ഒരു ആത്മഹത്യ തടയുവാൻ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കു സാധിക്കുമോ? മറ്റു ചോദ്യോത്തരങ്ങളും

ഒരു ആത്മഹത്യ തടയുവാൻ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കു സാധിക്കുമോ? മറ്റു ചോദ്യോത്തരങ്ങളും

മറ്റുള്ളവരുടെ വികാരം മനസ്സിലാക്കുന്ന തരം തന്മയീഭാവം പ്രകടിപ്പിക്കുന്നതും ധാർമ്മിക പിന്തുണ നൽകുന്നതും ആയ ഒരു സംഭാഷണത്തിന്, ആത്മഹത്യയെ കുറിച്ചു പര്യാലോചിച്ചുകൊണ്ടിരിക്കുന്ന ഒരാളിൽ, ഒരു പുനർവിചിന്തനം സൃഷ്ടിക്കുവാൻ കഴിഞ്ഞേക്കും. നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ ഇവിടെ ഉണ്ട്.

ആത്മഹത്യ എന്നത് മരിക്കണം എന്ന് ആഗ്രഹിക്കുന്ന ആ ഒരാളിനെ കുറിച്ചു മാത്രമല്ലേ?

ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്ന ആളുകൾ പലപ്പോഴും തങ്ങളുടെ വൈകാരികമായ ഉൽക്കട വ്യഥയിൽ നിന്ന് ഉത്ഭവിക്കുന്ന തീവ്രവേദനയിൽ ആയിരിക്കും. അവർ തങ്ങളുടെ വേദനകൾ അവസാനിപ്പിക്കുന്നതിനോ അല്ലെങ്കിൽ അതിൽ നിന്നു രക്ഷപ്പെടുന്നതിനോ ആഗ്രഹിക്കുന്നവരായിരിക്കും, ആ നിമിഷം മരണത്തെ ഒരു സാദ്ധ്യമായ തിരഞ്ഞെടുപ്പ് ആയി വീക്ഷിക്കുന്നുവെന്നും വരാം. ആ വ്യക്തി ഏകാന്തതയും, പ്രതീക്ഷയില്ലായ്മയും അനുഭവിക്കുന്നു,  കാര്യങ്ങൾ മെച്ചപ്പെടുന്നതിലേക്കായി മറ്റൊരു വഴിയെ പറ്റി ചിന്തിക്കുവാൻ ആ വ്യക്തിക്കു കഴിയുന്നുമില്ല എന്നതിന്‍റെ സൂചകങ്ങളാണ് ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ 

ഉൽക്കടവ്യഥയിൽ ആയി കാണപ്പെടുന്ന ഒരാളുടെ കാര്യത്തിൽ ഞാൻ ഇടപെടുവാൻ ശ്രമിക്കുന്നത്, അവരുടെ തലയിൽ ആ ആശയം ഇട്ടു കൊടുക്കുന്നതു പോലെ ആയിത്തീരുമോ?

നിങ്ങൾക്ക് ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാകുന്നുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കുന്നത്, ആ ചിന്ത അവരിൽ നടുന്നതിനു ശ്രമിക്കുന്നതു പോലെ ആകുന്നതിനു സാദ്ധ്യതയില്ല. എന്നു മാത്രമല്ല, തങ്ങൾ എന്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്ന് അംഗീകരിക്കുന്നതിനും അതു പങ്കു വയ്ക്കുന്നതിനും അവർക്ക് അത് ഒരു അവസരം നൽകുകയും ചെയ്തെന്നും വരാം. ന്യൂയോർക്കിലെ 2000 കൗമാരപ്രായക്കാരുടെ ഇടയിൽ നടത്തിയ പഠനം കാണിക്കുന്നത്, വിഷാദം ഉള്ളവരോ അപകട നിലയിലുള്ളവരോ ആയ കുട്ടികളില്‍ പോലും അവർ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യം അവരുടെ വൈകാരിക ദുർഘടാവസ്ഥയ്‌ക്കോ ആത്മഹത്യാ പ്രവണതയ്‌ക്കോ ഇടയാക്കിയില്ല എന്നത്രേ.

