അഭിമുഖം: യോഗയുടെ ചികിത്സാപരമായ സ്വാധീനം

യോഗ മുറകളുടെ സ്വാധീനം മാനസിക രോഗ  ചികിത്സയെ സഹായിക്കും
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ലോകത്താകമാനമുള്ള ആളുകളിൽ, യുവാക്കൾ,  പ്രായമായവർ എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവരിലും യോഗ വളരെയേറെ ബഹുജന സമ്മതി നേടിയിട്ടുണ്ട്.  മനോരോഗ വിദഗ്ധരും മനഃശാസ്ത്രഞ്ജരും അതിന്റെ സാധ്യത അംഗീകരിക്കുകയും മാനസിക ആരോഗ്യ തകരാറുകൾ ഉള്ളവരുടെ ചികിത്സയിലും അവരുടെ പുനരധിവാസത്തിലും യോഗയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നിംഹാൻസ് ബിഹേവിയറൽ സയൻസസ് വിഭാഗം ഡീൻ ആയ   ഡോക്ടർ. ബി.എൻ. ഗംഗാധർ, വൈറ്റ് സ്വാൻ ഫൌണ്ടേഷൻ പ്രതിനിധി പാട്രീഷ്യ പ്രീതവുമായി ഇത് സംബന്ധിച്ച ഗവേഷണങ്ങൾ, അത് നൽകുന്ന സാധ്യതകൾ എന്നിവ സംബന്ധിച്ച് സംസാരിച്ചു. 
 
മാനസിക ആരോഗ്യത്തിൽ യോഗ മൂലം ഉണ്ടാകുന്ന രോഗശമന ഫലങ്ങൾ എന്തൊക്കെയാണ്? 

വിഷാദ രോഗം, ഉത്കണ്ഠ എന്നിവക്ക് ഫലപ്രദമായ രോഗ ശമനം നൽകാൻ യോഗയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗമായ സ്‌കീസോ ഫ്രീനിയയ്ക്കും ഇത് പരീക്ഷിക്കുകയും നന്നായി ഉപയോഗപ്പെടുത്തുകയും  ചെയ്തിട്ടുണ്ട്. ഇത് ചികിത്സയുടെ ആരംഭ ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നില്ല.  എന്നാൽ ചില മരുന്നുകളുടെ ഉപയോഗം മൂലം രോഗത്തിൽ കാര്യമായ മാറ്റം വരികയും എന്നാൽ പൂർണമായി മാറാത്തതുമായ അവസ്ഥകളിൽ സഹായകമായി ഇത് ഉപയോഗിക്കുന്നു.  ഈ ഘട്ടത്തിൽ ഞങ്ങൾ യോഗ നിർദ്ദേശിക്കുകയും അതിൽ നിന്നും അവർക്കു ഗുണങ്ങൾ ലഭിക്കുകയുംചെയ്യുന്നു. സ്‌കീസോ ഫ്രീനിയ രോഗ ശമനത്തിന് യോഗ ഗുണകകരമെന്നു വ്യക്തമായതിനാൽ ഈ രോഗത്തിനുള്ള സാർവ്വ ദേശീയ ചികിത്സാ നിർദ്ദേശങ്ങളിൽ ഒന്നായി യോഗയെ പരാമർശിച്ചിട്ടുണ്ട്. ഞാൻ വിഷാദ രോഗം, ഉത്കണ്ഠ എന്നിവയുടെ കാര്യം പരാമർശിച്ചല്ലോ. കുട്ടികളിലെ ശ്രദ്ധയുമായി ബന്ധപ്പെട്ട ചൈൽഡ്ഹുഡ്  അറ്റൻഷൻ ഡെഫിസിട് ഹൈപ്പർ ആക്ടിവിറ്റി  ഡിസ്ഓർഡർ (എഡിഎച്ഡി ) ഉൾപ്പെടെ പല മാനസിക രോഗ പ്രശ്നങ്ങൾക്കും പരിഹാരം എന്ന നിലയിൽ യോഗ ഉപയോഗിക്കുന്നു. പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന മാനസിക രോഗം -ഓട്ടിസം- ചികിത്സയിലും യോഗയുടെ പ്രയോജനം ഉപയോഗിക്കപ്പെടുന്നു. പ്രായമായവരിൽ കാണപ്പെടുന്ന തിരിച്ചറിയാനുള്ള ശേഷിക്കുറവ്, അല്ലെങ്കിൽ ചെറിയ രീതിയിലുള്ള അവബോധ തകരാർ എന്ന് ഞങ്ങൾ വിളിക്കുന്ന സ്ഥിതിയിലും യോഗ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് പോലെ ഉറക്കത്തിലും മാനസിക കാരണങ്ങളാലുണ്ടാകുന്ന മറ്റു പല ശാരീരികരോഗങ്ങളിലും, ഉദാഹരണത്തിന് ശാരീരിക രോഗം കൂടാതെ ഉണ്ടാകുന്ന വേദന  പോലെയുള്ളവയിലും യോഗ വളരെ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മാനസിക രോഗ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗയെ ഞങ്ങൾ വ്യാപകമായി ഉപയോഗിച്ചത് ഇങ്ങനെയാണ് . 

