വിഷാദത്തെ പറ്റി ഞാൻ എങ്ങനെയാണ് എന്‍റെ പങ്കാളിയോടു പറയേണ്ടത്?

വിഷാദം നിങ്ങളുടെ ബന്ധത്തെ ബാധിക്കുന്നതിനു സാദ്ധ്യതയുണ്ട്, നിങ്ങൾ നിങ്ങളുടെ വിഷാദം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും നിങ്ങളുടെ ബന്ധത്തിൽ സ്വാധീനം ചെലുത്തും. ശക്തമായ, ആരോഗ്യമുള്ള ബന്ധങ്ങൾക്ക് വിഷാദലക്ഷണങ്ങള്‍ തൃപ്തികരമായി നേരിടുന്നതിന് സഹായിക്കുവാൻ ഉള്ള അന്തർലീന ശക്തി ഉണ്ടാകും.

ഇന്ത്യയിലുള്ള ആളുകളിൽ ആറിൽ ഒരാൾ, (6 ല്‍ 1) എന്ന തോതിൽ വിഷാദരോഗം പേറിയാണ് ജീവിച്ചു വരുന്നത്. വിഷാദത്തിലൂടെ കടന്നു പോകുന്നത് നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാം,  നിങ്ങൾ നിങ്ങളുടെ വിഷാദം കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രഭാവം ചെലുത്തുന്നതിനും ഇതിന് കഴിയും. ശക്തമായതും ആരോഗ്യകരമായതും ആയ ബന്ധങ്ങൾക്ക് വിഷാദത്തിന്‍റെ ലക്ഷണങ്ങളെ തൃപ്തികരമായി നേരിടുന്നതിന് അന്തർലീനമായ ശക്തി ഉണ്ടാകും. മറിച്ച്, പിന്തുണയ്ക്കുന്നതും സമ്പൂർണ്ണവും ആയ ബന്ധങ്ങൾ നിലനിർത്തുന്നത് പ്രയാസകരമാക്കി തീർക്കുന്നതിനും അതിനു കഴിയും. വിഷാദം പേറുന്ന ഒരു പങ്കാളി, ഭാവി പങ്കാളി  എന്ന നിലയിൽ നിങ്ങൾക്ക് ഉണ്ടാകാന്‍ ഇടയുള്ള ചില സംശയങ്ങൾ താഴെ പറയുന്നു:

ചോദ്യം. എന്നെ വിഷാദം ബാധിച്ചിട്ടുണ്ട് എന്ന് എങ്ങിനെയാണ് ഞാൻ പങ്കാളിയോട് പറയുക?

ഉത്തരം. നിങ്ങൾക്ക് വിഷാദം ബാധിച്ചിട്ടുണ്ട് എന്ന് പങ്കാളിയോടു പറയുന്നത് ഒരു കഠിന ജോലി ആണ് എന്നു തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് എത്രത്തോളം സത്യസന്ധമായും നേരിട്ടും പറയുവാൻ കഴിയുമോ, അത്രത്തോളം കൂടുതൽ മെച്ചപ്പെട്ടതായിരിക്കും അത്. ഒന്നുകിൽ നിങ്ങൾക്ക് എന്തോ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നും നിങ്ങൾ അവരുടെ സഹായം ആഗ്രഹിക്കുന്നു എന്നും ഉള്ളപ്പോൾ, അല്ലെങ്കിൽ നിങ്ങൾക്ക് എന്തോ കാര്യമായ തകരാർ ഉണ്ടെന്നു ഉറപ്പാകുകയും അത് എന്താണ് എന്ന് നിങ്ങൾക്ക് ഒപ്പം ചേർന്ന് കണ്ടുപിടിക്കുന്നതിന് അവരുടെ സഹായം ആവശ്യമുണ്ട് എന്നു നിങ്ങള്‍ തീരുമാനിക്കുന്ന അവസരത്തിൽ, ആയിരിക്കും നിങ്ങൾ ഇക്കാര്യം അവരുമായി പങ്കു വയ്ക്കുന്നത്. വിഷാദം ഉള്ളപ്പോൾ മാറ്റം വളരെ പ്രകടമായിരിക്കും, അതുകൊണ്ടു തന്നെ എന്തോ ക്രമം തെറ്റിയിട്ടുണ്ട് എന്നു നിങ്ങളുടെ പങ്കാളി ശ്രദ്ധിച്ചിട്ടുണ്ടാകുന്നതിനു സാദ്ധ്യതയുമുണ്ട്. അടുത്ത് എന്താണു സംഭവിക്കാൻ പോകുന്നത് എന്നതു സംബന്ധിച്ചുള്ള ഒരു രൂപരേഖ ഉണ്ടാകുന്നത് അവർക്കു ധൈര്യം നൽകും.  

