തകരാറുകൾ

ആസക്തിയുടെ അനന്തര ഫലം

മയക്കു മരുന്ന് ആസക്തി അവ ഉപയോഗിക്കുന്നവരെ മാത്രമല്ല അവർക്കു ചുറ്റുമുള്ളവരെയും ബാധിക്കും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മയക്കു മരുന്ന് പദാർത്ഥങ്ങൾ ശരീരത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളാണ്. പദാർത്ഥം നല്കുന്ന പ്രയോജനങ്ങളെ കുറിച്ചാണ് ആസക്തിക്ക് വിധേയനായ വ്യക്തി എപ്പോഴും  ചിന്തിക്കുന്നത് .   വ്യക്തിപരമായും തൊഴിൽപരമായുമുള്ള  ഉത്തരവാദിത്തങ്ങളെ   ഉപേക്ഷിക്കാൻ അയാൾ ശ്രമിക്കും. കുടുംബത്തെയും കൂട്ടുകാരെയും അവഗണിക്കും. കാരണം സ്വന്തം ശീലങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കുവാനാണ് അയാളുടെ ആഗ്രഹം. ഈ ആസക്തി അയാളുടെ ജോലിയെയും ബന്ധങ്ങളെയും ക്രമേണ ബാധിക്കും. 
മയക്കു മരുന്ന് ദുരുപയോഗവും ആസക്തിയും മൂലം ഉണ്ടാകാൻ സാധ്യതയുള്ള മറ്റു പ്രശ്നങ്ങൾ 
 • കടുത്ത മാനസിക കുഴപ്പങ്ങൾ, മാനസിക പെരുമാറ്റ പ്രശ്നങ്ങൾക്ക് വഴങ്ങാനുള്ള സാധ്യത 
 • പൊതുവായ ശാരീരിക പ്രശ്നങ്ങൾ : കരൾ പ്രവർത്തനം തടസ്സപ്പെടാം (മദ്യത്തിന്റെ ദുരുപയോഗം)ശ്വാസകോശ അർബുദം (പുകയില ദുരുപയോഗം) നാഡികൾക്ക് ക്ഷതം (മയക്കു മരുന്ന് ദുരുപയോഗം) മദ്യവും പുകയിലയും ഉപയോഗിക്കുന്നവരിൽ അർബുദം   പോലെയുള്ള  പകർച്ച വ്യാധികളിൽ പെടാത്ത രോഗ സാധ്യത ഏറെയാണ്‌.  
 • മദ്യത്തിനും പുകയിലക്കും ആസക്തിയുള്ള വ്യക്തിയുടെ ശരീരത്തിൽ വിഷാംശം നില നില്ക്കാം 
 • ഉന്മത്തൻ ആകുന്നതോടെ സ്വഭാവത്തിൽ മാറ്റം വരാം: ഇത് അക്രമം, അശ്രദ്ധയോടെയുള്ള  വാഹനം ഓടിക്കൽ, ലൈംഗിക അതിക്രമം  എന്നിവയ്ക്ക് സാധ്യത. ഇത് മൂലം വീടുകളിൽ  അക്രമം ഉണ്ടാകാം, അപകടങ്ങൾ മുറിവുകൾ  എന്നിവയ്ക്ക് കാരണമാകും. 
 • ലൈംഗിക പ്രദർശനം: (പ്രത്യേകിച്ചു യുവതികൾക്കിടയിൽ ) ലൈംഗിക രോഗം പകരാനുള്ള സാധ്യതകൾ 
 • കുത്തി വെക്കുന്ന മയക്കു മരുന്നുകൾ രക്തത്തിലൂടെയുള്ള രോഗം പകരുന്നതിനു കാരണമാകും. ഒപ്പം എച്ച്   . ഐ വി, /എയിഡ്സ് എന്നിവ പോലെയുള്ള പകരുന്ന രോഗങ്ങളും. പലരും കരുതുന്നത് ഒരു നീഡിൽ പല തവണ ഉപയോഗിച്ചാലും പ്രശ്നം ഇല്ലെന്നാണു. അത് മറ്റുള്ളവർ ഉപയോഗിച്ചിട്ടില്ല. എന്നതാണ് അവരുടെ ന്യായം. എന്നാൽ ഈ ചിന്ത ശരിയല്ല. ഒരു നീഡിൽ രോഗാണു വിമുക്തം ആക്കാതെ വീണ്ടും ഉപയോഗിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. 
