• ഹോം
  • സംഭാവനചെയ്യുക

വൈറ്റ് സ്വാൻ ഫൗണ്ടേഷനെ കുറിച്ച് അറിയുക

അംഗീകാരപത്രങ്ങൾ

  • "എന്‍റെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം സംബന്ധിച്ച് യാതൊരു കളങ്കഭീതിയും ഉണ്ടായിരുന്നില്ല "; വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ ചെയർമാൻ ആയ സുബ്രതോ ബാഗ്ചി

  • "കൂടുതൽ മെച്ചപ്പെടുന്നതിനായി എന്‍റെ കഥയ്ക്ക് മാറ്റം സംഭവിച്ചത് എങ്ങനെ", ടെക്‌നോളജി കൺസൽറ്റന്‍റ് ആയ അമിത് പോൾ.


മാനസികാരോഗ്യ പ്രചരണ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകുക

മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള കളങ്കബോധം നിർത്തുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ വാർഷിക പ്രചരണ പ്രവർത്തനങ്ങൾ. മാനസികാരോഗ്യ അവബോധം വർദ്ധിപ്പിച്ചുകൊണ്ട് അറിവിന്‍റെ സാദ്ധ്യതകൾ എന്ന വലിയൊരു ലക്ഷ്യത്തിനായി സംഭാവന നൽകുക.

സംഭാവന സംബന്ധിച്ച് സാധാരണയായി ചോദിക്കപ്പെടാറുള്ള ചോദ്യങ്ങൾ

ഞങ്ങളുടെ സംഭാവനകൾ എങ്ങനെയാണ് ഉപയോഗിക്കപ്പെടുക?
വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ കാതലായ പ്രവർത്തനം വിശ്വാസയോഗ്യമായ, ഉൾക്കൊള്ളുന്ന, അഭിഗമ്യതയുള്ള, അറിവിന്‍റെ ഒരു സംഭരണി വികസിപ്പിച്ച് എടുക്കുക എന്നതാണ്. ഏറ്റവും പ്രസക്തിയുള്ള അറിവുനുറുങ്ങ് ഏറ്റവും മൂല്യവത്തായ വിധത്തിൽ ഞങ്ങളുടെ വായനക്കാർക്ക് പകർന്നുകൊടുക്കുന്നുണ്ട് എന്നത് ഉറപ്പാക്കുന്ന, ഒരു ഘടനാപരമായ പ്രവർത്തനപ്രക്രിയ ഞങ്ങൾക്കുണ്ട്. ഉള്ളടക്കം വികസിപ്പിക്കുക എന്ന സമഗ്രമായ പ്രക്രിയയെ കുറിച്ച് അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്താലും. ഞങ്ങളുടെ കാഴ്ച്ചക്കാർക്ക്/ വായനക്കാർക്ക് വേണ്ടി ഞങ്ങൾ പ്രസിദ്ധീകരിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന അറിവിന്‍റെ ഓരോ നുറുങ്ങും ആഴ്ച്ചകളോളം നീളുന്ന ആശയരൂപീകരണം, ചർച്ചകൾ, നിർമ്മാണപരവും ഗുണമേന്മാപരവുമായ പരിശോധനകൾ എന്നിവയ്ക്കു ശേഷം ലഭ്യമാക്കുന്നതാണ്.

ഇത്തരം അറിവിന്‍റെ നുറുങ്ങുകൾ വികസിപ്പിക്കുന്നതിലേക്കാണ് നിങ്ങൾ നൽകുന്ന സംഭാവന സഹായകമാകുന്നത്. ഞങ്ങളുടെ പ്രചാരണ വേദികൾ സൃഷ്ടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കൂടി നിങ്ങളുടെ പിന്തുണ ഞങ്ങളെ സഹായിക്കും. ഞങ്ങളുടെ ഉള്ളടക്കം പ്രകാശിപ്പിക്കുന്നതിനായി വൈറ്റ് സ്വാൻ ഫൗണ്ടേഷന് അനേകം പ്രചാരണവേദികൾ ഉണ്ട്. പോർട്ടൽ, ന്യൂസ് ലെറ്റർ, വിഡിയോ കോൺഫറൻസുകൾ, ഇബുക്കുകൾ, ഓൺലൈനിലൂടെയും അല്ലാതെ നേരിട്ടും ഉള്ള പ്രചാരണ പ്രവർത്തനങ്ങൾ എന്നിവയും ഇവയിൽ ഉൾപ്പെട്ടിരിക്കുന്നു.