ആത്മഹത്യാ ചിന്തകൾ ഉള്ള ആളുകൾ മരിക്കുന്നതിന് ആഗ്രഹിക്കുന്നു - അവരുടെ മനസ്സു മാറ്റുന്നതിനായി എനിക്ക്  ചെയ്യുവാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ?

ആത്മഹത്യാ ചിന്തകൾ ഉള്ള ആളുകൾ, തങ്ങളുടെ വേദനകൾ അവസാനിപ്പിക്കുന്നതിനായിരിക്കും ആഗ്രഹിക്കുക, മരിക്കുവാൻ തന്നെ ആയിക്കൊള്ളണമെന്നില്ല. ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ട് അതിനെ അതിജീവിച്ച പലരും പറയുന്നത്, ആത്മഹത്യാ മുനമ്പില്‍ നിന്നു ചാടിയ നിമിഷത്തിൽ തന്നെ അവർ അതേ കുറിച്ചു പശ്ചാത്തപിച്ചു എന്നാണ്. 

ആത്മഹത്യാ ചിന്തകൾ കൊണ്ടു നടക്കുന്ന ആളുകൾ, വ്യത്യസ്ത രീതികളില്‍ അതിലേക്ക് എത്തിപ്പെട്ടതായിരിക്കാം, അതുമല്ലെങ്കിൽ വ്യത്യസ്തങ്ങളായ ചെറുത്തു നിൽപ്പു രീതികൾ കൊണ്ട് അത്തരം ചിന്തകളെ കൈകാര്യംചെയ്യുവാൻ ശ്രമിച്ചവർ പോലും ആയിരിക്കാം. കവാടം കാവൽ നിർവ്വഹിക്കുന്ന വ്യക്തിയുടെ (Gate Keeper) ഇടപെടലും തുടർന്നുള്ള മാനസികാരോഗ്യ വിദഗ്ദ്ധരുടെ പിന്തുണയും സഹായകമാകുമെന്നാണ് കരുതുന്നത്. തടയൽ സാദ്ധ്യമാണ്,  ആ വ്യക്തിയുടെ മരണം ഒഴിവാക്കാനൊക്കാത്ത ഒന്ന് ആയിരുന്നു എന്നു കണക്കാക്കുന്നതിനു പകരം, ചുവന്ന കൊടികളെ കുറിച്ച് എപ്പോഴും ജാഗ്രത്തായിരിക്കുന്നതു വഴി ഒരാളിന് സഹായഹസ്തം നീട്ടുവാന്‍ കഴിഞ്ഞെന്നു വാരം.

ഒരു ചിന്ത ("ഓ, ഇതെല്ലാം എനിക്കു വല്ലാതെ മടുത്തു പോയിരിക്കുന്നു")  നിരാശയുടെ ബഹിർസ്ഫുരണമാണോ അതോ അതിനേക്കാൾ കുറച്ചു കൂടി ഗൗരവതരമായ മറ്റെന്തങ്കിലും ഒന്നിന്‍റെ സൂചന ആണോ എന്നത് തമ്മിലുള്ള വ്യത്യാസം എനിക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുക?

ആത്മഹത്യയെ കുറിച്ചു ചിന്തയുള്ള ഓരോ വ്യക്തിയും അതു ചെയ്യാൻ ശ്രമിക്കണമെന്നില്ല. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ ഒരു ആപൽസന്ധിയോ അടിയന്തിരാവസ്ഥയോ സൂചിപ്പിക്കുന്നുണ്ടോ എന്നതു തീരുമാനിക്കുന്നതിന് മൂന്നു ഘടകങ്ങളുണ്ട്: ആവർത്തന ഇടവേള, തീവ്രത, നിയന്ത്രണം.

