പാർക്കിൻസൺസ് അസുഖം: മിഥ്യയും സത്യവും

പാർക്കിൻസൺസ് അസുഖം: മിഥ്യയും സത്യവും

മിഥ്യ: പാർക്കിൻസൺസ് അസുഖം ചലനശേഷിയെ മാത്രമേ ബാധിക്കുകയുള്ളു

സത്യം: പാർക്കിൻസൺസ് രോഗം തലച്ചോറിന്‍റെ ഒന്നിലധികം മേഖലകളെ ബാധിക്കുന്നു. മോട്ടോർ ഇതര ലക്ഷണങ്ങളിൽ ഘ്രാണശക്തിയിലെ കുറവ്, ഉറക്ക തകരാറുകൾ, ധാരണാപരമായ ബുദ്ധിമുട്ടുകൾ, മലബന്ധം / മൂത്രസഞ്ചി പ്രശ്നങ്ങൾ, ലൈംഗിക പ്രവര്‍ത്തനക്ഷമത ഇല്ലായ്മ , ക്ഷീണം, വേദന, ഉത്കണ്ഠ, വിഷാദം എന്നിവ ഉൾപ്പെടുന്നു.

മിഥ്യ: പാർക്കിൻസൺസ് അസുഖം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ

സത്യം: ഭൂരിപക്ഷം പേർക്കും അവരുടെ അമ്പതുകളിലോ അറുപതുകളുടെ തുടക്കത്തിലോ ഈ അവസ്ഥ വന്നെന്നു വരാം, 40 വയസ്സിനു മുമ്പ് 10% ആളുകൾക്ക് ഈ രോഗനിർണയം നടത്താറുണ്ട്.

മിഥ്യ: പാർക്കിൻസണ്‍സ് അസുഖബാധിതരായ എല്ലാ വ്യക്തികൾക്കും വിറയലുണ്ട്

വസ്തുത: വിറയല്‍ ഏറ്റവും സാധാരണമായ ലക്ഷണമാണെങ്കിലും, ഈ തകരാറുള്ള ചില ആളുകളില്‍ ഒരിക്കലും വിറയല്‍ അനുഭവപ്പെടാത്തവരുമുണ്ട്.

മിഥ്യ: പാർക്കിൻസൺസ് രോഗം അപ്രതീക്ഷിതമായി കഠിനമാകാന്‍ സാദ്ധ്യതയുണ്ട്.

സത്യം: രോഗലക്ഷണങ്ങൾക്കു ദിവസം മുഴുവൻ ചാഞ്ചാട്ടമുണ്ടായേക്കാമെങ്കിലും രോഗം വളരെ സാവധാനത്തിൽ പുരോഗമിക്കുന്നു. ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് ലക്ഷ ണങ്ങൾ വഷളാകുകയാണെങ്കിൽ, അണുബാധ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, സമ്മർദ്ദം അല്ലെങ്കിൽ മറ്റൊരു അസുഖാവസ്ഥ തുടങ്ങിയ മറ്റു ഘടകങ്ങള്‍ ആകാം അതിനു കാരണം.

മിഥ്യ: പാർക്കിൻസൺസ് രോഗം ചികിത്സിക്കാൻ മരുന്നുകൾക്ക് മാത്രമേ കഴിയൂ

വസ്തുത: ചില ലക്ഷണങ്ങള്‍ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാൻ കഴിയുമെങ്കിലും, പതിവായ വ്യായാമം, പേശികളെ ശക്തിപ്പെടുത്തുന്ന ചികിത്സകൾ, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഉൾപ്പെടുന്ന ജീവിതശൈലിയിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാനും ജീവിതനിലവാരം ഉയർത്താനും കഴിയും. ആഴ്ചയിൽ ഒരു മണിക്കൂർ വ്യായാമം ചെയ്യുന്ന രോഗികൾ ദൈനംദിന പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മിഥ്യ: പാർക്കിൻസൺസ് അസുഖം ജനിതകഫലമാണ്

സത്യം: പാർക്കിൻസണ്‍സ് അസുഖത്തിന്റെ കാരണം അറിവായിട്ടില്ല, 5-10% വരെ പേര്‍ക്കു മാത്രമേ ജനിതകഫലമായിട്ട് ഉള്ളു. പാരിസ്ഥിതിക ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

മിഥ്യ: പാർക്കിൻസൺസ് അസുഖം മാരകമാണ്

സത്യം: പാർക്കിൻസൺസ് അസുഖം തന്നെ മരണത്തിന് കാരണമാകില്ല. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് പോലുള്ള മറ്റ് പ്രശ്നങ്ങൾ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമായേക്കാം, പക്ഷേ പലരും ഇത് ഒരിക്കലും അനുഭവിക്കുന്നില്ല, രോഗനിർണയത്തിന് ശേഷം പതിറ്റാണ്ടുകളോളം ജീവിക്കാന്‍ കഴിയും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org