കോഗ്നിറ്റീവ് ബിഹേവിയര്‍ തെറപ്പി അഥവാ അവബോധ പെരുമാറ്റ ചികിത്സ

നമ്മൾ ചിന്തിക്കുന്നത് എന്താണോ അതാണ് നമ്മൾ. എന്തായിരിക്കുന്നുവോ നമ്മൾ, അതെല്ലാം ആവിർഭവിക്കുന്നത് നമ്മുടെ ചിന്തകളിൽ നിന്ന് ആണ്. നമ്മുടെ ചിന്തകളിലൂടെ നമ്മൾ ലോകത്തെ സൃഷ്ടിക്കുന്നു - ഗൗതമ ബുദ്ധ

ആളുകളുടെ ദൈനംദിന ജീവിതങ്ങളിൽ അവർ അനുഭവിക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള അവരുടെ ചിന്തകളും, വിശ്വാസങ്ങളും പ്രത്യക്ഷബോധങ്ങളും ആണ് അവരുടെ വൈകാരിക പ്രതികരണങ്ങളേയും പെരുമാറ്റങ്ങളേയും ശക്തിയായി സ്വാധീനിക്കുന്നത്. അതിനാൽ ആളുകൾ ചിന്തിക്കുന്നത് എന്താണോ, അതിന് തങ്ങള്‍ക്ക് എങ്ങനെയാണ് തോന്നിപ്പിക്കുന്നത് എന്നതിനെ ബാധിക്കാൻ കഴിയും, അതേ തുടർന്ന് എങ്ങനെയാണ് അവർ പെരുമാറുന്നത് എന്നതിനേയും.

ആളുകൾ ഉല്‍ക്കടവ്യഥയില്‍ ആയിരിക്കുമ്പോൾ, അവരുടെ പ്രത്യക്ഷബോധങ്ങൾ പലപ്പോഴും കൃത്യമായിരിക്കില്ല, അവരുടെ ചിന്തകൾ അയഥാർത്ഥം  ആയിരിക്കുകയും ചെയ്യും. ഇത്  അവരുടെ പെരുമാറ്റത്തെ മാറ്റുകയും അവരുടെ തൊഴിൽപരവും വ്യക്തിപരവുമായ ജീവിതത്തേയും ബന്ധങ്ങളേയും ബാധിക്കുകയും ചെയ്‌തെന്നിരിക്കും.

ഉദാഹരണത്തിന് വിഷാദം ഉള്ള ആളുകൾക്ക് തങ്ങളെ കുറിച്ച്, മറ്റുള്ളവരെ കുറിച്ച്, ലോകത്തെ കുറിച്ച് എല്ലാം തന്നെ തെറ്റായ ചിന്തകളും വിശ്വാസങ്ങളും ഉണ്ടായിരിക്കും. അങ്ങനെയുള്ള തെറ്റായ വിശ്വാസങ്ങൾ തിരുത്തുന്നതിലൂടെ, വ്യക്തിയുടെ വൈകാരിക അവസ്ഥ മെച്ചപ്പെടുന്നു,  ലോകത്തെ കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാട് മാറുകയും ചെയ്യുന്നു.

എന്താണ് കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി (സിബിറ്റി) അഥവാ അവബോധ പെരുമാറ്റ ചികിത്സ?

ഏറ്റവും അധികം ഗവേഷണം നടത്തപ്പെട്ടിട്ടുള്ളതും മനോരോഗചികിത്സയിൽ സാധാരണയായി ഉപയോഗിച്ചു വരുന്നതുമായ ഒരു സവിശേഷ ചികിത്സാ രീതിയാണ് കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി (സിബിറ്റി) അഥവാ അവബോധ പെരുമാറ്റ ചികിത്സ. 

