ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനഃശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. ഇതില്‍ അവാര്‍ഡുകള്‍ നേടിയ, ആല്‍ഫ്രഡ് അഡ്ലെര്, ഏബ്രഹാം മാസ്ലോ എന്നിവരുടെ ജീവചരിത്രങ്ങളും ഉള്‍പ്പെടുന്നു. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്റ് ഫ്ളറിഷിംങ് (ഗുണാത്മക മനശാസ്ത്രം: സന്തോഷത്തിന്റേയും അഭിവൃദ്ധിയുടേയും ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. ഡോ ഹോഫ്മാന്‍ അദ്ദേഹത്തിന്റെ ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നു. അദ്ദേഹത്തിന്റെ വിശ്രമ വിനോദങ്ങളില്‍ പുല്ലാങ്കുഴല്‍ വായനയും നീന്തലും ഉള്‍പ്പെടുന്നു.