പുതുതായി ആവിർഭവിക്കുന്ന സാങ്കേതികത ഉപയുക്തമാക്കി, കൂടുതൽ അന്തർജ്ഞാനപരമായ രൂപകൽപ്പനയും ഘടനയും ചെയ്ത് പോർട്ടലിന്‍റെ തിരയൽ ജോലികൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നമുക്കു ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ധാരാളമുണ്ട്. ഞങ്ങളുടെ സാങ്കേതിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി നിങ്ങളുടെ പണവും ഞങ്ങളെ സഹായിക്കും.

ഞങ്ങളുടെ ഉള്ളടക്കം പ്രിന്‍റു ചെയ്യുന്നതിനും അതുവഴി ഇന്‍റനെറ്റ് അഭിഗമ്യത ഇല്ലാത്ത ഒട്ടു വളരെ പേർക്കു കൂടി അതിന്‍റെ പ്രയോജനം ലഭിക്കുന്നതിനും നിങ്ങളുടെ സംഭാവന ഞങ്ങളെ സഹായിക്കും.

ആർക്കെല്ലാം സംഭാവന നൽകാൻ കഴിയും?
മാനസികാരോഗ്യ പ്രചരണ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകുക പദ്ധതിയിലേക്ക് ആർക്കും സംഭാവന നൽകാവുന്നതാണ്. നിങ്ങൾ ഒരു വ്യക്തിയോ സംഘമോ സംഘടനയോ ആയിക്കൊള്ളട്ടെ. നിങ്ങൾ ഇന്ത്യയിലോ ലോകത്ത് എവിടെയെങ്കിലുമോ ജീവിക്കുന്ന ആൾ ആയിക്കൊള്ളട്ടെ. നിങ്ങൾ ഞങ്ങളുടെ പ്രവർത്തനവും അത് മാനസികാരോഗ്യ ഇടത്തിൽ സൃഷ്ടിക്കുന്ന പ്രഭാവവും ഇഷ്ടപ്പെടുന്നു എങ്കിൽ, ഈ പ്രചാരണ പദ്ധതിയിൽ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് വെളിപ്പെടുത്തി തരുന്നതിന് ഞങ്ങൾ നിങ്ങളെപ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ കാഴ്ച്ചപ്പാടുകൾ നിങ്ങളുടെ സുഹൃത്തുക്കളുമായി കൂടി നിങ്ങൾ പങ്കു വയ്ക്കണം എന്നും ഞങ്ങൾ ഉദ്‌ബോധിപ്പിക്കട്ടെ. അപ്പോൾ അവർക്കു കൂടി മാനസികാരോഗ്യ പ്രചരണ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകുക പദ്ധതിയിൽ പങ്കെടുക്കുവാൻ ഒരു അവസരം ലഭിക്കുമല്ലോ.

എനിക്കു ടാക്‌സ് ഇളവു ലഭിക്കുമോ?
വൈറ്റ് സ്വാൻ ഫൗണ്ടേഷനു നൽകുന്ന സംഭാവനം ഇൻകം ടാക്‌സ് നിയമാവലിയുടെ 80 G അനുച്ഛേദത്തിലാണ് വരിക. വൈറ്റ് സ്വാൻ ഫൗണ്ടേഷനിലേക്കു തങ്ങളുടെ സംഭാവന നൽകുന്നവർക്ക് ഉചിതമായ ഇളവുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.