We use cookies to help you find the right information on mental health on our website. If you continue to use this site, you consent to our use of cookies.

മുഖാമുഖം: ഒരു സ്ത്രീയുടെ പരിപാലിക്കുന്നതിനുള്ള കഴിവിൽ അതിക്രമം ചെലുത്തുന്ന സ്വാധീനം

അതിക്രമത്തിന്‍റെ മാനസികാരോഗ്യത്തിലുള്ള പ്രഭാവം കുറയ്ക്കുന്നതിനും തന്‍റെ ശിശുവിനു മെച്ചപ്പെട്ട പരിചരണം നൽകുന്നതിനും ചികിത്സാപരമായ ഇടപെടലിന് അമ്മയെ സഹായിക്കുവാൻ കഴിയുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പെരിനേറ്റൽ സൈക്യാട്രിക് ക്ലിനിക് ലെ മെഡിക്കൽ ഡറക്ടർ ആയ ഡോ മരിയ മുസികുമായി വൈറ്റ് സ്വാൻ ഫൗണ്ടേഷൻ നടത്തിയ ഈ മുഖാമുഖത്തിൽ, ബുദ്ധിമുട്ടുള്ള ജനനപ്രക്രിയ, കുഞ്ഞുന്നാളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ക്രൂരമായ പെരുമാറ്റം, പ്രായപൂർത്തിയായ ശേഷം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഗാർഹിക പീഡനം അമ്മയുടെ പരിപാലിക്കുന്നതിനുള്ള കഴിവിൽ സൃഷ്ടിക്കുന്ന പ്രഭാവം, അത് ശിശുവിന്‍റെ മാനസികാരോഗ്യത്തിൽ സൃഷ്ടിക്കുന്ന പ്രഭാവം എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുന്നു. മുഴുവൻ മുഖാമുഖവും ഇവിടെ വായിക്കാം. 

പ്രതികൂലമായ ജനന പ്രക്രിയയുടെ അനുഭവം എന്താണ്, അതിന് ഒരു ശിശുവിന്‍റെ മാനസികാരോഗ്യവുമായി എന്താണ്  ബന്ധം?

ജന്മം നൽകൽ എന്നത് ഒരു സ്വാഭാവികവും ഉത്കൃഷ്ടകരമായതും ആയ പ്രക്രിയ അത്രേ. സ്ത്രീകൾക്ക് വേദനാജനകവും ക്ലേശകരവും എന്നാൽ മേൽക്കോയ്മ നൽകുന്നതുമായ ഒരു അനുഭവം. പ്രസവത്തിന് എത്രത്തോളം വൈദ്യശാസ്ത്ര ഇടപെടലുകൾ വർദ്ധിക്കുന്നുവോ പ്രസവം അത്രത്തോളം സങ്കീർണ്ണമാകാൻ സാദ്ധ്യതയുണ്ട്. അതു സംഭവിക്കുകയാണെങ്കിൽ, ഈ വിഷമഘട്ടം കടന്നു കിട്ടുന്നത് സ്ത്രീക്ക് കൂടുതൽ പ്രയാസകരമായിരിക്കും എന്നു കണക്കാക്കി വരുന്നു. ഏറ്റവും താൽപ്പര്യം ജനിപ്പിക്കുന്ന കാര്യം, സംഭരിച്ചു വച്ചിട്ടുള്ള ഗവേഷണ ഫലങ്ങൾ പ്രകാരം ഇങ്ങനെയുള്ള കഠിനമായ വൈദ്യശാസ്ത്ര സങ്കീർണ്ണതകൾ - വേദന, രക്തത്സ്രാവം അപ്തീക്ഷിതമായ സി -സെക്ഷൻ - പ്രബലമായ ക്ലേശാനുഭവങ്ങളാണ്.  പക്ഷേ  സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ ഒരു ചുറ്റുപാട് ഉണ്ടെങ്കിൽ, അവ  സ്ത്രീയേയോ ശിശുവിനേയോ യഥാർത്ഥത്തിൽ ബാധിക്കുകയില്ല.  അമ്മയ്ക്ക് കൂടി ഇടം നൽകുകയും അവൾക്ക് ആവശ്യമുള്ള അറിവുകളും ആ അനുഭവത്തിൽ കൂടി കടന്നു പോകുമ്പോൾ ആവശ്യമുള്ള പിന്തുണയും കൂടി നൽകുകയും ചെയ്യുന്ന തരത്തിലുള്ള ഒന്നാകണം ഡോക്ടർമാരും നഴ്‌സുമാരും നൽകുന്ന പരിചരണം. 