പലേ വിധത്തിലുള്ള വൈകാരികവും പെരുമാറ്റപരവും മനോരോഗപരവും ആയ പ്രശ്‌നങ്ങൾ ചികത്സിയ്ക്കുന്നതിനായി ഉപയോഗിക്കുന്ന,  ഘടനാപരമായ രീതിയില്‍ ലക്ഷ്യാധിഷ്ഠിതമായി ക്രമപ്പെടുത്തിയിട്ടുള്ള ചികിത്സാ സമീപനമാണ് അത്. ഉത്കണ്ഠ, വിഷാദം തുടങ്ങിയചില പ്രശ്‌നങ്ങൾക്ക് ഔഷധോപയോഗം പോലെ തന്നെ ഫലപ്രദമാണ് സിബിറ്റി, ഒൗഷധോപയോഗത്തിന്‍റെ ഫലം വർദ്ധിപ്പിക്കുന്നതിനും അതിനു സാധിക്കും. ഒരു വ്യക്തിയുടെ, പ്രശ്‌നം ഉണ്ടാക്കുന്ന തരത്തിലുള്ള, പ്രവർത്തനക്ഷമമല്ലാത്ത ചിന്താരൂപങ്ങളും പെരുമാറ്റങ്ങളും തിരിച്ചറിയുന്നതിന് സിബിറ്റി സഹായകമാകും. തെറപ്പിസ്റ്റ് ( സവിശേഷ ചികിത്സകൻ/ചികിത്സക) വ്യക്തിക്കൊപ്പം പണി ചെയ്യുന്നു, വ്യക്തിയുടെ സൃഷ്ടിപരമായ കഴിവുകളും ശീലങ്ങളും പുനരഭ്യസിക്കാൻ സഹായിക്കുന്നു, തന്‍റെ ജീവിതാവസ്ഥകൾ യുക്ത്യാനുസൃതം അഭിമുഖീകരിക്കുന്നതിന് ഇത് അയാളെ സഹായിക്കുന്നു. സിബിറ്റിയുടെ ഫലങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ളത് ആയിരിക്കും, ജീവിതത്തിലെ തന്‍റെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതിന് ഒരാൾക്ക് തന്‍റെ ഈ പഠിപ്പ് ഉപയോഗിക്കുവാനും സാധിക്കും. 

മനോരോഗപരവും മനഃശാസ്ത്രപരവും ആയ പലേ തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് സിബിറ്റി നൽകുന്ന ഫലപ്രാപ്തി

വിവിധങ്ങളായ ഒരു വലിയ കൂട്ടം തകരാറുകൾക്ക് ഫലപ്രദമായ ചികിത്സയായി സിബിറ്റിയെ ഉദാഹരിക്കുന്നുണ്ട്, അവയിൽ ചിലതിൽ താഴെ വിവരിക്കുന്നവയും ഉൾപ്പെടുന്നുണ്ട്.

