ഇന്ത്യയിലുള്ള തെറപ്പിസ്റ്റുകൾ ഒരു നൈതികതാ സംഹിത പാലിക്കുന്നുണ്ടോ?

ഇന്ത്യയിലുള്ള തെറപ്പിസ്റ്റുകൾ ഒരു നൈതികതാ സംഹിത പാലിക്കുന്നുണ്ടോ?

നൈതികതാ വിഷയകമായി ഒരു കേന്ദ്രീകൃത ധർമ്മസംഹിതയുടെ അഭാവമുള്ളതിനാൽ, എന്താണ് സ്വീകരിക്കാവുന്നത് എന്നതു സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടത് ഉപഭോക്താവിന്‍റെ ചുമതലയാണ്

തെറപ്പിസ്റ്റുകളും വിദഗ്‌ദ്ധോപദേശകരും നിർബന്ധമായും പിന്തുടരേണ്ടതായ ഒരു നിര നീതിശാസ്ത്രതത്വങ്ങൾ അഥവാ പ്രവർത്തന മാർഗ്ഗനിർദ്ദേശ രേഖകൾ ലോകത്തിലുള്ള പലേ രാജ്യങ്ങൾക്കും ഉണ്ട്. ഈ നീതിശാസ്ത്രം അവ ഉപയോഗിക്കുന്ന വിദഗ്ദ്ധർ, അതിന്‍റെ ഗുണഭോക്താക്കളായ ഇടപാടുകാർ എന്നിങ്ങനെ ഇരുകൂട്ടർക്കും ഒരേ പോലെ പിന്തുണ നൽകുന്നുണ്ട്:

  • തെറപ്പിയില്‍ ഏര്‍പ്പെടുന്നതിനുള്ള മാർഗ്ഗനിർദ്ദേശ രേഖകൾ സൃഷ്ടിക്കുന്നു
  • ബന്ധങ്ങളുടെ അതിരുകൾ നിർവചിക്കുന്നതിന് ഇരുകൂട്ടരേയും സഹായിക്കുന്നു
  • ഇരുകൂട്ടർക്കും ശാരീരികവും വൈകാരികവുമായ സുരക്ഷിതത്വം ഉറപ്പിക്കുന്നു

എന്നിരുന്നാലും ഇന്ത്യയിൽ ഒരു ഭരണസമിതിയോ ഏകതാനമായ നീതിശാസ്ത്ര നിയമങ്ങളോ പ്രചാരത്തിലില്ല. ഇതിന്‍റെ അർത്ഥം വിദഗ്ദ്ധോപദേശം നല്‍കുന്ന തെറപ്പിസ്റ്റുകള്‍ എന്ന നിലയിൽ പ്രവർത്തനം തുടങ്ങുന്ന അനേകം പേര്‍ക്കും തങ്ങൾ അനുവര്‍ത്തിക്കേണ്ടതായ കൃത്യമായ പ്രക്രിയകൾ എന്തെല്ലാമാണ്, അനുചിതമായത് എന്താണ് എന്ന് അറിയില്ല എന്നതാണ്.

തങ്ങൾ പിൻതുടരുന്ന നീതിശാസ്ത്രം അഥവാ പ്രവർത്തന മാർഗ്ഗരേഖകൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കുന്നതിനായി ഈ രംഗത്തു പ്രവർത്തിക്കുന്ന ചിലരോട് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ സംസാരിച്ചു.

തുടക്കത്തിൽ:

  • ആദ്യ കൂടിക്കാഴ്ച്ചയിൽ, നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക എന്ന് നിങ്ങളുടെ തെറപ്പിസറ്റ് നിങ്ങളോടു പറയും. നിങ്ങളുടെ വൈദ്യശാസ്ത്രപരമോ മാനസികാരോഗ്യപരമോ ആയ ചരിത്രം മനസ്സിലാക്കുന്നതിനായി അവർ ചില കടലാസുകൾ പൂരിപ്പിക്കുവാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, അവരുടെ സമീപനത്തെ കുറിച്ച് നിങ്ങളോടു പറയുകയും ചെയ്യും.
  • ആദ്യത്തെ കുറച്ചു കൂടിക്കാഴ്ച്ചായോഗങ്ങളിൽ, നിങ്ങളുടെ തെറപ്പിസ്റ്റ്, നിങ്ങളുടെ അവസ്ഥ നിങ്ങളെ മനസ്സിലാക്കുന്നതിന് സഹായിച്ചേക്കാം, തെറപ്പി ചെയ്യുന്നതിൽ നിന്നുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചു വ്യക്തത വരുത്തുകയും ചെയ്യും. നിങ്ങൾ ഇരുവരും എന്തിലേക്കായാണ് ഒന്നിച്ചു പ്രവർത്തിക്കുന്നത് എന്ന് അപ്പോൾ നിങ്ങൾക്കു മനസ്സിലാകും. 
  • തങ്ങളുടെ വിദഗ്ദ്ധ മേഖലകളെ കുറിച്ച് നിങ്ങൾക്ക് തെറപ്പിസ്റ്റ് വ്യക്തമാക്കി തരും. നിങ്ങളെ മുഴുവനായി പിന്തുണയ്ക്കുന്നതിനുള്ള പ്രാപ്തിയോ ശേഷിയോ തങ്ങൾക്കില്ലെങ്കിൽ, മറ്റൊരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ അടുത്തേക്ക് നിങ്ങളെ അവർ നയിക്കുന്നതിനു സാദ്ധ്യതയുണ്ട് എന്ന് അവർ നിങ്ങളെ അറിയിക്കും.
  • തെറപ്പി എന്നത് പലപ്പോഴും കൃത്യമായി നിർദ്ദേശിക്കാവുന്നതല്ല. ഒരു ഉപഭോക്താവ് എന്ന നിലയക്ക് തെറപ്പിസ്റ്റിന്‍റെ തീരുമാനങ്ങളിൽ നിങ്ങൾക്ക് പൂർണ്ണമായ സ്വയം ഭരണാവകാശമുണ്ട്. ഒരു ചിന്തിക്കുക്കുന്നതിനുള്ള ഇടം ആയിട്ടോ അല്ലെങ്കിൽ നിങ്ങൾക്കു വ്യക്തത നേടിയെടുക്കുന്നതിനായി നിങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തി എന്ന നിലയിലോ തെറപ്പിസ്റ്റ് പ്രവർക്കുന്നു. 
  • നിങ്ങളുടെ വിദഗ്‌ദ്ധോപദേശകന്‍, നിങ്ങൾക്ക് വൈകാരികമായ സുരക്ഷയുള്ള, തന്മയീഭാവമുള്ള, വിധി നിർണ്ണയം നടത്താത്ത ഒരു കേൾവി ഇടം നൽകും.
  • തെറപ്പിസ്റ്റുമായി നിങ്ങൾ നടത്തുന്ന എല്ലാ സംഭാഷണങ്ങളും സ്വകാര്യമായിരിക്കും. മറ്റാരുമായും - നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പടെയുള്ളവരുമായി - തെറപ്പിസ്റ്റ് അവ പങ്കു വയ്ക്കുകയില്ല. എന്നിരുന്നാലും സ്വയമോ മറ്റുള്ളവരേയോ പരിക്കേൽപ്പിക്കുന്നതിനു സാദ്ധ്യതയുള്ള ഒരു അവസ്ഥയിലാണ് നിങ്ങൾ എന്നു ചിന്തിക്കുന്നതിന് ആവശ്യത്തിനുള്ള കാരണങ്ങൾ ഉള്ള പക്ഷം, നിങ്ങളുടെ സുരക്ഷയക്കായി, അവർ ഇത് നിങ്ങളുടെ കുടുംബത്തോടോ അല്ലെങ്കിൽ മറ്റു മാനസികാരോഗ്യ വിദഗ്ദ്ധരോടോ പങ്കു വച്ചെന്നിരിക്കും. മാതൃകാപരമായി,  അവരുമായിട്ടുള്ള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചായോഗത്തിൽ തന്നെ അവർ നിങ്ങളോടു പറയുന്ന കാര്യമായിരിക്കും ഇത്. 

