വെബ്സൈറ്റ് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളും നിബന്ധനകളും

 
വൈറ്റ് സ്വാന്‍ ഫൗണ്ടേഷനിലേക്ക് സ്വാഗതം. നിങ്ങള്‍ക്ക് സമ്പന്നമായ ഒരു ബ്രൗസിംഗ് അനുഭവം ഉറപ്പാക്കുമ്പോള്‍ തന്നെ ഏറ്റവും ഉന്നതമായ നിലവാരത്തിലുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പരിപാലിക്കുന്നതിനും ഞങ്ങള്‍ പരിശ്രമിക്കുന്നു. ഈ പോര്‍ട്ടലിലൂടെയുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ്, താഴെ കാണുന്ന, ഈ പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളിലൂടേയും നിബന്ധനകളിലൂടേയും കടന്നു പോകാന്‍ അല്‍പ സമയം ചെലവഴിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 

പൊതുവായത്

വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ വെബ് സൈറ്റ് (തുടര്‍ന്ന് 'വെബ് സൈറ്റ്' എന്ന് പരാമര്‍ശിക്കപ്പെടും) ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ നിയമപരമായി തന്നെ ഈ വെബ് സൈറ്റ് ഉപയോഗിക്കുന്നതിനുള്ള ഉപാധികളും വ്യവസ്ഥകളും അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന് സമ്മതിക്കുകയാണ്.  ഈ നിബന്ധനകളും വ്യവസ്ഥകളും നിങ്ങള്‍ ആദ്യമായി ഈ വെബ് സൈറ്റ് ഉപയോഗിക്കുന്ന ഉടനേ തന്നെ പ്രാബല്യത്തില്‍ വരുന്നതുമാണ്. ഞങ്ങള്‍ ആവശ്യമെങ്കില്‍ ഈ വ്യവസ്ഥകളും നിബന്ധനകളും കാലാകാലങ്ങളില്‍ മാറ്റം വരുത്തുന്നതും അത് പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതുമാണ്. ഈ വെബ് സൈറ്റിന്‍റെ തുടര്‍ന്നുള്ള ഉപയോഗം ഭേദഗതി വരുത്തിയ വ്യവസ്ഥകളും നിബന്ധനകളും നിങ്ങള്‍ അംഗീകരിക്കുന്നുവെന്നും  അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നുമുള്ള ഒരു ഉടമ്പടിയായി മാറും. അക്കാരണത്താല്‍ മാറ്റങ്ങള്‍ അറിയുന്നതിനായി നിങ്ങള്‍ കാലാകാലങ്ങളില്‍ ഈ വ്യവസ്ഥകളും നിബന്ധനകളും കാണുകയും വായിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. 
 
ബാദ്ധ്യതാ നിരാകരണം
 
ഈ വെബ്സൈറ്റില്‍ ഉള്ള വിവരങ്ങള്‍ ഞങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത് ഉറച്ച വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായതും നടപ്പുകാലത്തില്‍ പ്രസക്തമായതുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങളുടെ കൃത്യത, പൂര്‍ണത, വിശ്വസനീയത എന്നിവ സംബന്ധിച്ച് ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തമോ പ്രാതിനിധ്യമോ ഏല്‍ക്കുന്നില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു. ഞങ്ങള്‍ ഒരു വൈദ്യസഹായം/ചികിത്സാ സേവനം നല്‍കുന്ന സ്ഥാപനമല്ല, ഞങ്ങള്‍ ഉപദേശങ്ങള്‍ നല്‍കുകയല്ല വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സാഹചര്യവും അവസ്ഥയും ആവശ്യവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സഹായം തേടാതെ ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എന്തിന്‍റെയെങ്കിലും അടിസ്ഥാനത്തില്‍ ഒന്നും ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ വെബ്സൈറ്റോ ഇതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മറ്റ് ഏതെങ്കിലും വെബ്സൈറ്റുകളോ (തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റ്) ഉപയോഗിക്കുന്നത് മൂലം നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ നേരിട്ടോ, അല്ലാതെയോ, തജ്ജന്യമായോ, സാമ്പത്തികമായോ ഏതെങ്കിലും തരത്തിലുള്ള നഷ്ടമോ തകരാറോ ഉണ്ടാകുന്നു എങ്കില്‍ ഞങ്ങള്‍ ഒരു തരത്തിലും അതിന് ഉത്തരവാദികളായിരിക്കുകയില്ല, അതു സംബന്ധിച്ച് ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതുമല്ല.  
 