തലച്ചോറിൽ യോഗ എങ്ങനെയാണ് നല്ല ഫലം ഉണ്ടാക്കുന്നതെന്ന് വിശദീകരിക്കാമോ? 

വർഷങ്ങളോളം ധ്യാനത്തിൽ ഏർപ്പെടുകയും അത് പോലെ അത്തരം പ്രവർത്തികളിൽ ഏർപ്പെടാതിരുന്നവരിലും നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമായത് ധ്യാനത്തിൽ ഏർപെട്ടിരുന്നവരിൽ തലച്ചോറിന്റെ ചില ഭാഗങ്ങൾ കൂടുതൽ നന്നായി പരിരക്ഷിക്കപ്പെട്ടതായി കണ്ടെത്തിയതാണ്. ഇതാണ് ഒരു കാര്യം. രണ്ടാമത് പ്രായമാവരും എന്നാൽ ശാരീരിക ക്ഷമത ഉള്ളവരുമായവരിൽ ആറു  മാസം യോഗ ചെയ്തതിനു മുമ്പും ശേഷവും സ്കാനിങ്ങിലൂടെ സൂക്ഷ്മ പരിശോധന നടത്തി. പ്രായമായവരിൽ തലച്ചോറിലെ സൂക്ഷ്മ സംവേദന ക്ഷമതയുള്ള ഇടങ്ങളിൽ ചില ഭാഗങ്ങൾ ചെറുതാകുകയും ചുരുങ്ങുകയും ചെയ്യാൻ സാധ്യതയുണ്ട് . ഇതിൽ നിന്നും വിഭിന്നമായി ഓർമ ശക്തി  വർധിപ്പിക്കുവാൻ യോഗ ചെയ്തവരിൽ സൂക്ഷ്മ സംവേദന ക്ഷമതയുള്ള ഈ ഭാഗത്തു വളർച്ച നേടിയതായി കാണപ്പെട്ടു. ഇത് വ്യക്തമാക്കുന്നത് തലച്ചോറിന്റെ ഘടനയെ ഉയർത്തുന്നതിന് സംരക്ഷണം നൽകാൻ യോഗയ്ക്ക് കഴിയുമെന്നാണ്. തലച്ചോറ് എന്ത് കൊണ്ടാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ന് പല വിധത്തിലുള്ള വാദ ഗതികളുണ്ട്.  തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തടുന്ന കോർട്ടിസോൾ എന്ന രാസ വസ്തുവിന്റെ ഉദ്പാദനം യോഗ കുറക്കുന്നു.വിഷാദ രോഗികളിൽ അവരുടെ രക്തത്തിലെ ന്യുറോൻസിന്റെ -വളർച്ചയും അതി ജീവനവും സാധ്യമാക്കുന്ന പ്രോട്ടീന്റെ ഉത്പാദനം യോഗ മൂലം വർധിക്കുന്നു.   
ഇത് തലച്ചോറിലും സംഭവിക്കാവുന്നതാണ്. തലച്ചോറിന് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുകയും കാലാകാലങ്ങളിൽ തലച്ചോറിന്റെ കേടുപാടുകൾ തീർക്കുന്നതിന് സഹായകരമാകുകയും ചെയ്യും. 
 
