"നിങ്ങളുടെ രണ്ടാം ശ്വാസം സംഭരിക്കുന്നത്"- നിങ്ങൾ കരുതുന്നതിനേക്കാള്‍ കൂടുതൽ ഊർജ്ജം നിങ്ങൾക്കുണ്ടോ?
വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കവേ, തളർന്നു പോകുന്നതായും പെട്ടെന്നു - അതും വളരെ നിഗൂഢമായി - നിങ്ങൾ അത്ഭുതകരമായി ഉത്തേജിതരാകുന്നതായും അനുഭവപ്പെട്ടിട്ടുണ്ടോ? "രണ്ടാം ശ്വാസം സംഭരിക്കൽ" (അമേരിക്കയിൽ 1800കളുടെ അവസാനം ജനപ്രിയമായി തീർന്ന ഒരു ഉപവാക്യം ആണ് ഗെറ്റിംഗ് യുവര്‍ സെക്കണ്ട് വിന്‍ഡ് എന്നത്) എന്ന് സാധാരണയായി അറിയപ്പെടുന്ന ഈ അമ്പരപ്പിക്കുന്ന പ്രതിഭാസം ഒരു നൂറ്റാണ്ടു മുമ്പ് വില്യം ജെയിംസ് ഉയർത്തിക്കാട്ടിയിട്ടുണ്ട്. അമേരിക്കൻ മനഃശാസ്ത്രത്തിന്‍റെ സ്ഥാപകനും അതിന്‍റെ മഹാനായ ചിന്തകനും ആയിരുന്ന അദ്ദേഹം പ്രാരംഭത്തിൽ ഉദ്ദേശിച്ചിരുന്നത് ഒരു ചിത്രകാരന്‍റെ തൊഴിൽ ചെയ്യുന്നതിന് ആയിരുന്നു. പക്ഷേ അതിനുള്ള കലാപരമായ നൈപുണ്യം ഇല്ലാത്തതിനാൽ, അദ്ദേഹം മറ്റൊരു വ്യത്യസ്ത പാത തെരഞ്ഞെടുത്തു, ഒരു ഉന്നതവിദ്യാഭ്യാസപരമായ ഔദ്യോഗിക ജീവിതം.
ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം അമേരിക്കയുടെ ആദ്യത്തെ മനഃശാസ്ത്ര ഗവേഷണശാല വികസിപ്പിച്ചു, പിന്നീട്, അദ്ദേഹം തന്‍റെ അപാരമായ ബുദ്ധിശക്തി, മതപരമായ അനുഭവങ്ങൾ (പ്രാർത്ഥനയും ആദ്ധ്യാത്മദർശനവും ഉൾപ്പടെ), ആരോഗ്യത്തിലും അനാരോഗ്യത്തിലും ഉള്ള മനസ്സ്-ശരീരം ബന്ധം, മനുഷ്യരുടെ അന്തർബോധം അഥവാ പ്രബുദ്ധത തുടങ്ങിയ വിഷയങ്ങളിലേക്ക് തിരിച്ചു വിട്ടു. അങ്ങനെയുള്ള വിഷയങ്ങൾ അന്വേഷണാത്മകമായി ആരായുന്നതിനിടയിൽ, അദ്ദേഹം ഇന്ത്യയുടെ ആദ്ധ്യാത്മിക എഴുത്തുകളുടേയും രീതികളുടേയും (യോഗ പോലെ ഉള്ളത്) ഉള്ളറിയുന്നതിന് ശ്രമിച്ചു. 