ഞങ്ങള്‍ ആരെല്ലാം
വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ ഫോര്‍ മെന്‍റല്‍ ഹെല്‍ത്ത്- മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട,് രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും വിവിധ മാനസികാരോഗ്യ പ്രശ്നങ്ങള്‍ എങ്ങനെ നേരിടും, എങ്ങനെ കൈകാര്യം ചെയ്യും എന്നതു സംബന്ധിച്ച് പഠന, ഗവേഷണങ്ങളിലൂടെ തയ്യാറാക്കിയിട്ടുള്ള വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ സംഘം ലോകത്തെമ്പാടുമുള്ള സമാന മനസ്കരായ വ്യക്തികളും സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
ഞങ്ങളുടെ ഉത്ഭവം
2013, ഫെബ്രുവരി 14 ന് ആയിരുന്നു ഞങ്ങളുടെ പിറവിക്ക് കാരണമായ ആ സംഭവം ഉണ്ടായത്. അന്ന് ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സസിന്‍റെ (നിംഹാന്‍സ്) സ്ഥാപന ദിനാഘോഷം നടക്കുകയായിരുന്നു. അതില്‍ മുഖ്യ പ്രഭാഷണം നടത്തുമ്പോള്‍ ലോകപ്രശസ്ത പ്രഭാഷകനും, മൈന്‍ഡ്ട്രീ ലിമിറ്റഡിന്‍റെ ചെയര്‍മാനുമായ സുബ്രതോ ബാഗ്ചി, ഇന്ത്യയില്‍ മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിവിധ വെല്ലുവിളികളെ ഇല്ലായ്മ ചെയ്യാന്‍ ഈ മേഖലയിലെ വിവിധ കാര്യങ്ങളെക്കുറിച്ചുള്ള അറിവിന്(വിവരങ്ങള്‍ക്ക്) വഹിക്കാനാകുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് ഊന്നി പറഞ്ഞു. ശരിയായ വിവരം നല്‍കാനായാല്‍ ആളുകള്‍ക്ക് മികച്ച തീരുമാനങ്ങളെടുക്കാനാകുമെന്നും അതിനാല്‍ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ശരിയായ വിവരം നല്‍കി ആളുകളെ ശാക്തീകരിക്കാന്‍ അദ്ദേഹം മാനസികാരോഗ്യ വിദഗ്ധരേയും മറ്റുള്ളവരേയും ആഹ്വാനം ചെയ്തു. അതിനെ തുടര്‍ന്ന് സുബ്രതോയുടെ നേതൃത്വത്തിന്‍ കീഴില്‍ മനോജ് ചന്ദ്രന്‍ ഇന്ത്യയിലെ മാനസികാരോഗ്യ മേഖലയെക്കുറിച്ചും ചില വികസിത രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന ചികിത്സയേയും മറ്റു സേവനങ്ങളേയും കുറിച്ചും അവശ്യം വേണ്ട ഗവേഷണങ്ങള്‍ നടത്തി.
ബാംഗ്ലൂര്‍ നിംഹാന്‍സിന്‍റെ ഡയറക്ടര്‍/വൈസ് ചാന്‍സിലര്‍ ഡോ. പി സതീഷ് ചന്ദ്രയുടേയും ഇസ്റ്റിറ്റ്യൂട്ടിലെ നിരവധി സൈക്യാട്രിസ്റ്റുകളുടേയും വന്‍ പിന്തുണയോടേയും രാജ്യത്തെമ്പാടുമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ധരില്‍ നിന്നും സാമൂഹ്യ സംരംഭകരില്‍ നിന്നുമുള്ള സഹായസഹകരണങ്ങളോടേയും ഞങ്ങള്‍ മാനസികാരോഗ്യത്തിന് വേണ്ടി വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍ എന്നൊരു ആശയം രൂപീകരിക്കുകയും അത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായി 2014 മാര്‍ച്ച് 25 ന് കമ്പനി ആക്റ്റിന്‍റെ സെക്ഷന്‍ 25 പ്രകാരം സ്ഥാപിക്കപ്പെടുകയും ചെയ്തു.
ഞങ്ങളുടെ ദൗത്യം
ഞങ്ങളുടെ ദൗത്യം
"മാനസികാരോഗ്യവും മാനസിക സൗഖ്യവും നേടുന്നതിനുള്ള ഏറ്റവും മികച്ച അറിവുകള്‍ ആളുകളിലേക്ക് എത്തിക്കുക."
ഞങ്ങളുടെ കാഴ്ചപ്പാട്
- 500 വിദഗ്ധര്‍ ഉള്‍പ്പെടുന്ന ശക്തമായ ശൃംഖലയുടെ പിന്തുണയോടെ 3 ഭാഷകളില്‍ ഇന്ത്യയിലെ 10 മുന്‍ നിര നഗരങ്ങളിലെ ചെറുപ്പക്കാരില്‍ എത്തുക.