തലച്ചോറിലെ  ഊർജ്ജം സംബന്ധിച്ച്  പ്രതിപാദിക്കുന്ന  ഇ ഇ ജി, ഇ ആർ പി   പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇവ മൂലം തലച്ചോറിന്റെ പ്രവർത്തനം മികച്ച  നിലയിൽ ആകുവാൻ സഹായിക്കുന്നു എന്നാണു. 
 
യോഗയിലെ ചില പ്രവർത്തികൾ , ഉദാഹരണത്തിന്, ഓം എന്ന മന്ത്രം ചൊല്ലുന്നത് മൂലം തലച്ചോറിലെ ചില ഭാഗങ്ങൾ ശാന്തമാകുന്നു എന്നാണു. അവയുടെ പ്രവർത്തനം കുറയുന്നു. തലച്ചേറിന്റെ പ്രവർത്തനം എന്ത് കൊണ്ട് കുറയണം?തലച്ചേറിലെ ഈ ഭാഗങ്ങൾ  വൈകാരിക വിക്ഷോഭം  ഉണ്ടാകുമ്പോൾ കൂടുതൽ പ്രവർത്തിക്കും. കേന്ദ്ര നാഡിയും ശരീരവും തമ്മിൽ പരസ്പര ധാരണ പുലർത്തുന്നതു  വൈകാരികതയെ കുറക്കുകയും ചെയ്യുന്നു. ഇത് തലച്ചേറിന്റെ തകരാറുകൾ  കൂടുതൽ മെച്ചമായി പരിഹരിക്കും. മറ്റെല്ലാ തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും ഒഴിവായി തലച്ചോറിന്റെ പ്രവർത്തനത്തെ യോഗ സഹായിക്കുന്ന ഉദാഹരണങ്ങൾ   ഇവയാണ്. 

വിവിധ തരത്തിലുള്ള യോഗ മുറകൾ, ജ്ഞാന യോഗ, കർമ്മ യോഗ, ഭക്തി യോഗ, രാജ യോഗ തുടങ്ങിയവയുണ്ടല്ലോ. മാനസിക പ്രശ്നങ്ങൾക്ക് ഇവയിൽ ഏതു യോഗ മുറയാണ് മുഖ്യമായും ഉപയോഗിക്കുന്നത്? 

എന്നോട് ചോദിച്ചാൽ,ഓരോ മനോ രോഗ വിദഗ്ധനും ഒന്ന് അല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള യോഗയാണ് ഉപയോഗിക്കുന്നത്. ഞാൻ ചില ഉദാഹരണങ്ങൾ നൽകാം. 

ജ്ഞാന യോഗ:- ഞങ്ങൾ മാനസിക വിദ്യാഭ്യാസം നൽകാറുണ്ട്. രോഗം സംബന്ധിച്ച് വ്യക്തിയുടെ അറിവ് വർധിപ്പിക്കുകയും വ്യക്തി   ചെയ്യേണ്ടതും കുടുംബം ചെയ്യേണ്ടതും ആയ കാര്യങ്ങൾ - ജ്ഞാന. യഥാർത്ഥത്തിൽ ഞാൻ അതിനെ ജ്ഞാന യോഗ എന്ന് വിളിക്കാൻ താല്പര്യപ്പെടുന്നില്ല. എങ്കിലും അതാണ് പൊതുവെ ഉപയോഗിക്കുന്നത്. 

