മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

ഞാൻ ഒരു തെറപ്പിസ്റ്റാണ്, എനിക്കും ഉണ്ട് ഒരു തെറപ്പിസ്റ്റ്

അർച്ചന രാമനാഥൻ

വാണി അവളുടെ കൗൺസലിംഗ് കൂടിക്കാഴ്ച്ചകൾ തുടങ്ങിയപ്പോൾ വല്ലാതെ പരിഭ്രമിച്ചിരുന്നു. അവൾ പങ്കു വയ്ക്കുവാൻ പോകുന്ന കാര്യത്തിനു സമാനമായ എന്തെങ്കിലും അവളുടെ കൗൺസിലർ  അന്നേവരെ കേട്ടിട്ടുണ്ടാകുമോ എന്ന് അവൾ ആശങ്കപ്പെട്ടു. അവൾ പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്ന കാര്യം അതിന്‍റെ ഗൗരവത്തില്‍ തന്നെ സ്വീകരിക്കുന്നതിനുള്ള അവളുടെ തെറപ്പിസ്റ്റിന്‍റെ കഴിവനെ പറ്റിയും അവൾ ഉത്കണ്ഠപ്പെട്ടിരുന്നു. "എല്ലാ ദിവസവും ആളുകളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നത് കൗൺസിലറിനെ എങ്ങിനെയാണ് ബാധിക്കുക എന്ന് ഞാൻ ആശങ്കപ്പെടുന്നുണ്ട്. എന്‍റെ കൗൺസിലർ ഒരു മനഃശക്തിയുള്ള ആൾ ആയിരിക്കും എന്നും എന്നെ സഹായിക്കുവാൻ കഴിയുമെന്നും ഞാൻ കരുതുന്നു."

പലപ്പോഴും എന്നെ സമീപിക്കുന്ന ആളുകൾ ജിജ്ഞാസയോടെ എന്നോടു ചോദിച്ചിട്ടുണ്ട്: "താങ്കളോടു പങ്കു വയ്ക്കപ്പെടുന്ന കാര്യങ്ങൾ കൊണ്ടു താങ്കള്‍ ക്ലേശിക്കപ്പെടുന്നതായി താങ്കൾക്കു തോന്നുന്നില്ലേ?"

തെറപ്പി മേഖലയിലുള്ളവരോ തൊഴിലിനായി അതു പരിഗണിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ഇവ കുഴക്കി കളയുന്ന ചോദ്യങ്ങളാണ്. 

ഒരു തെറപ്പിസ്റ്റ്, ചികിത്സ തേടിയെത്തുന്ന തന്‍റെ കക്ഷിയുമായി വളരെ തീവ്രമായ ബന്ധത്തിൽ അകപ്പെടുന്നു, അങ്ങനെ വ്യക്തിപരമായും തൊഴിൽപരമായും അവരുടെ തൊഴിൽ അവരെ ബാധിക്കുന്നു. അങ്ങനെ ഒരു തെറപ്പിസ്റ്റിന്‍റെ ശാരീരികവും മനഃശാസ്ത്രപരവുമായ ആരോഗ്യം വളരെ പ്രാധാന്യമുള്ളതായി തീരുന്നു. തെറപ്പിസ്റ്റ് ഒരു സഹായം നൽകുന്ന സ്ഥാനത്ത് ആയതുകൊണ്ട്, അവർ അവരുടെ സ്വയം-പരിചരണത്തിൽ, ഒരു നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിപാടി എന്ന അടിസ്ഥാനത്തിൽ, ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. 