1906 ഡിസംബറിൽ, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ വച്ച്, അമേരിക്കൻ ഫിലസാഫിക്കൽ അസോസിയേഷനു (APA) മുമ്പാകെ അതിവിശിഷ്ടമായ ഒരു പ്രസംഗം നടത്തി. ഏതാനും ആഴ്ച്ചകൾക്കു ശേഷം ദ ഫിലസാഫിക്കൽ റീവ്യൂ വിൽ 'ദി എനർജീസ് ഓഫ് മെൻ' എന്ന പേരിൽ അതു പ്രസിദ്ധീകരിക്കപ്പെട്ടു, ഉടനേ തന്നെ അതു വീണ്ടും സയൻസ് മാഗസിൻ എന്ന മാസികയിൽ പുന: പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു - അതിന്‍റെ പ്രഭാവം അതിഗംഭീരമായിരുന്നു, ജനപ്രീതിയിലും തൊഴിൽപരമായും. ആളുകൾ പലപ്പോഴും ഏൽപ്പിക്കപ്പെടുന്ന പ്രവൃത്തിയും പദ്ധതികളും വളരെ വേഗം ഉപേക്ഷിക്കുന്നു, അതായത് അതു മുമ്പോട്ടു തള്ളി തങ്ങളുടെ അന്തിമരേഖ മുറിച്ചു കടക്കുന്നതിനുള്ള 'രണ്ടാം ശ്വാസം' നേടുന്നതിനു മുമ്പേ തന്നെ, എന്ന് ആ പ്രബന്ധത്തിൽ ജെയിംസ് സമർത്ഥിച്ചു. 'നമ്മുടെ അവയവഘടനയ്ക്ക് സാധാരണഗതിയിൽ ആവശ്യമായി വരാത്ത ഊർജ്ജത്തിന്‍റെ സംഭരിച്ചു വയ്ക്കപ്പെട്ടിട്ടുള്ള കരുതൽ ശേഖരം ഉണ്ട്,' അതായത് അതു നിലനിൽക്കുന്നുണ്ട്, അതു പ്രയോജനപ്രദമായ രീതിയിൽ തട്ടി പുറത്ത് എടുക്കേണ്ടതുണ്ട്, അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാധാരണഗതിയിൽ നമ്മുടെ മനഃപൂർവ്വമായ ആസൂത്രണമോ ശ്രമമോ ഇല്ലാതെ തന്നെ ഈ പ്രതിഭാസം സംഭവിക്കുന്നു. പക്ഷേ ജെയിംസ് അഭിപ്രായപ്പെട്ടത് നമ്മൾ "ശാരീരിക പ്രവർത്തനങ്ങളിലോ, ബുദ്ധിപരമായ പ്രവർത്തനങ്ങളിലോ, ഗുണപാഠകരമായപ്രവർത്തനങ്ങളിലോ അല്ലെങ്കിൽ ആത്മീയമായ പ്രവർത്തനങ്ങളിലോ" ഏതിലാണ് ഏർപ്പെടുന്നതെങ്കിലും മനഃശാസ്ത്രം ഒരു നാൾ നമ്മുടെ കരുതൽ ഊർജ്ജം പുറത്ത് എടുക്കുന്നതിനു നമ്മിൽ ഓരോരുത്തരേയും സഹായിക്കുന്നതിനുള്ള വഴികൾ കണ്ടുപിടിച്ചേക്കാം എന്നാണ്.
നിങ്ങളുടെ രണ്ടാം ശ്വാസം വികസിപ്പിക്കുന്നത്
അദ്ദേഹത്തിന് ആദ്ധ്യാത്മികവാദത്തിലും (അജ്ഞേയതാവാദത്തിലും) മതാധിഷ്ഠിതമായ അനുഭവങ്ങളിലും ആഴത്തിലുള്ള താത്പര്യം ഉണ്ടായിരുന്നു എങ്കിലും, അദ്ദേഹം പരിശീലിപ്പിക്കപ്പെട്ടിരുന്നത് വൈദ്യശാസ്ത്രത്തിലാണ് - ആദ്യം ഒരു ലാബറേറ്ററി ശാസ്ത്രജ്ഞൻ ആയിട്ടാണ് തന്‍റെ ആദ്യ തൊഴിൽ ആരംബിച്ചത്.