അങ്ങനെയുള്ള ഘടകങ്ങളുടെ സാന്നിദ്ധ്യത്തിൽ, ഈ അനുഭവത്തിൽ നിന്ന് അമ്മ വളരെ വേഗം സുഖം പ്രാപിക്കുന്നു. പ്രതികൂലവും വ്യവസ്ഥകൾക്കു വിധേയമായതും ആയ ജന്മം നൽകൽ അനുഭവങ്ങൾ എന്ന ആശയം അമ്മയ്ക്ക് അന്തരഫലങ്ങൾ വഹിക്കേണ്ടി വരുന്ന, ജന്മം നൽകൽ അനുഭവത്തിന്‍റെ ആത്മനിഷ്ഠമായ പ്രകൃതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അനുഭവത്തിനു ശേഷം അവളിൽ വിഷാദമോ അഥവാ പോസ്റ്റ് ട്രൗമാറ്റിക് സ്‌ട്രെസ്സ് ഡിസോഡറോ (പിറ്റിഎസ്ഡി, ക്ലേശകരമായ അനുഭവാനന്തരം ഉണ്ടാകുന്ന മാനസിക പിരിമുറുക്ക തകരാർ) ഉടലെടുക്കുന്നുവോ അതല്ല അവൾ വേണ്ടവിധം സുഖപ്പെട്ടു വരുന്നുണ്ടോ എന്നുള്ളത് തീരുമാനിക്കുന്നത് ഇതാണ്. നേരേ മറിച്ച് അവൾ മനുഷ്യത്യപരമായി അല്ലാതെ കൈകാര്യം ചെയ്യപ്പെടുകയോ മോശമായ തരത്തിലുള്ള പെരുമാറ്റമോ ആശയവിനിമയത്തിന്‍റെ അഭാവമോ അനുഭവിക്കുകയോ, അതല്ലെങ്കിൽ പ്രസവത്തിനോട് ഒരു ആക്രമകരമായ സമീപനം ഉണ്ടാകുകയോ ചെയ്താൽ സ്ത്രീയക്ക് താൻ ഒറ്റയ്ക്കാണ് എന്നും ഉപേക്ഷിക്കപ്പെട്ടതായും തോന്നും. ഇങ്ങനെ വന്നാൽ, നിഷേധാത്മകതയുടെ ഈ ആത്മനിഷ്ഠമായ അനുഭവം വൈദ്യശാസ്ത്രപരമായ ക്ലേശാനുഭവങ്ങൾക്ക് ആക്കം കൂട്ടുന്നു. ഈ സംയുക്തം, പ്രത്യേകമായും അമിത ഭാരം നൽകുന്നു, ഏറ്റവും ശക്തയായ സ്ത്രീ പോലും മാനസിക പിരിമുറുക്കം മൂലം വിഷാദത്തിനും ക്ലേശകരമായ അനുഭവാനന്തരം ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തനും വശംവദയാകുകയും ചെയ്യുന്നു. 

ഒരു നിഷേധാത്മകമായ ജനനാനുഭവത്തിന് ശിശുവിന്‍റെ മേൽ എന്തുതരം വൈകാരിക പ്രഭാവമാണ് ചെലുത്താൻ കഴിയുക? ഇത് ബാല്യകാലത്തിലേക്കും പ്രായപൂർത്തി എത്തിയശേഷമുള്ള കാലത്തിലേത്തിലേക്കും നീണ്ടു നിൽക്കുന്നതിന് സാദ്ധ്യതയുണ്ടോ?