തങ്ങൾ എന്തുകൊണ്ട് കൗൺസിലിംഗ് ഒരു തൊഴിൽ എന്ന നിലയിൽ തെരഞ്ഞെടുത്തു എന്നതിന് പലേ തെറപ്പിസ്റ്റുകൾക്കും തങ്ങളുടെ സ്വന്തം വ്യക്തിപരമായ യാത്രകളുടെ അനുഭവങ്ങളുണ്ട്. ഒരു ചികിത്സിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് ചികിത്സ ചെയ്തു തുടങ്ങുന്നതിനു മുമ്പ് ഒരു തെറപ്പിസ്റ്റിനു സൈദ്ധാന്തികപരമായ സമീപനങ്ങളിലും കഴിവുകളിലും കഠിനമായ പരിശീലനം ലഭിക്കുന്നുണ്ട്. അവർ വ്യക്തിഗത തെറപ്പിയ്ക്കു വിധേയരാ കേണ്ടതുണ്ട്, അതിൽ  ഇപ്പോഴത്തേതും കഴിഞ്ഞു പോയതും ആയ തന്‍റെ സ്വന്തം പ്രശ്‌നങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കുക, വ്യക്തിഗത സംഘർഷങ്ങളെ പറ്റിയും അവ കൈകാര്യം ചെയ്യേണ്ടതിനെ പറ്റിയും അവരവരെ അംഗീകരിക്കേണ്ടതിനെ പറ്റിയും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് നിർമ്മിക്കേണ്ടതിനെ പറ്റിയും ബോധമുണ്ടായിരിക്കുക എന്നിവ ഉൾപ്പെടുന്നുണ്ട്. കാര്യക്ഷമത വളർത്തുന്നതിനുള്ള ആവശ്യകത എന്ന നിലയ്ക്ക് അനേകം തൊഴിൽപരമായ പരിശീലനപരിപാടികൾ,  പരിശീലനം ലഭിച്ചു കൊണ്ടിരിക്കുന്ന ട്രെയിനികൾക്കു വേണ്ടി വ്യക്തിഗത തെറപ്പിയുടെ നിശ്ചിതമായ കുറച്ചു മണിക്കൂറുകൾ എന്നിവ നിർബന്ധമായും അനുശാസിക്കുന്നുണ്ട്. 

എന്തുകൊണ്ടാണ് ഒരു കൗൺസിലറിനു തെറപ്പിയുടെ ആവശ്യം വരുന്നത്?

ഒരു തെറപ്പിക്ക് സ്വയം വിധേയമാകുമ്പോൾ, ചികിത്സ തേടുന്ന ഒരു കക്ഷി ആയിരിക്കുക എന്നത് എത്രത്തോളം ഭേദ്യമായ അവസ്ഥയാണ് എന്നത് ഒരു ട്രെയിനി കൗൺസിലറിനു മനസ്സിലാക്കുവാന്‍ കഴിയും. വൈകാരിക സൗഖ്യത്തിലേക്കു നയിക്കുന്ന വിധത്തില്‍ പ്രവർത്തിക്കുക എന്നാൽ എന്താണ് എന്നു മനസ്സിലാക്കുന്നതിന് അത് അവരെ സഹായിക്കുന്നു; കൗൺസിലിംഗിനായി തന്നെ സമീപിക്കുന്ന  തന്‍റെ കക്ഷി പ്രവർത്തിക്കണം എന്നു ഒരു തെറപ്പിസ്റ്റ് പ്രതീക്ഷിക്കുന്ന ഒരു കാര്യമാണ് അത്. തങ്ങളുടെ തന്നെ വിശ്വാസങ്ങളേയും മൂല്യത്തേയും ലോകകാഴ്ച്ചപ്പാടുകളേയും സംബന്ധിച്ച് അവബോധം ഉണ്ടാകുന്നതിനും തങ്ങളുടെ വീക്ഷണത്തിന് വിഘ്‌നങ്ങൾ സൃഷ്ടിക്കുന്ന മേഖലകൾ ബോദ്ധ്യപ്പെടുന്നതിനും വ്യക്തിഗത വളർച്ചയ്ക്ക് ഉതകുന്ന മേഖലകൾ തിരിച്ചറിയുന്നതിനും അതു തെറപ്പിസ്റ്റിനെ സഹായിക്കുന്നു. 

