മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

പൂർവ്വസ്ഥിതി പ്രാപിക്കുക എന്ന കഴിവ് വളർത്തിയെടുക്കുവാൻ സാധിക്കുമോ?

പൂർവ്വസ്ഥിതി പ്രാപിക്കൽ എന്നത് ഒരു പഠിച്ചെടുക്കാവുന്ന കഴിവും യോഗ്യതയും ആണ്, നിങ്ങൾക്ക് നൈസര്‍ഗ്ഗികമായി ഉള്ളതോ അല്ലെങ്കിൽ ഇല്ലാത്തതോ ആയ ഒന്ന് ആകണമെന്നില്ല അത്.

ഡോ ദിവ്യ കണ്ണൻ

മാനസിക പിരിമുറക്കത്തിനു വിധേയമായി പോകുന്ന ഒരു വ്യക്തിക്ക് പൂർവ്വസ്ഥിതി പ്രാപിക്കുവാൻ സാധിക്കുമോ? എന്‍റെ ബിരുദ പഠന കാലത്ത് മാനസിക പിരിമുറുക്കത്തോട് സമരസപ്പെടുക എന്ന വിഷയത്തിൽ പൂർത്തീകരിക്കേണ്ടതായി വന്ന അസംഖ്യം നിശ്ചിത ജോലികളിൽ ഒന്നിന്‍റെ  ഇടയ്ക്ക് ഞാൻ ഉയർത്തിയ ഒരു ചോദ്യമായിരുന്നു ഇത്. അതിനു ശേഷമുള്ള അനേകം വർഷങ്ങളിലൂടെ എന്‍റെ ചികിത്സാപരവും ഉന്നത വിദ്യാഭ്യാസപരവുമായ അനുഭവങ്ങളിലൂടെ, പൂർവ്വസ്ഥിതി പ്രാപിക്കൽ എന്നത് പഠിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ് എന്നു ഞാൻ മനസ്സിലാക്കി. അതിന്‍റെ അർത്ഥം നമ്മുടെ ജീവിതകാലത്ത് നമുക്ക് കഴിവുകൾ നേടിയെടുക്കുവാൻ കഴിയും, ജീവിതം നമ്മെ സങ്കീർണ്ണമായ ദിശകളിലൂടെ നടത്തിക്കുമ്പോൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നതിനുള്ള വ്യക്തിഗത ശക്തി നമുക്ക് സൃഷ്ടിച്ചെടുക്കുവാനും കഴിയും എന്നാണ്.  