  • വിഷാദം, ഉത്കണ്ഠാപരവും ഭക്ഷണപരമായ തകരാറുകൾ, പദാർത്ഥ ദുരുപയോഗം, വ്യക്തിത്വ തകരാറുകൾ,  തുടങ്ങിയ മനോരോഗപരമായ തകരാറുകൾ.
  • കുറിപ്പ്: ബൈപോളാർ തകരാർ, സ്‌കിസോഫ്രേനിയ എന്നിവയ്ക്ക്, ഔഷധോപയോഗത്തിനൊപ്പം സിബിറ്റിയും നിർദ്ദേശിക്കപ്പെടുന്നുണ്ട്.
  • മനഃശാസ്ത്രപരമായ ഘടകം കൂടിയുള്ള ശാരീരിക രോഗവാസ്ഥ - ചിരസ്ഥായിയായതോ തീഷ്ണമായതോ ആയ വേദന, ചിരസ്ഥായിയായ ക്ഷീണം എന്ന രോഗലക്ഷണം, മാസമുറയ്ക്കു മുമ്പു വരുന്ന രോഗലക്ഷണം, മസ്തിഷ്‌ക പരിക്ക്, അമിതവണ്ണം, മാനസികാഘാതം, സുമാറ്റോഫോം തകരാർ ( Sumatoform disorder- തനിക്ക് ശാരീരിക രോഗലക്ഷണങ്ങൾ ഉണ്ടെന്നു രോഗിക്ക് സ്വയം തോന്നുന്ന തകരാർ) തുടങ്ങിയ രോഗാവസ്ഥകൾ
  • കോപം, ഉത്കണ്ഠ, പരസ്പരബന്ധങ്ങളിൽ ഉള്ള പ്രശ്‌നങ്ങൾ, ചൂതാട്ടം തുടങ്ങിയ മനഃശാസ്ത്രപരമായ പ്രശ്‌നങ്ങൾ.
  • കുട്ടികളിൽ കാണപ്പെടുന്ന ഉത്കണ്ഠാപര തകരാറുകൾ, വിഷാദം, പെരുമാറ്റ പ്രശ്‌നങ്ങൾ
  • മനഃക്ലേശം, ഉത്കണ്ഠ, കുറഞ്ഞ ആത്മാഭിമാനം, ഉറക്ക പ്രശ്നങ്ങള്‍, വേർപിരിയലും സങ്കടവും, തൊഴിൽ സംബന്ധ പ്രശ്‌നങ്ങൾ, പ്രായമാകുന്നതിനോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങൾ തുടങ്ങിയ മറ്റു പ്രശ്‌നങ്ങൾ.

സിബിറ്റിയുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?

സിബിറ്റി ഒരു സംസാരപരമായ ചികിത്സയാണ്, യുക്ത്യാനുസൃതവും അനുമാനസിദ്ധവുമായ രീതിയിൽ ജീവിതാവസ്ഥകളെ തൃപ്തികരമായി നേരിടുന്നതിന് ഉതകുന്ന വിധത്തിൽ ധാരണാശക്തിപരവും പെരുമാറ്റപരവും വൈകാരിക നിയന്ത്രണപരവും ആയ കഴിവുകൾ വ്യക്തി പഠിച്ചെടുക്കുന്നതിനായി ഈ ചികിത്സാരീതിയിൽ ചികിത്സികര്‍  സഹായിക്കുന്നു.

സിബിറ്റിയുടെ ചില പ്രയോജനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • തങ്ങളുടെ ഗുപ്തമായ ചിന്തകൾ, തോന്നലുകൾ, വികാരങ്ങൾ എന്നിവയെ പറ്റി വ്യക്തിക്ക് തുറന്നു പറയുവാൻ സാധിക്കും.
  • ഔഷധ ചികിത്സ, അതിനെ തുണയ്ക്കുന്ന ഉത്ബോധന ചികിത്സ തുടങ്ങി ഒരു രോഗിക്കു ലഭിക്കുന്ന മറ്റു പലേ മനോരോഗപരമായ ചികിത്സകളും ആയി സിബിറ്റി ഇണങ്ങി പോകുന്നു.
  • വ്യക്തി ഈ ചികിത്സയിൽ ഊർജ്ജ്വസ്വലതയോടെ പങ്കെടുക്കുന്നു, ചികിത്സ തുടരുന്നതിന് ഇത് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് ഏൽപ്പിക്കപ്പെട്ട ചുമതല പൂർത്തീകരിക്കേണ്ടതുണ്ട്, അവർ പഠിക്കുന്നത് അവര്‍ക്കു പരിശീലിക്കേണ്ടതുമുണ്ട്.
  • സിബിറ്റി വഴങ്ങുന്ന തരമാണ്, പ്രശ്‌നത്തിന്‍റെ കാഠിന്യം അനുസരിച്ചും ആ വ്യക്തിക്കു ചികിത്സയോടു ഇണങ്ങാനുള്ള കഴിവ് അനുസരിച്ചും ചികിത്സയിൽ ഭേദഗതി വരുത്താൻ കഴിയുന്നതാണ്.
  • ചികിത്സ പൂർത്തീകരിച്ചതിനു ശേഷവും വിവിധ ജീവിതാവസ്ഥകൾ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിക്ക് ഈ പഠനം ഉപോയഗിക്കുവാൻ കഴിയും.

