പുരുഷന്മാർ ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടോ?

ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങളും ഭക്ഷണം കഴിക്കലിലെ തകരാറുകളും രോഗനിർണ്ണയം നടത്തപ്പെടാതെ അവശേഷിക്കുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ നാലിരട്ടിയാണ്.

ശരീര പ്രതിച്ഛായാ പ്രശ്‌നം ഉത്കണ്ഠ വളർത്തുന്ന ഒന്നാണ്, പ്രത്യേകിച്ച് കൗമാരക്കാരുടെ ഇടയിൽ. സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയും തങ്ങളുടെ വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുമ്പോൾ അവർ വളരെയധികം ആശയക്കുഴപ്പം അഭിമുഖീകരിക്കുന്നു - അവർ അനുപമമായിരിക്കുന്നതിനും അതേ സമയം അംഗീകരിക്കപ്പെടുന്നതിനും ആഗ്രഹിക്കുന്നു. കൗമാര വർഷങ്ങളിൽ ശരീര പ്രതിച്ഛായ ആത്മാഭിമാനത്തിന്‍റെ ഒരു പ്രധാന ഘടകമാണ്.

താത്പര്യമുണര്‍ത്തുന്ന ഒരു കാര്യം, പുരുഷന്മാരിൽ ചില തരത്തിലുള്ള ശരീരതരങ്ങൾ വേണം എന്നുള്ള സമ്മർദ്ദം ഉത്ഭവിക്കുന്നത് സ്ത്രീകൾ കൂടുതൽ സൂക്ഷിച്ചു മാത്രം തെരഞ്ഞെടുക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നതു കൊണ്ടും സോഷ്യൽ മീഡിയ പ്രവണതകളുടേയും പ്രതിച്ഛായകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആപ്പുകളുടേയും ഉദയം എന്നിവ കൊണ്ടും ആണ് എന്നു പുരുഷന്മാർ വിശ്വസിക്കുന്നു എന്നതാണ്. പക്ഷേ പുരുഷന്മാരുടെ ബാഹ്യരൂപത്തെ പറ്റിയുള്ള മൂല്യനിർണ്ണയത്തെ കുറിച്ച് പുരുഷന്മാരുടേയും സ്ത്രീകളുടേയും കാഴ്ച്ചപ്പാടുകൾ തിരിച്ചറിയുന്നതിനു വേണ്ടി നടത്തിയ ഹിതപരിശോധന പറയുന്നത്, സ്ത്രീകൾ യഥാർത്ഥത്തിൽ പ്രസ്താവിക്കുന്നതിനേക്കാൾ കൂടുതലായി സ്ത്രീകൾക്ക് തങ്ങളുടെ ബാഹ്യരൂപം കൂടുതൽ പ്രധാനമാണ് എന്ന് പുരുഷന്മാർ വിശ്വസിക്കുന്നു എന്നതാണ്. 

ഇതു കൂടാതെ, കഴിഞ്ഞ 10 പത്തു വർഷങ്ങളിലായി പുരുഷന്മാർക്കായുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യവസായത്തിന്‍റെ ഉദയവും സംഭവിച്ചിട്ടുണ്ട്. അസോചാം (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് & ഇൻഡസ്റ്റ്രി ഇൻ ഇൻഡ്യ, Associated Chambers of commerce & Industry of India, ASSOCHAM) നടത്തിയ ഒരു പഠനത്തിൽ കണ്ടത് പുരുഷന്മാരുടെ ബാഹ്യരൂപമോടികൂട്ടല്‍ വ്യവസായം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ 42 % വർദ്ധിച്ചിട്ടുണ്ട് എന്നാണ്. ബ്രാൻഡ്‌ബോയ്‌സ് അഡ്വർടൈസിംഗ് എന്ന കമ്പനിയുടെ മുൻ മാർക്കറ്റിംഗ് അസോഷിയേറ്റ് ആയിരുന്ന ആദിത്യ ഗൗർ പറയുന്നു "പുരുഷന്മാർക്കുള്ള ഉത്പന്നങ്ങളിൽ സൗന്ദര്യ സംവർദ്ധക വസ്തുക്കള്‍ നിർമ്മിക്കുന്ന കമ്പനികൾ ഭീമമായ അവസരം കണ്ടു. സ്ത്രീകൾക്കു വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്ന പുരുഷന്മാർ ഉണ്ടായിരുന്നു. വിപണി നേരത്തെ തന്നെ നിലനിന്നിരുന്നു, വളരെ വലിയ ആവശ്യകതയും ഉണ്ടായിരുന്നു. പിന്നീട് പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ ഒരു വിപുലമായ ശ്രേണിയുമായി കമ്പനികൾ വിപണിയിൽ കടന്നു വന്നു."

