ജോലിയിലെ പുനഃപ്രവേശനം: മാനസികാസ്വാസ്ഥ്യം ബാധിച്ചവർക്ക് പിന്തുണ നൽകുവാൻ സ്ഥാപനങ്ങൾക്ക് എങ്ങിനെ കഴിയും?

കൂടുതൽ മനസ്സിലാക്കുന്നതിനായി ഞങ്ങൾ അതിജീവിച്ചവരോടും വിദഗ്ദ്ധരോടും മാനവവിഭവശേഷി ഉദ്യോഗസ്ഥരോടും സംസാരിച്ചു

മാനസികാസ്വാസ്ഥ്യം അനുഭവിച്ച ഒരാളെ സംബന്ധിച്ച്, ജോലിയിൽ തുടരുന്നതോ ജോലിസ്ഥലത്തേക്ക് മടങ്ങി എത്തുന്നതോ, അസുഖം ഭേദപ്പെടലിന്‍റെ ഒരു വലിയ ഭാഗമായി ഭവിക്കാറുണ്ട്. ജോലിക്കു പോകുക, ഒരു ദിനചര്യ ഉണ്ടാകുക, ഫലപ്രദമായ രീതിയിൽ നിലകൊള്ളുക എന്നത് ആ വ്യക്തിക്ക് ഒരു ഉദ്ദേശലക്ഷ്യത്തെ കുറിച്ച് ബോധം ഉണ്ടാകുന്നതിനും അതു വഴി ആവരുടെ ആത്മവിശ്വാസവും സ്വാഭിമാനവും ഉയര്‍ത്തുന്നതിനും  സഹായിക്കുകയും ചെയ്യുന്നു. തങ്ങൾക്കു ചുറ്റുമുള്ളവരെ മാനസിക അസുഖത്തെ കുറിച്ച് ബോധവൽക്കരിക്കുകയും അതുവഴി എല്ലാത്തരം ആളുകളേയും ഉൾക്കൊള്ളിക്കുന്ന തരം ചുറ്റുപാട് സൃഷ്ടിക്കുകയും ചെയ്യുന്നതിനും കഴിയുന്നു എന്ന് ഒരു അധിക പ്രയോജനം കൂടി ഇതിന് ഉണ്ട്.

ഇത്രയും പറഞ്ഞെങ്കിലും മിയ്ക്ക സ്ഥാപനങ്ങളും മാനസികാസ്വാസ്ഥ്യം ബാധിച്ച ആളുകളോട് അത്രയൊന്നും ഉൾക്കൊള്ളുന്ന സമീപനം കൈക്കൊള്ളാറില്ല. പലേ സ്ഥാപനങ്ങളും പ്രത്യേക സന്ദർഭം അനുസരിച്ച് മാനസിക അസുഖം ബാധിച്ച ജീവനക്കാരെ പിന്തുണയ്ക്കാറുണ്ട്, എന്നാൽ വിപുലമായ രീതിയിൽ ഈ വിഷയം സംബോധന ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും നിയന്ത്രണ നയങ്ങളോ വ്യാവസായിക നയങ്ങളോ തീരെ വിരളമാണ്. മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയെ സംബന്ധിച്ചും സ്ഥാപനത്തിന്‍റെ മാനേജ്‌മെന്‍റിനെ സംബന്ധിച്ചും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഇത്. മാനസിക അസ്വാസ്ഥ്യം ബാധിച്ച ആളുകൾക്ക് തങ്ങളുടെ ജോലി സുരക്ഷിതത്വം, ജോലിസ്ഥലത്തെ വൈകാരിക സ്വാസ്ഥ്യം എന്നിവ സംബന്ധിച്ച് ഇത് അസ്ഥിരത ധ്വനിപ്പിക്കുകയും ചെയ്യുന്നു; കൃത്യമായ നയത്തിന്‍റെ അഭാവം അർത്ഥമാക്കുന്നത് മാനേജ്‌മെന്‍റിനും മനുഷ്യ വിഭവശേഷി വകുപ്പിനും, ഈ ജീവനക്കാരനെ പിന്താങ്ങുന്നതിന് തീരെ കുറവ് അല്ലെങ്കിൽ ഒട്ടും തന്നെ വ്യവസ്ഥ ഇല്ല എന്നതാണ്.

