അധിക്ഷേപത്തിനു പാത്രമായിക്കൊണ്ടിരിക്കുന്ന ഒരു മുതിർന്ന വ്യക്തിയെ നിങ്ങൾക്ക് എങ്ങനെ സഹായിക്കുവാൻ കഴിയും?
മുതിർന്ന

അധിക്ഷേപത്തിനു പാത്രമായിക്കൊണ്ടിരിക്കുന്ന ഒരു മുതിർന്ന വ്യക്തിയെ നിങ്ങൾക്ക് എങ്ങനെ സഹായിക്കുവാൻ കഴിയും?

മുതിർന്നവരുടെ അധിക്ഷേപ സാഹചര്യത്തിൽ പ്രായോഗികമായി ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു പട്ടിക.

ആഹേലി ദാസ്ഗുപ്ത

അധിക്ഷേപിക്കൽ അഥവാ അപമാനിക്കൽ എന്നത് വളരെ സങ്കീർണ്ണമായ ഒരു  പ്രതിഭാസമാണ്, വിവിധ കാര്യങ്ങളുടെ ഒരു കൂട്ടം തന്നെയായിരിക്കും അപമാനത്തിലേക്ക് (ഇവിടെ വായിക്കാം) സംഭാവന നൽകുന്നത്. നിങ്ങളുടെ പരിചിതവലയത്തിലുള്ള ഒരാൾ അധിക്ഷേപിക്കപ്പെടുന്ന അവസ്ഥയിൽ ഉണ്ട് എന്നു നിങ്ങൾ തിരിച്ചറിഞ്ഞു കഴിയുമ്പോൾ  നിങ്ങൾ എന്താണു ചെയ്യുക? അപമാനിക്കുന്ന ആൾ ഒരു കുടുംബാംഗമാണ്, ഈ മുതിര്‍ന്ന ആൾ ഈ വ്യക്തിയെ  സാമ്പത്തികമായി ആശ്രയിക്കുന്നും ഉണ്ട് എന്നുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യും? മുതിർന്ന വ്യക്തിക്ക് തന്നെ അപമാനിക്കുന്നവരെ നാണം കെടുത്തുവാൻ താൽപ്പര്യം ഉണ്ടാകില്ല, അതിനാൽ തന്നെ സഹായം നിഷേധിക്കുകയും ചെയ്‌തേക്കാം.

  • ജീവൽഭീഷണിയുള്ള അപമാനിക്കൽ ആണെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം മുതിർന്നവർക്കു വേണ്ടിയുള്ള ഹെൽപ്പ്ലൈനില്‍  വിളിക്കുകയോ, ആ മുതിർന്ന വ്യക്തിയെ സ്വീകരിക്കുവാൻ താൽപ്പര്യമുള്ള മറ്റു ബന്ധുക്കളെ ബന്ധപ്പെടുന്നതിന് ആ വ്യക്തിയെ സഹായിക്കുകയോ എന്നതാണ്. 
  • മുതിർന്ന വ്യക്തിയുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നതിനു  ശ്രമിക്കുക. പലപ്പോഴും മുതിർന്നവർക്ക് തങ്ങളുടെ ആകുലതകളും വികാരങ്ങളും പങ്കു വയ്ക്കുവാൻ  ഒരു ആൾ ഉണ്ടാവുകയില്ല. സംവദിക്കുവാൻ പ്രോത്സാഹിപ്പിക്കുക വഴി നിങ്ങൾ അവരെ വൈകാരികമായി പിന്തുണയ്ക്കുക മാത്രമല്ല, അവരവർക്കു വേണ്ടി സ്വയം സംസാരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും കൂടിയാണ്‌ചെയ്യുന്നത്.
  • ചിലപ്പോൾ പരിചരിക്കുന്ന വ്യക്തിക്ക് അവബോധക്കുറവ് ഉണ്ടാകാം, ഒരു പ്രായമായി വരുന്ന വ്യക്തിക്ക് ആവശ്യമുള്ള പിന്തുണയും മനസ്സിലാക്കലും എന്തു തരം ആയിരിക്കണം എന്ന് അവർ തിരിച്ചറിയുന്നുണ്ടാവില്ല. പരിചരിക്കുന്ന വ്യക്തിക്ക് വേണ്ടുന്ന ശിക്ഷണം കൊടുക്കുന്നത് അവരുടെ നേര്‍ക്കുള്ള ശക്തമായ അവഗണനയ്ക്ക് ഒരു പ്രതിരോധം തീർക്കൽ ആയി ഭവിച്ചേക്കാം.
  • ചില അവസരങ്ങളിൽ കുടുംബ തെറപ്പി ശുപാർശ ചെയ്യുന്നത് ആശയസംവേദനത്തിൽ ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങൾ (വൈകാരിക അധിക്ഷേപിക്കലുകളില്‍ അധികവും തെറ്റായ സംവേദന രൂപങ്ങളുടെ മേൽ ആരോപിക്കാവുന്നതാണ്, പ്രായമായവർ കുട്ടിയെ വളർത്തിക്കൊണ്ടു വരുന്ന വിധത്തിനും ഒരു തരത്തിൽ അതിനു പങ്കുണ്ട്) പരിഹരിക്കുന്നതിനു കുടുംബത്തെ സഹായിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്.  
  • മുതിർന്ന വ്യക്തിക്ക്, സമാന അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുള്ളവരുടെ, സഹായിക്കുന്ന പിന്തുണ കൂട്ടങ്ങൾ കണ്ടുപിടിച്ചു കൊടുക്കുന്നത് വലിയ ഒരു സഹായ സ്രോതസ്സ് ആയിരിക്കും പലപ്പോഴും.

ഏതെങ്കിലും മുതിർന്ന വ്യക്തി അപമാനിക്കപ്പെടുന്നുണ്ട് എന്ന് നിങ്ങൾ സംശയിക്കുന്നു എങ്കിൽ, മുതിർന്നവർക്കു വേണ്ടി നടത്തുന്ന 1090 എന്ന നൈറ്റിംഗേൽസ് മെഡിക്കൽ ട്രസ്റ്റ് ഹെൽപ്ലൈനിലോ ഹെൽപ് ഏജ് ഇന്ത്യയുടെ ഹെൽപ് ലൈൻ ആയ1800-180-1253 യിലോ ദയവായി വിളിക്കുക. 

White Swan Foundation
malayalam.whiteswanfoundation.org