രോഗിയെ പരിചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

രോഗികളെ പരിചരിക്കുന്നവര്‍ക്ക് പാലിക്കുന്നതിനായി വിദഗ്ധര്‍ ഇവിടെ ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു
നമ്മളില്‍ പലര്‍ക്കും പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ അപ്രതീക്ഷിതവും അപ്രഖ്യാപിതവുമായ ഒരു സാഹചര്യം നമ്മുടെ വാതിലില്‍ വന്നു മുട്ടമ്പോഴോ നമ്മുടെ പ്രിയപ്പെട്ടവരെ പരിചരിക്കേണ്ടതായി വരാറുണ്ട്. ഇത്തരം ഒരു ആവശ്യം നമ്മളെ വന്നു ഞെരുക്കുമ്പോള്‍ പക്ഷെ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തക്കവണ്ണം നമ്മള്‍ ഒരു തയാറെടുപ്പും നടത്തിയിട്ടുണ്ടാകില്ല, നമുക്ക് അങ്ങനെയൊരു കര്‍ത്തവ്യം നിറവേറ്റുന്നതിനായി എന്താണ് ചെയ്യേണ്ടതെന്ന പ്രാഥമികമായ അറിവുപോലും ഉണ്ടായേക്കില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാളെ പരിചരിക്കുന്നതിന് വലിയതോതില്‍ ശാരീരികവും മാനസികവുമായ കരുത്ത് ആവശ്യമാണ്.  മാനസികാരോഗ്യ പ്രശ്നം കുറച്ച് കടുത്തതാണെങ്കില്‍ ആ വ്യക്തിയെ പരിചരിക്കുന്നതിനായി പരിചരിക്കുന്നയാള്‍ തന്‍റെ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടതായും വന്നേക്കാം. 
നിങ്ങള്‍ അത്തരത്തില്‍ പരിചരിക്കുക എന്ന പ്രക്രിയയില്‍ പൂര്‍ണമായി മുഴുകിയിരിക്കുകയാണ് എങ്കില്‍ പോലും ഇതിനിടയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടമാകുന്നുണ്ടോ എന്ന് നോക്കുന്നതിനായി ഇടയ്ക്കിടയ്ക്ക് അതിനൊരു താത്ക്കാലിക വിരാമം ഇടാവുന്നതാണ്. 
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ പരിചരിക്കുന്നവര്‍ പാലിക്കണം എന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്ന ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു: 
സ്വന്തം പരിമിതികള്‍ അറിയുക:
നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടേതായ- ശാരീരികവും മാസികവുമായ- പരിമിതികള്‍ ഉണ്ട്, ഈ പരിമിതികള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുമാണ്. നമ്മള്‍  സ്വയം നമ്മളെ നമ്മുടെ പരിമിതികള്‍ക്കും അപ്പുറത്തേക്ക് തള്ളികൊണ്ടുപോകാന്‍ ശ്രമിക്കുന്നത് നമ്മളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞേക്കാം. അതിനാല്‍  പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക്, നിങ്ങള്‍ നിങ്ങളുടെ   പരിമിതികള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. 
ഇത് ആസ്വദിക്കുക
ഇത് പറയാന്‍  എളുപ്പമാണ്, പക്ഷെ ചെയ്യാന്‍ അങ്ങനെയായേക്കില്ല. എന്നിരുന്നാലും മാനസിക രോഗമുള്ള ഒരാളെ പരിചരിക്കുന്ന കാര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടൊരു വശമാണ്. വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്, ഒരാളെ പരിചരിക്കുക എന്നത് നിങ്ങള്‍ ആസ്വദിക്കുന്നു എങ്കില്‍ പരിചരിക്കല്‍ എന്നത് മാനസിക പിരിമുറക്കും കുറഞ്ഞ ഒരു കാര്യമായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കും എന്നാണ്. തീര്‍ച്ചയായും പരിചരിക്കല്‍ എന്നത് വളരെയധികം വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന കാര്യം തന്നെയാണ്. ഒരു രോഗിയെ പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിരവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഒരോ ദിവസവും ഒരേ തരം ജോലിതന്നെ ചെയ്യേണ്ടി വരുമ്പോള്‍ അവിടെ നിങ്ങള്‍ക്ക് നേരംപോക്കിനോ, ആസ്വാദനത്തിനോ ഒന്നും അവസരം ഉണ്ടായെന്നു വരില്ല.ഈ കര്‍ത്തവ്യ നിര്‍വഹണത്തില്‍ സന്തോഷം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയുമാണ്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഒരേ കാര്യം ചെയ്യേണ്ടി വരുമ്പോള്‍ അത് ചെയ്യുന്നതിനായി പുതിയ പുതിയ വഴികള്‍ കണ്ടെത്തുക, അല്ലെങ്കില്‍ ഒഴിവു സമയത്ത് നിങ്ങള്‍ക്കായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവ ഈ സാധ്യതകളില്‍ ചിലതുമാത്രമാണ്. 