നിഷേധാത്മകമല്ലാത്ത, ശുഭാത്മകമായ ഒരു വളർത്തൽ സാഹചര്യത്തിലേക്ക് കുട്ടികൾ വെളിപ്പെടുത്തപ്പെടണം. ഇതിന്‍റെ അർത്ഥം കുഞ്ഞിന്‍റെ ആവശ്യങ്ങളോട് സംവദിക്കുന്ന, പ്രതികരിക്കുന്ന ആളായിരിക്കുക എന്നതാണ്. അത് അവരുടെ ശാരീരികമായ ആവശ്യങ്ങള്‍ ആണെങ്കിലും - ആഹാരം കഴിപ്പിക്കുക, ഡയപ്പർ മാറ്റി കൊടുക്കുക, ഒരു സുരക്ഷിതമായ ചുറ്റുപാട് നൽകുക - അതല്ല സ്‌നേഹം നൽകുക, പരിപാലിക്കുക തുടങ്ങിയ വൈകാരിക ആവശ്യങ്ങള്‍ ആണെങ്കിലും  ഇവ രണ്ടും ഒരേപോലെ  പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. കൊച്ചു കുഞ്ഞുങ്ങൾക്ക് വളരെയധികം ശുഭാത്മകമായ ഉത്തേജനം ആവശ്യമുണ്ട്, വെറുതെ നിഷ്പക്ഷമായി ഇതെല്ലാം ചെയ്യുന്നതു കൊണ്ടു കാര്യമൊന്നുമില്ല. അവർക്ക് മാതാപിതാക്കൾ അവരോട് പാട്ടുപാടുക, സംസാരിക്കുക, പുഞ്ചിരിക്കുക തുടങ്ങിയവ വളരെ ആവശ്യമുണ്ട്. മാനസികപിരിമുറുക്കം മൂലമോ ഉത്കണ്ഠ മൂലമോ ഇതു ചെയ്യുവാൻ മാതാപിതാക്കൾക്ക് ചെയ്യുവാൻ സാധിക്കാത്ത പക്ഷം, കുട്ടി ഇത് മനസ്സിലാക്കും, ഇത്തരം നിഷേധാത്മകമായ അനുഭവങ്ങൾ ഉള്ളിലേക്ക് എടുക്കുകയും ചെയ്യും. വളരെ മുമ്പേ തന്നെ അനേകം കാര്യങ്ങൾ മനസ്സിൽ ഇടം പിടിക്കുന്നു. ശിശു വളർന്നു വരുന്നതിന് അനുസരിച്ച് ഇതു കൂടുതൽ സങ്കീർണ്ണമായി തീരുന്നു. പരസ്പരവിശ്വാസം, ആത്മാഭിമാനം, അവരവരെ പറ്റി സ്വയം മതിപ്പു തോന്നുക, പ്രാപ്തിയുണ്ടെന്നു തോന്നുക, ശക്തമായ മനസ്സും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവും ഉണ്ടാകുക എന്നതെല്ലാം ബാല്യകാലത്ത് വളരെ കാലേകൂട്ടി തന്നെ സജ്ജീകരിക്കപ്പെടും. ലക്ഷ്യം നേടുവാൻ കഴിയാതെ വരിക എന്നത് ഒഴിവാക്കുന്നതിനു വേണ്ടി, കാലേകൂട്ടി തന്നെ ഇവയെല്ലാം സമാരംഭിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. 

അമ്മമാരോടുള്ള മോശപ്പെട്ട പെരുമാറ്റം എങ്ങനെയാണ് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുക?