സിബിറ്റിയുടെ ലക്ഷ്യങ്ങൾ എന്തെല്ലാമാണ്? 

സിബിറ്റി എന്നത്  ഊർജ്ജ്വസ്വലമായ, ലക്ഷ്യാധിഷ്ഠിതമായി ക്രമപ്പെടുത്തിയിട്ടുള്ള ഒരു സവിശേഷ ചികിത്സയാണ്, ആളുകള്‍ താഴെ വിവരിക്കുന്ന കഴിവുകൾ പഠിച്ചെടുക്കുന്നതിന് ഈ ചികിത്സ സഹായിക്കുന്നു:

  • തങ്ങളുടെ വികാരങ്ങളെ വിശകലനം ചെയ്യുന്നു, ആരോഗ്യപരമായതും അനാരോഗ്യപരമായതും ആയ തോന്നലുകളെ വിവേചിച്ച് അറിയുകയും ചെയ്യുന്നു.
  • തങ്ങളുടെ ആത്മബോധവും വൈകാരികമായ നിയന്ത്രണവും വർദ്ധിപ്പിക്കുന്നു.
  • വളച്ചൊടിക്കപ്പെട്ട കാഴ്ച്ചപ്പാടുകളും ചിന്തകളും വേദനാജനകമായ മനോഭാവങ്ങളിലേക്ക് എങ്ങനെയാണ് നയിക്കുക എന്നത് മനസ്സിലാക്കുന്നു.
  • നിഷേധാത്മകമായ ചിന്തകൾ തിരിച്ചറിഞ്ഞ്, കൂടുതൽ ബുദ്ധിപൂർവ്വകവും രചനാത്മകവും ആയ ചിന്തകൾ കൊണ്ട് അവയ്ക്കു പകരം വയ്ക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള നിർദ്ദിഷ്ടമായ രീതികൾ പഠിക്കുന്നു.
  • ഇപ്പോഴുള്ള അവസ്ഥ പരിശോധിക്കുകയും ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തുകൊണ്ട് വിഷാദത്തിനു കാരണമാകുന്ന ലക്ഷണങ്ങൾ ലഘൂകരിക്കുന്നു.
  • ക്ലേശങ്ങൾക്കു പ്രധാന കാരണമായിത്തീരുന്ന, വ്യക്തിയുടെ ഉള്ളില്‍ തന്നെയുള്ള വിശ്വാസങ്ങൾ മാറ്റിയെടുക്കുന്നു, അതുവഴി  ഭാവിയിൽ വരാനിടയുള്ള വൈകാരികമായ വിഷാദ പരമ്പരകൾക്ക് തടയിടുകയും ചെയ്യുന്നു. 

സിബിറ്റി എങ്ങനെയാണ് പ്രവർത്തനക്ഷമമാകുക?

സിബിറ്റിയുടെ പ്രധാന ലക്ഷ്യം ഒരു വ്യക്തിയെ അയാളുടെ അനാരോഗ്യകരമായ ചിന്താ ക്രമരൂപങ്ങളുടെ സ്ഥാനത്ത് ആരോഗ്യകരവും രചനാത്മകവുമായ അനുമാനങ്ങൾ കൊണ്ട് പകരം വയ്ക്കുന്നതിനു വ്യക്തിയെ സഹായിക്കുക എന്നതാണ്.