ഒരു തെറപ്പിസ്റ്റ് നിരന്തരം തങ്ങളുടെ അനുഭവങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുകയും സ്വയം അവബോധം നിർമ്മിച്ച് എടുക്കുകയും ചെയ്യേണ്ടതുണ്ട്. വികാരങ്ങളെ കുറിച്ചും ചിന്താ പ്രക്രിയകളെ കുറിച്ചും ശാരീരിക അവബോധത്തെ കുറിച്ചും അഗാധമായ ധാരണ നേടി എടുക്കുന്നതിന് അവരെ ഇത് സഹായിക്കുന്നു. തങ്ങളെ കുറിച്ചു തന്നെ അവബോധം ഉണ്ടാകുന്നതിനുള്ള ഒരു തെറപ്പിസ്റ്റിന്‍റെ കഴിവ് വളരെ നിർണ്ണായകമാണ്, തങ്ങളുടെ കക്ഷികളുടെ ലോകത്തിലേക്കു പ്രാമാണ്യത്തോടെയും നിർവ്യാജമായും പ്രവേശിക്കുവാൻ കഴിയുന്നതിന് തെറപ്പിസ്റ്റിനു അവനവനെ കുറിച്ചു സ്വയം ബോധം ഉണ്ടായിരിക്കുക എന്നത് നിർണ്ണായകമാണ്. 

ഉദാഹരണത്തിന്, ഒരു തെറപ്പിസ്റ്റ് വ്യക്തിഗത തെറപ്പിയിൽ സ്വന്തം കോപം,  ക്ഷിപ്രവശംവദത്വം/കരുതലില്ലായ്മ എന്നിവയുടെ വ്യക്തിഗതമായ അനുഭവങ്ങൾ അന്വേഷിച്ച് അറിയുകയും പരിശോധിക്കുകയും ചെയ്യുമ്പോൾ അവരുടെ അവബോധം തങ്ങളുടെ കക്ഷികളുമായി നടത്തുന്ന കൗൺസലിംഗ് പ്രക്രിയയിലെ ഒരു പ്രധാനപ്പെട്ട ഉപകരണമായി മാറുകയാണ് ചെയ്യുന്നത്. വിക്രം കൗൺസിലിംഗിനായി വന്നപ്പോൾ തന്‍റെ ക്രോധം എങ്ങനെയാണ് തന്‍റെ ജീവിതത്തേയും ബന്ധങ്ങളേയും ബാധിക്കുന്നത് എന്നതു സംബന്ധിച്ച് സംഘർഷം അനുഭവിച്ചു വരികയായിരുന്നു. വിക്രമിന്‍റെ അനുഭവവുമായി ഐക്യപ്പെടുന്നതിനും അയാളോട് താദാത്മ്യം പ്രാപിക്കുന്നതിനും അയാളുടെ സംഘർഷങ്ങൾ മനസ്സിലാക്കുന്നതിനും അത് തെറപ്പിസ്റ്റിനെ സഹായിക്കുന്നു. കൂടാതെ, വിക്രമിനെ അയാളുടെ ക്രോധപ്രശന്ങ്ങൾ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുവാനും അത് തെറപ്പിസ്റ്റിനെ പ്രാപ്തമാക്കുന്നു. 

