ഗാർഹിക പീഡനവും ഇന്ത്യയിലെ തൊഴിലിടങ്ങളും
തൊഴിലിടം

ഗാർഹിക പീഡനവും ഇന്ത്യയിലെ തൊഴിലിടങ്ങളും

ഡൈവേഴ്‌സിറ്റി ഡയലോഗ്‌സ് പ്രസിദ്ധീകരിച്ച ഒരു ഇബുക്ക്

White Swan Foundation

Attachment
PDF
Domestic_Violence_and_Indian_workplace.pdf
Preview

ഗാർഹിക പീഡനം എന്നത് ഗാർഹിക ചുറ്റുപാടിൽ ജീവിക്കുന്ന ഒരു വ്യക്തി പ്രദർശിപ്പിക്കുന്ന അധിക്ഷേപകരമായ പെരുമാറ്റരീതിയാണ്, ആ വ്യക്തി അതേ വീട്ടിൽ ഒപ്പം ജീവിക്കുന്ന മറ്റൊരു വ്യക്തിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും (അല്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും) ചെയ്യുന്നതാണ് അത്. പലപ്പോഴും അത് ഒരു സ്വകാര്യ കാര്യമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ജോലിസ്ഥലത്ത് നിരവധി ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലജ്ജ, ഭയം തുടങ്ങിയ സാമൂഹിക ഘടകങ്ങൾ ജീവനക്കാരെ വിഷയം അഭിസംബോധന ചെയ്യുന്നതിൽ നിന്നോ ജോലിസ്ഥലങ്ങളിൽ സഹായം തേടുന്നതിൽ നിന്നോ പിന്തിരിപ്പിക്കുന്നു.

ലിംഗഭേദമോ, അംഗപരിമിതിയോ ഉള്ളവര്‍, എൽജിബിടിക്യു വിഭാഗക്കാര്‍, വിവിധ തലമുറകള്‍ എന്നിവയിൽ പെട്ടവരെ ഉൾപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ചേർച്ചയുള്ള ഒന്നിലധികം സംഘങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടായ്മയായ ഡൈവേഴ്‌സിറ്റി ഡയലോഗസ്, ഇന്ത്യൻ തൊഴിലിടങ്ങളിലെ ഗാർഹിക പീഡനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു മാർഗ്ഗനിർദ്ദേശ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഗാർഹിക പീഡന ബോധവൽക്കരണ പരിപാടി വികസിപ്പിക്കുമ്പോഴും ജീവനക്കാർക്കായി ഒരു പിന്തുണ ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോഴും സംഘടനകൾ പരിഗണിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഈ സ്രോതസ്സ് ശ്രദ്ധ പതിപ്പിക്കുന്നുമുണ്ട്.

White Swan Foundation
malayalam.whiteswanfoundation.org