തങ്ങളുടെ അനുമാനങ്ങൾ, വിശ്വാസങ്ങൾ, ന്യായവാദങ്ങൾ തുടങ്ങിയ അറിവുകൾ തങ്ങളെ കുറിച്ചും ലോകത്തെ കുറിച്ചും തങ്ങളുടെ ഭാവിയെ കുറിച്ചും  ഉള്ള തങ്ങളുടെ നിഷേധാത്മക ചിന്തകളിലേക്ക്  സ്വാഭാവികമായി നയിക്കും വിധം പരിപാകപ്പെടുത്തി എടുക്കുന്ന രീതി പരിശോധനാവിധേയമാ ക്കുന്നതിന് തെറപ്പിസ്റ്റ് (ചികിത്സകൻ/ചികിത്സക) വ്യക്തിയെ സഹായിക്കുന്നു. ചിന്തകളുടെ യുക്തിരഹിത ക്രമരൂപങ്ങൾ, അവ ഉത്ഭവിക്കുന്നതിനുള്ള സന്ദർഭം അടക്കം തിരിച്ചറിയുന്നു. ഉദാഹരണത്തിന്, അവർ ഒരു അവസ്ഥയുടെ (തിരഞ്ഞെടുത്ത ശ്രദ്ധ) നിഷേധാത്മക ചിന്തകൾ മാത്രം തിരഞ്ഞെടുക്കുക, ഒരേയൊരു സംഭവത്തിൽ നിന്ന് കൂടുതൽ സാമാന്യവൽക്കരിക്കുക, ഒരു സംഭവത്തിന് കാരണം താനാണ് എന്നു ഊഹിച്ച് ആ അവസ്ഥയെ വ്യക്തിഗതമാക്കി തീർക്കുക, ഒരു അവസ്ഥ സംബന്ധിച്ച് കാര്യങ്ങൾക്ക് ഒരേയൊരു തീരുമാനം മാത്രമേ ഉള്ളു എന്നു കണക്കാക്കുക, സ്വയം വിമർശകരാകുക തുടങ്ങിയവ ചെയ്യുന്നത് എങ്ങനെയാണ് എന്ന് വിഷാദം ബാധിച്ചിട്ടുള്ള ആളുകളെ പഠിപ്പിക്കുക. 

സിബിറ്റി എന്നത് ഘടനാപരമായതും സമയബന്ധിതവുമായ, താഴെ പറയുന്ന നയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു ചികിത്സാരീതിയാണ്: 