തെറപ്പിസ്റ്റുകൾ തന്നെ തെറപ്പിക്കു വിധേയമാകുന്നതിന്‍റെ ഉപയോഗത്തെ കുറിച്ച് പലേ സൈക്കോതെറപ്പിസ്റ്റുകളും സംസാരിച്ചിട്ടുണ്ട്. അന്തർദ്ദേശീയ തലത്തിൽ  കൗൺസിലിംഗ് സമ്പ്രദായത്തിനുള്ള അനേകം നിയന്ത്രണ സമിതികൾ, തെറപ്പിസ്റ്റിന്‍റെ ഔദ്യോഗികമായ അധികാരദാനത്തിനും തെറപ്പിസ്റ്റിനു പ്രവര്‍ത്തന ലൈസൻസ് ലഭിക്കുന്നതിനും, വ്യക്തിഗത തെറപ്പി ഒരു അവശ്യ ഉപാധി ആയി നിർദ്ദേശിക്കുന്നുണ്ട്. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് കൗൺസിലിംഗ് ആൻഡ് സൈക്കോതെറപ്പി (BACP) യുടെ ഗുണമേന്മയുള്ള ചികിത്സാ സമ്പ്രദായത്തിന്‍റെ ചട്ടക്കൂട്, തെറപ്പിസ്റ്റിന്‍റെ സ്വയം പരിചരണം ധാർമ്മികമായ ചികിത്സാ സമ്പ്രദായത്തിന്‍റെ ചട്ടക്കൂടു പ്രകാരം ഒരു ചുമതല ആയി ശുപാർശ ചെയ്യുന്നുണ്ട്. 

കുട്ടികളെ വളർത്തുന്നതു സംബന്ധിച്ചുള്ള ചില പ്രശ്‌നങ്ങൾ മൂലം ആശ തെറപ്പി ചെയ്തു വരികയായിരുന്നു. അവൾ തന്‍റെ വൈകാരിക അനുഭവങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതോടെ, തന്‍റെ ബാല്യകാലത്ത് സംഭവിച്ച അമ്മയുടെ മരണത്തെ കുറിച്ച് അവൾക്ക് ആഴത്തിലുളള നഷ്ടബോധം തോന്നാൻ തുടങ്ങി. ആശയുടെ കഠിന ദുഃഖം തെറപ്പിസ്റ്റിനെ ആഴത്തിൽ സ്പർശിച്ചു, അവളുടെ വേദന സ്വയം അനുഭവിക്കുന്നതിനു തെറപ്പിസ്റ്റിനു കഴിഞ്ഞു - എങ്കിലും അവർ വൈകാരികമായി ലഭ്യമായിരുന്നു, ആശയ്ക്കു ആവശ്യമുള്ള പിന്തുണ നൽകുന്നതിനു തെറപ്പിസ്റ്റിനു കഴിയുകയും ചെയ്തു. ഇതു ചെയ്യുവാൻ കഴിയുന്നതിനായി, മിയ്ക്കവാറും മറ്റു പല കക്ഷികൾക്കു വേണ്ടിയും, തെറപ്പിസ്റ്റിന്‍റെ സ്വയം പരിപാലനം വളരെ നിർണ്ണായകമാണ്.  മറ്റുള്ള എല്ലാവരേയും പോലെ തന്നെ, തെറപ്പിസ്റ്റുകളും മനുഷ്യരാണ്, അവരും ജീവിതത്തിന്‍റെ എല്ലാ വിധ സംഘർഷങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. ഒരു കൗൺസിലറിനും വ്യക്തിപരമായ അടയന്തിര ഘട്ടങ്ങളും പ്രതിസന്ധി ഘട്ടങ്ങളും ജീവിതം തന്നെ മാറ്റി മറിക്കുന്ന പ്രബലമായ സംഭവങ്ങൾ, നഷ്ടങ്ങൾ, വ്യസനാനുഭവങ്ങള്‍, അനാരോഗ്യം, പരാജയങ്ങൾ, വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യേണ്ട ആവശ്യമുണ്ടാകാം. ജീവിതം വ്യത്യസ്തങ്ങളായ വെല്ലുവിളികൾ തെറപ്പിസ്റ്റിന്‍റെ നേർക്ക് എറിയുമ്പോൾ, തങ്ങളുടെ തൊഴിലിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതിരിക്കുവാനുള്ള ചുമതലയും അവരിൽ നിക്ഷിപ്തമായിട്ടുണ്ട്. 

