താങ്കൾ മാനസികാരോഗ്യം ഉള്ള വ്യക്തിയാണോ?

മാനസിക സൗഖ്യം എന്താണെന്ന് മനസിലാക്കാൻ ഒരു നിമിഷം ആലോചിക്കുക.
മികച്ച മാനസികാരോഗ്യം,  മാനസിക സൌഖ്യം  എന്നീ പ്രയോഗങ്ങൾ മിക്കവാറും സമാനാര്‍ത്ഥത്തിൽ ഉപയോഗിക്കുന്നവയാണ്. സൌഖ്യം എന്നത് വെറും സന്തോഷം മാത്രമല്ല. ലോകാരോഗ്യ സംഘടന ( (ഡബ്ല്യൂ.എച്.ഓ ) മാനസികാരോഗ്യത്തെ നിര്‍വചിക്കുന്നത് ഇങ്ങനെ: ഓരോ വ്യക്തിയും അവന്റെ/ അവളുടെ കഴിവുകളെ തിരിച്ചറിയുന്നതും ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ നേരിടാൻ കഴിവുള്ളവരും  ഉത്‌പാദനക്ഷമമായും  ഫലപ്രദമായും പ്രവർത്തിച്ചു  അവളുടെ/ അവന്റെ സമൂഹത്തിനു നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് മാനസിക സൗഖ്യം ഉള്ളവരാകുന്നത്. 
എങ്ങനെയാണ് നമ്മൾ മികച്ച മാനസികാരോഗ്യത്തിനു ഉടമയെന്ന് തെളിയിക്കുന്നത് ? നാം നമ്മളെ  സ്വയം മനസിലാക്കുകയും നമ്മുടെ നില  എന്താണെന്ന് സ്വയം അംഗീകരിക്കുകയും ചെയ്യുന്നത് മുതൽ ഇത് ആരംഭിക്കുന്നു. നമ്മുടെ കഴിവുകളെ തിരിച്ചറിയാനും മെച്ചപ്പെടുത്താനും    ആ കഴിവുകളിലേക്ക് എത്താനുമുള്ള ഏക വഴിയാണിത്. മാനസിക സൗഖ്യം എന്നത് കൊണ്ട് ഒരാൾ ഇപ്പോഴും ശരിയായ കാര്യങ്ങളിൽ ഇടപെടുമെന്നോ സന്തോഷവാൻ ആയിരിക്കുമെന്നോ കരുതാൻ സാധിക്കുകയില്ല. ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളെ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും കൂടുതൽ ശക്തിയോടെ തിരിച്ചു വരാനും ഉള്ള കഴിവിനേയുമാണ് മാനസിക സൗഖ്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  
ഏകാന്തതയിൽ നിന്നും മാനസിക സൌഖ്യം ലഭിക്കില്ല. രണ്ടു വ്യക്തികള്‍ക്കിടയിലെ ഇടപെടലുകൾ മാനസിക സൌഖ്യത്തെ സ്വാധീനിക്കുന്നു. അത് നമ്മെ കുറിച്ചു ശരിയായ അവബോധം വളർത്തുവാനും സഹായിക്കുന്നു. ശാരീരിക  മാനസിക  ആരോഗ്യത്തിൽ മറ്റുള്ളവരുടെ സുപ്രധാനമായ പങ്കിനെ കുറിച്ചു നമ്മൾ അംഗീകരിക്കണം. നമ്മൾ മറ്റുള്ളവർക്ക് നല്കുന്നതും അവർ നമുക്ക് നല്കുന്നതുമായ ഈ ബഹുമാന്യ പദവി നമ്മുടെ മാനസിക സൌഖ്യത്തെ സംബന്ധിച്ചു നിർണ്ണായകം ആണ്. 