അപ്പോൾ എന്താണ് പൂർവ്വസ്ഥിതി പ്രാപിക്കൽ?  പൂർവ്വസ്ഥിതി പ്രാപിക്കലിനെ, മനഃശാസ്ത്രപര രചനകള്‍ നിർവ്വചിക്കുന്നത് ഒരു പ്രതിസന്ധിയിൽ നിന്നോ മനഃക്ലേശാവസ്ഥയിൽ നിന്നോ 'ഉയിര്‍ത്ത് എഴുന്നേല്‍ക്കുന്നതിനുള്ള ' കഴിവ് അളക്കല്‍ അഥവാ മാനസിക പിരിമുറുക്കം അഭിമുഖീകരിക്കുമ്പോഴും ഒരു സന്തുലിതമായ സമതുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള കഴിവ് എന്നാണ്. എന്നിരുന്നാലും പൂർവ്വസ്ഥിതി പ്രാപിക്കൽ എന്നത് ഇപ്പോൾ അനേകം ഘടകങ്ങളാൽ - വ്യക്തിപരമായ സ്വഭാവവിശേഷങ്ങൾ, സമരസപ്പെടുന്നതിനുള്ള സജീവമായ രീതികളും പ്രക്രിയകളും, വ്യക്തിയുടെ ജീവിതത്തിലെ അപകടകരവും സുരക്ഷാപരവും ആയ ഘടകങ്ങൾ, മാനസിക പിരിമുറുക്കം വ്യക്തിയിൽ ഏൽപ്പിക്കുന്ന പ്രഭാവത്തിന്‍റെ സാംസ്‌കാരിക പശ്ചാത്തലം  മുതലായവ - ചുറ്റപ്പെട്ടു കിടക്കുന്ന കൂടുതല്‍ വിശാല നിർമ്മിതി അത്രേ. ഉദാഹരണത്തിന്, ആഘാതത്തിനോ മരണത്തിനോ വെളിപ്പെട്ടു കഴിഞ്ഞിട്ടും എങ്ങനെയാണ് സൈനികൻ തന്‍റെ സേവനത്തിലേക്ക് മടങ്ങി വരുന്നത്? നടന്നു കൊണ്ടിരിക്കുന്ന അക്രമത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടും പോലീസ് ഓഫീസർമാർ എങ്ങനെയാണ് വീണ്ടും തങ്ങളുടെ ചുമതല നിർവ്വഹിക്കുന്നത്?  തൊഴിലിടത്തിലേയും വീട്ടിലേയും സമ്മർദ്ദങ്ങൾ സമീകരിച്ചുകൊണ്ട്, തിരക്കു പിടിച്ച ദൈനംദിന മാനസിക പിരിമുറുക്ക കാരകങ്ങൾ നമ്മൾ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്? ഇങ്ങനെയുള്ള അനേകം ഘടകങ്ങളുടെ സംയുക്തമാണ് സാധാരണയായി ജീവിതത്തിലെ അനുപമമായതും ദിനേന അനുഭവിക്കുന്നതും  ആയ വെല്ലുവിളികൾ കൈകാര്യം ചെയ്യുവാൻ നമ്മെ അനുവദിക്കുന്നത്. 

നമുക്ക് ഇത് കുറച്ചു കൂടി ഇഴ പിരിച്ചെടുക്കാം. ദൈനംദിന തലത്തിൽ, തൊഴിൽസ്ഥലത്ത് ജോലിയുടെ അമിതഭാരവും വിമർശനവും അമിത സമ്മർദ്ദവും അനുഭവിക്കുന്ന ഒരു ജീവനക്കാരി/ജീവനക്കാരന്‍ (ഈ അവസരത്തിൽ ഒരു പക്ഷേ അതു നിങ്ങൾ തന്നെയാവാം) തന്‍റെ മേലധികാരി രൂപപ്പെടുത്തിയിരിക്കുന്ന അനിതരസാധാരണമായ പ്രതീക്ഷകൾ എങ്ങനെയാണ് നേരിടേണ്ടത് എന്ന് അന്തം വിടുന്നു. അപ്പോൾ ഒഴിച്ചു കൂടാനാവാത്തതു തന്നെ സംഭവിക്കുന്നു - അവർ സാരമായ ഒരു തെറ്റ്, ഒരു അത്യാഹിതം തന്നെ വരുത്തുന്നു. എങ്ങനെയാണ് ഈ തെറ്റിനോട് പ്രതികരിക്കേണ്ടത്?