അവർക്ക് ഒപ്പം ഇരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ള സഹായം നിങ്ങൾ എങ്ങിനെയാണ് തേടേണ്ടത് എന്നതിനെ കുറിച്ചും ഇത് എന്തായിരിക്കും അനിവാര്യമാക്കുന്നത് എന്നതിനെ കുറിച്ചും സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുടെ മനസ്സിൽ അത് രേഖപ്പെടുത്തപ്പെടുന്നതിനു വേണ്ടി, ഈ വിവരശകലങ്ങൾ പല വട്ടം നിങ്ങൾ പങ്കു വയ്‌ക്കേണ്ടതായി വരും എന്നതു ഓർമ്മിക്കുന്നത് സഹായകമാകും. 

ചോദ്യം. എനിക്കു ചിരസ്ഥായിയായ വിഷാദം ഉണ്ട്. ഒരു ബന്ധത്തിൽ ഏർപ്പെടുന്നതിനു എനിക്കു സംഭ്രമവും ഉണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്?

തങ്ങൾ വിഷാദം പേറി ജീവിക്കുന്നവരല്ല എങ്കിൽ കൂടി പലേ ആളുകൾക്കും ബന്ധങ്ങളില്‍ ഏര്‍പ്പെടുക എന്ന ചിന്ത തന്നെ ഭീതിദമായേക്കാം. ഏതൊരാൾക്കും ഒരു ആരോഗ്യകരമായ ബന്ധത്തിൽ ഏർപ്പെടാൻ കഴിയും എന്നത് തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്നും അതേപോലെ തിരിച്ചും കരുതുന്ന ഒരു വ്യക്തിയെ നിങ്ങൾ പരിചയപ്പെടുന്നതിന് ഇട വന്നാൽ നിങ്ങൾക്ക് വിഷാദം ഉണ്ട് എന്നത് വലിയ വ്യത്യാസം ഒന്നും സൃഷ്ടിക്കാൻ പോകുന്നില്ല. നിങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതും തൃപ്തികരമായി നേരിടുന്നതും അപ്പോഴും വെല്ലുവിളി ഉയർത്തുന്നതു തന്നെ ആയിരിക്കും, പക്ഷേ ഒരു നല്ല ബന്ധത്തിൽ ആയിരിക്കുന്നതിന് ഇതു നിങ്ങളെ ഒട്ടും അയോഗ്യമാക്കുന്നില്ല. പരസ്പരം രണ്ടു പേർക്കും വേണ്ടി നിലകൊള്ളുക എന്നത് ശ്രമം വേണ്ടുന്ന ഒരു കാര്യമാണ്, വിഷാദം ഇതു കൂടുതൽ കഠിനതരം ആക്കി തീർക്കുന്നതിനുള്ള സാദ്ധ്യതയുമുണ്ട്, പക്ഷേ സ്വയം അവബോധവും പരസ്പര ധാരണയും പിന്തുണ സൃഷ്ടിക്കലും കൊണ്ട് ഒരു ആരോഗ്യകരമായ ഇടം സൃഷ്ടിക്കുന്നത് സാദ്ധ്യമാക്കും. 

ചോദ്യം. എന്‍റെ പങ്കാളിയെ മാനസികമായി തകർക്കാതെ നിലവിലുള്ള ഒരു ബന്ധം ഞാൻ എങ്ങനെയാണ് നിലനിർത്തുക? 