കടുത്തതും ദീർഘ  കാലമായി നില നില്ക്കുന്നതുമായ മാനസിക രോഗം നമ്മുടെ ജീവിത രീതികളിൽ അതിർ  വരമ്പുകൾ തീർത്തേക്കാം  മാനസിക സൌഖ്യം എന്നത് കൊണ്ട് അർഥമാക്കുന്നത്  വ്യക്തിത്വം നില നിർത്തിക്കൊണ്ട്‌ ഇവയെ അംഗീകരിക്കുകയും തരണം ചെയ്യുകയും ചെയ്യുക  എന്നതാണ്. താഴെ പറയുന്ന സംഭവം ഇത് വ്യക്തമാക്കുന്നു. 
 പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന (സ്‌കിസോഫ്രീനിയ) എന്ന  കടുത്ത മാനസികരോഗത്തിനു 52 കാരനായ ശ്രീ രാം 25 വർഷമായി വിധേയനായിരുന്നു. അമേരിക്കയിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് എടുക്കുന്ന കാലത്താണ്  അതിന്റെ ആദ്യ സൂചനകൾ കണ്ടു തുടങ്ങിയത്.   ആശങ്കയും അഭിപ്രായ പ്രകടങ്ങളും  പ്രവർത്തനത്തിൽ കടന്നു വരികയും അയാളുടെ നീക്കങ്ങളിൽ മുടക്കം വരുത്തുകയും ചെയ്തു.(സംശയങ്ങളും ശബ്ദങ്ങളും സ്ഥിരമായി അയാളുടെ പ്രവർത്തികളെ പാട്ടി അഭിപ്രായ പ്രകടനം നടത്തുകയും അയാളെ ഭീഷണിപ്പെടുത്തുകയും പ്രവർത്തനങ്ങളിൽ മുടക്കം വരുത്തുകയും ചെയ്തു.)ഇത് സഹിക്കാൻ കഴിയാതെ ഇന്ത്യയിലേക്ക് തിരികെ പോന്ന അയാൾ  ഒന്നും ചെയ്യാതെ വീട്ടില്‍തന്നെ കഴിച്ചു കൂട്ടുന്ന നിലയിലായി. മനോരോഗചികിത്സ ആരംഭിച്ച്  വൈകാതെ പടിപടിയായും ക്രമാനുഗതമായും നിലയിൽ  അഭിവൃദ്ധി ഉണ്ടാകുകയും ജീവിതം കരുപ്പിടിപ്പിക്കാനും തുടങ്ങി. അയാൾക്ക്‌ അനുയോജ്യമായ ജോലി ലഭിക്കുകയുണ്ടായില്ല. പകരം ഒരു എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി. അയാൾ വിവാഹം കഴിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും പിന്തുണയോടെ അയാളിൽ ആത്മ വിശ്വാസവും വ്യക്തിത്വവും ക്രമേണ വളരുവാൻ തുടങ്ങി. അദ്ദേഹം ഇപ്പോഴും മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ചിലപ്പോള  കുറഞ്ഞ കാലത്തേക്കാണെങ്കിലും  പഴയ രോഗത്തിന്റെ സൂചനകൾ കടന്നു വരാറുണ്ട്. എങ്കിലും ജീവിതത്തെ ദീർഘ കാലം തകർത്ത് കളഞ്ഞ ഒരു രോഗത്തെ കീഴടക്കിയെന്ന വിശ്വാസത്തിൽ  അദ്ദേഹം തല ഉയർത്തി പിടിച്ചു നടക്കുന്നു. 