അതിന്‍റെ ഫലമായി, ശാസ്ത്രീയമായ അറിവ് അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടിയുള്ള വിവരങ്ങളുടെ പ്രാധാന്യത്തിൽ അദ്ദേഹം വിശ്വസിച്ചു. ഇതേ വിഷയത്തിൽ "നേത്രചികിത്സകർ മനുഷ്യരുടെ കാഴ്ച്ചശക്തിയുടെ മേഖല നിർണ്ണയിക്കുന്ന രേഖാചിത്രം നിർമ്മിക്കുന്നതു പോലെ മനുഷ്യശക്തിയുടെ പരിമിതികളുടെ ഒരു സവിശേഷവർണ്ണന"' മനഃശാസ്ത്രം വികസിപ്പിച്ചെടുക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തു. "തങ്ങളുടെ ഊർജ്ജ ശേഖരങ്ങൾക്കും അവ അയച്ചു വിടുന്നതിനും വ്യത്യസ്തമായ രീതികൾ അവലംബിക്കുന്ന, വിവിധ തരത്തിലുള്ള മനുഷ്യരുടെ പഠനവും നമുക്ക് ആവശ്യമുണ്ട്," എന്നും അദ്ദേഹം അതിനോടു കൂട്ടിച്ചേർത്തു. ആ വിധത്തിൽ നമുക്ക് നമ്മുടെ യഥാർത്ഥ അന്തർലീന ശക്തി വസ്തുനിഷ്ഠമായി അറിയുവാൻ സാധിക്കും. ജയിംസിന്‍റെ കാഴ്ച്ചപ്പാടുകൾ ഇനിയും നിറവേറ്റപ്പെടേണ്ടതായുണ്ട് എങ്കിലും മനുഷ്യകുലത്തിന്‍റെ ഏറ്റവും ശുഭാത്മകമായ സവിശേഷ ലക്ഷണങ്ങളിൽ താത്പര്യം ഉള്ള ഓരോരുത്തർക്കും അത് ഒരു മാർഗ്ഗദർശക ദീപം ആയി നിലകൊള്ളുന്നുണ്ട്.
നിങ്ങളുടെ ജീവിതത്തിൽ ഈ ആശയവുമായി ബന്ധപ്പെടുത്താവുന്ന ചില പ്രസക്തമായ പ്രവൃത്തികൾ ഇതാ ഇവിടെ:
1.നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ക്ഷീണിച്ചോ തകർന്നോ പോയതു പോലെയുള്ളതും - മാനസികമായോ ശാരീരികമായോ - പിന്നീട് അതിൽ നിന്നു പെട്ടന്ന് ഊർജ്ജസ്വലതയോ ആവേശമോ വീണ്ടെടുത്തതു പോലെയുള്ളതും ആയ ഒരു അനുഭവം വിവരിക്കുക. ആ "രണ്ടാം ശ്വാസം" ആവാഹിക്കുന്നതിന് ഇടയാക്കിയ കാരണം എന്തായിരുന്നു എന്നാണ് നിങ്ങൾ കരുതുന്നത്? അതിൽ കുടുംബാംഗം അല്ലെങ്കിൽ സുഹൃത്ത് തുടങ്ങിയ മറ്റൊരു വ്യക്തിയിൽ നിന്നു ലഭിച്ച പ്രോത്സാഹനം ഉൾക്കൊണ്ടിരുന്നുവോ, അതോ അത് ഒരു സ്വയം പ്രചോദനത്തിന്‍റെ ശക്തമായ നിമിഷം ആയിരുന്നുവോ, അല്ലെങ്കിൽ ഇതു രണ്ടും കൂടിയോ, അതുമല്ലെങ്കിൽ ഇതിൽ നിന്നെല്ലാം തീർത്തും വിഭിന്നമായ മറ്റെന്തങ്കിലും ആയിരുന്നുവോ? അങ്ങനെ ആണ് എങ്കിൽ അത് എന്തായിരുന്നു?
2.നിങ്ങൾ പ്രൈമറി സ്‌കൂൾ തലത്തിലോ സ്‌കൂൾ പ്രായത്തിലോ ഉള്ള ഒരു നൈപുണ്യം അല്ലെങ്കിൽ കായികവിനോദം പഠിപ്പിക്കുന്ന ഒരു ടീച്ചർ ആയിരുന്നുവെങ്കിൽ, അവരുടെ "രണ്ടാം ശ്വാസം" നേടിയെടുക്കുന്നതിന് ഉള്ള എന്ത് ഉപദേശമായിരിക്കും നിങ്ങൾ നൽകുക? ഈ കഴിവ് വികസിപ്പിക്കുന്നതിന് കുട്ടികൾക്ക് ഉള്ള ഏറ്റവും വലിയ തടസ്സം എന്തായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്? കൗമാരക്കാർക്ക് തങ്ങളുടെ "രണ്ടാം ശ്വാസം" നേടിയെടുക്കുന്നതിന് കൂടുതൽ എളുപ്പമായിരിക്കും എന്നു നിങ്ങൾ കരുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എന്തുകൊണ്ട്?
3.അടുത്ത രണ്ട് ആഴ്ച്ചകളിൽ നിങ്ങൾക്ക് തളർച്ചയോ മടുപ്പോ തോന്നിപ്പിക്കുകയും പക്ഷേ ഊർജ്ജത്തിന്‍റേയും ഉത്സാഹത്തിന്‍റേയും "രണ്ടാം ശ്വാസം" ആർജ്ജിച്ചതും ആയ അനുഭവങ്ങൾ രേഖപ്പെടുത്തി വയ്ക്കുക.