 • മയക്കു മരുന്ന് ചിന്ത മാത്രം മനസ്സിൽ നിറയുന്നതോടെ സാമൂഹികമായി  ഒറ്റപ്പെടാനും  മറ്റുള്ള എല്ലാ കാര്യങ്ങളിൽ നിന്നും സ്വയം പിൻ വാങ്ങുന്നതിനും സാധ്യത. 
 • നിയമ പ്രശ്നങ്ങൾ : വ്യക്തമായ തീരുമാനം എടുക്കാൻ കഴിയാതെ വരുന്നതും എന്തും നേരിടാമെന്നുമുള്ള സ്വഭാവം പ്രശ്നങ്ങളിലേക്ക് വഴി തെളിക്കും. അല്ലെങ്കിൽ മയക്കു മരുന്നിന്റെ അടുത്ത ഡോസ് ലഭിക്കാൻ  നടത്തുന്ന അതിക്രമങ്ങളും നിയമ പ്രശ്നങ്ങളിലേക്ക് നയിക്കാം. 
ഒരു പ്രത്യേക പദാർഥം ഉപയോഗിക്കുന്നതു ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും. വ്യക്തി ആസക്തനാകണമെന്നില്ലെന്ന് ഓർക്കുക. 
ആസക്തിയുടെ സൂചനകൾ 

നിങ്ങളുടെ പരിസരത്തുള്ളവർ മയക്കു മരുന്ന്  പ്രശ്നം ഉണ്ടെന്നു എങ്ങനെ പറയാൻ കഴിയും ?
 ശാരീരികമായ സൂചനകൾ 
 • ചുവന്ന കണ്ണുകൾ 
 • ഉറക്കച്ചടവുള്ള പ്രകൃതം 
 • പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യും 
 • മദ്യം അല്ലെങ്കിൽ മയക്കു മരുന്ന് ഗന്ധം 
 • വിറയൽ 
 • ഏകോപനമില്ലായ്മ, പ്രാകൃതനെ പോലെ നടക്കുക 
 • പരുക്കുകൾ ഏൽക്കപ്പെടുന്നു 
പെരുമാറ്റ പരമായ സൂചനകൾ 
 • പ്രവർത്തനങ്ങളോടുള്ള താല്പര്യം കുറയും
 • വീട്, സ്കൂൾ ,ജോലി സ്ഥലം എന്നിവിടങ്ങളിലെ ഉത്തരവാദിത്തങ്ങൾ അവഗണിക്കും 
 • സാമ്പത്തിക പ്രശ്നങ്ങളിൽ പെടും 
 • വഴക്കുകളിൽ പങ്കാളികളാകും 
 • സംശയകരമായ കാര്യങ്ങളിൽ ഇടപെടും എവിടേക്ക് പോകുന്നു, ആരോടൊപ്പം ഇടപെടുന്നു ആർക്കൊപ്പം സമയം ചിലവഴിക്കുന്നു,എങ്ങനെയാണ് പരുക്ക് ഏറ്റത് (മുറിവുകൾ ഉണ്ടങ്കിൽ) തുടങ്ങിയ കാര്യങ്ങൾ പറയില്ല. 
 • തന്റെ സ്വകാര്യതക്കു വേണ്ടി  കൂടുതൽ പിടി വാശിയെടുക്കും. മുറിയുടെ കതകുകൾ പൂട്ടുകയോ അല്ലെങ്കിൽ രഹസ്യമായി താൻ എന്താണ് ചെയ്യുന്നതെന്ന കാര്യം പറയാതിരിക്കുകയോ ചെയ്യും. കുടുംബാംഗങ്ങൾ , കൂട്ടുകാർ തുടങ്ങിയവരുമായുള്ള ഇടപെടൽ  മതിയാക്കും. 
 • സാമൂഹിക ഇടപെടലുകൾ ഒഴിവാക്കും. 