  • ആദ്യ പടി എന്ന നിലയിൽ, തെറപ്പിസ്റ്റ് (ചികിത്സകൻ/ചികിത്സക) ഒരു പരിപൂർണ്ണമായ രോഗനിർണ്ണയം നടത്തുന്നു. നിങ്ങൾ ഇപ്പോൾ  ചികിത്സ തേടുന്ന, നിങ്ങളുടെ പ്രയാസങ്ങളുടെ പ്രകൃതം എന്താണ് എന്ന് മെച്ചപ്പെട്ടരീതിയിൽ മനസ്സിലാക്കുന്നതിനായി തെറപ്പിസ്റ്റ്  നിങ്ങളോട് നിങ്ങളുടെ മുൻകാല അനുഭവങ്ങളെ പറ്റിയും വൈദ്യശാസ്ത്ര ചരിത്രത്തെ പറ്റിയും ചോദിക്കും.
  • അവബോധ ചികിത്സാ രീതി അഥവാ സിബിറ്റി എന്ന പ്രക്രിയയെ പറ്റിയും  എന്തുകൊണ്ട്, എങ്ങനെ അതു ഉപയോഗിക്കും, അത് നിങ്ങൾക്ക് എങ്ങനെ പ്രയോജനകരമാകും എന്ന് തെറപ്പിസ്റ്റ് നിങ്ങളോട് വിശദീകരിക്കുന്നു.
  • പ്രശ്‌നത്തിന്‍റെ സങ്കീർണ്ണത,  പിന്നീടു വരുന്ന കൂടിക്കാഴ്ച്ചകൾക്കുള്ള  തെറപ്പിസ്റ്റിന്‍റെ  ലഭ്യത, അതിൽ പങ്കെടുക്കുന്നതിലും ആ ചുമതല പൂർത്തീകരിക്കുന്നതിലും ഉള്ള നിങ്ങളുടെ സഹകരണം തുടങ്ങിയ വിവധ ഘടകങ്ങളെ ആശ്രയിച്ച്, ചികിത്സ എത്ര കാലം നീണ്ടുനിൽക്കും എന്ന് തെറപ്പിസ്റ്റ് നിങ്ങളോട് വിശദീകരിക്കുന്നു.
  • ലക്ഷണങ്ങളുടെ പ്രകൃതത്തെ പറ്റി (ഉദാഹരണം: ഉത്കണ്ഠയുടെ മനഃശാസ്ത്രപരമായ അടിസ്ഥാനം, ഹൃദയാഘാതം തുടങ്ങിയ അവസ്ഥകളിൽ നിന്ന് എത്രത്തോളം വിഭിന്നമാണ് അത്, ലക്ഷണങ്ങൾ എത്രത്തോളം തെറ്റായി വ്യാഖ്യാനിക്കപ്പെടന്നു മുതലായവ) തെറപ്പിസ്റ്റ് വ്യക്തിക്ക് ശിക്ഷണം നല്‍കുന്നു.  
  • ചികിത്സയുടെ ലക്ഷ്യങ്ങളും പ്രക്രിയയുടെ പുരോഗതി നിർണ്ണയിക്കുന്നതിനുള്ള വഴികളും അടക്കം ചികിത്സാപദ്ധതി തെറപ്പിസ്റ്റ് ചർച്ച ചെയ്യുന്നു.
  • ഒരിക്കൽ ഈ പ്രക്രിയ പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞാൽ, ചിന്തകളുടെ തെറ്റായതോ അഥവാ നിഷേധാത്മകമോ ആയ ക്രമരൂപങ്ങളെ തിരിച്ചറിയുന്നതിനു വേണ്ടിയും, ദൈനംദിന ജീവിതത്തിൽ ചിന്തകൾ ആ വ്യക്തിയുടെ പെരുമാറ്റത്തെ എങ്ങനെ ബാധിക്കുന്നു എന്നു  വിലയിരുത്തുന്നതിനും വേണ്ടിയും വ്യക്തിയും തെറപ്പിസ്റ്റും ഒന്നിച്ച് പ്രവർത്തിക്കുന്നു.
  • അവർ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച് പ്രശ്‌നങ്ങൾ തിരിച്ചറിയുന്നു, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നു, താരതമ്യേനയുള്ള അപകടസാദ്ധ്യതകളും പ്രയോജനങ്ങളും അടക്കം ഇതര പരിഹാരങ്ങളെ സംബന്ധിച്ച് കൂട്ടായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തിൽ ഇത് നടപ്പിലാക്കുന്നതിനു മുമ്പ്, ആ വ്യക്തിക്ക് ഹിതകരമായതെന്നു സ്വയം തോന്നുന്ന പരിഹാരം വ്യക്തിക്കു പരിശീലിച്ചു നോക്കുകയും ആകാം. ഉദാഹരണത്തിന്, കോപമാണ് പ്രശ്നം എങ്കിൽ, എന്തുകൊണ്ട് എന്തെല്ലാം തരം അവസ്ഥകളിൽ ആണ് ഒരാൾ കോപിക്കുന്നത്, അങ്ങനെയുള്ള അവസരങ്ങളിൽ യുക്തിപൂർവ്വകമായി എങ്ങനെയാണ് പ്രതികരിക്കേണ്ടത്,  കോപം എന്ന ഈ വികാരം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും ഉള്ള രീതികൾ തുടങ്ങിയവ.
  • ചികിത്സയ്ക്ക് ഇടയിലുള്ള പ്രവർത്തനങ്ങൾ

