വൈറ്റ് സ്വാന്‍ ഫൗഷേനില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ നേട്ടമുണ്ടാക്കാം?

 
വൈറ്റ് സ്വാന്‍ ഫൗഷേന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആദ്യ ഉപഹാരമാണ് മാനസികാരോഗ്യത്തേയും മാനസിക സൗഖ്യത്തേയും കുറിച്ചുള്ള ഈ പോര്‍ട്ടല്‍. ഇത് ഇപ്പോള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള അറിവിന്‍റെ ഒരു കലവറയാണ്.  മാനസികാരോഗ്യത്തേയും സൗഖ്യത്തേയും കുറിച്ചുള്ള ഒരു കാര്യത്തെ അല്ലെങ്കില്‍ നിരവധി കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടാന്‍ ഈ പോര്‍ട്ടല്‍ നിങ്ങളെ സഹായിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ശരിയായ തീരുമാനമെടുക്കാനും കൃത്യമായ നടപടികളെടുക്കാനും നിങ്ങളെ സഹായിക്കും.  ഇത് ശരിയായ അറിവ് നിങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമമാണ്, അതിലൂടെ നിങ്ങളുടെ അടുത്ത പ്രവര്‍ത്തി എന്തായിരിക്കണെന്ന് നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയും. 
 
ആരാണ് ഞങ്ങളുടെ പ്രേക്ഷകര്‍? 
 
ഒരു മാനസികാരോഗ്യ പ്രശ്നം  അനുഭവിക്കുന്ന ഒരു വ്യക്തിക്ക്, അല്ലെങ്കില്‍ മാനസിക രോഗമുള്ള ഒരാളെ പരിചരിക്കുന്നയാള്‍ക്ക് ആ പ്രശ്നത്തെക്കുറിച്ചും അതിന് സാധ്യമായ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും കൃത്യമായ വിവരം നേടുന്നതിലൂടെ വളരെയധികം നേട്ടമുണ്ടാക്കാനാകും. ഈ പോര്‍ട്ടല്‍ തീര്‍ച്ചയായും അവര്‍ക്കുള്ളതാണ്. ഇത് ഓരോ മാനസികാരോഗ്യ പ്രശ്നങ്ങളേയും പരിചരണത്തേയും കുറിച്ച് അവരുടെ മനസിലുള്ള ചോദ്യങ്ങള്‍ക്ക് ഏറ്റവും മികച്ച ഉത്തരം നല്‍കുക എന്ന ലക്ഷ്യം വെച്ചുള്ളതാണ്.  
അതുപോലെ തന്നെ യാതൊരു മാനസികാരോഗ്യ പ്രശ്നവും ഇല്ലാത്തവരും മാനസികാരോഗ്യ പ്രശ്നമുള്ള ആര്‍ക്കും പരിചരണം നല്‍കുന്നവരല്ലാത്തവരുമായ പൊതുജനത്തേയും മനസില്‍ കണ്ടുകൊണ്ടാണ്  ഈ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്. ശരിയായ അറിവില്ലാത്തതിനാല്‍ നമ്മള്‍ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള നിരവധി അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും മനസില്‍ കൊണ്ടു നടക്കുന്നവരും അത്തരം വിശ്വാസങ്ങളുടെ പ്രചാരകരും ആയിത്തീരുന്നു. അതുകൊണ്ടു തന്നെ നമ്മള്‍ മനപൂര്‍വമല്ലാതെ മാനസികാരോഗ്യ പ്രശ്നമുള്ളവരെ അപമാനിക്കല്‍, ഒറ്റപ്പെടുത്തല്‍ അവരെ ആക്രമിക്കുക പോലും ചെയ്യല്‍ എന്നിവയടക്കമുള്ള സാമൂഹിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരായിമാറുന്നു. നമ്മള്‍, പൊതു ജനം ശരിയായ അറിവ് നേടുകയാണെങ്കില്‍ നമുക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ശരിയായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനും പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസിലാക്കാനും കഴിവുള്ളവരാകും. ഇത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ സാമൂഹ്യമായ സ്വീകാര്യത ഉണ്ടാക്കുകയും ഇതിന്‍റെ ഫലമായി തങ്ങളുടെ പ്രശ്നത്തിന് ശരിയായ പരിഹാരം തേടിക്കൊണ്ട് രോഗത്തിനെതിരെ പടപൊരുതാന്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം കൈവരികയും ചെയ്യും. 
വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ പോര്‍ട്ടല്‍ ഇതൊടൊപ്പം  നമ്മള്‍ ആരോഗ്യ പരിപാലനത്തിന്‍റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട 'മാനസിക സൗഖ്യം' സംബന്ധിച്ച  വിവരങ്ങളും നല്‍കുന്നു. മാനസിക സൗഖ്യത്തെക്കുറിച്ച് ശരിയായ അറിവ് സമ്പാദിക്കുകയും ആ അറിവ് നമ്മുടെ ഗുണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടേയും ജീവിത നിലവാരം ഉയര്‍ത്താനാകും.  

