എന്താണ് മാനസികാരോഗ്യം?

മാനസികാരോഗ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ആളുകൾക്ക് അവർക്കു സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള  കഴിവിനെയാണ്. കുറേക്കൂടി ലളിതമായി പറഞ്ഞാൽ മാനസിക ആരോഗ്യം എന്നത് വെറുമൊരു മാനസികാരോഗ്യ തകരാർ ഇല്ലാതിരുന്ന അവസ്ഥ മാത്രമല്ല . ആരോഗ്യം എന്ന  ആശയത്തെ  ലോകാരോഗ്യ സംഘടന വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്. സമ്പൂർണ ശാരീരിക, മാനസിക സാമൂഹിക ക്ഷേമം ഉണ്ടാകുക . അസുഖമോ ബലക്ഷയമോ ഇല്ലാതിരിക്കുക എന്നത് മാത്രമല്ല. ഒരു വ്യക്തിയുടെ ക്ഷേമം അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ജീവിതത്തിലെ ചെറിയ സമ്മർദ്ദങ്ങളെ താങ്ങാനും, തൊഴിൽ മേഖലയിലെ ഉദ്പാദന ക്ഷമതയും സമൂഹത്തിൽ അവർ നൽകുന്ന സംഭാവനകളും അടിസ്ഥാനമാക്കിയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 
 
നാമെല്ലാം   തന്നെ നമ്മെ പരീക്ഷണത്തിന് വിധേയരാക്കുന്ന  വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. വ്യക്തിപരവും, തൊഴിൽ സംബന്ധവുമായ പ്രതിസന്ധികൾ മൂലം താത്കാലിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുകയും ചെയ്യും.അതെന്തായാലും നമ്മുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുന്നു എന്ന് നമുക്ക് തോന്നിയാൽ, ചിലപ്പോൾ അത് മാനസിക രോഗത്തിന്റെ ഒരു സൂചനയാകാം. ശാരീരിക സൗഖ്യം സംബന്ധിച്ച ചിന്തകൾ ഇൻഡ്യക്കാർക്കിടയിൽ വ്യാപകമായിരിക്കുന്നു. ജീവിത ശൈലി മൂലമുള്ള രോഗങ്ങളാണ് ഈ ചിന്തകൾക്ക് കാരണം.മാനസിക ആരോഗ്യം സംബന്ധിച്ച അവബോധം  ഇന്നും വളരെ പിന്നോക്കം നിൽക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും വെറും തോന്നൽ മാത്രമാണെന്നുമുള്ള വിധത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. 
 
ഈ വിഭാഗത്തിൽ ഞങ്ങളുടെ വിദഗ്ധർ ആരോഗ്യ മേഖലയിലെ  മറ്റേതൊരു വിഭാഗവും പോലെ തന്നെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ പ്രത്യേക ലക്ഷണങ്ങൾ മൂലം കണ്ടെത്താമെന്നും മാനസിക രോഗ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും ചികില്സിക്കാമെന്നും പറയുന്നു. ഇന്ത്യയിൽ കേന്ദ്ര സർക്കാർ മാനസിക രോഗങ്ങളെ പകർച്ചവ്യാധികളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 
 
മാനസിക തകരാറുകൾ രണ്ടു തരത്തിൽ വിഭജിച്ചിരിക്കുന്നു. സാധാരണ കാണുന്ന മാനസിക പ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ അടിസ്ഥാനമാക്കിയുള്ളവ.  പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന (സ്കീസോഫ്രീനിയ), ഇരട്ട വ്യക്തിത്വം എന്നിവ പോലെയുള്ള രോഗങ്ങൾ കടുത്ത മാനസിക തകരാറുകളുടെ ഗണത്തിൽ ഉൾപ്പെടുന്നു. 
 
കടുത്ത മാനസിക തകരാറുകൾക്കു വിദഗ്ധരുടെ ശ്രദ്ധ അടിയന്തിരമായി വേണമെങ്കിലും പൊതുവെ കാണുന്ന മാനസിക പ്രശ്നങ്ങളാണ് തിരിച്ചറിയപ്പെടാത്തതും ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും അറിവില്ലായ്‍മ മൂലമാണ് .മാനസിക ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും അവഗണിക്കുന്നതും  തെറ്റിദ്ധരിക്കപ്പെടുകയോ ആണ് പതിവ്. മാനസിക ആരോഗ്യ ലോകത്തെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ വായിക്കുക. ഈ വിഭാഗത്തിൽ മാനസിക ആരോഗ്യം എന്താണ് എന്നത് സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ നൽകുവാനാണ്‌ ശ്രമിക്കുന്നത്. എന്തു കൊണ്ട് ഇത് നമുക്ക് പ്രാധാന്യമർഹിക്കുന്നു,  എന്ത് കൊണ്ട് മാനസിക ആരോഗ്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നേടണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിഗണിക്കുക.