  • ചികിത്സയുടെ കാലഗതിക്കിടയിൽ, സ്വയമേയുള്ള നിഷേധാത്മക ചിന്തകളെ കുറിച്ച് അവബോധം ഉണ്ടാകുന്നതിന് അവരെ പരിശീലിപ്പിക്കുന്നു.
  • ഇതര വിധത്തിൽ, പ്രധാനമായും രചനാത്മകവും യുക്തിപൂർവ്വവും ആയി,  ചിന്തിക്കുന്നതിനുള്ള രീതികൾ വളർത്തിയെടുക്കുന്നതിന് അവർ പഠിക്കുന്നു.
  • ജീവിതക്ലേശകാരികളായ കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചു അവർ പഠിക്കുന്നു. 
  • അവർ ഒരു ഡയറി സൂക്ഷിക്കുന്നു, നിഷേധാത്മക ചിന്തകളും അവ ഉദിക്കുന്ന അവസ്ഥകളും രേഖപ്പെടുത്തി വയ്ക്കുന്നു.
  • ഈ പഠനം പരിശീലിക്കുന്നതിനും പ്രായോഗികമാക്കുന്നതിനും വേണ്ടി അവർ  ഏൽപ്പിക്കപ്പെട്ട കർത്തവ്യങ്ങൾ അഥവാ ഗൃഹപാഠം ചെയ്യുന്നു.
  • വ്യക്തിക്ക് പ്രയോജനം ഉണ്ടായിട്ടുണ്ടോ, ആവശ്യമുള്ള പക്ഷം നയങ്ങൾ മാറ്റേണ്ടതുണ്ടോ എന്ന് തെറപ്പിസ്റ്റ് കൂടിക്കാഴ്ച്ചകളിൽ വിലയിരുത്തുന്നു.
  • സിബിറ്റി സേവനം നൽകുന്ന വിദഗ്ദ്ധർ

    മാനസികാരോഗ്യ വിദഗ്ദ്ധർ (മനഃശാസ്ത്രജ്ഞർ, മനോരോഗചികിത്സകർ, മനോരോഗ ചികിത്സ ചെയ്യുന്ന നഴ്‌സുമാർ, മനോരോഗചികിത്സ ചെയ്യുന്ന സാമൂഹ്യപ്രവർത്തകർ) പോലെയുള്ള, സിബിറ്റി യിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള, ചികിത്സ നൽകാൻ കഴിവുള്ള ഒരു പ്രാവീണ്യമുള്ള തെറപ്പിസ്റ്റ് ( സവിശേഷ ചികിത്സകൻ/ചികിത്സക). തങ്ങളുടെ തൊഴിലിന് ഉപയുക്തമായ നീതിശാസ്ത്ര ചട്ടങ്ങൾ തെറപ്പിസ്റ്റ് പാലിക്കുന്നുണ്ട് എന്നു പ്രതീക്ഷിക്കപ്പെടുന്നു.

    സിബിറ്റിയുടെ കാലയളവ്

    ഒരു വ്യക്തിയുടെ പ്രയാസങ്ങളും സാഹചര്യങ്ങളും ആധാരമാക്കി സ്വീകരിച്ചിരിക്കുന്ന ഒരു ഹ്രസ്വകാല ചികിത്സയാണ് കോഗ്നിറ്റീവ് തെറപ്പി. മിയ്ക്ക പ്രശ്‌നങ്ങൾക്കും ഉള്ള കാലയളവ് 5 മുതൽ 20 ആഴ്ച്ച വരെ ആയിരിക്കും. ആഗ്രഹിക്കുന്ന ഫലപ്രാപ്തി നേടുന്നതിനു വേണ്ടി, കൂടിക്കാഴ്ച്ചകളുടെ എണ്ണവും ചികിത്സാ കാലയളവും, വ്യക്തി, ചികിത്സയിൽ എത്രത്തോളം ഊർജ്ജ്വസ്വലമായി പങ്കെടുക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും.

    Related Stories

    No stories found.
    White Swan Foundation
    malayalam.whiteswanfoundation.org