ചിന്തകൾ ആവർത്തിക്കുന്ന ഇടവേളകളും അവയുടെ തീവ്രതകളും കൂടുകയും അവയുടെ മേലുള്ള നിയന്ത്രണങ്ങൾ കുറയുകയും ചെയ്യുമ്പോൾ, അവസ്ഥ കൂടുതൽ ഗുരുതരമാണ്. അതു കൂടാതെ, വ്യക്തമായ ഉറച്ച പദ്ധതികൾ തയ്യാറാക്കുന്നതും ആയുധങ്ങൾ സംഘടിപ്പിക്കുന്നതും കൂടുതൽ അടിയന്തിരാവസ്ഥ സൂചിപ്പിക്കുന്നു.

ആരെങ്കിലും അവരുടെ നിരാശയോ അതല്ലെങ്കിൽ കാര്യങ്ങൾ അവസാനിപ്പിച്ചു കിട്ടണം എന്ന ആഗ്രഹമോ പ്രകടിപ്പിക്കുന്നത് നിങ്ങൾ കേൾക്കാനിട വന്നാൽ,  ഈ മൂന്നു ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ അവർ അപകടത്തിലാണോ എന്ന് മനസ്സിലാക്കുന്നതിനു വേണ്ടി നിങ്ങൾക്ക് ശ്രമിക്കുവാൻ കഴിയും:

  • ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടാകാറുള്ളത് എത്രത്തോളം ഇടവേളകളിലാണ്?
  • അത്തരം ചിന്തകൾ തള്ളിക്കളഞ്ഞുകൊണ്ട് മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?
  • അത്തരം ചിന്തകൾ ഉണ്ടാകുമ്പോള്‍ അവയുടെ മേൽ നിങ്ങൾക്ക് എത്രത്തോളം നിയന്ത്രണം ചെലുത്താൻ കഴിയാറുണ്ട്? അവ കൈകാര്യം ചെയ്യുന്നതിനു നിങ്ങൾക്കു സാധിക്കുന്നുണ്ടോ അതോ നിങ്ങൾ നിസ്സഹായരാണെന്നു നിങ്ങൾക്കു തോന്നാറുണ്ടോ?

എന്നിരുന്നാലും, ആ വ്യക്തി അപകടത്തിലാണെങ്കിലും അല്ലെങ്കിലും, ആത്മഹത്യയെ കുറിച്ചുള്ള ചിന്ത അവരുടെ വൈകാരികമായ ഉൽക്കടവ്യഥയുടെ ഒരു പ്രകാശനം ആയിരിക്കാം എന്നത് ഓർമ്മിക്കേണ്ടതുണ്ട്. ഒരു പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ദ്ധന്/ വിദഗ്ദ്ധയ്ക്ക് അത് കൃത്യമായി നിര്‍ണ്ണയിക്കുന്നതിനും അവർക്ക് ആവശ്യമുള്ള പിന്തുണ നൽകുന്നതിനും കഴിയും. ആത്മഹത്യാ ചിന്തകളുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ,  ആ വ്യക്തിയെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ അടുത്തേക്ക് പോകുവാനും സഹായം തേടാനും നിങ്ങൾക്ക് നിർദ്ദേശം നല്‍കാവുന്നതാണ്.

എനിക്ക് യഥാർത്ഥത്തിൽ ആത്മഹത്യ തടയുവാൻ സാധിക്കുമോ?