 മാനസിക സൂചനകൾ 
 • സ്വഭാവത്തിൽ മാറ്റം ദൃശ്യമാകും: മുൻ കോപം, പിരിമുറുക്കം,  അസ്വസ്ഥത 
 • പൊടുന്നനെ ഭാവ വ്യത്യാസം 
 • ഉൽകണ്ഠ 
 • മനോവിഭ്രാന്തി 
 • പ്രവർത്തന വിമുഖത 
 • ഏകാഗ്രത കുറവ് 
 • ഓർമ്മക്കുറവ് , പ്രത്യേകിച്ചു മയക്കു മരുന്നിന്റെ  സ്വാധീന ത്തിൽ ഉള്ള സമയത്ത് 
 
പിൻ വാങ്ങൽ ലക്ഷണങ്ങൾ 
മയക്കു മരുന്ന് ആസക്തനായ വ്യക്തി അവ ഉപയോഗിക്കുന്നത് നിർത്തുന്ന ഘട്ടത്തിലാണ് ശാരീരിക മാനസിക മാറ്റങ്ങൾ പ്രകടമാകുന്ന പിൻ വാങ്ങൽ സൂചനകൾ കണ്ടു വരുന്നത്. രണ്ടു തരം  പിൻ വാങ്ങൽ സൂചനകളുണ്ട്. ശാരീരിക പിൻ വാങ്ങൽ സൂചനകളും വികാരപരമായ പിൻ വാങ്ങൽ സൂചനകളും. പൊതുവെ കാണുന്ന ശാരീരിക പിൻ വാങ്ങൽ സൂചനകൾ  വിറയൽ, വിയർക്കൽ, ഹൃദയ മിടിപ്പിൽ വ്യത്യാസം, മനം പിരട്ടൽ , ദഹന തടസ്സങ്ങൾ ചുഴലിദീനത്തിലേതുപോലെ കോച്ചിപ്പിടുത്തം തുടങ്ങിയവയാണ് .വികാരപരമായ പിൻ വാങ്ങൽ സൂചനകളിൽ   ഉൽകണ്ഠ, ശ്രദ്ധ കുറവു , സാമൂഹിക പിന്മാറ്റം, അസ്വസ്ഥത, സ്വൈര്യതക്കുറവ് എന്നിവ ഉൾപ്പെടുന്നു.      
മയക്കു മരുന്ന് ദുരുപയോഗം, ആസക്തി എന്നിവക്കുള്ള ചികിത്സക്ക് നല്കുന്ന മരുന്ന് രോഗിയെ  പിൻ വാങ്ങൽ സൂചനകൾ നേരിടാൻ കൂടി സഹായിക്കാൻ പരിഗണിച്ചാണ് നല്കുന്നത്. താങ്കൾ മയക്കു മരുന്നിന്റെ ആസക്തിയിൽ നിന്നും പിന്മാറുവാൻ ശ്രമിക്കുകയും പിൻ വാങ്ങൽ സൂചനകൾ  നിയന്ത്രണത്തിൽ ആകുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ഡോക്ടർ അല്ലെങ്കിൽ കൌൺസലറുടെ സഹായം തേടണം. 
  മയക്കു മരുന്നിനു വിധേയനായ വ്യക്തി   പിൻവാങ്ങൽ സൂചനകളെ ഭയപ്പെടുന്നു.അടുത്ത ഡോസ് കിട്ടിയില്ലല്ലോ എന്ന് ആലോചിക്കുന്നത് അത്യധികം ഭീതി ഉണ്ടാക്കും.  ഇതിനു കാരണം ആസക്തി അവരുടെ ചിന്തകളെ സ്വാധീനിക്കുകയും  ഭക്ഷണം കഴിക്കുന്നതിനേക്കാളും  വെള്ളം കുടിക്കുന്നതിനെക്കാളും ഉറങ്ങുന്നതിനെക്കാളും പ്രാധാന്യം മയക്കു മരുന്നിനു നല്കുന്നതിനാലുമാണ്. ഇതിന്റെ ഫലമായി മയക്കു മരുന്ന് ഇല്ലാതെ പോകുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയാത്തതാകും.അയാൾ എത്ര തീവ്രമായി ഇവ ഉപേക്ഷിക്കണമെന്ന് ആഗ്രഹിച്ചാലും ഇതാകും സ്ഥിതി. മയക്കു മരുന്ന് ആസക്തി തങ്ങളുടെ ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നു എന്ന് ഉറപ്പുണ്ടെങ്കിലും അവ ഉപയോഗിക്കാതിരിക്കാൻ കഴിയാതെ വരുന്നു. മയക്കു മരുന്ന് ഇല്ലാതെ നാളുകൾ തള്ളി വിടുന്നത് അവരെ സംബന്ധിച്ചിടത്തോളം ഭീകരമാണ്. അവർ ഒരേ സമയം നേരിടുന്നത് മയക്കു മരുന്നിനോടുള്ള അമിത താല്പര്യത്തോടും ഒപ്പം പിൻ വാങ്ങൽ സൂചനകളോടും പദാർഥം ഉപയോഗിക്കാനുള്ള താല്പര്യത്തോടുമാണ്. ഈ താല്പര്യങ്ങൾ അവരെ മയക്കു മരുന്ന് ഉപയോഗ ആസക്തിയിൽ നിന്നും രക്ഷ നേടാനുള്ള ചിന്തകൾ  നീട്ടി വെക്കാൻ പ്രേരിപ്പിക്കുകയും ഞാൻ നാളെ മുതൽ ഇവ ഉപേക്ഷിക്കും എന്ന് തീരുമാനിക്കാൻ ഇടയാക്കുകയും ചെയ്യും. 
