വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ എഡിറ്റോറിയൽ നയം

 

മാനസികാരോഗ്യത്തെ കുറിച്ച് നിങ്ങൾക്ക് വിശ്വസനീയവും പ്രാപ്യവും ഉൾക്കൊള്ളുന്നതുമായ അറിവും സൗഖ്യവും പകർന്നു നൽകുന്നതിൽ വൈറ്റ് സ്വാൻ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്.

 

ഞങ്ങളുടെ വിജ്ഞാന ശേഖരം സംബന്ധിച്ച്, ഞങ്ങളുടെ വായനക്കാരുടേയും/പ്രേക്ഷകരുടേയും ഉൾപ്പടെ അളവറ്റ ഓഹരിയുടമസ്ഥരുടെ സംവേദനക്ഷമതയും അവരുടെ ആവശ്യങ്ങളും മനസ്സിൽ കണ്ടുകൊണ്ടുള്ള, പത്രാധിപസമിതി നയത്തിന്‍റെ മുഖ്യമായ സാമാന്യധർമ്മങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു. 

 

ഞങ്ങളുടെ എഡിറ്റോറിയൽ  നയങ്ങളുടെ പ്രമാണങ്ങൾ

 

ഞങ്ങളുടെ വിജ്ഞാന ശേഖരത്തിൽ ഞങ്ങളുടെ വായനക്കാർ/നിരീക്ഷകർ അർപ്പിച്ചിട്ടുള്ള വിശ്വാസം ഞങ്ങൾ എപ്പോഴും ബഹുമാനിക്കും. സൂഷ്മസംവേദനക്ഷമതയുള്ള പ്രവർത്തനങ്ങളിലേക്കു നയിക്കുന്ന ഈ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനായി വൈറ്റ് സ്വാൻ ഫൗണ്ടേഷന്‍റെ ജീവനക്കാർക്കും പങ്കാളികൾക്കും കർശനമായ പത്രാധിപസമിതി നയങ്ങളുടെ രൂപരേഖകൾ നൽകുന്നത് ഞങ്ങളുടെ ചുമതലയാണ്. 

 

മാനദണ്ഡങ്ങൾ  

 

 

 

 

 

 

ആരെയാണോ ഉദ്ധരിക്കുന്നത്, പരാമർശിക്കുന്നത്, അല്ലെങ്കിൽ ഞങ്ങളുടെ ഉള്ളടക്കത്തിൽ ആരുടെ ജീവിതമാണോ വിവരിക്കുന്നത്, അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിക്കുന്നുണ്ട്. അങ്ങനെയുള്ള ഓരോ പങ്കാളിയുടേയും രേഖാമൂലമായ അനുമതി ചോദിക്കുന്നതിനു മുമ്പായി, അവരോട് ഞങ്ങളുടെ ഉദ്ദേശത്തെ കുറിച്ചും അറിവു ശേഖരിക്കുന്നതിൽ ഉൾപ്പെട്ടിട്ടുള്ള പ്രക്രിയയെ കുറിച്ചും വിശദമായി വ്യക്തമാക്കുന്നുണ്ട്. 

 

ജനസമൂഹത്തിന്‍റെ അറിവുകളുടെ ആവശ്യങ്ങൾ, ഉത്കണ്ഠകൾ, സംവേദനക്ഷമത, പ്രത്യേകിച്ചും മാനസികാരോഗ്യപ്രശ്‌നങ്ങളോടു പൊരുതുന്നവരുടേതും അവരെ പരിചരിക്കുന്നവരുടേതും, പരിഗണിക്കപ്പെടുന്നുണ്ട്

 

വിവരശേഖരണത്തിനായി ഞങ്ങൾ ബന്ധം പുലർത്തുന്ന മാനസികാരോഗ്യപരിചരണ വിഭാഗത്തിലെ എണ്ണമറ്റ പ്രവർത്തകരുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ ഉള്ളടക്കത്തിനായി അവരുടെ ഉപദേശം ആരായുമ്പോൾ അവരുടെ ആഴത്തിലുള്ള അറിവും അനുഭവസമ്പന്നതയും ഉപയോഗിക്കപ്പെടുന്നുണ്ട്.