വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിങ്ങളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നത്

വീട്ടിൽ ഇരുന്നു ജോലി ചെയ്യുമ്പോൾ നിങ്ങളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നത്

കൊറോണവൈറസ് മഹാമാരി നമ്മളിൽ അനേകം പേരെ വീട്ടിൽ ഇരുന്നു ജോലി ചെയ്തു തുടങ്ങുന്നതിലേക്ക് നയിച്ചിട്ടുണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈ പരിവർത്തനം എളുപ്പമാക്കി തീർക്കുന്നത് എങ്ങനെയാണ്?
Published on

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മിയ്ക്ക സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടിൽ വച്ചുള്ള ജോലി അതിന്‍റേതായ വെല്ലുവിളികളുടെ ഒപ്പമായിരിക്കും വരിക, പക്ഷേ നിങ്ങളുടെ സ്വന്തം വൈകാരിക സൗഖ്യവും കൂടി കണക്കിലെടുക്കുന്നതിനുള്ള ചില വഴികൾ ഉണ്ട്.

ഭയവും നടുക്കവും ആശയക്കുഴപ്പവും തോന്നുന്നത് സാധാരണമാണ്

ഇങ്ങനെയുള്ള അവസ്ഥയിൽ ഭയവും നടുക്കവും കോപവും ആശയക്കുഴപ്പവും നിരാശയും തോന്നുന്നത് സാധാരണമാണ്. അത് താഴെ പറയുന്ന കാരണങ്ങൾ മൂലമാകാം:

  • എന്താണ് ഇനി പ്രതീക്ഷിക്കേണ്ടത്, ഇപ്പോഴത്തെ സാഹചര്യവുമായി എങ്ങനെയാണ് പൊരുത്തപ്പെടുക എന്ന് അറിയാതെ വരിക.

  • എത്ര നാൾ ഈ അവസ്ഥ നീണ്ടേക്കാം, ഇത് ഏതു ഗതിയായിരിക്കും സ്വീകരിക്കുക എന്നതിനെ ചുറ്റിയുള്ള അനിശ്ചിതത്വം.

  • വീട്ടിൽ ഇരുന്ന ജോലി ചെയ്യുക എന്ന വെല്ലുവിളിയോടു പൊരുത്തപ്പെട്ടു വരിക - ഇത് ഇന്റർനെറ്റ് കണക്ഷൻ വീട്ടിൽ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണ ലഭ്യതയും ജോലി സംബന്ധമായി വ്യക്തിഗത ലക്ഷ്യത്തിന്‍റേയും ടീമിന്‍റെ ലക്ഷ്യത്തിന്‍റേയും പുനർ നിർണ്ണയം ചെയ്യലും ആകാം.

  • ഔദ്യോഗിക ജോലിയിൽ ശ്രദ്ധ പതിപ്പിക്കുക, അതിനൊപ്പം തന്നെ വീട്ടു ജോലികൾ, വീട്ടിലെ മുതിർന്നവരേയും കുട്ടികളേയും പരിചരിക്കൽ തുടങ്ങിയ വിവിധ തരം ചുമതലകൾ, ഇവയെല്ലാം കൂടി ഒരുമിപ്പിച്ചു കൊണ്ടു പോകേണ്ടുന്ന ഒരു ജാലവിദ്യ ചെയ്യേണ്ടി വരിക.

വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതിനോട് പൊരുത്തപ്പെടുന്നത്

ഇത് നിങ്ങൾ ഇതിനു മുമ്പ് ചെയ്തിട്ടുണ്ടെങ്കിലോ അഥവാ കുറച്ചു നാളായി ചെയ്തുകൊണ്ടിരിക്കുന്നതോ അല്ലാത്തിടത്തോളം ഈ പെട്ടെന്നുള്ള പരിവർത്തനം തികച്ചും വെല്ലുവിളി ഉയർത്തുന്നത് ആയിരിക്കും. വർക്ക്‌പ്ലെയിസ് ഓപ്ഷൻസ് കമ്പനിയിലെ ഗ്ലോബൽ ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിറക്ടർ ആയ മൗലിക ശർമ്മ, ഈ പരിവർത്തനം എളുപ്പമാക്കുന്നതിനു കഴിയുന്ന ചില വഴികൾ അഭിപ്രായപ്പെടുന്നുണ്ട്.

