ഞങ്ങളുമായി ബന്ധപ്പെടുക

 

 

നിങ്ങള്‍ മാനസികാരോഗ്യമെന്നത് കൂടുതല്‍ സംസാരിക്കപ്പടേണ്ട കാര്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണെങ്കില്‍, മാനസിക രോഗം അനുഭവിക്കുന്ന ആരെയെങ്കിലും അറിയാവുന്നയാളാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍  മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ വ്യക്തിപരമായ ഒരു കഥ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍- ഞങ്ങളോട് സംസാരിക്കുക. ഞങ്ങള്‍ നിങ്ങളുടെ കഥ അറിയാന്‍ ആഗ്രഹിക്കുന്നു. വിഷയം രേഖപ്പെടുത്തേണ്ട കോളത്തില്‍ ' ഞാന്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു' എന്നു കാണിച്ച് ഞങ്ങള്‍ക്ക് എഴുതുക, നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങളോട് പറയുക. 

 

ഞങ്ങളോടൊപ്പം ചേരുക

 

വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ ടീം എന്നത് മാനസികാരോഗ്യത്തിന്‍റെ ലോകത്ത് മാറ്റം സൃഷ്ടിക്കുന്നതിനുള്ള അദമ്യമായ മോഹത്തോടേയും ആവേശത്തോടേയും പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ്. ഇത്തരം ഒരു മാറ്റത്തിന്‍റെ ചാലക ശക്തികളാകാന്‍ വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്ന വ്യക്തിപരമായ ഒരു കഥ ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ട്. ഈ യാത്രയില്‍ പങ്കാളിയാകാന്‍ നിങ്ങളും ആഗ്രഹിക്കുന്നു എങ്കില്‍, വിഷയം കാണിക്കേണ്ട കോളത്തില്‍ ' ഞാന്‍ ചേരുവാന്‍ ആഗ്രഹിക്കുന്നു' എന്നു കാണിച്ച് ഞങ്ങള്‍ക്ക് എഴുതുക, നിങ്ങള്‍ ഞങ്ങളുമായി എങ്ങനെ സഹകരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങളോട് പറയുക. 

 

നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങളോട് പറയുക

 

ഞങ്ങളുടെ വെബ് സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമായിരുന്നോ? ഞങ്ങളുടെ പേജുകളിലൂടെ കടന്നു പോയപ്പോള്‍ നിങ്ങളെ ഏറ്റവും അധികം ആകര്‍ഷിച്ചത്, നിങ്ങള്‍ക്ക് ഏറ്റവുമധികം താല്‍പര്യം തോന്നിയത് എന്തായിരുന്നു, എന്തിനോടായിരുന്നു എന്ന് ഞങ്ങളോട് പറയുക. അതുപോലെ തന്നെ ഈ സൈറ്റ് എങ്ങനെ കൂടുതല്‍ സമഗ്രമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദശങ്ങള്‍ ഉണ്ടെങ്കില്‍ - വിഷയത്തിന്‍റെ കോളത്തില്‍ ' ചിന്തകളും നിര്‍ദ്ദേശങ്ങളും' എന്നെഴുതി - അത് ഞങ്ങളെ അറിയിക്കുക.