- മാനസികാരോഗ്യത്തേയും മാനസിക സൗഖ്യത്തേയും സംബന്ധിച്ച് പ്രാവര്‍ത്തികമാക്കാനാകുന്ന അറിവ് നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പോര്‍ട്ടലാകുക.
- ഇന്ത്യയിലെ ഏറ്റവും മികച്ച, ആദരിക്കപ്പെടുന്ന, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 10 സ്ഥാപനങ്ങളിലൊന്നാകുക.
- അഞ്ച് ആഗോള സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കുക.
- വൈറ്റ് സ്വാന്‍ ഫൗണ്ടേഷനെ ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുക.
വൈറ്റ് സ്വാന്‍ ( വെള്ള അരയന്നം), ഞങ്ങളുടെ അടയാളം
ഞങ്ങളെ തിരിച്ചറിയുന്നതിനുള്ള അടയാളം(ലോഗോ) അഥവാ ഞങ്ങളുടെ ദൃശ്യ വ്യക്തിത്വം തയ്യാറാക്കിയിരിക്കുന്നത് ഗ്രാഫിക് ഡിസൈനിംഗില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള റേ+കേശവന്‍്യു ബ്രാന്‍ഡ് യൂണിയനിലെ സുജാത കേശവനാണ്. വ്യവസ്ഥയ്ക്ക് വിരുദ്ധമായി, ഒരു പക്ഷിക്കൂട്ടത്തിന്‍റെ പരമ്പരാഗത മനോഭാവത്തിന് എതിരായി വലത്തു നിന്നും ഇടത്തോട്ട് നീന്തുന്ന തരത്തിലാണ് ഞങ്ങളുടെ അടയാള (ലോഗോ)മായ വെളുത്ത അരയന്നത്തെ (വൈറ്റ് സ്വാന്‍) രൂപപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആ വെളുത്ത അരയന്നം ഒരു രൂപമല്ല, മറിച്ച് ഒരു പ്രതിരൂപത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്.. യഥാര്‍ത്ഥത്തില്‍ അതില്‍ ഒന്നുമില്ല, രൂപമില്ല, നിറമില്ല. അവള്‍ ഒരു വെളുത്ത ഇടം മാത്രമാണ്. നമ്മള്‍ അവിടെ ഒരു അരയന്നത്തെ കാണുന്നതിന് കാരണം മുകളിലുള്ള അരയന്നത്തിന്‍റെ രൂപവും നീല ദീര്‍ഘചതുരവും കൊണ്ട് ആ ഇടത്തിനെ രൂപപ്പെടുത്തിയിരിക്കുന്നതാണ്. മനസ് വിവിധ കാര്യങ്ങളുമായുള്ള പരസ്പര ബന്ധത്തിലൂടെ ഒരു സമഗ്ര ബിംബം സൃഷ്ടിക്കുന്നതുമൂലം ഒരു ഒഴിഞ്ഞ ഇടത്തിന് പകരം മനസ് നിങ്ങള്‍ക്ക് ഒരു അരയന്നത്തിന്‍റെ രൂപം കാണിച്ചു തരുകയാണ് ചെയ്യുന്നത്. മൃദുലവും സൗമ്യവുമായ ഒരു അരയന്നം, ശ്രദ്ധയുടെ ഒരു നിമിഷത്തെ പിടിച്ചെടുക്കുന്നു. ഒരു പരിലാളന മനോഭാവത്തോടെയുള്ള അവളുടെ ഇരിപ്പ് കാണുമ്പോള്‍ അവള്‍ക്ക് ചുറ്റും കുഞ്ഞരയന്നങ്ങള്‍ നീന്തുന്നതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായേക്കും. അതേസമയം തന്നെ ഉയര്‍ന്ന ചിറകുകള്‍ അവളുടെ ചലനം തോന്നിപ്പിക്കുകയും ചെയ്യുന്നു, അതിലൂടെ അവള്‍ വെള്ളത്തില്‍ തെന്നിനീങ്ങുകയാണ് എന്നത് നിങ്ങള്‍ക്ക് അറിയാനാകുകയും ചെയ്യുന്നു. പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്ന നീല നിറവും വലുതും ചെറുതുമായ അക്ഷരങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള എഴുത്തും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതോടൊപ്പം ഞങ്ങള്‍ പരിചരണത്തില്‍ ശ്രദ്ധപുലര്‍ത്തുന്നവരും നിങ്ങള്‍ക്ക് അനായാസം സമീപിക്കാവുന്നവരുമാണെന്നതും വ്യക്തമാക്കുന്നു.