മാനസിക അസുഖം ബാധിച്ച ഒരു വ്യക്തിക്ക്, ജോലിയിലേക്കു മടങ്ങിപ്പോകുമ്പോൾ, താഴെ വിവരിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചില ആകാംക്ഷകൾ ഉയര്‍ന്നേക്കാം:

  • ഞാൻ വിധിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോചെയ്യുമോ?
  • എനിക്കു ജോലി നഷ്ടപ്പെടുമോ അല്ലെങ്കിൽ എന്നെ പദവിയിൽ തരം താഴ്ത്തുമോ?
  • എന്‍റെ സഹപ്രവർത്തകർക്ക് എന്നേയും ഞാൻ അഭിമുഖീകരിക്കുന്ന വെല്ലുവിളികളേയും മനസ്സിലാകുമോ?
  • ജോലിയുടെ മാനസിക പിരിമുറുക്കം തൃപ്തികരമായി നേരിടുന്നതിന് എനിക്കു സാധിക്കുമോ?
  • മറ്റ് സാഹചര്യ ബന്ധിത പിരിമുറുക്കങ്ങളും ജോലി ബന്ധിത പിരിമുറുക്കങ്ങളും തൃപ്തികരമായി നേരിടുന്നതിന് എനിക്കു കഴിയുമോ?

ഇത്തരം ഉത്കണ്ഠകൾ അഭിസംബോധന ചെയ്യുന്നതിനും മാനസിക അസ്വാസ്ഥ്യാവസ്ഥ സംഭവിച്ചിട്ടുള്ള കൂടുതൽ ആളുകൾക്കു കൂടി ഉൾക്കൊള്ളൽ സൃഷ്ടിക്കുന്നതിനും വേണ്ടി സ്ഥാപനങ്ങൾക്ക് എന്താണ് ചെയ്യുവാൻ കഴിയുക?

ഞങ്ങൾ ഒരു കൂട്ടം ആളുകളോട്  - അതിജീവിച്ചവർ, മാനവ വിഭവശേഷി വകുപ്പിലെ ഉദ്യോഗസ്ഥർ, മാനസികാരോഗ്യ വിദഗ്ദ്ധർ എന്നിവര്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു - സംസാരിച്ചു. മാനസിക അസുഖാവസ്ഥ സംഭവിച്ചിട്ടുള്ള വ്യക്തികൾക്ക് പിന്തുണ നൽകും വിധം ജോലിസ്ഥലത്തെ അന്തരീക്ഷം ക്രമീകരിക്കുന്നതിനായി എങ്ങനെയാണ് സ്ഥാപനങ്ങളിൽ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതു സംബന്ധിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ ഇതാ ഇവിടെ നൽകുന്നു:

  • ഒട്ടുമിയ്ക്ക സ്ഥാപനങ്ങളിലും ജീവനക്കാർക്ക് സഹായം നൽകുന്ന പദ്ധതികൾ (എംപ്ലോയീ അസിസ്റ്റൻസ് പ്രോഗ്രാംസ്, ഇഎപി കൾ) ഉണ്ടാകും. മാനസിക ആരോഗ്യവും ഇഎപി പദ്ധതിയുടെ ഭാഗമായി  ഉൾപ്പെടുത്തിയാൽ 'ദുഷ്കീര്‍ത്തി, (stigma)' എന്ന മിഥ്യാ തോന്നല്‍  തകര്‍ത്തു കളയുന്നതിനും മാനസിക ആരോഗ്യം സംബന്ധിച്ച് സംഭാഷണങ്ങൾ സൃഷ്ടിക്കുന്നതിനും അതിനു കഴിയും.
  • ആവശ്യമുള്ളവർക്ക് പിന്തുണ നൽകത്തക്ക രീതിയിൽ, വിളിച്ചാൽ എത്തുന്ന വിധം ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധൻ ഉണ്ടായിരിക്കുക. അടിയന്തിര മാനസികാരോഗ്യ ആവശ്യങ്ങൾക്കു പിന്തുണ ലഭിക്കുന്നതിനു ബന്ധപ്പെടേണ്ട ഫോൺ നമ്പർ സഹിതം ഈ വിവരം സ്പഷ്ടമായി കാണത്തക്ക വിധത്തിൽ പരിസരങ്ങളിൽ എമ്പാടും പ്രദർശിപ്പിക്കുക. രഹസ്യസ്വഭാവം സൂക്ഷിക്കുന്നുണ്ട് എന്നത് ഉറപ്പു വരുത്തുകയും ചെയ്യുക.
  • മാനസികാരോഗ്യ വിദ്യാഭ്യാസവും സംവേദനക്ഷമതയും മുതിർന്ന മാനേജ്‌മെന്‍റിനും കമ്പനിയുടെ നയങ്ങൾ രൂപപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കും സഹിതം എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുക.
  • തങ്ങളുടെ അംഗപരിമിതിയുടേയോ അസുഖത്തിന്‍റേയോ പേരില്‍ ജീവനക്കാർ ആരും വിവേചനമോ പീഡനമോ അനുഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
  • ഒരു മാനസിക അസുഖം കൈകാര്യം ചെയ്യേണ്ടി വരുന്ന ജീവനക്കാരുമായി ഇടപെടുമ്പോൾ അവരുടെ കൂടി ഹിതത്തെ കുറിച്ച് അന്വേഷിക്കുകയും അവർക്ക് അധികമായ മാനസിക പിരിമുറുക്കത്തിനു കാരണം ആയിത്തീരാത്ത വിധമുള്ള പരിഹാരങ്ങളിൽ എത്തിച്ചരുകയും ചെയ്യുക.
  • മാനേജർമാർക്ക് ആവശ്യമുള്ള പിന്തുണ ലഭ്യമാക്കുക, മാനസിക അസുഖമുള്ള ഒരാളുടെ കൂടെ ജോലി ചെയ്യുകയാണ് അവർ എങ്കിൽ, ബുദ്ധിമുട്ടുള്ള അവസ്ഥകൾ കൈകാര്യം ചെയ്യേണ്ടി വന്നാൽ അവർക്ക് അപ്പോൾ വിദഗ്ദ്ധരെ സമീപിക്കാന്‍ കഴിയുമല്ലോ.

കമ്പനിയുടെ നയങ്ങളിൽ ജീവനക്കാരുടെ മാനസിക സ്വാസ്ഥ്യത്തിന് പ്രാമുഖ്യം നൽകുന്നുണ്ടെങ്കിൽ ഇതെല്ലാം സാദ്ധ്യമാണ് എന്നാണ് ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപദേഷ്ടാവ് മൗലിക ശർമ്മ വിശ്വസിക്കുന്നത്. "അതിനു ശേഷം മാനേജർമാരേയും സഹജീവനക്കാരേയും അസുഖത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും വിധിക്കാത്ത രീതിയിൽ പെരുമാറുന്നതിനും, നിർവചിച്ചിട്ടുള്ള നിയതമായ സംവിധാനങ്ങൾക്ക് അപ്പുറം പോയി പ്രവർത്തിക്കുന്നതിനും സഹായം നല്‍കുന്നതിനും തക്കവിധം പരിശീലിപ്പിച്ചെടുക്കുക. ഇത്തരത്തിൽ ആകുമ്പോൾ മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റി സുതാര്യത ഉണ്ടാകുന്നു, ആളുകൾക്ക് തങ്ങൾ അപമാനിതരാക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുന്നുമില്ല. ഒരു സഹപ്രവർത്തകന് പിന്തുണ ആവശ്യമായി വരുന്ന ഏത് അവസ്ഥയും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് സഹജീവനക്കാരേയും മാനേജറേയും അധികാരപ്പെടുത്തുകയും ചെയ്യുന്നു."

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org