ഈ പോര്‍ട്ടലിന്‍റെ ഘടന

വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ പോര്‍ട്ടലിനെ പൊതുവില്‍  രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 
ആദ്യത്തേത്- മാനസികാരോഗ്യത്തെ മനസിലാക്കല്‍. മാനസികാരോഗ്യത്തേയും അതിന്‍റെ വിവിധ വശങ്ങളേയും കുറിച്ച് മനസിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇത് മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി വെല്ലുവിളികള്‍, മാനസികാരോഗ്യവും സൗഖ്യവുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങള്‍, പ്രവണതകള്‍, കാഴ്ചപ്പാടുകള്‍ എന്നിവയടക്കമുള്ള നിരവധി കാര്യങ്ങളിലൂടെ കടന്നു പോകുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
രണ്ടാമത്തെ ഭാഗം, 'മാനസിക തകരാറുകള്‍' എന്നതാണ്. ഈ ഭാഗം, മനോരോഗ ചികിത്സാ ശാസ്ത്രം കണ്ടെത്തുകയും  തിരിച്ചറിയുകയും ചെയ്തിട്ടുള്ള മാനസിക തകരാറുകളെക്കുറിച്ച് വിശദമായി അറിയുവാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഏത് മാനസിക തകരാറിനെക്കുറിച്ചും നിങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ പരതാവുന്നതും ആ തകരാറിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യത്തിന് എല്ലാ പ്രസക്തമായ ഉത്തരങ്ങളും കണ്ടെത്താവുന്നതുമാണ്. വിവരങ്ങള്‍ തിരക്കുന്നവരുടെ എളുപ്പത്തിനായി അത്യാസക്തി (അഡിക്ഷന്‍)യെ അതിജീവിക്കല്‍, ആത്മഹത്യയെ പ്രതിരോധിക്കല്‍ എന്നിവയെ ഈ കൂട്ടത്തില്‍ നിന്നും മാറ്റി പ്രത്യേക വിഭാഗമാക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് വിഷയങ്ങളും നിങ്ങള്‍ക്ക് ഓരോ പേജിന്‍റേയും  മുകളില്‍തന്നെ കാണാനാകും.  
ഓരോ വിഷയവും അല്ലെങ്കില്‍ തകരാറുകളും അവയുമായി ബന്ധപ്പെട്ട വിവിധ തരം ഉള്ളടക്കങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.  അതായത് ലേഖനങ്ങള്‍, അഭിമുഖ സംഭാഷണങ്ങള്‍, യഥാര്‍ത്ഥ ജീവിത കഥകള്‍, ചിലവയുടെ കാര്യത്തില്‍ വീഡിയോകള്‍ എന്നിങ്ങനെ. 
 
നിങ്ങള്‍ക്ക് ഇവിടെ എന്ത് ചെയ്യാന്‍ കഴിയും?  