കടുത്ത മാനസികാരോഗ്യ പ്രശ്നം  ഉണ്ടെന്നു തിരിച്ചറിഞ്ഞ ശ്രീ രാം ചികിത്സക്ക് വിദഗ്ധ സഹായം തേടിയിരുന്നു. കടുത്ത ഒരു പ്രശ്നം നേരിടാൻ ഇല്ലെങ്കിൽ പോലും നമ്മുടെ മാനസികാരോഗ്യത്തെ നമ്മൾ പരിപാലിക്കുക  തന്നെ വേണം.ഓരോ ദിവസത്തെയും തിരക്കാർന്ന ജീവിതത്തിനിടെ നമ്മുടെ ഉള്ളിലുള്ള, നമ്മുടെ തന്നെ സ്വത്വത്തെ നഷ്ടപ്പെടുത്തുകയും നമുക്ക് നമ്മളെ കുറിച്ചു തന്നെ ഓർക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.- തീരെ നിസാരമെന്നു തോന്നാവുന്നതും   നമ്മെ സന്തോഷിപ്പിക്കുന്ന, ദുഖിപ്പിക്കുന്ന അല്ലെങ്കിൽ കോപാകുലരാക്കുന്നവ ഒക്കെയാകും ഇവ. നമ്മൾ അത് അറിയുന്നതിന് മുമ്പ് നമ്മുടെ സമ്മർദ്ദങ്ങളും കഷ്ടപ്പാടുകളും ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. നിർഭാഗ്യവശാൽ നാം ഇക്കാര്യം ശ്രദ്ധിക്കുന്നത് നമ്മുടെ ശാരീരിക ആരോഗ്യം -ബാധിക്കപ്പെടുമ്പോഴാണ്. പലപ്പോഴും നമ്മുടെ ആരോഗ്യം ഹാനികരമാകുന്നത് വരെ മാനസിക ആരോഗ്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നാം അവഗണിക്കുകയാണ് ചെയ്യുന്നത് . 
നാം അവശ്യം ശ്രദ്ധിക്കേണ്ട ചില മുന്നറിയിപ്പുകളുണ്ട് . അവ എന്തെല്ലാമെന്നു നോക്കാം. നമ്മെ കുറിച്ചോ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ചോ വർധിച്ചു വരുന്ന സന്തോഷമില്ലായ്മയും അസന്തുഷ്‌ടിയും, നിഷേധാത്മകതയും ആത്മവിശ്വാസക്കുറവും അനുഭവപ്പെടുക,ഒന്നിലും ആഹ്ലാദം ലഭിക്കില്ലെന്ന തോന്നൽ, നമുക്ക് ചുറ്റുമുള്ള പ്രവർത്തനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മാറി നിൽക്കാനോ ഏകാന്തറായി  ഇരിക്കുവാനോ ആഗ്രഹം തോന്നുക, കാരണങ്ങൾ ഇല്ലാതെ അനാവശ്യമായി ഭീതിതനാകുകയും ഉൽകണ്ഠാകുലനാകുകയും ചെയ്യുക. 
മാനസിക സൌഖ്യത്തോടെ നമ്മൾ കഴിയുന്നു എന്ന് എങ്ങനെ ഉറപ്പാക്കാം? 
  • ശാരീരികമായും മാനസികമായും നാം സ്വയം  പ്രവർത്തനങ്ങളിൽ നിരതരായിരിക്കുക 
  • ജോലിയും കുടുംബ ജീവിതവും തമ്മിൽ ആരോഗ്യകരമായ സംതുലനം സ്ഥാപിക്കുക. 
  • സ്വയം ആഹ്ലാദിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക ( കളികൾ ആയാലും ഹോബികൾ ആയാലും) 
  • നമ്മെ കുറിച്ചു മതിപ്പ് തോന്നുവാനും  ശരിയായ കാര്യങ്ങൾ ചെയ്യുവാനും സഹായിക്കുന്ന  സുഹൃത്തുക്കൾക്കൊപ്പം ചേരുക. 
  • മറ്റുള്ളവരുമായി പങ്കു വെക്കുന്നതിലും നൽകുന്നതിലും ആഹ്ലാദം കണ്ടെത്തുക ( താഴെ തട്ടിൽ ഉള്ളവരെ സഹായിക്കുവാൻ സ്വമേധയാ ശ്രമിക്കുക) 
  • സ്വയം തിരിച്ചറിയുക -നമുക്ക് തോന്നുന്നത്, ചിന്തിക്കുന്നത്, ചെയ്യുന്നത്, ആഹ്ലാദം ലഭിക്കുന്നത് സംബന്ധിച്ചു. 
ഡോ. കല്യാണ സുന്ദരം ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനോരോഗ വിദഗ്‌ദ്ധന്‍ ആണ്. ദി റിച്മണ്ട് ഫെല്ലോഷിപ്പ് സൊസൈറ്റി (ഇന്ത്യ) യുടെ സി ഇ ഓ  ആണ്

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org