ഭക്തി യോഗ: - ചികിത്സകനിൽ വിശ്വസിക്കുന്ന രോഗിക്ക് മികച്ച ഗുണങ്ങൾ ലഭിക്കും എന്ന് നമുക്കറിയാം. യഥാർത്ഥത്തിൽ വിശ്വാസം ആർജ്ജിക്കുന്നതും മികച്ച യോജിപ്പിന് കാരണമാകും. മാനസിക രോഗ ചികിത്സയിൽ ഇതാണ് ഒരു പ്രധാന മുൻ‌കൂർ വ്യവസ്ഥ. നിങ്ങൾ തമ്മിലുള്ള ഐകമത്യം വർദ്ധിക്കുന്തോറും നിങ്ങളുടെ സമീപനങ്ങളോട് വ്യക്തി കൂടുതൽ വിശ്വാസം പുലർത്തുകയും  നിങ്ങൾക്ക് കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയുകയും ചെയ്യും. അതാണ് ഭക്തി യോഗ. 
 
കർമ്മ യോഗ: - ഈ കെട്ടിടത്തിൽ നിങ്ങൾ കാണുന്നതാണ് ഇത് ( ഡിപ്പാർട്ടമെന്റ് ഓഫ് സൈക്യാട്രിക്  ആൻഡ് ന്യൂറോളജിക്കൽ റീ ഹാബിലിറ്റെഷൻ , നിംഹാൻസ്) . മാനസിക രോഗ പ്രശ്നങ്ങൾ മൂലം പ്രചോദനം നഷ്ടമായവരെ പ്രചോദിപ്പിക്കുകയും പ്രവർത്തനങ്ങളിൽ ഇടപെടാൻ പ്രേരിപ്പിക്കുകയും, അവർക്കു പരിശീലനം നേടാനും അവസരം ഒരുക്കുകയും ചെയ്യുക. ഇത് വളരെ സഹായകരമാണ്. ഞങ്ങൾ അത് ചെയ്യുന്നു.| 
 
രാജ യോഗ: -  യോഗാസനം, ധ്യാനം തുടങ്ങി വിവിധ കാര്യങ്ങൾ ഉൾപ്പെട്ടതാണ് ഇത്. രോഗി സ്വയം രോഗ ശമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. രാജ യോഗവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്ന യോഗാസന, പ്രാണായാമം തുടങ്ങിയവ ഞങ്ങൾ ഉപയോഗിക്കുന്നു. ധ്യാനത്തിൽ ഏർപ്പെടുന്നുമുണ്ട്. എന്നാൽ ഇത് ആവശ്യമുള്ളവരിൽ മാത്രം ആണ് ഉപയോഗിക്കുക. എല്ലാ രോഗികളിലും ഇത് ഞങ്ങൾ ഉപയോഗിക്കാറില്ല. സത്യത്തിൽ ധ്യാനം ആണ് രാജ യോഗയിലെ ഒരു പ്രധാന ഘടകം. മാനസിക രോഗികളായവർക്കു ധ്യാനത്തിലേക്കു തങ്ങളുടെ മനസിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്ക് അറിയാം. അത് കൊണ്ട് പൊതുവെ ഞങ്ങൾ യോഗാസന, പ്രാണായാമം എന്നിവയ്ക്ക് പ്രാധാന്യം നൽകും. അതേ  സമയം ചില പ്രത്യേക കേസുകളിൽ ഞങ്ങൾ ധ്യാനം ശിപാർശ ചെയ്യുകയും അത് കാര്യങ്ങൾ മികവുറ്റതാക്കുകയും ചെയ്യും. 