സ്വകാര്യത
 
ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകളിലും നിബന്ധനകളിലും ഞങ്ങളുടെ സ്വകാര്യതാ നയവും ഉള്‍പ്പെട്ടിരിക്കുന്നതും അത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതുമാണ്. ഈ ഉപാധികളും വ്യവസ്ഥകളും അംഗീകരിക്കുമ്പോള്‍ നിങ്ങള്‍ സ്വകാര്യത സംബന്ധിച്ച വ്യവസ്ഥകളും ഉപാധികളും കൂടി അംഗീകരിക്കുകയാണ്. 

അന്യ വെബ്സൈറ്റുകള്‍

ഈ വെബ്സൈറ്റില്‍ മൂന്നാം കക്ഷികള്‍ (മൂന്നാമതൊരാള്‍) നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകളിലേക്കുള്ള(തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍) ലിങ്കുകള്‍ ഉണ്ടായേക്കാം. ഈ ലിങ്കുകള്‍ നിങ്ങളുടെ സൗകര്യത്തിന് വേണ്ടി മാത്രം കൊടുത്തിരിക്കുന്നതാണ്. അത്തരത്തില്‍ ഒരു അന്യ വെബ്സൈറ്റിലേക്കുള്ള ലിങ്കിനെ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ ശുപാര്‍ശയോ അംഗീകാരമോ സ്പോണ്‍സര്‍ഷിപ്പോ ആയി വ്യഖ്യാനിക്കരുത്. ഈ ലിങ്കുകള്‍ ലഭ്യമാക്കിയിരിക്കുന്നത് നിങ്ങള്‍ക്ക് അത്തരത്തിലുള്ള മൂന്നാം കക്ഷി (അന്യ) വെബ്സൈറ്റുകള്‍ പ്രാപ്യമാക്കുന്നതിന് വേണ്ടിമാത്രമാണ്, അതല്ലാതെ അതിന് മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഇല്ല. അഥവാ നിങ്ങള്‍ ഈ വെബ്സൈറ്റിലൂടെ ഏതെങ്കിലും അന്യ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നു എങ്കില്‍ നിങ്ങള്‍ ആ വെബ്സൈറ്റുകളുടെ വ്യവസ്ഥകളും നിബന്ധനകളും  പാലിക്കാന്‍ ബാധ്യസ്ഥരായിരിക്കും,അല്ലാതെ അതിന് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളും നിബന്ധനകളുമായിരിക്കില്ല ബാധകമാകുന്നത്. 
 
പകര്‍പ്പവകാശം
 
ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്ന- ലേഖനങ്ങള്‍ മറ്റ് കുറിപ്പുകള്‍,ഗ്രാഫിക്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയുള്‍പ്പെടെ (എന്നാല്‍ ഇതുമാത്രമല്ല) എല്ലാം തന്നെ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ സ്വത്താണ്. എല്ലാത്തരത്തിലുള്ള പകര്‍പ്പവകാശവും ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കും. നിങ്ങള്‍ക്ക് ഈ വെബ്സൈറ്റിലേക്ക് പ്രവേശനാനുമതി തന്നിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഇതിന്‍റെ ഉള്ളടക്കം കാണുകയും കലര്‍പ്പില്ലാത്ത  രൂപത്തില്‍, വാണിജ്യേതരമായ ആവശ്യത്തിനായി ഒരൊറ്റ കമ്പ്യൂട്ടറിലേക്ക് വ്യക്തിപരമായ ഉപയോഗത്തിനായി മാത്രം ഈ ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡു ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ഒരു പകര്‍പ്പ് മാത്രം പ്രിന്‍റ് ചെയ്യുകയോ ആകാം. ഈ വെബ്സൈറ്റിലുള്ള ഏതെങ്കിലും തരത്തിലുള്ള ഏതെങ്കിലും സാമഗ്രി മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗപ്പെടുത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ അങ്ങനെ ചെയ്യുന്നതിന് മുമ്പായി ഞങ്ങളുടെ അനുമതി നേടിയിരിക്കേണ്ടതാണ്. അതിനായി ഞങ്ങള്‍ക്ക് എഴുതുക. ഇവിടെ.വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ എന്ന പേരും അടയാളവും (ലോഗോ) വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ ട്രേഡ്മാര്‍ക്കാണ്. ഈ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന മറ്റെല്ലാ ലോഗോകളും അടയാളങ്ങളും അല്ലെങ്കില്‍ മറ്റ് സംഘടനകളുടെ അധികാര മുദ്രകളും മറ്റും അതാതിന്‍റെ ഉടമസ്ഥരുടെ ട്രേഡ്മാര്‍ക്കുകളായിരിക്കും
 
