പൂർവ്വോന്മേഷം വീണ്ടെടുക്കുന്നതിനുള്ള കഴിവുകൾ എങ്ങനെ സൃഷ്ടിക്കാം?

പൂർവ്വോന്മേഷം വീണ്ടെടുക്കുന്നതിനുള്ള കഴിവുകൾ സൃഷ്ടിക്കുന്നതിനുള്ള 10 വഴികൾ ഇതാ

പ്രതികൂല സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, അത് മെച്ചപ്പെട്ട രീതിയിൽ അനുരൂപമാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള തിരിച്ചു വരവിന്‍റെ സന്ദർഭത്തിലാണ് പൂർവോന്മേഷം വീണ്ടെടുക്കൽ എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കുന്നത്. ചില ആളുകൾക്ക് സ്വാഭാവികമായി ഒരു ശുഭാത്മക വീക്ഷണം ഉണ്ടായിരിക്കുകയും അന്തഃസംഘർഷം ഉളവാക്കുന്ന അവസ്ഥകളുമായി പൊരുത്തപ്പെടുകയും ചെയ്യുമ്പോൾ, പൂർവോന്മേഷം വീണ്ടെടുക്കൽ എന്നത് പഠിച്ചെടുക്കാവുന്ന ഒരു കഴിവു കൂടിയാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. പൂർവോന്മേഷം വീണ്ടെടുക്കുന്നതിനുള്ള കഴിവുകൾ സൃഷ്ടിക്കുന്നതിനു ഉപയുക്തമാകുന്ന താഴെ പറഞ്ഞിരിക്കുന്ന 10 വഴികൾ ഒരാൾക്ക് പരിഗണിക്കാവുന്നതാണ്.

  • നിങ്ങളെ സ്വയം പരിപാലിക്കുക :  പതിവായി വ്യായാമം ചെയ്തുകൊണ്ടും ഒരു ആരോഗ്യകരമായ സന്തുലിത ഭക്ഷണക്രമം പാലിച്ചുകൊണ്ടും, ആവശ്യത്തിന് ഉറക്കം ഉറപ്പാക്കിയും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കിയും സ്വന്തമായി ഒരു വിനോദം വികസിപ്പിച്ചെടുത്തും അതില്‍ ഏര്‍പ്പെട്ടും  ചെയ്തുകൊണ്ട് സ്വയം പരിചരിക്കുന്നത്. നിങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ പരിഗണിക്കുന്നത്  സൗഖ്യത്തെ കുറിച്ചുള്ള നിങ്ങളുടെ ബോധം വര്‍ദ്ധിപ്പിക്കുന്നതിനും വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് നിങ്ങള്‍ക്ക് കരുത്തു നല്‍കുകയും ചെയ്യുന്നു.  
  • മാറ്റം സർവ്വാത്മനാ സ്വീകരിക്കുക:  ജീവിതത്തിലെ അന്തഃസംഘർഷങ്ങളും വെല്ലുവിളികളും, പഠിക്കുന്നതിനും വളരുന്നതിനുമുള്ള അവസരങ്ങൾ ആയി കണക്കാക്കുന്നത്.
  • നിങ്ങളുടെ കഴിവുകളില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തിയെടുക്കുക: നിങ്ങളെ കുറിച്ചും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ കുറിച്ചും ബോധപൂര്‍വ്വം ഒരു ശുഭകരമായ കാഴ്ച്ചപ്പാട് വളര്‍ത്തിയെടുക്കുന്നത്. നിങ്ങളുടെ നല്ല ഗുണങ്ങള്‍, കരുത്തുകള്‍, നേട്ടങ്ങള്‍ എന്നിവയെ കുറിച്ച് നിങ്ങളെ സ്വയം ഓര്‍മ്മിപ്പിക്കുന്നത്.
  • കരുത്തുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുക: പ്രതിസന്ധി ഘട്ടങ്ങളിലും അന്തഃസംഘർഷം നേരിടുന്ന ജീവിത സംഭവങ്ങളിലും നിങ്ങൾക്കു ചുറ്റും കരുതലും പിന്തുണയും നൽകുന്ന ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്.
  • പ്രശ്‌ന-പരിഹാരത്തിനുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുക: നിങ്ങൾക്ക് ഒരു പ്രശ്‌നം പരിഹരിച്ചെടുക്കുന്നതിനു സാദ്ധ്യതയുള്ള വഴികളുടെ ഒരു പട്ടിക ഉണ്ടാക്കുക തുടങ്ങി, നിങ്ങളുടെ പൂർവോന്മേഷം പ്രാപിക്കൽ വികസിപ്പിച്ചെടുക്കലിനു പ്രയോജനകരമാകും എന്നു നിങ്ങൾ കരുതുന്ന വഴികൾ കണ്ടുപിടിക്കുന്നത്.
  • ഉൽക്കട വ്യഥയിൽ ആയിരിക്കുമ്പോൾ സഹായം തേടുക: അന്തഃസംഘർഷങ്ങൾ അഭിമുഖീകരിക്കുമ്പോഴും പ്രതികൂല സാഹചര്യങ്ങളിലും നിങ്ങൾ വിശ്വസിക്കുന്ന ആരുടെയെങ്കിലും സഹായം തേടുന്നത്. കൗൺസലിംഗ് അല്ലെങ്കിൽ തെറപ്പി എന്നതും പൂർവോന്മേഷം വീണ്ടെടുക്കുന്നതിനുള്ള ഒരു വഴിയാണ്. 
  • സ്വയം ബോധം ഉണ്ടായിരിക്കുക: നിങ്ങളുടെ സ്വന്തം വികാരങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചും നിങ്ങൾക്കു ചുറ്റും ഉള്ള ലോകത്തെ കുറിച്ചും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഒരു വ്യക്തിഗത ഡയറി അല്ലെങ്കിൽ ജേണൽ പതിവാക്കുന്നത് സഹായകമാകും. 
  • പ്രായോഗികമായ ലക്ഷ്യങ്ങൾ തയ്യാറാക്കുക: പ്രായോഗികമായ വിധത്തിൽ അവസ്ഥകൾ വീക്ഷിക്കുകയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ന്യായമായ ലക്ഷ്യങ്ങൾ വയ്ക്കുന്നതിന്.
  • പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക: പ്രതിസന്ധി ഘട്ടങ്ങളിലോ പ്രശ്‌നങ്ങൾ നേരിടുമ്പോഴോ അവ പരിഹരിക്കുന്നതിനു വേണ്ടുന്ന നടപടികൾ കൈക്കൊള്ളുന്നത്
  • ജീവിതത്തിന് ഒരു ഉദ്ദേശബോധം കണ്ടുപിടിക്കുക:  ഒരു ഉദ്ദേശ ബോധം ഉണ്ടായിരിക്കുന്നത് ആപൽഘട്ടങ്ങൾ, മാനസികാഘാതങ്ങൾ, പ്രതിസന്ധിഘട്ടങ്ങൾ അല്ലെങ്കിൽ ദുരന്തം എന്നിവയിൽ നിന്നു കരകയറുന്നതിന് സഹായകമാകും. ഒരു കാരണത്തിനുവേണ്ടി പ്രവർത്തിക്കുക, നിങ്ങളുടെ സമൂഹത്തിൽ ഇടപെടുക,  ആത്മീയത പരിപോഷിപ്പിക്കുക തുടങ്ങി നിങ്ങളുടെ ജീവിതത്തിന് അർത്ഥം കൊണ്ടുവരുന്ന എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org