ഉത്തരം. വിഷാദം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ, നിങ്ങളുടെ വികാരങ്ങളുടെ മേൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണം എപ്പോഴും അവകാശപ്പെടാനാകും എന്നു വരില്ല. നിങ്ങളുടെ പങ്കാളിയുമായി തുറന്നു ആശയ വിനിമയം നടത്തുന്നതും എന്താണു സംഭവിക്കുന്നത് എന്ന് പങ്കാളി അറിയാൻ ഇടയാക്കുന്നതിനു ശ്രമിക്കുന്നതും സഹായകമായിരിക്കും. 

_ _

"എനിക്കു നിന്നോട് ദേഷ്യമില്ല, ഇന്ന് ലേശം വിഷാദമുണ്ട്, അത്രേയുള്ളു," "ഇപ്പോൾ ഞാൻ ഒരു മോശം മാനസികാവസ്ഥയിലാണ്, എനിക്കു കുറച്ചു സമയം വേണം, ഞാൻ നിങ്ങളിലേക്ക് തിരിച്ചു വരാം." "ഈ നിമിഷം കുറച്ചു വിഷാദം തോന്നുന്നുണ്ട്, പക്ഷേ അതു നീ പറഞ്ഞ ഒരു കാര്യം കൊണ്ടും അല്ല."  

മുകളിൽ പറഞ്ഞ രീതിയിൽ സംസാരിക്കുന്നത് നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ആവശ്യമുള്ള ഇടം നൽകുന്നതിനും നിങ്ങൾക്ക് ഇപ്പോൾ അങ്ങനെ തോന്നുന്നതിനെ കുറിച്ചു സ്വയം പഴിക്കാതിരിക്കുന്നതിനും അനുവദിക്കും .നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് പങ്കാളിയോട് എത്രത്തോളം വ്യക്തമായി ആശയവിനിമയം നടത്തുന്നുവോ അത്രത്തോളം മെച്ചമായിരിക്കും കാര്യങ്ങൾ; നിങ്ങൾ കടന്നു പോകുന്ന എല്ലാത്തിനെ കുറിച്ചും അവർ അറിഞ്ഞിരിക്കണം എന്നു പ്രതീക്ഷിക്കരുത്. നിങ്ങളുടെ പങ്കാളിക്കും ഇത് ഒരു ബുദ്ധിമുട്ടുള്ള അനുഭവം തന്നെയാണ്, പലപ്പോഴും ഒരേ വിഷയം സംബന്ധിച്ച് ഒന്നിൽ കൂടുതൽ സംഭാഷണങ്ങൾ ആവശ്യമായി വരുന്നു എന്നും വരാം. നിങ്ങളുടെ സ്വന്തം ഗതിവേഗത്തിൽ തന്നെ വിഷാദം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ നിങ്ങൾ കൈക്കൊള്ളുന്നു എന്നത് പരമ പ്രധാനമാണ്, പക്ഷേ നിങ്ങൾ ഇതു സംബന്ധിച്ച് ഒന്നും ചെയ്യുന്നില്ല എന്നു പങ്കാളിക്കു തോന്നുന്നു എന്നതു പോലെ കാണപ്പെടുന്നു എങ്കിൽ, പങ്കാളിയെ സംബന്ധിച്ച് അത് നിരാശാജനകം ആയി തീർന്നേക്കാം. ഇങ്ങനെയുള്ള സന്ദർഭത്തിൽ നിങ്ങൾ നിങ്ങളുടെ യാത്രയ്ക്കിടയില്‍ ഇപ്പോൾ എവിടെയാണ് എന്നു അവരോട് ആശയവിനിമയം നടത്തുന്നത് വളരെ പ്രസക്തമായിരിക്കും. 

ചോദ്യം. എന്‍റെ വിഷാദം മൂലം ബന്ധം അവസാനിപ്പിക്കുവാൻ ഞാന്‍ ആഗ്രഹിക്കുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്?

