വൈറ്റ് സ്വാൻ ഫൗണ്ടേഷനെ കുറിച്ച്

മാനസികാരോഗ്യം എന്ന മേഖലയിൽ അറിവു നയിക്കുന്ന പരിഹാരങ്ങൾ നൽകുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ഫോർ മെന്‍റെൽ ഹെൽത്ത്. മാനസിക അസുഖാവസ്ഥയുള്ള വ്യക്തികൾക്കും പരിചരിക്കുന്നവർക്കും സമൂഹങ്ങൾക്കും എങ്ങനെയാണ് മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് അറിവിൽ അധിഷ്ഠിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു സഹായകമായ അറിവുകൾ ശ്രദ്ധാപൂർവ്വമുള്ള ഗവേഷണം നടത്തി മനസ്സിലാക്കിയ അറിവുകൾ പകർന്നു നൽകുന്നു.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ടീം ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ദ്ധർ, സജീവാനുഭവങ്ങളുള്ള വ്യക്തികൾ, സമാനമനസ്‌കരായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് മാനസികാരോഗ്യം എന്ന വിഷയത്തിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും സമുന്നതമായ അറിവുകൾ പകർന്നു നൽകുന്നു.

ഞങ്ങളുടെ ദൗത്യം

"മാനസികാരോഗ്യവും മാനസിക സൗഖ്യവും നേടുന്നതിനുള്ള ഏറ്റവും മികച്ച അറിവുകള്‍ ആളുകളിലേക്ക് എത്തിക്കുക."

ഞങ്ങളുടെ പ്രവർത്തനം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ഫോർ മെന്‍റൽ ഹെൽത്തിൽ ഞങ്ങൾ പ്രഥമമായി പ്രവർത്തിക്കുന്നത് മാനസികാരോഗ്യ അവബോധം സൃഷ്ടിക്കൽ എന്ന വിഷയത്തിലാണ്; ശ്രദ്ധാപൂർവ്വമുള്ള ഗവേഷണം നടത്തി, അനുയോജ്യമായ ഉള്ളടക്കം വിവിധ സമൂഹങ്ങളിലേക്ക് എത്തുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഞങ്ങളുടെ പ്രവർത്തനത്തെ പറ്റിയും മാദ്ധ്യമ പ്രക്രിയകളെ പറ്റിയും കൂടുതൽ അറിയുന്നതിനു വിഡിയോ കാണുക:

ചലിക്കുന്ന മാനസങ്ങൾ

Moving Minds

നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ മാനസികാരോഗ്യത്തെ കുറിച്ച് ധാരണ സൃഷ്ടിക്കുന്നതിനായി സ്ഥാപിച്ച സംഭവ പരമ്പര. സമൂഹം എന്ന നിലയ്ക്ക് നമ്മൾ കൈവശം വച്ചിട്ടുള്ള ഇടത്തിലേക്ക്, മാനസികാരോഗ്യം എന്ന വിഷയം സ്വകാര്യവും പരസ്യവും ആയ സംഭാഷണവിഷയമാക്കി കൊണ്ടുവരുന്നതിലേക്കായിട്ടാണ് ഈ പരമ്പര രൂപകൽപ്പന ചെയ്തിട്ടുള്ളത്. വെബിനാറുകൾ, കഥപറച്ചിലുകൾ, സമിതി ചർച്ചകൾ, നാടകസംഗീത പരിപാടികൾ എന്നിങ്ങനെ ചലിക്കുന്ന മനസ്സുകൾ വിവിധ രൂപങ്ങൾ കൈക്കൊള്ളുന്നു.

