അപസ്മാരവും മാനസികാരോഗ്യവും

അപസ്മാരവും മാനസികാരോഗ്യവും

അപസ്മാരബാധിതരായ ആളുകളോട് കാണിക്കുന്ന വിവേചനം മാനസിക ആരോഗ്യപ്രശ്‌നങ്ങൾക്ക് അവരെ എളുപ്പത്തിൽ വശംവദരാക്കിയെന്നു വരാം.

ഒരു വ്യക്തിക്ക് ഇടവിട്ടിടവിട്ട് സംഭവിക്കുന്ന രൂക്ഷരോഗമായ ആയ അപസ്മാരം അഥവാ ചുഴലി ദീനം എന്നു പറയുന്നത് തലച്ചോറിന്‍റെ ഒരു തകരാർ ആണ്. ഈ തകരാർ ചികിത്സയും ഔഷധോപയോഗവും കൊണ്ടു കൈകാര്യം ചെയ്യാം എന്നുള്ളപ്പോഴും അതു ബാധിച്ച വ്യക്തി സാമൂഹികമായി കൂടി ദുരവസ്ഥ അനുഭവിക്കുന്നുണ്ട്." അപസ്മാരം ബാധിച്ചിട്ടുള്ള 80 % വ്യക്തികൾക്കും ചികിത്സയും ഔഷധങ്ങളും ലഭിക്കുന്നുണ്ട്, അവരിൽ മിയ്ക്കവരും ഇടയ്ക്കിടെ ഉണ്ടാകുന്ന രൂക്ഷമായ രോഗ ആക്രമണങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നവരും ആയിരിക്കും. അവരിൽ ഏതാണ്ട് 20% ആളുകളെ മാനസിക വളര്‍ച്ചക്കുറവ്, മസ്തിഷ്‌ക തളർവാതം (സെറീബ്രൽ പോൽസി), അതല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ തലച്ചോറിനു ക്ഷതം എന്നിവ പോലെയുള്ള മറ്റേതെങ്കിലും പ്രശ്നങ്ങള്‍ ബാധിച്ചുവെന്നു വരാം," ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂറോളജിസ്റ്റ് ആയ ഡോ എച്ച് വി ശ്രീനിവാസ് പറയുന്നു.

അപസ്മാരവും മാനസികാരോഗ്യവും

പ്രബലമായ മാനസിക പരിണതഫലങ്ങള്‍ ഉണ്ടാക്കുന്ന ഒരു തകരാർ ആണ് അപസ്മാരം. അപസ്മാരം ബാധിച്ച ഒരു വ്യക്തി വളരെ കുറഞ്ഞ ആത്മാഭിമാനവും വളരെ കൂടിയ തലങ്ങളിലുള്ള ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നുണ്ട് എന്നു വരാം.

ആദ്യമായി അപസ്മാര ബാധ വരുന്ന ഒരു വ്യക്തി താഴെ വിവരിക്കുന്ന വികാരങ്ങൾ അനുഭവിച്ചേക്കാം:

  • മാനസികാഘാതം, ഭീതി അല്ലെങ്കിൽ നിരാകരണം
  • സ്‌കൂളിൽ വച്ചോ, തൊഴിലിടത്തിൽ വച്ചോ അതല്ലെങ്കിൽ സാമൂഹിക ചുറ്റുപാടുകളിൽ വച്ചോ രോഗാക്രമണം സംഭവിച്ചാലോ എന്ന ഭീതി
  • വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ തൊഴിൽ ഇടത്തു നിന്നോ പറഞ്ഞു വിടുന്നതിന് ഇടയായാലോ എന്ന ഭീതി

ഇങ്ങനെയുള്ള ഭീതികൾ അവരെ പരിചരിക്കുന്നവരിലും  മാനസിക പിരിമുറുക്കം സൃഷ്ടിച്ചു എന്നു വരാം.