ഒരു ഹെൽപ്പ്ലൈൻ എന്ന നിലയക്ക് ഇടപാടുകാരുമായി ഉള്ള ഞങ്ങളുടെ ഒരേയൊരു പാരസ്പര്യം സാങ്കേതികയിലൂടെ മാത്രമാണ്. ഞങ്ങൾ ഒരിക്കലും ലക്ഷണം നോക്കി രോഗനിർണ്ണയം നടത്തുകയോ, പരീക്ഷണങ്ങൾ നടത്തുകയോ ശുപാർശകൾ ചെയ്യുകയോ ഒന്നും ഫോണിലൂടെ നടത്തുന്നില്ല. വിളിക്കുന്ന വ്യക്തിയോട് തന്നെ സഹായിക്കുവാൻ കഴിയുന്ന ആരെയെങ്കിലും ഉപദേശാർത്ഥം സമീപിക്കുന്ന കാര്യം പരിഗണിക്കുക എന്ന് അഭിപ്രായപ്പെടുകയാണ് ഞങ്ങൾ ചെയ്യുന്നത്. പിന്നീട് ഞങ്ങൾ അവരെ ആവശ്യമുള്ള അടിസ്ഥാന സേവനങ്ങളിലേക്ക് - തെറപ്പിസ്റ്റുകൾ, പ്രത്യേക വിഭാഗങ്ങൾ, നിയമ സഹായം, എൻജിഒകൾ അല്ലെങ്കിൽ ആശുപത്രികൾ - ബന്ധപ്പെടുത്തി കൊടുക്കും.

തനൂജ ബാബർ

പ്രോഗ്രാം അസോസിയേറ്റ്, ഐകാൾ സൈക്കോളജിക്കൽ ഹെൽപ് ലൈൻ, മുംബൈ.  (Tanuja Babre, program associate, iCALL psychological Helpline, Mumbai)

ശരിയല്ലാത്തത് എന്താണ്:

  • ആദ്യത്ത ഒന്നോ രണ്ടോ പ്രതികരണങ്ങൾ വച്ചുകൊണ്ട് തെറപ്പിസ്റ്റ് എന്തെങ്കിലും തിരക്കു പിടിച്ച പരിഹാരം അഭിപ്രായപ്പെടുന്നത്. മുഴുവൻ ചിത്രവും കിട്ടുന്നതിനും ഏതു തരം തെറപ്പി രീതിയായിരിക്കും അനുയോജ്യമെന്നും എന്തായിരിക്കാം സാദ്ധ്യമായ പരിണതഫലം എന്നും മനസ്സിലാക്കുന്നതിനും തെറപ്പിസ്റ്റ് സമയം എടുക്കും.
  • ഉപദേശമോ തയ്യാറാക്കിയ പരിഹാരങ്ങളോ നൽകപ്പെടുക അല്ലെങ്കിൽ എന്തു തീരുമാനം എടുക്കണമെന്ന് പറയപ്പെടുക.
  • നിങ്ങളുടെ വികാരങ്ങൾ, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ അനുഭവങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ തീരുമാനം എന്നിവയുടെ പേരിൽ കുറ്റപ്പെടുത്തപ്പെടുക, വിമർശിക്കപ്പെടുക, അപമാനിക്കപ്പെടുക.
  • നിങ്ങളുടെ തെറപ്പിസ്റ്റും നിങ്ങളും ആയി നടത്തപ്പെടുന്ന സംഭാഷണമോ അതേ കുറിച്ചുള്ള വിവരങ്ങളോ നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബവുമായോ പങ്കിടുക.

തെറപ്പിക്കു പോകുന്നതിനെ കുറിച്ചു നിങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിൽ, ഇക്കാര്യങ്ങള്‍ മനസ്സിൽ വച്ചുകൊണ്ടു നിങ്ങളുടെ തെറപ്പിസ്റ്റ് ഇതിനു വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നു എങ്കിൽ നിങ്ങൾ തെറപ്പിസ്റ്റിനോടു സംസാരിക്കേണ്ടതുണ്ട് എന്നത് വളരെ പ്രധാനമാണ്.

അതേ സമയം, തെറപ്പിസ്റ്റിനെ സംബന്ധിച്ച നിങ്ങളുടെ തെരഞ്ഞെടുപ്പ് നിങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള നിങ്ങളുടെ ധാരണപ്രകാരം തന്നെ നിങ്ങൾ മുന്നോട്ടു നീങ്ങണം എന്നതും പ്രധാനമാണ്.