വിവരങ്ങള്‍ അറിയുക
എന്താണ് ചെയ്യേണ്ടത്, എവിടെയാണ് സഹായം തേടേണ്ടത്, എന്തൊക്കെ സാധ്യതകളാണ് ചുറ്റിനും ഉള്ളത് എന്നിങ്ങനെ  പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ അറിയേണ്ട വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ പരിചരിക്കലിന്‍റെ ഭാഗമായി ഉയര്‍ന്നു വരുന്ന നിരവധിയായ വെല്ലുവിളികള്‍ നേരിടുന്നതിനും അവയെ അതിജീവിക്കുന്നതിനും നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. നിങ്ങള്‍ പരിചരിക്കുന്ന, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ പ്രശ്നം സംബന്ധിച്ച് ശരിയായ വിവരം ഉണ്ട് എന്ന് ഉറപ്പുവരുത്തുക. പരിചരിക്കലും നിങ്ങളുടെ ദൈനംദിന കാര്യങ്ങളും എങ്ങനെ ഒത്തൊരുമിപ്പിച്ച്, തുലനം ചെയ്ത് കൊണ്ടുപോകാം എന്ന് മനസിലാക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുക. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും നൈപുണ്യം നേടുന്നതിനുമുള്ള അവസരങ്ങള്‍ കണ്ടെത്തുക. ഏറ്റവും പുതിയ അറിവും വിവരങ്ങളും കൊണ്ട് സ്വയം സജ്ജമാകുക. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാകുക എന്ന നിങ്ങളുടെ മോഹത്തെ പുനരുദ്ദീവിപ്പിക്കുക.
സഹായം തേടുക 
ചില നേരത്ത് നിങ്ങള്‍ക്ക് തോന്നും, ഈ വ്യക്തിയെ പരിചരിക്കുക എന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്, അതിനായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്ന്, പ്രത്യേകിച്ച് മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാളെ പരിചരിക്കുന്ന കാര്യത്തില്‍. മാനസിക രോഗത്തിന്‍റെ  ഫലമായി സാമൂഹ്യമായ പുറന്തള്ളല്‍ ഉണ്ടാകുമ്പോള്‍ ഈ യുദ്ധം നിങ്ങള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടതാണ് എന്നൊരു വിശ്വാസം നിങ്ങളില്‍ കൂടുതല്‍ ബലവത്താക്കുന്നു.  അങ്ങനെയാണെങ്കിലും, അപ്രതീക്ഷിതമായ കോണുകളില്‍ നിന്നും സഹായം ലഭിക്കുമ്പോള്‍ പരിചരിക്കുന്നവര്‍ അത്ഭുതപ്പെട്ടു പോകാറുണ്ട്. എന്നാല്‍, അത്തരത്തിലുള്ള സഹായവും പിന്തുണയും നിങ്ങള്‍ക്ക് കിട്ടുന്നത് നിങ്ങള്‍ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാനോ സഹായം തേടാനോ ശ്രമിക്കുമ്പോള്‍ മാത്രമായിരിക്കും എന്ന ഒരു  പ്രധാന വസ്തുത ഇവിടെ ഓര്‍ക്കേണ്ടതാണ്. 
അദ്ധ്വാനം പങ്കുവെയ്ക്കുക
പരിചരിക്കലിന് പല വശങ്ങളുണ്ട്. പരിചരിക്കലിന്‍റെ സ്വഭാവവും അതിന്‍റെ അളവും വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒരാള്‍ തന്നെ പരിചരിക്കലിന്‍റെ ഈ എല്ലാ വശങ്ങളും ഒറ്റയ്ക്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം എന്ന് ചിന്തിക്കുന്നത്  പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളോട് നീതി കാണിക്കലായിരിക്കില്ല.അതിനാല്‍ കഴിയുന്നത്ര, പരിചരിക്കലിന്‍റെ അധ്വാനം നിങ്ങളുടെ കുടുംബാംഗങ്ങളുമായോ കൂട്ടുകാരുമായോ പങ്കുവെയ്ക്കുക. ഉത്തരവാദിത്തങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇതിന്‍റെ ആഘാതം പരമാവധി താങ്ങേണ്ടി വരുന്ന പ്രധാന പരിചാരകന്‍റെ/ പരിചാരകയുടെ മാനസിക പിരുമുറുക്കം കുറയ്ക്കും.മാത്രമല്ല, ഇത് മാനസികാരോഗ്യ പ്രശ്നം അനുഭവിക്കുന്ന വ്യക്തിയെ കൂടുതല്‍ നന്നായി പരിചരിക്കുവാന്‍ നിങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യും. അദ്ധ്വാനം പങ്കുവെയ്ക്കുന്നത്, അത് എത്ര ചെറിയ അളവിലാണെങ്കില്‍ പോലും രോഗിക്കും അവനെ/അവളെ പരിചിരിക്കുന്നയാള്‍ക്കും ലോകം തനിക്കൊപ്പമുണ്ട് എന്നൊരു തോന്നല്‍ ഉണ്ടാക്കും. 