തൊഴിലിടങ്ങളിലുള്ള മാനസികാരോഗ്യ പരിപാടികൾ

തൊഴിലിടങ്ങൾ മാനസികാരോഗ്യ സൗഹൃദകര തൊഴിൽ പരിതസ്ഥിതികൾ സൃഷ്ടിക്കുന്നതിനു സഹായകമായി പങ്കാളിത്തത്തോടെയും ജീവനക്കാരുടെ പിന്തുണയോടെയും അറിവിൽ അധിഷ്ഠിതമായ പരിപാടികൾ ഞങ്ങൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. മാനസികാരോഗ്യ സേവനങ്ങളുടെ അഭിഗമ്യത മനസ്സിലാക്കുമ്പോൾ തന്നെ, തൊഴിലിടങ്ങൾ തുറന്ന പ്രകൃതത്തിന്‍റെേയും ഉൾക്കൊള്ളലിന്‍റെേയും ഭാഷ സംസാരിച്ചു തുടങ്ങുമ്പോൾ ജീവനക്കാർ ഈ സേവനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിച്ചു തുടങ്ങുന്നതിനുള്ള സാദ്ധ്യതയും ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

കൂടുതൽ പഠിക്കുക.
ഞങ്ങൾ കൗൺസിലിംഗ്, പുനരധിവാസം അല്ലെങ്കിൽ നേരിട്ടുള്ള സൈക്യാട്രിക് സേവനങ്ങൾ എന്നിവ നൽകുന്നില്ല.

ഞങ്ങളുടെ പങ്കാളികള്‍

National Institute of Mental Health and Neuro Sciences (NIMHANS)

Quintype

Twitter India

ഞങ്ങളുടെ ഉത്ഭവം

2013, ഫെബ്രുവരി 14 ന് ആയിരുന്നു ഞങ്ങളുടെ പിറവിക്ക് കാരണമായ ആ സംഭവം ഉണ്ടായത്. അന്ന് ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സസിന്‍റെ (നിംഹാന്‍സ്) സ്ഥാപന ദിനാഘോഷം നടക്കുകയായിരുന്നു. അതില്‍ മുഖ്യ പ്രഭാഷണം നടത്തുമ്പോള്‍ ലോകപ്രശസ്ത പ്രഭാഷകനും, മൈന്‍ഡ്ട്രീ ലിമിറ്റഡിന്‍റെ ചെയര്‍മാനുമായ സുബ്രതോ ബാഗ്ചി, ഇന്ത്യയില്‍ മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിവിധ വെല്ലുവിളികളെ ഇല്ലായ്മ ചെയ്യാന്‍ ഈ മേഖലയിലെ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അറിവിന്(വിവരങ്ങള്‍ക്ക്) വഹിക്കാനാകുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് ഊന്നി പറഞ്ഞു. ശരിയായ വിവരം നല്‍കാനായാല്‍ ആളുകള്‍ക്ക് മികച്ച തീരുമാനങ്ങളെടുക്കാനാകുമെന്നും അതിനാല്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ശരിയായ വിവരം നല്‍കി ആളുകളെ ശാക്തീകരിക്കാന്‍ അദ്ദേഹം മാനസികാരോഗ്യ വിദഗ്ധരേയും മറ്റുള്ളവരേയും ആഹ്വാനം ചെയ്തു. അതിനെ തുടര്‍ന്ന് സുബ്രതോയുടെ നേതൃത്വത്തിന്‍ കീഴില്‍ മനോജ് ചന്ദ്രന്‍ ഇന്ത്യയിലെ മാനസികാരോഗ്യ മേഖലയെക്കുറിച്ചും ചില വികസിത രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന ചികിത്സയേയും മറ്റു സേവനങ്ങളേയും കുറിച്ചും അവശ്യം വേണ്ട ഗവേഷണങ്ങള്‍ നടത്തി.

ബാംഗ്ലൂര്‍ നിംഹാന്‍സിന്‍റെ ഡയറക്ടര്‍/വൈസ് ചാന്‍സിലര്‍ ഡോ. പി സതീഷ് ചന്ദ്രയുടേയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിരവധി സൈക്യാട്രിസ്റ്റുകളുടേയും വന്‍ പിന്തുണയോടേയും രാജ്യത്തെമ്പാടുമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ധരില്‍ നിന്നും സാമൂഹ്യ സംരംഭകരില്‍ നിന്നുമുള്ള സഹായസഹകരണങ്ങളോടേയും ഞങ്ങള്‍ മാനസികാരോഗ്യത്തിന് വേണ്ടി വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ എന്നൊരു ആശയം രൂപീകരിക്കുകയും അത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി 2014 മാര്‍ച്ച് 25 ന് കമ്പനി ആക്റ്റിന്‍റെ സെക്ഷന്‍ 25 പ്രകാരം സ്ഥാപിക്കപ്പെടുകയും ചെയ്തു.

വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ പിറവിയെ കുറിച്ച് സുബ്രതോ ബാഗ്ചി വ്യക്തിപരമായ അനുഭവകഥ പറയുന്നതു കണ്ടാലും:

വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ പിറവിയെ കുറിച്ച് സുബ്രതോ ബാഗ്ചി വ്യക്തിപരമായ അനുഭവകഥ പറയുന്നതു കണ്ടാലും:

വ്യവസ്ഥയ്ക്ക് വിരുദ്ധമായി, ഒരു പക്ഷിക്കൂട്ടത്തിന്‍റെ പരമ്പരാഗത മനോഭാവത്തിന് എതിരായി വലത്തു നിന്നും ഇടത്തോട്ട് നീന്തുന്ന തരത്തിലാണ് ഞങ്ങളുടെ അടയാള (ലോഗോ)മായ വെളുത്ത അരയന്നത്തെ (വൈറ്റ് സ്വാന്‍) രൂപപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആ വെളുത്ത അരയന്നം ഒരു രൂപമല്ല, മറിച്ച് ഒരു പ്രതിരൂപത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്.. യഥാര്‍ത്ഥത്തില്‍ അതില്‍ ഒന്നുമില്ല, രൂപമില്ല, നിറമില്ല. അവള്‍ ഒരു വെളുത്ത ഇടം മാത്രമാണ്. നമ്മള്‍ അവിടെ ഒരു അരയന്നത്തെ കാണുന്നതിന് കാരണം മുകളിലുള്ള അരയന്നത്തിന്‍റെ രൂപവും നീല ദീര്‍ഘചതുരവും കൊണ്ട് ആ ഇടത്തിനെ രൂപപ്പെടുത്തിയിരിക്കുന്നതാണ്. മനസ് വിവിധ കാര്യങ്ങളുമായുള്ള പരസ്പര ബന്ധത്തിലൂടെ ഒരു സമഗ്ര ബിംബം സൃഷ്ടിക്കുന്നതുമൂലം ഒരു ഒഴിഞ്ഞ ഇടത്തിന് പകരം മനസ് നിങ്ങള്‍ക്ക് ഒരു അരയന്നത്തിന്‍റെ രൂപം കാണിച്ചു തരുകയാണ് ചെയ്യുന്നത്. മൃദുലവും സൗമ്യവുമായ ഒരു അരയന്നം, ശ്രദ്ധയുടെ ഒരു നിമിഷത്തെ പിടിച്ചെടുക്കുന്നു. ഒരു പരിലാളന മനോഭാവത്തോടെയുള്ള അവളുടെ ഇരിപ്പ് കാണുമ്പോള്‍ അവള്‍ക്ക് ചുറ്റും കുഞ്ഞരയന്നങ്ങള്‍ നീന്തുന്നതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായേക്കും. അതേസമയം തന്നെ ഉയര്‍ന്ന ചിറകുകള്‍ അവളുടെ ചലനം തോന്നിപ്പിക്കുകയും ചെയ്യുന്നു, അതിലൂടെ അവള്‍ വെള്ളത്തില്‍ തെന്നിനീങ്ങുകയാണ് എന്നത് നിങ്ങള്‍ക്ക് അറിയാനാകുകയും ചെയ്യുന്നു. പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്ന നീല നിറവും വലുതും ചെറുതുമായ അക്ഷരങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള എഴുത്തും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതോടൊപ്പം ഞങ്ങള്‍ പരിചരണത്തില്‍ ശ്രദ്ധപുലര്‍ത്തുന്നവരും നിങ്ങള്‍ക്ക് അനായാസം സമീപിക്കാവുന്നവരുമാണെന്നതും വ്യക്തമാക്കുന്നു.

റേ+ കേശവൻ | ബ്രാൻഡ് യൂണിയന്‍റെ, പുരസ്‌കാര ജേതാവായ ഗ്രാഫിക് ഡിസൈനർ സുജാത കേശവൻ ആണ് ഞങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.