വ്യവഹാര പരിധി

നിങ്ങള്‍ക്ക് ഈ വെബ്സൈറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തകര്‍ക്കങ്ങളോ അവകാശവാദങ്ങളോ ഉണ്ടെങ്കില്‍ അത് ഇന്ത്യയില്‍, ബംഗളുരു കോടതികളുടെ അധികാരപരിധിയില്‍ മാത്രമായിരിക്കുമെന്നും അത് തീര്‍പ്പാക്കപ്പെടുകയോ ന്യായവിചാരം ചെയ്യപ്പെടുകയോ ചെയ്യുന്നത് അവ ഉന്നയിക്കപ്പെടുന്ന സമയത്ത് പ്രാബല്യത്തിലുള്ള ഇന്ത്യന്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു. ഈ ഉടമ്പടി നിങ്ങളുടെ താല്‍പര്യാര്‍ത്ഥം അവകാശവാദം ഉന്നയിക്കുന്നവര്‍ക്കും ബാധകമായിരിക്കും. 

സ്വകാര്യതാ നയം

 

നിങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കുന്ന വ്യക്തിപരമായ ഏതൊരു വിവരത്തിന്‍റേയും രഹസ്യസ്വഭാവവും നിങ്ങളുടെ സ്വകാര്യതയും സംരക്ഷിക്കാന്‍ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സ്വകാര്യമായ വിവരങ്ങള്‍ ഞങ്ങള്‍ എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് താഴെ വിവരിക്കുന്നു.

വിവര ശേഖരണം


നിങ്ങള്‍ നല്‍കാന്‍ തയ്യാറല്ലായെങ്കില്‍ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാന്‍ കാരണമായേക്കാവുന്ന ഒരു വിവരവും ശേഖരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. നിങ്ങള്‍ ഞങ്ങളുമായി ഇ മെയിലിലോ മറ്റേതെങ്കിലും സാമൂഹ്യ മാധ്യമത്തിലൂടേയോ നേരിട്ട് സമ്പര്‍ക്കപ്പെടുമ്പോള്‍ ഞങ്ങള്‍ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചേക്കാം. ഇങ്ങനെ വിവരം ശേഖരിക്കുന്നത് നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നതിനോ അല്ലെങ്കില്‍ ഒരു സന്നദ്ധസേവകന്‍ (വോളന്‍റിയര്‍) ആയി രജിസ്റ്റര്‍ ചെയ്ത് ഞങ്ങളുടെ പ്രചാരണ പരിപാടികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലോ പങ്കാളിയാകുന്നതിനോ ആവശ്യമായേക്കും. ഞങ്ങള്‍ ശേഖരിക്കുന്ന നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ കൂട്ടത്തില്‍ നിങ്ങളുടെ പേര്, വിലാസം, പ്രായം, ജനനതീയതി, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെട്ടേക്കാം. ഞങ്ങളുമായി എത്രത്തോളം വിവരങ്ങള്‍ പങ്കുവെയ്ക്കണം എന്നത് പൂര്‍ണമായും നിങ്ങളുടെ വിവേചനാധികാരത്തില്‍ പെടുന്ന കാര്യമാണ്. എന്നിരുന്നാലും ചില സര്‍വേകള്‍ക്ക് വേണ്ടി, അല്ലെങ്കില്‍ ഞങ്ങളുടെ ഏതെങ്കിലും ഒരു പ്രചാരണ പരിപാടിയില്‍ നിങ്ങള്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ കുറഞ്ഞത് ഒരു നിശ്ചിത എണ്ണം വിവരങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാം.

