപിതമായ നടപടിക്രമങ്ങള്‍ പിന്തുടരും.
 • ഈ വെബ് സൈറ്റില്‍ ഉള്‍ക്കൊള്ളിക്കപ്പെടുന്ന ലേഖനങ്ങളിലും മറ്റും പരാമര്‍ശിക്കപ്പെടുകയോ സൂചിപ്പിക്കപ്പെടുകയോ ഉദ്ധരണിയായി ചേര്‍ക്കപ്പെടുകയോ ചെയ്യുന്ന വ്യക്തികളുടെ, അല്ലെങ്കില്‍ ആരുടെയെങ്കിലും ജീവിതം ഓരോ തരം പ്രശ്നങ്ങളുടെ പഠനം എന്ന നിലയ്ക്കും മറ്റും വിശദീകരിക്കപ്പെടുന്നു എങ്കില്‍ അവരുടെ, സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശത്തോട് നീതി പുലര്‍ത്തുന്നു. ഇത്തരത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന എല്ലാവരോടും ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്വീകരിക്കപ്പെടുന്ന നടപടിക്രമങ്ങളെക്കുറിച്ചും പങ്കെടുപ്പിക്കുന്നതിനുള്ള അവന്‍റെ/അവളുടെ രേഖാമൂലമായ അനുമതി തേടുന്നതിന് മുമ്പ് വിശദീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 
 • പൊതുജനത്തിന് എന്തൊക്കെ വിവരങ്ങള്‍ ആവശ്യമാണ്, എന്തൊക്കെ കാര്യങ്ങളില്‍ അവര്‍ ഉത്കണ്ഠപ്പെടുന്നു, എന്തൊക്കെ കാര്യങ്ങളോടായിരിക്കും അവര്‍ വൈകാരികമായി പ്രതികരിക്കുക എന്നീ കാര്യങ്ങള്‍. പ്രത്യേകിച്ച് മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടേയും അവരെ പരിചരിക്കുന്നവരുടേയും.
 • വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഞങ്ങള്‍ ബന്ധം സ്ഥാപിക്കുന്ന നിരവധിയായ മാനസികാരോഗ്യ വിദഗ്ധരുടെ വൈദഗ്ധ്യത്തോട്. ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതിനായി ഇവരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തേടുമ്പോള്‍ തന്നെ  ഈ മേഖലയുമായി ബന്ധപ്പെട്ട് അവര്‍ക്കുള്ള അഗാധമായ അറിവിനെയും അനുഭവങ്ങളേയും പ്രവര്‍ത്തി പരിചയേത്തേയും ഞങ്ങള്‍ മാനിക്കുകയും ചെയ്യും. 
 • സുതാര്യത : വിവരങ്ങള്‍ സംഭരിക്കല്‍,വസ്തുതകള്‍ സംയോജിപ്പിക്കല്‍, ഉള്ളടക്കം തയ്യാറാക്കല്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന രീതികള്‍, നടപടിക്രമങ്ങള്‍ എന്നിവയില്‍ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ തികഞ്ഞ സുതാര്യത പുലര്‍ത്തും. ഞങ്ങളുടെ  എഡിറ്റോറിയല്‍ നയം പ്രസിദ്ധീകരിക്കുന്നത് ഈ ദിശയിലുള്ള ഞങ്ങളുടെ ആദ്യ ചുവടുവെയ്പ്പാണ്. 
 • പകര്‍പ്പവകാശം : വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ ജീവനക്കാര്‍ യാതൊരു ഉപാധികളും ഇല്ലാതെ അവര്‍ നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉടമസ്ഥരുടെ ഉടമസ്ഥതാവകാശം മാനിക്കും. ഒരു സാഹചര്യത്തിലും ഇവയില്‍ ഒന്നിന്‍റേയും പകര്‍പ്പവകാശം ലംഘിക്കുന്നതല്ല. ഏതൊരു ഉള്ളടക്കവും ഞങ്ങളുടെ ഉള്ളടക്ക/അറിവ് കലവറയുടെ ഭാഗമാക്കുന്നതിന് മുമ്പ് അതിന്‍റെ ഉടമസ്ഥരുടെ മുന്‍കൂട്ടിയുള്ള അനുമതി തേടുന്നതാണ്. 