മറ്റൊരു തീവ്രമായ തലത്തിൽ, കഠിനമായ മാനസികാഘാതം, സ്വന്തം ജീവിതത്തില്‍  പ്രാമുഖ്യമുള്ള മറ്റൊരാളുടെ മരണം, ഭീകരാക്രമണങ്ങൾ അല്ലെങ്കിൽ മറ്റു പ്രതികൂലമായ സംഭവങ്ങൾ എന്നിവ അനുഭവിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ പൂർവ്വസ്ഥിതി പ്രാപിക്കുന്നതിനുള്ള കഴിവുണ്ടാകല്‍ കൂടി സ്വാഭാവികമായി സംഭവിക്കുന്നുണ്ട്. അങ്ങനെയുള്ള സംഭവങ്ങളുടെ പരിണതഫലമായി, മാനസികവും വൈകാരികവുമായ ഒരു സ്ഥിരതയുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയായി ഭവിക്കാം.  വ്യക്തികൾക്ക് ഇടയിൽ വിവിധ തരങ്ങളിലായിരിക്കും പൂർവ്വസ്ഥിതി പ്രാപിക്കൽ തന്നെ പ്രത്യക്ഷമാകുന്നത് എന്നാണ് ഗവേഷണഫലങ്ങൾ അഭിപ്രായപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ പിന്തുണ ഘടനാസംവിധാനങ്ങൾ, നിങ്ങളുടെ ആകമാനമുള്ള ആരോഗ്യനിലവാരം, ഒരു ബുദ്ധിമുട്ടുള്ള സംഭവത്തിനു ശേഷം നിങ്ങൾ പ്രദർശിപ്പിക്കുന്ന വ്യക്തിപരമായ വഴക്കം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ  നിങ്ങൾ എങ്ങനെയാണ് സമരസപ്പെടുന്നത് എന്നതിനോട് അനുബന്ധിച്ചാണ് പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് വലിയ അളവു വരെ ആശ്രയിച്ചിരിക്കുന്നത്, തല്‍ഫലമായി മാനസികാഘാത കാരകങ്ങളോട്  നിങ്ങൾ ഭയം, നിസ്സഹായത, വിധിയെഴുതല്‍, ആത്മവിമർശനം എന്നിവ മാത്രം കൊണ്ട്   പ്രതികരിക്കുന്നില്ല. 

വ്യത്യസ്തമായി പ്രതികരിക്കുന്ന രീതി നമ്മൾ എങ്ങനെയാണ് അഭ്യസിക്കുന്നത്? ജാഗ്രതയോടെ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന്‍റെ അർത്ഥം , നമ്മുടെ ചിന്തകള്‍, തോന്നലുകള്‍, നമ്മുടെ ശരീരത്തിൽ ഉടലെടുക്കുന്ന ഉത്തേജനങ്ങൾ എന്നിവയില്‍  ശ്രദ്ധ പതിപ്പിച്ചു കൊണ്ട് വിധി നിർണ്ണയിക്കുന്ന മട്ടിൽ അല്ലാതെ ആത്മാവബോധത്തിൽ മുഴുകുന്നതിനുള്ള കഴിവ് വളര്‍ത്തിയെടുക്കുക  എന്നതാണ്. അസുഖകരവും മനഃക്ലേശപരവുമായ ചിന്തകളും വികാരങ്ങളും സാകൂതം ശ്രദ്ധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഉള്ള ഒരു വഴി വളര്‍ത്തിയടുക്കുക എന്നുകൂടി അത് അര്‍ത്ഥമാക്കുന്നുണ്ട്. അടുത്തതായി, ഒരു തിരിച്ചടിയോ പ്രതികൂലമായ സംഭവമോ ഉണ്ടാകുമ്പോൾ 'ഏകപക്ഷീയമായ'  നിഷേധാത്മകമായ കാഴ്ച്ചപ്പാടിന് അപ്പുറം  അതിനെ നോക്കി കാണുന്നതിനുള്ള കഴിവ് ഉണ്ടാകുക എന്നതും വിവിധ കാഴ്ച്ചപ്പാടുകളിലൂടെ അതു ദർശിക്കത്തക്ക വിധം നമ്മുടെ കഴിവിനെ വികസിപ്പിച്ചെടുക്കുക എന്നതും ആ സംഭവുമായി സമരസപ്പെടുന്നതിനുള്ള വിവിധ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ബുദ്ധിമുട്ടുള്ള വൈകാരികതലങ്ങളും അനുഭവങ്ങളും പരിഹരിക്കുന്നതിന് വിവധ മാർഗ്ഗങ്ങൾ ഉണ്ടാവുക, അവയെ പരിപൂര്‍ണ്ണമായ വിധത്തില്‍ തന്നെ പരിഗണിക്കുകയും ചെയ്യുക എന്നു വരുമ്പോൾ, പരിഹാരാർത്ഥമോ നമ്മുടെ വൈകാരിക ആരോഗ്യത്തിന് ആഗ്രഹിക്കുന്ന പരിണിത ഫലം എന്ന നിലയിലോ പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള വഴക്കം അതു നൽകുന്നു. 