ആത്മഹത്യാ ചിന്തയുള്ള ആരെങ്കിലും ഒരാളിനെ സംബന്ധിച്ച്, ചിലപ്പോൾ വിശ്വാസയോഗ്യതയും താത്പര്യവും തന്മയീഭാവവും ഉള്ള ഒരു വ്യക്തിയുമായി നടത്തുന്ന ഒരു സംഭാഷണമായിരിക്കാം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പുനർചിന്തനം നടത്തുവാൻ പ്രേരകമാകുന്നത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക്, നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ വിഭവങ്ങളുടെ പരിധികളെ കുറിച്ചു കൂടി ഓർമ്മയുണ്ടാകണം എന്നതും പ്രധാനമാണ്. നിങ്ങൾ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനോ വിദഗ്ദ്ധയോ അല്ലെങ്കിൽ, നിങ്ങൾ ആ വ്യക്തിയോട് ഒരു ആദ്യഘട്ട സംഭാഷണം നടത്തിയതിനു ശേഷം അയാളുടെ/അവരുടെ വൈകാരിക ദുർഘടാവസ്ഥ കൈകാര്യം ചെയ്യുന്നതിനു സഹായിക്കുവാൻ കഴിയുന്ന, ഒരു പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ദ്ധയുടേയോ വിദഗ്ദ്ധന്‍റേയോ അടുത്തേക്ക് അയാൾക്ക് ഒപ്പം പോകുകയോ, അയാൾ അങ്ങോട്ട് പോകുവാൻ നിർദ്ദേശിക്കുകയോ ചെയ്യുക.  കവാടം കാവൽ നിർവ്വഹിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക്, അയാൾക്ക് സഹായാർത്ഥം സമീപിക്കാവുന്ന ഒരു വിദഗ്ദ്ധനെ/വിദഗ്ദ്ധയെ കണ്ടെത്തുക, അയാളുടെ അടുത്തേക്ക് ആ വ്യക്തിയെ നയിക്കുക, നിങ്ങളുടെ എന്തു തരം സഹായമാണ് ആ വ്യക്തിക്ക് വേണ്ടത് എന്നു ചോദിക്കുക തുടങ്ങിയ നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പിന്തുണ, ആ വ്യക്തിക്ക് ഒരു വ്യത്യസ്ത തോന്നിപ്പിക്കുന്നതിന് ഇടയാക്കിയേക്കാം.

ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം, താൻ പിന്തുണ നൽകുന്ന വ്യക്തിയുടെ മുഴുവൻ പ്രവർത്തികളുടേയും ചുമതല കവാടം കാവൽ നിർവ്വഹിക്കുന്ന വ്യക്തിക്ക് ഇല്ല എന്നത് ഓർമ്മിക്കുന്നതാണ്. ആത്മഹത്യ ധ്യാനിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നതിനായി അതിനു കഴിവുള്ള ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെയോ വിദഗ്ദ്ധയേയോ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നുള്ളതാണ് കവാടം സൂക്ഷിക്കുന്ന  ഒരു വ്യക്തിയുടെ ജോലി. ആ വ്യക്തിക്ക് എല്ലാ വെല്ലുവിളികളും അഭിമുഖീകരിക്കുന്നതിനുള്ള കഴിവുണ്ടാകുക എന്നത് ഉറപ്പു വരുത്തേണ്ടത് കവാടം സൂക്ഷിക്കുന്ന വ്യക്തിയുടെ ജോലിയല്ല; പൂർവ്വസ്ഥിതി പ്രാപിക്കുന്നതിനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുന്നതിനായി വ്യക്തിയെ സഹായിക്കുന്ന  മാനസികാരോഗ്യ വിദഗ്ദ്ധന്‍റേയും വ്യക്തിയുടേയും ഇടയ്ക്കുള്ള പാലം മാത്രമാണ് കവാടം കാവൽ നിർവ്വഹിക്കുന്ന വ്യക്തി. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ ദിവ്യാ കണ്ണൻ;  ഫോർടിസ് ഹെൽത്ത് കെയറിലെ മെന്‍റല്‍ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസസ് വകുപ്പു മേധാവിയും മാനസികാരോഗ്യ കണ്‍സല്‍റ്റന്‍റുമായ  കമ്‌നാ ചിബർ; ദി ആൾട്ടർനേറ്റീവ് സ്റ്റോറിയുടെ സ്ഥാപകയും കൗൺസിലിംഗ് സൈക്കോളിജിസ്റ്റുമായ പരസ് ശർമ്മ; ദ ടോക്കിംഗ് കോംപസ്സ് ലെ സൈക്കോതെറാപ്പിസ്റ്റ് ആയ  Scherezade Sanchita Siobhan എന്നിവർ നൽകിയ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ലേഖനം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org