എസിഇഎസ് (അഡ്വേഴ്‌സ് ചൈൽഡ്ഹുഡ് എക്‌സീപീരിയൻസ് സ്റ്റഡി, പ്രതികൂലമായ ബാല്യകാല അനുഭവങ്ങളെ കുറിച്ചുള്ള പഠനം) എന്ന ആശയത്തെ കുറിച്ചു സംസാരിക്കുന്നതിനു ഞാൻ ആഗ്രഹിക്കുന്നു. അത് ഒരു ബൃഹത്തായ പഠനം ആയിരുന്നു, ഫാമിലി മെഡിസിൻ വിഭാഗത്തിലെ രോഗികളുമായി അവർ വളർന്നു വരുമ്പോഴുണ്ടായിരുന്ന അവരുടെ അനുഭവങ്ങളെ കുറിച്ച് മുഖാമുഖം നടത്തിയിരുന്നു. ബാല്യകാലത്ത് അവർ അഭിമുഖീകരിച്ചിരുന്ന അപകട സാദ്ധ്യതകളെ കുറിച്ചും ഇപ്പോൾ അവർ അഭിമുഖീകരിക്കുന്നവയെ കുറിച്ചും അവരോട് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ രോഗികൾക്ക് സൗഖ്യം ഇല്ലാത്തത് എന്നും അവർ ശാരീരികമായി അനാരോഗ്യം ഉള്ളവരായത് എന്നും മനസ്സിലാക്കുവാൻ ശ്രമിക്കുകയായിരുന്നു ഡോക്ടർമാർ. ഇപ്പോൾ കാണുന്നതല്ല, അവർക്ക് 40-50 വർഷങ്ങൾക്കു മുമ്പ് സംഭവിച്ചതാണ് പ്രായപൂർത്തിയായ വ്യക്തികൾ എന്ന നിലയ്ക്ക് അവരുടെ ആരോഗ്യത്തിനു മേൽ വലുതായ പ്രഭാവം ചെലുത്തിയത് എന്ന് അവർ കണ്ടെത്തി. നിങ്ങൾ വളരെയധികം മാനസിക പിരിമുറുക്കത്തോടെയോ പ്രതികൂല സാഹചര്യങ്ങളിലൂടെയോ ആണോ അല്ലയോ വളർന്നു വരുന്നത് എന്നുള്ളത് എത്രത്തോളം പ്രധാനമാണ് എന്ന് ഞങ്ങൾ ആദ്യമായി മനസ്സിലാക്കിയ സന്ദർഭമായിരുന്നു അത്. വളർന്നു വരുമ്പോൾ യഥാർത്ഥത്തിൽ പ്രധാനമായ പത്തു ഘടകങ്ങൾ തിരിച്ചറിയെപ്പെട്ടിട്ടുണ്ട്, അവ താഴെ പറയുന്നതു പോലെയുള്ള അടിസ്ഥാന കാര്യങ്ങളാണ്:

  • നിങ്ങൾക്ക് വേണ്ടത്ര ആഹാരം ഉണ്ടോ?
  • നിങ്ങളെ പരിപാലിച്ചിരുന്നുവോ? അതോ നിങ്ങൾ അവഗണിക്കപ്പെട്ടിരുന്നോ - ശാരീരികമായോ മാനസികമായോ?
  • നിങ്ങൾക്ക് സ്‌നേഹമുള്ള മാതാപിതാക്കളോ, പരിചരണം നൽകുന്നവരോ മാതാപിതാക്കളുടെ മാതാപിതാക്കളോ കുടുംബമോ ഉണ്ടായിരുന്നുവോ?
  • നിങ്ങൾ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ - ശാരീരികമായോ, ലൈംഗികമായോ വൈകാരികമായോ?
  • നിങ്ങളുടെ മാതാപിതാക്കൾക്ക് മദ്യപാനം കൊണ്ടോ വീട്ടിൽ അതിക്രമം കൊണ്ടോ ഉള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഇത്തരം എല്ലാ ഘടകങ്ങളും വളരെ പ്രധാനമാണ്. അമേരിക്കൻ ഐക്യനാടുകളിൽ ഉള്ള ആ സംഘത്തിലെ 20-25 % വരെ ആളുകൾ ലൈംഗിക അധിക്ഷേപം അഭിമുഖീകരിച്ചിട്ടുണ്ട് എന്ന് പഠനം കണ്ടെത്തി. ശരാശരി അഞ്ചിൽ ഒരു സ്ത്രീ, നാലിൽ ഒരു സ്ത്രീ - പുരുഷന്മാരും ഉണ്ട്, പക്ഷേ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാൾ കൂടുതലാണ് - വളർന്നു വരുമ്പോൾ മോശപ്പെട്ട പെരുമാറ്റം അനുഭവിച്ചിട്ടുണ്ട്, ഇതിന് അവരുടെ ശാരീരികാരോഗ്യത്തിന്മേലും മാനനസിക സൗഖ്യത്തിന്മേലും പ്രഭാവം ചെലുത്തുന്നതിനു കഴിഞ്ഞിട്ടുമുണ്ട്. മാതൃത്വത്തിലേക്കോ പിതൃത്വത്തിലേക്കോ പ്രവേശിച്ചു കഴിയുമ്പോൾ, പലേ പഠനങ്ങളും - എന്‍റേതും ഉൾപ്പെടുത്തിയിട്ടുണ്ട് - നിങ്ങൾ മാതൃ/പിതൃ ചുമതല നിർവ്വഹിക്കുന്നതിൽ  കുട്ടിയായിരുന്നപ്പോഴത്തെ അധിക്ഷേപിക്കൽ അല്ല ബാധിക്കുന്നത് എന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ നിങ്ങൾക്ക് വിഷാദം, ക്ലേശകരമായ അനുഭവാനന്തരം ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, ഉത്കണ്ഠ മറ്റു ലക്ഷണങ്ങൾ എന്നിവ ബാധിക്കുന്നതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് എങ്ങനെയാണ് മാതൃ/പിതൃ ചുമതല നിർവ്വഹിക്കുവാൻ കഴിയുന്നത് എന്നതിൽ ഇതു പ്രഭാവം സൃഷ്ടിക്കുന്നു. 