ആസക്തിയെ തിരിച്ചറിയുക 
ഒരാളുടെ ആസക്തി തിരിച്ചറിയുന്നതിനു സഹായിക്കുന്ന പല ചോദ്യാവലികൾ  ലഭ്യമാണ്. 
 
 • 'കേജ്' ചോദ്യാവലി മദ്യപരുടെ പ്രശ്നങ്ങൾ സംബന്ധമായതാണ്‌ . ( ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ്‌ പുകയില സംബന്ധമായ ചോദ്യാവലി) 
 • താഴെ ചേർക്കുന്ന ലിങ്ക് മദ്യപരുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ളതാണ്. ദി  ആൽകഹോൾ  യൂസ്  ഡിസോർഡേഴ്സ്   ഐഡന്റിഫിക്കെഷൻ   ടെസ്റ്റ്സ്  (AUDIT) എന്നാണു ഇത് അറിയപ്പെടുന്നത് http://whqlibdoc.who.int/hq/2001/WHO_MSD_MSB_01.6a.pdf?ua=1
 • മയക്കു മരുന്ന് ദുരുപയോഗ  പരീക്ഷണം  'ദി  ഡ്രഗ്  അബ്യൂസ്   സ്ക്രീനിംഗ്  ടെസ്റ്റ്‌  (DAST)' എന്ന് അറിയപ്പെടുന്നു . 
 • പുകയില ഉപയോഗിക്കുന്നവർക്ക്   ഉള്ളതാണ്   ഫ്രാഗർ സ്ട്രോം എന്ന ടെസ്റ്റ്‌.ഡി.എസ്. എം -4 നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് '4 സീ' നിർണയം.  
ഇവയിൽ ചില ടെസ്റ്റുകൾ തനിയെ തന്നെ നടത്താം. മറ്റു ചിലതിനാകട്ടെ മനശാസ്ത്രജ്ഞന്റെയോ അല്ലെങ്കിൽ ബൌദ്ധികാരോഗ്യ പ്രവർത്തകന്റെയൊ സഹായം വേണം. മയക്കു മരുന്ന് ദുരുപയോഗം നടത്തുന്നുവെന്ന് സ്വയം മനസിലാക്കുന്നതിനെ തുടർന്ന്  ഈ ടെസ്റ്റ്‌ നിങ്ങൾ സ്വയം നിർവഹിക്കുക ആണെങ്കിൽ ഈ രോഗ നിർണയം ആദ്യ ഘട്ടം മാത്രം ആണെന്ന് ഓർത്തിരിക്കണം. സമഗ്രമായ ചികിത്സ ലഭിക്കാൻ ഒരു മനശാസ്ത്രജ്ഞനെയോ അല്ലെങ്കിൽ ലഹരി വിമുക്ത കേന്ദ്രത്തെയോ സമീപിക്കണം. 
മിക്കവാറും കേസുകളിൽ ഒരു വ്യക്തിയുടെ സുഹൃത്തോ അല്ലെങ്കിൽ അടുത്ത ബന്ധുക്കളോ ആകും അയാളുടെ  മയക്കു മരുന്ന് ആസക്തി സംബന്ധിച്ചു ആദ്യം തിരിച്ചറിയുക. താങ്കൾ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് വേണ്ടിയാണ് സഹായം തേടുന്നതെങ്കിൽ വസ്തുതകൾ മനസിലാക്കുവാൻ ഒരു മനശാസ്ത്രജ്ഞന്റെയോ ഉപദേശകന്റെയോ അടുത്തു എത്തുകയും പ്രത്യേക രോഗ ചികിത്സകന്റെ സമീപത്തേക്ക് അയക്കുകയും വേണം. ഈ വിദഗ്ധ ചികിത്സകൻ രോഗിയുമായും അയാളുടെ  സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുമായും അഭിമുഖങ്ങൾ നടത്തുകയും രോഗാവസ്ഥയുടെ കാഠിന്യം മനസിലാക്കി ചികിത്സാ പദ്ധതിക്ക് രൂപം നല്കുകയും ചെയ്യും .
White Swan Foundation
malayalam.whiteswanfoundation.org