ഇപ്പോൾ ഫേസ് വാഷ്, ഫേസ ക്രീം എന്നിവയിൽ തുടങ്ങി മേൽമീശയിൽ പുരട്ടുന്ന വാക്‌സ്, താടിയിൽ പുരട്ടുന്ന ജെൽ എന്നിവ വരെ ഒരു കൂട്ടം ഉത്പ്ങ്ങളുടെ നിര തന്നെ പുരുഷന്മാർക്കു വേണ്ടി ലഭ്യമായിട്ടുള്ളതിനാൽ, എങ്ങനെയാണ് പുരുഷന്മാർ പുറമേക്ക് കാണപ്പെടുന്നത്, മറ്റുള്ളവർ അവരെ കാണുന്നത് എങ്ങനെയാണ് എന്നതിന് വർദ്ധിച്ച ഊന്നൽ നൽകുന്നുണ്ട്.

ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങളും (Body image issues) ഭക്ഷണം കഴിക്കലിലെ തകരാറുകളും (Eating disorders) കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ് എന്നാണ്കണക്കാക്കിയിട്ടുള്ളത്. എന്നിരുന്നാലും ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങളും ഭക്ഷണം കഴിക്കലിലെ തകരാറുകളും രോഗനിർണ്ണയം നടത്തപ്പെടാതെ അവശേഷിക്കുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ നാലിരട്ടിയാണ്, ഇരു ലിംഗക്കാരേയും ഇത് തുല്യമായി ബാധിക്കുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. 

"കഴിഞ്ഞ കാലങ്ങളിൽ  മെലിഞ്ഞിരിക്കണം എന്നം മറ്റും പ്രത്യേക ശരീര രീതി നിലനിർത്തുന്നതിന് സ്ത്രീകളുടെ മേൽ ഉള്ളതു പോലെയുള്ള സമ്മർദ്ദം പുരുഷന്മാരുടെ മേൽ ഉണ്ടായിരുന്നില്ല. തൽഫലമായി, ഭക്ഷണം കഴിക്കലിലെ തകരാറുകൾ സംബന്ധിച്ചു നടത്തിയ മിയ്ക്ക പഠനങ്ങളും നടന്നത് സ്ത്രീകൾക്കിടയിൽ മാത്രമായിരുന്നു. സ്ത്രീകളെ മനസ്സിൽ കണ്ടുകൊണ്ടാണ് അളവുകോലുകളും സാമഗ്രികളും രൂപീകരിച്ചതും. ഇന്ന്, മീഡിയയുടേയും ആരോഗ്യ പരിപാലന വ്യവസായത്തിന്‍റേയും വളർച്ച കൊണ്ടും പുരുഷന്മാരും സ്ത്രീകൾക്കു തുല്യമായ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഈ അർത്ഥത്തിൽ, അവരുടെ നേര്‍ക്ക് പരസ്പരവിരുദ്ധങ്ങളായ ആശയങ്ങൾ എറിയപ്പെടുന്നുണ്ട്. പുരുഷത്വത്തിന്‍റെ വരിക്കാർ എന്ന നിലയിൽ, തങ്ങളുടെ ശരീരം സംബന്ധിച്ച് തങ്ങൾ അത്രത്തോളം ബോധമൊന്നും പുലർത്തുന്നില്ല എന്നുള്ള ഒരു പ്രതിച്ഛായ നിലനിർത്തുകയും വേണം, അതേ സമയം മീഡിയയുടെ പരസ്യ പ്രചരണം മൂലം അങ്ങനെയൊന്നു യഥാർത്ഥത്തിൽ നിലനിർത്തുകയും വേണം എന്നത് അവരെ ബാധിക്കുന്നുണ്ട്," ബംഗളുരു ആസ്ഥാനമാക്കിയ മനഃശാസ്ത്രജ്ഞ ആയ പരസ് ശർമ്മ പറയുന്നു. 