നമ്മൾ ശ്രദ്ധ പതിപ്പിക്കേണ്ടതായ കൂടുതൽ പ്രധാനപ്പെട്ട വിഷയം, സഹായിക്കുന്നതിന് എന്തു ചെയ്യുവാൻ സാധിക്കും എന്നതാണ്. രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന്, നമുക്ക് വിഷാദവും ഉത്കണ്ഠയും ചികിത്സിക്കുവാൻ കഴിയും, അങ്ങനെ മാതാവിനോ പിതാവിനോ  മെച്ചപ്പെട്ട സൌഖ്യം നേടിക്കോടുക്കുന്നതിനു സഹായിക്കുവാനും കഴിയും. രണ്ടാമത്തേത് ഉൾക്കാഴ്ച്ചയോടെയോ പര്യാലോചനയോടെയോ തന്നെ നിലകൊള്ളുന്നതിനുള്ള ശക്തി - എല്ലാ മാനസികാരോഗ്യ പ്രശ്നങ്ങളും അധിക്ഷേപിക്കലും ഉണ്ടായിരുന്നിട്ടും - വർദ്ധിപ്പിക്കുക എന്നതാണ്. ഇതിന്‍റെ അർത്ഥം നിങ്ങൾ നിങ്ങളുടെ ശിശുവിന്‍റെ  കാഴ്ച്ചപ്പാട് സ്വീകരിക്കുക, നിങ്ങളെ തന്നെ സ്വയം അവരുടെ സ്ഥാനത്ത് കാണുക, ലോകത്തേയും നിങ്ങളുടെ പ്രവർത്തികളേയും അവരുടെ കാഴ്ച്ചപ്പാടിലൂടെ കാണുക. ഇതു ചെയ്യുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ - വിഷാദമോ ക്ലേശകരമായ അനുഭവാനന്തരം ഉണ്ടാകുന്ന മാനസിക പിരിമുറുക്കമോ ഉണ്ടായിരുന്നിട്ടു കൂടി - നിങ്ങളുടെ ശിശു ഇപ്പോൾ ഉള്ള എല്ലാ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും സുരക്ഷിതമാണ്. ചികിത്സാപരമായ ഇടപെടലുകളിലൂടെ മാതാപിതാക്കൾക്ക് കൂടുതൽ ഉൾക്കാഴ്ച്ച ഉണ്ടാകുന്നതിനു സഹായിക്കുന്നതിനും നമുക്കു കഴിയും.

ഇത് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന മറ്റേതെങ്കിലും ക്ലേശകാരകങ്ങൾക്ക്, പ്രായപൂർത്തിയായ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഗാർഹിക പീഡനം പോലെയുള്ളതിന്, പ്രയോഗിക്കുവാൻ കഴിയുമോ?