വിവരങ്ങളുടെ സുരക്ഷ


ഞങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ ചെയ്യുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുകയോ, നഷ്ടപ്പെടുകയോ അനധികൃതമായി പരിശോധിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കപ്പെടുന്നതാണ്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അധികാരപ്പെടുത്തപ്പെട്ട ഒരു വ്യക്തിക്ക് മാത്രം ഉപയോഗിക്കാനാകുന്ന തരത്തില്‍ സുരക്ഷിതമായ ഒരു സംവിധാനത്തില്‍ പരിപാലിക്കപ്പെടും. ഈ വിവരങ്ങള്‍ നിങ്ങളുടെ താല്‍പര്യപ്രകാരം മാത്രമായിരിക്കും വെളിപ്പെടുത്തപ്പെടുക, ഉദാഹരണത്തിന്- നിങ്ങള്‍ നിങ്ങളുടെ അനുഭവങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ മാത്രം.  

വിവരങ്ങളുടെ ഉപയോഗം

 
നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന വ്യക്തിപരമായ വിവരങ്ങള്‍ നിങ്ങള്‍ ആവശ്യപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനോ, നിങ്ങളെ ഏതെങ്കിലും പ്രചാരണ പരിപാടികളിലോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് താല്‍പര്യമുള്ള മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഉള്‍പ്പെടുത്തുന്നതിനോ മാത്രമായിരിക്കും ഉപയോഗിക്കുക. വൈറ്റ് സ്വാന്‍ ഫൗണ്ടേഷനില്‍ നിന്നോ ഞങ്ങളുടെ പങ്കാളികളില്‍ നിന്നോ ഇ-മെയിലുകള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ സമ്മതിച്ചാല്‍ ഞങ്ങളുടെ പരിപാടികള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയെക്കുറിച്ചുള്ള ഇ-മെയിലുകള്‍ അയക്കാന്‍ നിങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കാം. ഓരോ ഇ-മെയിലിലും തുടര്‍ന്നുള്ള എല്ലാ ആശയവിനിമയങ്ങളും നിരസിക്കുന്നതിനായി അണ്‍സബ്സ്ക്രൈബ് ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇവിടെ.  

കുക്കീസ്


ഈ വെബ്സൈറ്റിലുള്ള നിങ്ങളുടെ ബ്രൗസിംഗ് അനുഭവം ഏറ്റവും മികച്ചതാക്കുന്നതിനും ഏറ്റവും ഗുണപ്രദമാക്കുന്നതിനുമായി വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ വെബ്സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു. ആളുകള്‍ ഈ വെബ്സൈറ്റ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് അറിയുന്നതിനായി ഈ വെബ്സൈറ്റില്‍ വിവരങ്ങള്‍  പരതുമ്പോളുള്ള നിങ്ങളുടെ പെരുമാറ്റം പിന്തുടരുന്നതിന് ഈ കുക്കികള്‍ ഉപയോഗപ്പെടുത്തുന്നു. നിങ്ങളുടെ അഭിരുചികളും മുന്‍ഗണനകളും  എന്തൊക്കെയാണെന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നിനും ഈ കുക്കികള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ നിങ്ങളുടെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ഓരോ സന്ദര്‍ശനത്തിലും നിങ്ങള്‍ അതേ വ്യവസ്ഥകളും ഉപാധികളും സംബന്ധിച്ച അതേ ബോക്സുകള്‍ തന്നെ കാണുകയില്ല. ഈ വിവരങ്ങളൊന്നും നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നതിന് ഉപയോഗിക്കുകയില്ല.
ഈ സ്വകാര്യതാ നയത്തില്‍ കാലാകാലങ്ങളില്‍ മാറ്റം വന്നേക്കാം, പ്രത്യേകിച്ച് പുതിയ നിയമങ്ങളോ നിയന്ത്രണങ്ങളോ പ്രാബല്യത്തില്‍ വന്നാല്‍. എന്തെങ്കിലും ഭേദഗതികള്‍ ഉണ്ടായാല്‍ ആ മാറ്റത്തെക്കുറിച്ച് ഞങ്ങള്‍ ഒരു അറിയിപ്പ് ഇടുന്നതാണ്. എന്നിരുന്നാലും നിങ്ങള്‍ ഇടയ്ക്കിടെ സ്വകാര്യതാ നയം സ്വയം പരിശോധിച്ച് അറിവ് പുതുക്കണം എന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.ഈ സ്വകാര്യതാ നയം അവസാനമായി പുതുക്കിയത് 2015 ഫെബ്രുവരി 3 നാണ്.