ഒരു ജീവനക്കാരിയുടെ/ജീവനക്കാരന്‍റെ കാര്യത്തിൽ, ആഗ്രഹിക്കുന്ന പരിണതഫലം എന്നത്, എങ്ങനെയാണ് തെറ്റു പറ്റിയത് എന്നത് പഠിക്കുക, അതിൽ തന്‍റെ ഭാഗം എത്ര എന്ന് മനസ്സിലാക്കുക, അതുവഴി അവർക്ക് താൻ പഠിച്ചത് പ്രാവർത്തികമാക്കിക്കൊണ്ട് ഭാവിയിലെ തെറ്റുകൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടുന്ന തരത്തിൽ തന്‍റെ സമീപനം രൂപപ്പെടുത്തുക എന്ന ലളിതമായ രീതിയാണ്. തീവ്ര  മാനസികാഘാതത്തിന്‍റെ സന്ദർഭത്തിൽ, തന്‍റെ മാനസികാഘാതവുമായി സജീവമായി സമരസപ്പെടുന്നതിന് ആ വ്യക്തിക്കു ലഭ്യമായ വ്യക്തിപരമായ സ്രോതസ്സുകള്‍ (കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണ) ആഴത്തിൽ അന്വേഷിച്ചു കണ്ടെത്തുക, വൈകാരിക സഹായത്തിനായി തെറപ്പി പോലെയുള്ള വിദഗ്ദ്ധ ഇടപെടൽ കാലേകൂട്ടി തന്നെ ലഭ്യമാക്കുക, ബുദ്ധിമുട്ടുള്ള വികാരങ്ങൾ അമർച്ച ചെയ്യുക എന്ന ആവശ്യം തടുക്കുക, നല്ലവണ്ണം വിശ്രമിക്കുക,  ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുക, ആയാസപ്പെടലിലേക്ക് സ്വയം തള്ളിയിടാതിരിക്കുക, പരിപൂർണ്ണതാ സിദ്ധാന്തം അതിജീവിക്കുക, അവനവന്‍റെ ശരീരത്തിന്‍റെ ആവശ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക തുടങ്ങിയവയെല്ലാം മഹത്തരങ്ങളായ പരിഹാരങ്ങളത്രേ.  