തീർച്ചയായും, എന്തു തരം മാനസികാഘാതത്തിനും പ്രത്യേകിച്ച് ഇരുവ്യക്തികൾക്കിടയിൽ ഉണ്ടാകുന്ന മാനസികാഘാതത്തിനും ഇതു ബാധകമാണ്. ഗാർഹിക പീഡനം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തിൽ പ്രഭാവം ചെലുത്തും. പക്ഷേ, നിങ്ങൾ എത്രത്തോളം ചെറുപ്പം ആണോ അത്രത്തോളം നേരത്തേ നിങ്ങളുടെ മസ്തിഷ്‌ക്കം വികാസപരമായ ആഘാതം അനുഭവിക്കുന്നു, നിങ്ങളുടെ ശാരീരികവും വൈകാരികവുമായ പ്രവർത്തനത്തിൽ പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. അതായത്, ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യ 1000 ദിവസങ്ങളിലാണ് ഏറ്റവും അധികം മസ്തിഷ്‌ക വികാസം സംഭവിക്കുന്നത്, ഏറ്റവും കൂടുതൽ എണ്ണം *സിനാപ്‌സുകൾ രൂപം പ്രാപിക്കുന്നത്, ഏറ്റവും കൂടുതൽ അനുഭവങ്ങൾ മസ്തിഷ്‌കത്തിൽ കോഡ് രൂപത്തിൽ ആക്കി മാറ്റപ്പെടുന്നത് എന്ന് നമുക്ക് ഇപ്പോൾ അറിയാം. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ആദ്യ മൂന്നു വയസ്സു വരെയാണ് ഏറ്റവും അധികം കാര്യങ്ങൾ പഠിക്കുന്നത്. അതുകൊണ്ട്, ഈ പ്രായത്തിൽ സംഭവിക്കുന്നവയ്ക്ക് നിങ്ങളുടെ ജീവിതത്തിന്‍റെ  സഞ്ചാരപഥത്തിൽ ഭീമമായ പ്രഭാവം ഉണ്ടാകും. നിങ്ങൾക്ക് മാറ്റം വരുത്താൻ സാധിക്കില്ല എന്നതല്ല, പക്ഷേ ഒരു കൊച്ചു കുട്ടിക്ക് വളരെ നേരത്തെ സംഭവിക്കുന്ന മാനസികാഘാതം അധിക്ഷേപം എന്നിവയെ കുറിച്ച് നിങ്ങൾ പ്രത്യേകമായും അവബോധം ഉള്ളവരായിരിക്കണം എന്നതാണ് ഇത് അർത്ഥമാക്കുന്നത്. ഈ അവസരത്തിൽ കുട്ടിക്ക് ഇതിനെതിരെ ഉള്ള ശേഖരം സംഭരിച്ചു വയ്ക്കുവാൻ കഴിയില്ല, കാരണം മസ്തിഷ്‌ക്കം ഇപ്പോഴും പക്വമായിട്ടില്ല, വളരെ അധികം രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരിക്കുകയുള്ളു. പിന്നീടാണ് ആഘാതം സംഭവിക്കുന്നത് എങ്കിൽ, അതുമായി സമരസപ്പെടുന്നതിന് നമുക്ക് ആവശ്യത്തിനുള്ള ശക്തി നേരത്തേ തന്നെ നേടിയിരിക്കും. അതിന്‍റെ അനുഭവം എപ്പോഴും നിഷേധാത്മകം തന്നെ ആയിരിക്കും, നമുക്ക് ആഘാതം തടയുന്നതിനുള്ള എല്ലാ കാര്യങ്ങളും നമ്മൾ ചെയ്യേണ്ടത് ആവശ്യമാണ്, പക്ഷേ നിങ്ങൾ എത്രത്തോളം ചെറുപ്പം ആണോ, അത്രത്തോള കൂടുതലായിരിക്കും അതിന്‍റെ പ്രഭാവം.

*സിനാപ്‌സുകൾ - ഒരു നാഡീകോശത്തിൽനിന്ന് മറ്റൊന്നിലേക്ക് വൈദ്യുത ചിഹ്നങ്ങൾ കൈമാറുന്ന സ്ഥാനം 

മുഖാമുഖം  മാതൃത്വം പോസ്റ്റ്പാർട്ടം അതിക്രമം മരിയ മുസിക്