 • പ്രചരണം : വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ ഒരു സാഹചര്യത്തിലും  ഏതെങ്കിലും തരത്തിലുള്ള ഒരു ഉല്‍പ്പന്നം/ആശയം/ സങ്കല്‍പം എന്നിവയേയോ വിദഗ്ധരേയോ ചിന്താ പദ്ധതികളേയോ ഗ്രൂപ്പുകളേയോ പിന്തുണയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല. ഞങ്ങള്‍ നിലനില്‍ക്കുന്ന ഏതെങ്കിലും ഉല്‍പ്പന്നത്തിനോ ചിന്താ പദ്ധതിക്കോ ആശയ ഗ്രൂപ്പുകള്‍ക്കോ എതിരായിട്ടോ പക്ഷപാതപരമായോ അല്ലാതെ ഞങ്ങളുടെ വായനക്കാര്‍ക്ക്/പ്രേക്ഷകര്‍ക്കായി മാനസികാരോഗ്യത്തേയും അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള സാധ്യമായ എല്ലാ അറിവുകളും അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങളുടെ അറിവ് ശേഖരത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നം/ആശയം/ സങ്കല്‍പം, വിദഗ്ധര്‍, സേവന സ്രോതസുകള്‍  എന്നിവയില്‍ നിന്ന് ശരിയായതും ഉചിതമായതും തെരഞ്ഞെടുക്കുക എന്നത് വായനക്കാരുടെ/പ്രേക്ഷകരുടെ വിവേചനാധികാരത്തില്‍ പെടുന്ന കാര്യമാണ്. അതിനാല്‍ അത്തരം തെരഞ്ഞെടുക്കലുകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിര്‍വഹിക്കേണ്ടതാണ്. 
ഭാഷ 
 •  ഞങ്ങളുടെ അറിവ് ശേഖരത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് അമേരിക്കന്‍ ഇംഗ്ലീഷ് ഘടനയാണ് പിന്തുടരുന്നത്. 
 • സാധാരണക്കാരന് എളുപ്പത്തില്‍ മനസിലാകുന്നതിനായി കഴിയുന്നത്ര ലളിതമായ ഭാഷ ഉപയോഗിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്.
 • വസ്തുതാപരമായ കൃത്യത പുലര്‍ത്തുമ്പോള്‍ തന്നെ ഉള്ളടക്കത്തില്‍ സാങ്കേതിക പദങ്ങളും സംജ്ഞകളും നിര്‍വചനങ്ങളും മറ്റും കഴിയുന്നത്ര കുറയ്ക്കാന്‍ ഞങ്ങള്‍ ശമിച്ചിട്ടുണ്ട്.
 • 'പ്രശ്നങ്ങള്‍', 'രോഗങ്ങള്‍', 'തകരാറുകള്‍' എന്നീ വാക്കുകള്‍ ഒന്നിന് പകരം മറ്റൊന്നായി ഇടകലര്‍ത്തി ഉപയോഗിച്ചിട്ടുണ്ട്. 

വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ ഉള്ളടക്കത്തെക്കുറിച്ച്
 • വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുകയും ഞങ്ങളുടെ അറിവ് കലവറയില്‍ ലഭ്യമാക്കുകയും ചെയ്തിരിക്കുന്ന എല്ലാ ഉള്ളടക്കങ്ങളുടേയും -മറ്റൊരു തരത്തില്‍ പ്രസ്താപിക്കപ്പെട്ടിട്ടില്ലായെങ്കില്‍- പകര്‍പ്പവകാശം വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ ഫോര്‍ മെന്‍റല്‍ ഹെല്‍ത്തിനായിരിക്കും.
 • എന്നിരുന്നാലും, മുന്‍കൂര്‍ അനുമതി തേടിക്കൊണ്ട് ഈ ഉള്ളടക്കങ്ങള്‍ പൊതുജനങ്ങളുടെ ഗുണത്തിനായി മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. അനുമതിക്കായി connect@whiteswanfoundation.org എന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ ബന്ധപ്പെടുക. 

ഈ നയത്തെ സംബന്ധിച്ച്
 • ഞങ്ങളുടെ പ്രേക്ഷകര്‍/വായനക്കാര്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അനുഭവം  കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഈ എഡിറ്റോറിയല്‍ നയം പതിവായി അവലോകനം ചെയ്യപ്പെടുന്നതാണ്. 
 • നിങ്ങള്‍, ഞങ്ങളുടെ വായനക്കാര്‍/ പ്രേക്ഷകര്‍ ഞങ്ങളുടെ കണ്ണും കാതുമാണ്. അതിനാല്‍ ദയവുചെയ്ത് ഞങ്ങളുടെ പോര്‍ട്ടലിലോ മറ്റേതെങ്കിലും മാധ്യമത്തിലോ ലഭ്യമാക്കുന്ന വിവരങ്ങള്‍ കൂടുതല്‍ ശക്തവും ഗുണപ്രദവുമാക്കാന്‍ ഞങ്ങളെ തുടര്‍ച്ചയായി സഹായിക്കുക. ഏതെങ്കിലും തരത്തിലുള്ള തെറ്റുകളോ വീഴ്ചയോ ഉപേക്ഷയോ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു എങ്കില്‍ ഉടനെ ഞങ്ങളെ അറിയിക്കുക. നിങ്ങള്‍ക്ക് യുക്തവും ഉചിതവുമായ ഒരു തീരുമാനം എടുക്കുന്നതിനായി മാനസികാരോഗ്യത്തെക്കുറിച്ച് ഏറ്റവും മൂല്യവത്തായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഞങ്ങളെ സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങളായിരിക്കും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും, ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്. 
 • എഡിറ്റോറിയല്‍ പോളിസിയുടെ ഈ പതിപ്പ് 2015 മാര്‍ച്ച് 23 ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്.