മാനസിക ആരോഗ്യത്തിനും സൗഖ്യത്തിനും കൂടുതൽ കൂടുതൽ ആളുകൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നതിനു എന്താണ് ചെയ്യേണ്ടതെന്നാണ് താങ്കൾ കരുതുന്നത്? യോഗയെ കുറിച്ചും അതിന്റെ പ്രാധാന്യം, ഗുണങ്ങൾ എന്നിവ സംബന്ധിച്ചും  വായനക്കാരോട്  താങ്കൾക്കു എന്താണ് പറയാനുള്ളത്? 

യോഗാസന ചെയ്യാൻ ആളുകളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്? യോഗാസന ചെയ്യൂ എന്ന് അവരോടു വെറുതെ പറഞ്ഞിട്ട് കാര്യമില്ല. ഒരുമിച്ചു ചെയ്യുന്നതിന് അവരെ ഒരുക്കണം- ഞങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കും, ഞങ്ങൾ അവർക്കൊപ്പം യോഗാസനം ചെയ്യും, യോഗാസനത്തിന്റെ ഗുണങ്ങൾ അനുഭവ വേദ്യമാകാൻ അവരെ സഹായിക്കും. ഇത് അവരെ യോഗ ചെയ്യുന്നതിലേക്കു അവർക്കു ഉത്തേജകമാകും. ഉദാഹരണത്തിന്  നിംഹാൻസിൽ, ഞങ്ങൾ കരുതിയത് ഞങ്ങളുടെ സഹ പ്രവർത്തകർ, ജീവനക്കാർ, വിദ്യാർഥികൾ  തുടങ്ങിയവർക്ക് ഒരു മാസം നീളുന്ന യോഗ പരിശീലനം നൽകുകയും  അങ്ങനെ അവർക്കു യോഗയുടെ ഗുണങ്ങൾ ലഭ്യമാക്കുക എന്നതുമായിരുന്നു. താല്പര്യം ഉള്ളവർക്ക് അവരവരുടെ  വീട്ടിൽ യോഗ ചെയ്യുന്നത് തുടരാം. രോഗികളിൽ ഇത് കുറെ കൂടി വെല്ലുവിളിയായിരുന്നു. യോഗ ചെയ്യുന്നതിന് ആവശ്യമായതെല്ലാം അവർക്കു ലഭ്യമാണെങ്കിൽ പോലും,  അതായത് യോഗ സെന്ററിൽ പോകുകയോ യോഗ ഗുരു വീട്ടിലെത്തി പഠിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ കൂടി രോഗാവസ്ഥ കാരണമായ അവരുടെ പ്രചോദനത്തിന്റെ തോത് ശരിയായ രീതിയിൽ ആയിരിക്കില്ല.അത് കൊണ്ട് കുറെ കൂടി അവർക്കൊപ്പം നിന്നും ലഘുവായ മുറകൾ വഴിയും ഇത് നടപ്പാക്കണം. വ്യക്തി പരമായി പറഞ്ഞാൽ യോഗയുടെ ഗുണങ്ങൾ സംബന്ധിച്ച പ്രബോധനങ്ങൾ കൊണ്ട് മാത്രം ആളുകളെ ആകർഷിക്കാൻ സാധ്യമല്ല. യഥാർത്ഥത്തിൽ അവർ അത് അനുഭവിക്കണം. മിക്ക യോഗ സ്‌കൂളുകളും യോഗ അധ്യാപകരും ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ്. യോഗ ക്ളാസുകൾ മുന്നേറുമ്പോൾ യോഗയുടെ ഗുണ ഗണങ്ങൾ സംബന്ധിച്ചു അവർ വിശദമാക്കുകയും യോഗ ചെയ്യാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യും. 
 
അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പ്രസക്തി എന്താണ്?എന്ത് കൊണ്ടാണ് ലോകമെങ്ങും ഇത് ആഘോഷിക്കപ്പെടുന്നത്? 
 