അതു കൂടാതെ, നമ്മൾ ഒരു മാനസികാഘാതം ഉളവാക്കുന്ന സംഭവമോ ബുദ്ധിമുട്ടുള്ള ഒരു മനഃക്ലേശകാരകമോ അനുഭവിച്ചു കഴിയുമ്പോൾ, നമ്മൾ നമ്മുടെ കഴിവുകളെ, നമ്മുടെ കൃത്യനിർവ്വഹണപ്രാപതിയെ, നമ്മുടെ ആത്മമൂല്യത്തേയും അറിവിനേയും, അങ്ങനെ എല്ലാത്തിനേയും തന്നെ ചോദ്യം ചെയ്തു തുടങ്ങും. നമ്മെ കുറിച്ച് നമ്മുടെ ചങ്ങാതിമാർ എന്തായിരിക്കും വിചാരിക്കുക എന്ന നമ്മുടെ കാഴ്ച്ചപ്പാടുകളെ കുറിച്ച് നമ്മൾ കൂടുതൽ സൂഷ്മബോധമുള്ളവർ ആകും, നമ്മൾ അത് അറിയുന്നതിനു മുമ്പേ തന്നെ, സ്വയം-സംശയം, വിമർശനം, നിർദ്ദയത തുടങ്ങിയ പിരിയൻ വഴികളിലൂടെ നമ്മൾ താഴേക്കു സഞ്ചരിച്ചു തുടങ്ങിയിരിക്കുകയും ചെയ്യും. നമ്മൾ കുടുങ്ങി പോകാൻ ഇടയുള്ള കൂടുതൽ ബുദ്ധിമുട്ടുള്ള വൈകാരിക അവസ്ഥയിലേക്ക് ഈ വഴി നമ്മെ നയിക്കും. ഒരു വ്യത്യസ്തമായ വൈകാരിക പരിണത ഫലത്തിലേക്ക് (അതായത് കോപം വിട്ട് അംഗീകരിക്കുക എന്ന തലത്തിലേക്ക്) നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനു സാധിക്കുക എന്നതും പൂർവ്വസ്ഥിതി പ്രാപിക്കൽ അടിസ്ഥാനപ്പെടുത്തിയ സമരസപ്പെടലിന്‍റെ ഒരു വിശേഷ ഗുണമാണ്. പ്രലോഭനീയതയുടെ മദ്ധ്യത്തിൽ, ഒരു വീഴ്ച്ചയ്ക്കു ശേഷമുള്ള ശുഭപ്രതീക്ഷ വർദ്ധിപ്പിക്കൽ നമുക്ക് നൽകുന്നതിനായി, നമുക്കുള്ള ബന്ധങ്ങളിലേക്കും നമ്മുടെ പിന്തുണ സംവിധാനങ്ങളിലേക്കും, ഉപദേശകരിലേക്കും, കൂട്ടുകാരിലേക്കും തെറപ്പിസ്റ്റുകളിലേക്കും എത്തിപ്പെടാൻ ശ്രമിക്കുന്നതും ദൗർഭാഗ്യവുമായി സമരസപ്പെടുന്നതിനുള്ള ഒരു അർത്ഥപൂർണ്ണവും സജീവവും ആയ വഴിയായിരിക്കും.

ഈ ലേഖനത്തിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും ഒന്ന് സ്വീകരിക്കാമെങ്കിൽ, അത്, പൂർവ്വസഥിതി പ്രാപിക്കൽ എന്നത് പഠിച്ചെടുക്കാവുന്ന കഴിവും യോഗ്യതയും ആണ്, അത് നിങ്ങളിൽ തന്നെയുള്ളതോ ഇല്ലാത്തതോ ആയ എന്തെങ്കിലും ഒന്ന് ആവണമെന്നില്ല എന്നതാണ്. ഒരു മാനസിക പിരിമുറക്കം അഭിമുഖീകരിക്കേണ്ടി വരുമ്പോഴോ ഒരു പ്രതിസന്ധി ഘട്ടത്തിനു ശേഷമോ മറ്റുള്ളവരുമായും നമ്മളുമായും തന്നെ ഉള്ള നമ്മുടെ സൃഷ്ടിപരമായ പ്രവർത്തന നിരതയുടെ തലങ്ങൾ വർദ്ധിപ്പിക്കുക എന്നുള്ളത്, ഉൽക്കട വ്യഥയുമായി സമരസപ്പെടുന്നതിനു വേണ്ടി ഒഴിവാക്കൽ നയം ഉപയോഗിക്കുന്നതിന് എതിരെ, പ്രയോജനപ്രദമായി സമരസപ്പെടുന്നതിലേക്കുള്ള മുന്നേറലിന്‍റെ ഒരു വഴിയാണ്.

യുഎസ്എ യിലെ നാഷ്‌വിൽ (Nashville) എന്ന സ്ഥലത്തുള്ള വാൻഡെർബിൽറ്റ് (Vanderbilt) യൂണിവേഴ്‌സിറ്റിയിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി, അlതിക്രമം അതിജീവിച്ച പ്രായപൂർത്തിയായ വ്യക്തികൾക്കു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ് ദിവ്യാ കണ്ണൻ പിഎച്ച്ഡി.  അവർ ഇപ്പോൾ ബംഗളുരുവിൽ  പ്രാക്ടീസ് ചെയ്യുന്ന ക്ലിനീഷ്യന്‍ ആണ്. 

White Swan Foundation
malayalam.whiteswanfoundation.org