എന്നിരുന്നാലും സ്ത്രീകളെ സംബന്ധിച്ച് മെലിഞ്ഞിരിക്കണം എന്ന ആശയം ഏതാണ്ട് ലോകവ്യാപകമാണ് എന്നുള്ളത് ശ്രദ്ധിക്കണം എന്നത് പ്രധാനമാണ്.  എല്ലാ സ്ത്രീകളും മെലിഞ്ഞിരിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനും ആഗ്രഹിക്കുന്നുണ്ട്, എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ആകട്ടെ, അത് കൂടുതൽ സങ്കീർണ്ണമാണ്. ഭാരം കുറയ്ക്കുന്നതിലല്ല, നീണ്ട ഊർജ്ജ്വസ്വലമായ കാലുകളും ഇടുങ്ങിയ അരഭാഗവും ഉള്ള, കായികബലമുള്ള, മെലിഞ്ഞ, ഉറച്ച മാസംപേശികളുള്ള ശരീരത്തിനാണ് ഊന്നൽ. 

നിംഹാൻസിലെ ഡോ പ്രഭാ ചന്ദ്ര നടത്തിയ പഠനം കണ്ടെത്തിയത് ഒരു വർഷത്തിനിടയിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഭക്ഷണം കഴിക്കലിലെ തകരാർ (Eating disorder) നേരിടുന്ന 75 പേരുടെ കാര്യത്തിൽ രണ്ടു പേരുടേതു മാത്രമേ പുരുഷന്മാരുടേത് ഉണ്ടായിരുന്നുള്ളു എന്നതാണ്. താൽപ്പര്യമുണർത്തുന്ന ഒരു കാര്യം, മറ്റു തരത്തിൽ പ്രസ്താവിക്കപ്പെടാത്ത ഭക്ഷണം കഴിക്കലിലെ തകരാർ (Eating Disorders Not Otherwise Specified, EDNOS) എന്ന വിഭാഗത്തിലായിരുന്നു അത് ഉൾപ്പെട്ടത് എന്ന കാര്യമാണ്. അതിനാൽ ശരീര പ്രതിച്ഛായ പ്രശ്‌നങ്ങളും ഭക്ഷണം കഴിക്കലിലെ തകരാറുകളും  പുരുഷന്മാരും അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്കിടയിൽ പ്രസ്താവിക്കപ്പെടുന്നതു പോലെ അവ പ്രസ്താവിക്കപ്പെടുന്നില്ല. 

യുഎസ് അടിസ്ഥാനമായുള്ള, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന, അലയൻസ് ഓഫ് ഈറ്റിംഗ് ഡിസോഡേഴ്‌സ് ഓഫ് ഡിഫറന്‍റ് കൈൻഡ്‌സ് എന്ന സംഘടനയുടെ കണക്കു പ്രകാരം 2.4 മുതൽ 3.5 ദശലക്ഷം വരെ പുരുഷന്മാർ പല തരത്തിലുള്ള ഭക്ഷണം കഴിക്കലിലെ തകരാറുകള്‍ നേരിടുന്നുണ്ട്, അതിൽ ഏതാണ്ട് 20 % ആളുകൾ അനൊറെക്‌സിയ തകരാർ മൂലം മരിക്കുന്നുമുണ്ട്. അങ്ങനെ, അത് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതായ, അങ്ങേയറ്റം ആശങ്കാജനകമായ, ഗൗരവതരമായ ഒരു പ്രശ്‌നമത്രേ. 

ഇപ്പോൾ കൂടുതൽ പുരുഷന്മാർ വിഷാദത്തേയും ഉത്കണ്ഠയേയും കുറിച്ചു സംസാരിക്കുന്നതിനു തയ്യാറായി മുന്നോട്ടു വരുന്നുണ്ട് എന്നതിനാൽ, ജീവിതത്തിന്‍റെ ആരോഗ്യപരമായ ഗുണമേന്മ നിലനിർത്തുന്നതിനു വേണ്ടി, അവർ ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങളെ പറ്റിയും ഭക്ഷണം കഴിക്കലിലെ തകരാറുകളെ പറ്റിയും കൂടി പറയേണ്ടതുണ്ട്.

അവലംബം:

സ്റ്റ്രോതർ ഇ, ലെബെർഗ് ആർ, സ്റ്റാൻഫോഡ് എസ്‌സി , ടർബർവിൽ ഡി. "പുരുഷന്മാരിലെ ഭക്ഷണം കഴിക്കലിലെ തകരാർ: രോഗ നിർണ്ണയം വേണ്ടത് നടത്താത്ത, ചികിത്സിക്കപ്പെടാത്ത, തെറ്റിദ്ധരിക്കപ്പെട്ട തകരാർ." ഈറ്റിംഗ് ഡിസോഡേഴ്‌സ്. ഒക്ടോബർ 2012, 20(5); 346-355  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org