  • ഏതാനും കൂടിക്കാഴ്ച്ചകൾക്കു ശേഷം, (പലപ്പോഴും ചേർച്ച ഉണ്ടാക്കിയെടുക്കുന്നതിന് ആരംഭത്തിലുള്ള ഏതാനും കൂടിക്കാഴ്ച്ചായോഗങ്ങൾ എടുക്കും)  തെറപ്പിസ്റ്റുമായി കാര്യങ്ങൾ പങ്കു വയക്കുന്നത് സുരക്ഷിതമാണ് എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
  • നിങ്ങളോട് തെറപ്പിസ്റ്റ് തുറന്ന സമീപനമാണ് കൈക്കൊള്ളുന്നത് എന്നു നിങ്ങൾക്ക് തോന്നൽ ഉണ്ടാകുന്നുണ്ടോ?

ഏതെങ്കിലും സമയത്ത്, നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കിൽ അവർ ചെയ്യുന്നത് എന്താണെന്നും എന്തുകൊണ്ടാണ് അതു ചെയ്യുന്നതെന്നും പറയുന്നതിനു നിങ്ങൾക്ക് അവകാശമുണ്ട്. അസ്വസ്ഥത നിലനിൽക്കുന്നു എങ്കിൽ, ഈ ബന്ധം നിങ്ങൾക്ക് ഗുണകരമാകുന്നുണ്ടോ, നിങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് അതു നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്നു വിലയിരുത്തുന്നതിനുള്ള സമയം ആയിട്ടുണ്ടാവാം.

എന്നെ സംബന്ധിച്ചിടത്തോളമുള്ള ഒരു വലിയ നിഷേധം - ഇല്ല - ഇതാണ്: വ്യക്തിക്ക് മെഡിക്കൽ അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ടി, എനിക്ക് പിന്തുണയ്ക്കുവാൻ കഴിയാത്ത ഒരു രേഖയും  (ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ  രോഗനിർണ്ണയം നടത്തുന്ന എഴുത്തുകൾ തരണം എന്നോ ചിലപ്പോൾ ഞാനുമായി പലേ കൂടിക്കാഴ്ച്ചായോഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുവെന്നോ ഉള്ള തരത്തിൽ, യഥാർത്ഥത്തിൽ ഞാൻ നടത്താത്തവ) ഞാൻ നൽകുകയില്ല. തെറപ്പിസ്റ്റിന്‍റെ തന്നെ നൈതിക ചുമതലകൾ സംരക്ഷിക്കുക എന്ന താൽപ്പര്യപ്രകാരമുള്ള കർശനമായ ഒരു ഇല്ല-ഇല്ല നിഷേധം തന്നെ ആണ് അത്.

ഡോ ദിവ്യാ കണ്ണൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ബംഗളരു

ഒരു തെറപ്പിസ്റ്റ് എന്ന നിലയിൽ, ഓൺലൈൻ വിദഗ്‌ദ്ധോപദേശം നൽകുന്ന ഒരാൾ എന്ന നിലയിൽ, എനിക്ക് എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാനാവില്ല എന്നതു സംബന്ധിച്ച് എനിക്ക് വ്യക്തതയുണ്ട്. സ്‌കിസോഫ്രീനിയ പോലെയുള്ള ചില അവസ്ഥകൾക്ക് ഔഷധങ്ങളും ഒപ്പം മറ്റു പിന്തുണയും ആവശ്യമുള്ള തരത്തിലുള്ള ശാരീരിക പ്രകടനപരത ഉണ്ടാകും. അപ്പോൾ ഓൺലൈൻ ഇടപെടലുകൾ മാത്രം കൊണ്ട് ഗുണമുണ്ടാവില്ല എന്ന് ഞാൻ വ്യക്തമാക്കേണ്ടതുണ്ട്. എന്‍റെ പരിമിതികൾ ഞാൻ തിരിച്ചറിയുന്നുണ്ട് എന്നു ഞാൻ ഉറപ്പാക്കുന്നു, ആവശ്യമുള്ള പക്ഷം മറ്റു വിദഗ്ദ്ധരുടെ അടുത്തേക്ക് അവരെ ഞാൻ വിടുകയും ചെയ്യുന്നു.

Scherezade Siobhan. സൈക്കോളജിസ്റ്റ്, ദ ടോക്കിംഗ് കോംപസ്സ് (The talking Compass)

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org