സ്വയം പരിചരിക്കാന്‍ മറക്കാതിരിക്കുക
ഒരു രോഗിയെ പരിചരിക്കുന്നയാളുടെ ജീവിതം- ശാരീരികമായും മാനസികമായും- വലിയ പിരിമുറുക്കം നിറഞ്ഞതായിരിക്കും. പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക്, നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് നിസ്വാര്‍ത്ഥമായ സേവനം നല്‍കുന്നതിനായി നിങ്ങള്‍ക്ക് വളരെയധികം ഒത്തുതീര്‍പ്പുകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടി വരും, നിങ്ങളുടെ സ്വന്തം ജീവിതവും താല്‍പര്യങ്ങളും മുന്‍ഗണനകളുമെല്ലാം മാറ്റിവെയ്ക്കേണ്ടി വരുകയോ ഉപേക്ഷിക്കേണ്ടിതന്നെ വരികയോ ചെയ്തേക്കും. നമുക്ക് ചുറ്റുമുള്ള, അത്രയ്ക്കൊന്നും സഹായകരമല്ലാത്ത സാമൂഹ്യ സാഹചര്യം നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമായി കൂടിക്കലരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, പലപ്പോഴും നമ്മുടെ സ്വന്തം കാര്യങ്ങള്‍ കൂടി നോക്കേണ്ടതുണ്ട് എന്ന അതിപ്രധാനമായ സംഗതി നമ്മള്‍ മറന്നു പോകുന്നു. പരിചരിക്കുന്നവര്‍ എന്ന നിലയ്ക്ക്, നമ്മള്‍ ഇടയ്ക്കിടെ നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതക്രമത്തിന് ഒരു ഇടവേളകൊടുക്കുകയും ഈ നെട്ടോട്ടത്തെ ഇടയ്ക്കൊന്നു സ്വയം പിടിച്ചു നിര്‍ത്തി നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇതില്‍പ്പെട്ട് താറുമാറായിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. ഇടയ്ക്കിടയ്ക്ക് ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കണം, മനസും ശരീരവും എപ്പോഴും ശാന്തമാക്കി വെയ്ക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണം. ആരോഗ്യമുള്ള ഒരു പരിചാരകന് മാത്രമേ രോഗിക്ക് നല്ല ഗുണനിലവാരമുള്ള പരിചരണം നല്‍കാനാകു എന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കണം. 
അനുഭവങ്ങള്‍ പങ്കുവെയ്ക്കുക
പരിചരിക്കുന്നവര്‍ എന്ന നിലയ്ക്ക് നമുക്ക് നിരവധി സംഭവ കഥകളും അനുഭവങ്ങളും കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും മറ്റും പറയാനുണ്ടാകും. നമ്മുടെ ചിന്തകള്‍ പങ്കുവെയ്ക്കുന്നത് അവ മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. അവ പ്രകടിപ്പിക്കുന്നത് നമുക്ക് ഒരു ചികിത്സയുടെ ഫലം ചെയ്യും. ഇത്തരത്തില്‍ ചിന്തകളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കണം എന്നാഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്കുള്ള നിങ്ങളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അവനവനെ തുറന്നു വെയ്ക്കാവുന്ന ഒരു വേദി, നല്ലൊരു സംഘം, അല്ലെങ്കില്‍ വ്യക്തികള്‍ തുടങ്ങിയവ കണ്ടെത്താനും നിങ്ങളെ സഹായിക്കും. പരപ്രേരണ കൂടാതെ, ഇത്തരം അവസരങ്ങള്‍ അന്വേഷിക്കുകയും അവയുമായി ബന്ധപ്പെടുകയും ചെയ്യുക. ഇത് നിങ്ങളുടെ അനുഭവങ്ങളുമായി ബന്ധപ്പെടുന്നതും നിങ്ങളുടെ ചിന്തകളെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുകയും ചെയ്യുന്ന  പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാനും  നിങ്ങളെ സഹായിക്കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org