അറിവ് കണ്ടെത്തുക  
 
ഈ പോര്‍ട്ടല്‍ മാനസികാരോഗ്യത്തേക്കുറിച്ച് ഏറ്റവും മികച്ച വിവരങ്ങള്‍ പരതുന്നതിനും അന്വേഷിക്കുന്നതിനുമുള്ള തികച്ചും വ്യത്യസ്തവും സാമ്യമില്ലാത്തതുമായ പോര്‍ട്ടലാണ്. 
ഈ പോര്‍ട്ടലിന്‍റെ ഏറ്റവും ശക്തമായ സവിശേഷതകളിലൊന്ന് ഇതിന്‍റെ സെര്‍ച്ച് ഫങ്ഷനാണ്. നിങ്ങള്‍ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത് എന്ന കാര്യം നിങ്ങള്‍ക്ക് കൃത്യമായി അറിയാമെങ്കില്‍ ഈ പോര്‍ട്ടലിന്‍റെ ഏതെങ്കിലും പേജിലെ സെര്‍ച്ച് ബോക്സില്‍ ആ വിഷയവുമായി ബന്ധപ്പെട്ട പ്രധാന വാക്ക് (കീ വേര്‍ഡ്) അടിച്ചു കൊടുത്തുകൊണ്ട് അതു സംബന്ധിച്ച് ഞങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന വിവിധ വിവരങ്ങളിലൂടെ അറിവ് തേടാവുന്നതുമാണ്. 
 
എപ്പോഴും ബന്ധപ്പെട്ടിരിക്കുക

നമ്മള്‍ അറിവ് നേടാന്‍ വിചാരിക്കുമ്പോള്‍ അത് ഒരിക്കലും ഒരു ലേഖനം, ഒരു പുസ്തകം അല്ലെങ്കില്‍ ഒരു പഠന സഹായിയായ വീഡിയോ എന്നിവയെക്കുറിച്ച് മാത്രമായിരിക്കില്ല. അതിന് പകരം, വെറുതെ വിവരം സമ്പാദിക്കുക എന്നതിനപ്പുറം നമ്മളെ പ്രവര്‍ത്തനത്തിന്‍റെ  ശരിയായ  ദിശയിലേക്ക് തള്ളിവിടുന്ന സുസ്ഥിരമായ ഒരു പരിശ്രമമായിരിക്കും. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പുതിയത് എന്തെങ്കിലും  കണ്ടെത്തുന്നതിനായി നമ്മള്‍ സന്ദര്‍ശിക്കാറുള്ള ആ അറിവിന്‍റെ കലവറയുമായി നിരന്തരം സമ്പര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകു. നിങ്ങള്‍ക്ക് വെല്ലുവിളികള്‍ക്ക് ഒരു ചുവട് മുന്നിലായിരിക്കുന്നതിനായി ഈ പോര്‍ട്ടലിനെ നിങ്ങളുടെ അറിവ്  തേടലിന്‍റെ അഭിവാജ്യഘടകമാക്കി മാറ്റുക.
 
നിങ്ങളുടെ കഥ പങ്കുവെയ്ക്കുക

 നന്നായി വിവരിക്കപ്പെടുന്ന ഒരു യഥാര്‍ത്ഥ ജീവിതാനുഭമായിരിക്കും നമ്മളെയെല്ലാവരേയും ഏറ്റവും ശക്തിയായി ആകര്‍ഷിക്കുക.  
  പ്രതീക്ഷളേയും പോരാട്ടങ്ങളേയും വിജയങ്ങളേയും കുറിച്ചുള്ള കൂടുതല്‍ കഥകള്‍ നിങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. അതിനാല്‍ ഇതിലൂടെ നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ നിങ്ങള്‍ നിങ്ങളുടെ കഥ പങ്കുവെയ്ക്കുമ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍, തീരുമാനങ്ങള്‍ വിജയം എന്നിവ മറ്റു നിരവധി ആളുകള്‍ക്ക് പ്രചോദനമാകും.