തെറപ്പിസ്റ്റുകൾ തെറപ്പിക്കു വിധേയമാകുമ്പോൾ തങ്ങളുടെ സ്രോതസ്സുകൾ വീണ്ടും പുനഃപൂരിപ്പിക്കുന്നതിനും തങ്ങളുടെ പൂർവ്വസ്ഥിതി പ്രാപിക്കുന്നതിനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ ക്ഷീണവും സ്വയം കത്തിയെരിയലും കൈകാര്യം ചെയ്യുന്നതിനും വേണ്ടുന്ന പിന്തുണയും പരിചരണവും അവർക്കു ലഭിക്കുന്നു. എല്ലാറ്റിനും ഉപരിയായി, അത് പലപ്പോഴും തെറപ്പിസ്റ്റിന്‍റെ സൗഖ്യവും ഓജസ്സും വർദ്ധിപ്പിക്കുന്നു, അങ്ങനെ അവർക്ക് കക്ഷികൾക്കൊപ്പം അർത്ഥപൂർണ്ണമായി ജോലി ചെയ്യുന്നതിനും സാധിക്കുന്നു. 

വേദനയും സംഘർഷങ്ങളും ബാധിക്കാത്ത വിധം ഒരു തെറപ്പിസ്റ്റ് അഭേദ്യമല്ല. യഥാർത്ഥത്തിൽ അവരവരുമായിട്ടും അവരുടെ കക്ഷികളുമായിട്ടും വൈകാരിക ബന്ധം സ്ഥാപിക്കുന്നതിന് സഹായകമാകുന്നത് ഇതെല്ലാം ബാധിക്കപ്പെടും എന്ന അതേ ഗുണമേന്മയാണ്. ഒരു തെറപ്പിസ്റ്റ് സ്വയം തെറപ്പിക്കു വിധേയമാകുക എന്നത് അതു - വൈകാരിക ബന്ധം സ്ഥാപിക്കൽ - സംഭവിക്കുന്നതിൽ ഏറെ നിർണ്ണായകമായ ഘടകമായിരിക്കും. വ്യക്തിഗത തെറപ്പി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു തെറപ്പിസ്റ്റ് തന്‍റെ പിന്തുണ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട് എന്നും അതിനാൽ കൗൺസിലിംഗ് കൂടിക്കാഴ്ച്ചകളിൽ ചികിത്സയ്ക്കു വേണ്ടി തന്നെ സമീപിക്കുന്ന കക്ഷിക്കു വേണ്ടി താന്‍ മാനസികമായി ലഭ്യമായിരിക്കും എന്നും ചികിത്സ ചെയ്യുന്ന തെറപ്പിസ്റ്റിന് തന്‍റെ കക്ഷിയോടു ഉറപ്പു നൽകുവാൻ കഴിയും. 

**ഇവിടെ ആളുകളെ വിവരിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിട്ടുള്ള ഉദാഹരണങ്ങൾ, സ്വഭാവചിത്രണങ്ങൾ അവതരിപ്പിക്കുന്നതിനു വേണ്ടി മാത്രമുള്ളവയാണ്, ചികിത്സ തേടുന്ന യഥാർത്ഥ കക്ഷികളെ അവർ പ്രതിനിധീകരിക്കുന്നില്ല. 

** ഈ രണ്ടു സംജ്ഞകളും പരസ്പരം മാറ്റി ഉപയോഗിച്ചിട്ടുണ്ട് - കൗൺസിലർ, തെറപ്പിസ്റ്റ് എന്നിവ, കൗൺസിലിംഗ്, തെറപ്പി എന്നിവ

അർച്ചനാ നാമനാഥൻ, പരിവർത്തൻ കൗൺസിലിംഗ് ട്രെയിനിംഗ് ആൻഡ് റിസേർച്ച് സെന്‍റർ എന്ന സ്ഥാപനത്തിൽ കൗൺസിലര്‍ ആയും പരിശീലക ആയും പ്രവർത്തിക്കുന്ന വ്യക്തിയാണ്. 

White Swan Foundation
malayalam.whiteswanfoundation.org