4. അവസാനമായി, ഇതിനു മുമ്പുള്ള പ്രവൃത്തി മുഴുമിപ്പിച്ചതിനു ശേഷം, ധ്യാനം, ഒരു ചെറിയ ഉറക്കം, അല്ലെങ്കിൽ യോഗ പോലുള്ള ഒരു ശാരീരിക പ്രക്രിയയിൽ മുഴുകൽ തുടങ്ങിയ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്തുകൊണ്ട്, ഒരു രണ്ടാം ശ്വാസം തട്ടി പൊക്കി പുറത്ത് എടുക്കുന്നതിനു മനഃപൂർവ്വം ശ്രമിക്കുക. ഇത് സംഭവിക്കുന്നതിനുള്ള കാരണം എന്താണ് എന്നു തിരിച്ചറിയുന്നതിനു നിങ്ങൾക്കു കഴിയുന്നുണ്ടോ എന്നു നോക്കുക. നിങ്ങളുടെ ശ്രമത്തിന്‍റെ ഫലം വിവരിക്കുക.
ജയിംസിന്‍റെ ലേഖനത്തിന്, അതിന്‍റെ 1914 ലെ പ്രസാധകരായ ബോസ്റ്റൺ പബ്ലീഷർക്ക് ചരിത്രപരമായി രസകരമായ ഒരു അടിക്കുറിപ്പ് ചേര്‍ക്കേണ്ടി വന്നു. പ്രസാധകന് ഇങ്ങനെ ഒരു ബാദ്ധ്യതാനിരാകരണം - ഡിസക്ലെയിമർ- കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്ന് ഒരു കർത്തവ്യബോധം തോന്നി എന്നു കണ്ടുപിടിക്കുന്നത് രസകരമാണ്: "ഈ ലേഖനത്തിന്‍റെ വിവേകപൂർവ്വവും ലളിതവുമായ സന്ദേശം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതിനു സാദ്ധ്യത ഇല്ലെങ്കിൽ കൂടി, അതു മുഴുവനായും തെറ്റിദ്ധരിക്കപ്പെട്ടു എന്ന വസ്തുത പത്രവാർത്തകളിൽ വരുന്ന അഭിപ്രായപ്രകടനങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നതിനാൽ, അത് സാധാരണ സഹനശക്തിയുടെ പരിധിക്ക് അപ്പുറം അടിയന്തിരഘട്ടങ്ങളിൽ മദ്യമോ മയക്കു മരുന്നോ ഉത്തേജകമരുന്നുകള്‍ ആയി സ്വയം ഉപയോഗിക്കുന്നതിന് എല്ലാ വ്യക്തികളേയും എല്ലാ സമയത്തും ഉപദേശിക്കുന്നില്ല....(അത് അക്കാര്യം ന്യായീകരിക്കുന്നുമില്ല) എന്ന് ഒരു ആമുഖം നൽകിക്കൊണ്ട് ഞങ്ങൾ മുന്നറിയിപ്പു നൽകുന്നു."
ന്യൂയോര്‍ക്കിലെ യഷിവാ യൂണിവേഴ്സിറ്റിയില്‍ മനഃശാസ്ത്രത്തില്‍ അനുബന്ധ അസോഷിയേറ്റ് പ്രൊഫസര്‍ ആണ് ഡോ എഡ്വേഡ് ഹോഫ്മാന്‍. സ്വകാര്യ ചികിത്സയ്ക്ക് അനുവാദമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ അദ്ദേഹം, മനഃശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ആയി 25 ല്‍ അധികം പുസ്തകങ്ങളുടെ രചയിതാവോ എഡിറ്ററോ ആണ്. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'ശുഭാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും ഉന്നതിയുടേയും സയന്‍സ്:' എന്ന പുസ്തകത്തിന്‍റെ രചനയില്‍ ഡോ വില്യം കോംപ്ടണിനൊപ്പം സഹരചയിതാവു കൂടിയാണ്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നിവയുടെ എഡിറ്റോറിയില്‍ സമിതികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. columns@whiteswanfoundation.org യിലേക്ക് നിങ്ങള്‍ക്കു അദ്ദേഹത്തിനു എഴുതാവുന്നതാണ്.