ആയിരക്കണക്കിന് വർഷങ്ങളായി യോഗ  നമ്മുടെ രാജ്യത്തു വളരെ പ്രസിദ്ധമാണ്. യോഗ ദിനം എന്ന പേരിൽ ഒരു പ്രത്യേക ദിനത്തെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ നമ്മുടെ രാജ്യത്തും അന്യ രാജ്യങ്ങളിൽ നിന്നും പല സംഘടനകൾ ഏറെ കാലമായി ഉന്നയിച്ചു വരികയായിരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയോട് വർഷങ്ങളായി ഒരു ദിവസം യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനു വേണ്ടി മാറ്റി വെക്കണമെന്ന് ആവശ്യപ്പെടുക ആയിരുന്നു. മൂന്നു വർഷം മുൻപ് ബാംഗളൂരിൽ ഒരു അന്താരാഷ്‌ട്ര സമ്മേളനം നടക്കുകയുണ്ടായി. ആ സമ്മേളനത്തിനു ഞാനും സാക്ഷിയാണ്. ഞാൻ ആ യോഗത്തിൽ ഉണ്ടായിരുന്നു.  ഇന്ത്യയിലെ യോഗ പ്രമുഖർക്ക് പുറമെ യൂറോപ്പിൽ നിന്നുള്ള ഒരു സംഘം യോഗ വിദഗ്ധർ - അവർ യോഗ സ്‌കൂളുകൾ നടത്തുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് -  അവരെല്ലാവരും കൂടി ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചു. 
വേനൽ മൂലം ജൂൺ 21 ഏറ്റവും ദൈർഘ്യമുള്ള പകൽ, ഏറ്റവും ദൈർഘ്യമേറിയ പകൽ വെളിച്ചം എന്നിവ അനുഭവപ്പെടുന്ന ദിനമാണ്.    
ഭൂമിയിലെ 80% ആളുകളും ജീവിക്കുന്ന ഉത്തരാർദ്ധത്തിൽ ഈ പ്രതിഭാസം അനുഭവപ്പെടും.ജ്ഞാനോദയം നൽകുന്നതാണ് യോഗ എന്ന് നമുക്ക് അറിയാം.
 
എന്നാൽ നമ്മൾ എല്ലാവരും യോഗയെ കുറിച്ച് സംസാരിക്കുന്നതു യോഗാസന, പ്രാണായാമം, ധ്യാനം തുടങ്ങിയ പരിമിതമായ കാര്യങ്ങളാണ്. എന്നാൽ യോഗ എന്നത് അതിന്റെ ആദ്ധ്യാത്‌മികമായ തലത്തിൽ ആലോചിക്കുമ്പോൾ അത് നമ്മളെ സ്വാത ന്ത്ര്യത്തിലേക്കു നയിക്കുന്നതാണ്‌. യോഗയുടെ വ്യാഖ്യാനം എന്നത് എന്റെ അന്തർബോധം  പ്രാപഞ്ചിക അന്തർ ബോധവുമായി സമന്വയിക്കപ്പെടുക എന്നാണ്.- ഒരാളുടെ ആത്‌മ ജ്ഞാനം പ്രപഞ്ചത്തിന്റെ ആത്‌മ ജ്ഞാനവുമായി ലയിക്കുന്ന അവസ്ഥയാണ് ആത്‌മീയ അർത്ഥത്തിൽ യോഗ. അതാണ് യോഗയുടെ ആദ്ധ്യാത്‌മിക പ്രസക്തി. ആ വഴിയിൽ നാം യോഗയുടെ നിരവധി നല്ല ഫലങ്ങൾ അനുഭവിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യും.കുറേക്കൂടി സരസമായി പറഞ്ഞാൽ മറ്റൊരാൾ പറഞ്ഞത് പോലെ, യോഗയുടെ പാർശ്വ ഫലങ്ങൾ ആണ് ഞങ്ങൾ ഞങ്ങളുടെ രോഗികൾക്ക് ഗുണഫലങ്ങളായി മാറ്റുന്നത്.  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org