ഒരു വ്യക്തി തന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തിൽ നീണ്ട കാലത്തേക്ക് ഏതെങ്കിലും വൈകാരിക പിരിമുറുക്കം അനുഭവിക്കുന്നു എങ്കിൽ, ആ ആൾ നിശ്ചയമായും തന്‍റെ വൈകാരിക ആരോഗ്യത്തിനായി സഹായം തേടുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്നാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

മാനസിക ആരോഗ്യ വശങ്ങളുമായി സമരസപ്പെടേണ്ട വിധം
പലപ്പോഴും ആളുകൾക്ക് അപസ്മാരത്തെ കുറച്ച് വളരെ കുറവ് അറിവു മാത്രമേ കാണുകയുള്ളു, അതല്ലെങ്കിൽ ചികിത്സിച്ചു സുഖപ്പെടുത്താനാവാത്ത മാനസിക രോഗം എന്ന് രോഗനിർണ്ണയത്തെ തെറ്റിദ്ധരിച്ചിട്ടുമുണ്ടാകും. അപസ്മാരരോഗത്തിന്‍റെ ഫലമായി ഉളവാകുന്ന മാനസിക വൈഷമ്യവുമായി രോഗിയും കുടുംബവും ഒത്തു പോകുന്നതിന് ഉള്ള ചില ലളിതമായ നടപടികൾ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

  • തകരാർ അംഗീകരിക്കുക, നിങ്ങളുടെ ഡോക്ടറിന്‍റെ നിർദ്ദേശപ്രകാരമുള്ള ഔഷധങ്ങളും ചികിത്സയും തുടരുന്നത് കാലാന്തരത്തിൽ നിങ്ങള്‍ക്ക് സഹായകമാകും എന്ന് വിശ്വസിക്കുക
  • നിങ്ങളെ സ്വയം സജ്ജമാക്കുന്നതിനും എന്തിലെങ്കിലും മുഴുകുവാന്‍ സഹായിക്കുന്നതിനും വേണ്ടി സ്‌പോർട്‌സ്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഉള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുക്കുക. പക്ഷേ നീന്തൽ, ഡ്രൈവിംഗ്, വാഹന ഓട്ട മത്സരം, പാറ കയറൽ തുടങ്ങി നിങ്ങൾക്ക് അഥവാ ഒരു രോഗാക്രമണം സംഭവിക്കുകയാണെങ്കിൽ ജീവാപായം സംഭവിക്കാന്‍ ഇടയുള്ള തരം  പ്രവർത്തനങ്ങൾ ഒഴിവാക്കുക
  • ആവശ്യത്തിന് ഉറങ്ങുക. മദ്യം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക
  • വൈകാരിക ദുരവസ്ഥകളുമായി പൊരുത്തപ്പെടുന്നതിനുള്ള വഴികൾ കണ്ടെത്തുക. 
  • മരുന്നുകൾ പതിവായി കഴിക്കുക

നിങ്ങൾ അപസ്മാരം ബാധിച്ച ഒരു വ്യക്തിയെ പരിപാലിക്കുന്ന ആൾ ആണെങ്കിൽ അധികസംരക്ഷണം നൽകാതിരിക്കാൻ ശ്രമിക്കുക; അതിനു പകരം മറ്റേതൊരു വ്യക്തിയോടും നിങ്ങൾ എങ്ങനെയാണോ പെരുമാറുക, അതേ പോലെ തന്നെ ഈ വ്യക്തിയോടും പെരുമാറുക.

അവലംബങ്ങൾ

ദ മോയർ എച്ച്എം1, മൂല എം, സാൻഡെർ ജെഡബ്ലിയു. അപസ്മാരത്തിന്‍റെ ചുമടും സാമൂഹികമായ ദുഷ്കീര്‍ത്തിയും . എപ്പിലെപ്‌സിയും പെരുമാറ്റവും 2008; 12: 540-546

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org