ഉത്തരം. ഇത്തരത്തിൽ ഉള്ള ഒരു തീരുമാനത്തെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു, അത് നിങ്ങളുടേയും നിങ്ങളുടെ പങ്കാളിയുടേയും ഇടയ്ക്കുള്ള ഒരു പരസ്പര തീരുമാനം ആയിരിക്കുകയും വേണം. ബന്ധം സംബന്ധിച്ചും ഭാവിയെ കുറിച്ചും പ്രതീക്ഷയറ്റതു പോലെ തോന്നുന്നതു വിഷാദത്തിന്‍റെ ഭാഗമാണ്. ഈ സമയത്ത് ബന്ധത്തെ പറ്റി നിങ്ങൾക്ക് ഒരു നിഷേധാത്മക കാഴ്ച്ചപ്പാട് ഉണ്ടാകുന്നതിനു സാദ്ധ്യതയുമുണ്ട്. ഒരു വിഷാദ മനഃസ്ഥിതിയുടെ ഇടയ്ക്കു വച്ച് നീണ്ടു നിൽക്കുന്ന തീരുമാനം എടുക്കാതിരിക്കുന്നതായിരിക്കും ഭേദം. അതിനു ശേഷം നിങ്ങൾക്ക് താരതമ്യേന ഭേദപ്പെട്ടു എന്നു തോന്നുന്ന അവസരത്തിൽ, ഈ ബന്ധം സുഗമമായി മുന്നോട്ടു പോകില്ല എന്ന് ഇരുവർക്കും ബോദ്ധ്യം വരുന്ന ഘട്ടത്തിൽ, അങ്ങനെയൊരു തീരുമാനം ഇരുവരും ഒന്നിച്ച് എടുക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളിക്കും ഇക്കാര്യത്തിൽ ഒരു അഭിപ്രായം ഉണ്ടായിരിക്കും എന്നതും കണക്കിലെടുക്കേണ്ടതുണ്ട് - ഈ അവസ്ഥയെ പറ്റി അവർക്ക് എന്തു തോന്നുന്നു? ഈ സന്ദർഭത്തിൽ അവർ ആഗ്രഹിക്കുന്നത് എന്താണ്? എന്താണു സംഭവിക്കുന്നത് എന്നതിനെ കുറിച്ച് താരതമ്യേന കൂടുതൽ മെച്ചപ്പെട്ട വസ്തുനിഷ്ഠമായ കാഴ്ച്ചപ്പാട് ഉള്ളവരാണ് അവർ എങ്കിൽ, ഇപ്പോൾ അനുഭവിക്കുന്ന വെല്ലുവിളികൾ താൽക്കാലികം മാത്രമാണ്, കുറച്ചു കാലം കഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെടും എന്ന് അവർക്ക് മനസ്സിലാകുന്നതിനും സാദ്ധ്യതയുണ്ട്.

ഡോ രത്‌ന ഐസക് പറയുന്നു, "വിഷാദമോ മറ്റേതെങ്കിലും പ്രശ്നമോ ഒരു ബന്ധത്തിൽ ഏർപ്പെടുന്നതിനു നിങ്ങളെ അയോഗ്യരാക്കുന്നില്ല.  ആരോഗ്യകരവും ശക്തവുമായ ഒരു ബന്ധം എന്നത് വിഷാദത്തിന്‍റെ അനന്തരഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകമായ ഒന്നാണ്." ഈ വാക്കുകൾ മനസ്സിൽ വയ്ക്കുന്നത്, വിഷാദം നിങ്ങളുടെ ബന്ധത്തിൽ കൊണ്ടുവരുന്ന വെല്ലുവിളികൾ തൃപ്തികരമായി നേരിടുന്നതിന് ഒപ്പം തന്നെ നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും അന്യോന്യം കൂടുതൽ കനിവോടെ ഇടപെടുന്നതിനും സഹായിക്കും.  

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (Clinical psychologist) ആയ ഡോ രത്‌ന ഐസക് പങ്കു വച്ച വിവരങ്ങൾ കൂടി ചേർത്തു കൊണ്ട് തയ്യാറാക്കിയതാണ് ഈ ലേഖനം. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org