  • വീട്ടിൽ ഇരുന്നുകൊണ്ടു ജോലി ചെയ്യുന്നതു സംബന്ധിച്ച് ഒരു കൃത്യമായ ദിനചര്യയുടേയോ അനുഷ്ഠാനപദ്ധതിയുടേയോ ബോധം സൃഷ്ടിക്കുക. ഇത് നിങ്ങൾക്ക് താഴെ പറയുന്ന വിധത്തിൽ ചെയ്യാവുന്നതാണ്:

  • ജോലി ചെയ്യുന്നതിനു വേണ്ടി മാത്രം ഒരു ഇടം ഉണ്ടാക്കുക. നിങ്ങളുടെ കിടക്കയിൽ വച്ചോ ചാരു കസാലയിൽ ഇരുന്നുകൊണ്ടോ ജോലി ചെയ്യുന്നത് ഒഴിവാക്കുന്നത്. ഒരു മേശയിലോ ഡസ്‌ക്കിലോ വച്ചു ജോലി ചെയ്യുക, നിങ്ങൾ ജോലി ചെയ്യുന്ന ഇടം ആവശ്യത്തിനു കാറ്റും വെളിച്ചവും ഉള്ളതാണ് എന്നു ഉറപ്പു വരുത്തുക.

  • സാധാരണ ഓഫീസിൽ ജോലി ചെയ്യുമ്പോഴുള്ള വേഷം തന്നെ ധരിച്ചു വേണം വീട്ടിലും ജോലി രീതിയിലേക്കു പ്രവേശിക്കേണ്ടത്.

  • നിങ്ങൾ ഓഫീസിൽ ആണെങ്കിൽ എങ്ങനെയാണോ അതേ പോലെ ഇവിടേയും നിങ്ങളുടെ ജോലിയുടേയും ഒഴിവുവേളയുടേയും സമയങ്ങൾ കൃത്യമായി പാലിക്കുക.

  • നിങ്ങളുടെ ജോലിയുടേയും വീട്ടിലെ ജീവിതത്തിന്‍റേയും ഇടയിൽ അതിരുകൾ ഉറപ്പിക്കുക, നിങ്ങൾ ഉണർന്നിരിക്കുന്ന മുഴുവൻ സമയവും ജോലിക്കു വേണ്ടി ചെലവാക്കുന്നില്ല എന്ന് അപ്പോൾ ഉറപ്പിക്കാമല്ലോ.

  • നിങ്ങളുടെ മീറ്റിംഗ് പദ്ധതികൾ കൃത്യമായി പിന്തുടരുക. വീട്ടിൽ നിന്നു ജോലി ചെയ്യുമ്പോൾ മീറ്റിംഗുകളുടെ സമയം വിട്ടു പോകാൻ എളുപ്പമാണ്, അതുകൊണ്ട് അലാം വയ്ക്കുകയോ, നിങ്ങളുടെ ജോലിയുടെ കലണ്ടർ ഫോണുമായി ബന്ധപ്പെടുത്തി വയ്ക്കുകയോ ചെയ്യുക.

  • നിങ്ങളുടെ സഹപ്രവർത്തകരുമായി ബന്ധം വയ്ക്കുക. എല്ലാ ദിവസവും അവരുമായി സംസാരിക്കുക, അപ്പോൾ നിങ്ങൾക്ക് അവരുമായി ബന്ധം പുലർത്താൻ കഴിയുമല്ലോ.

നിങ്ങളുടെ കുടുംബവുമായി കരാറുകൾ ഉണ്ടാക്കുക

  • നിങ്ങളുടെ വീട്ടിൽ ഒന്നിൽ കൂടുതൽ പേർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെങ്കിൽ, ഓരോ വ്യക്തിക്കും സ്വസ്ഥമായി ജോലി ചെയ്യത്തക്ക വിധം, അതിനു മാത്രമായിട്ടുള്ള ഒരു ഇടം ഉണ്ടാക്കുന്നത് പരിഗണിക്കുക. ഇത് പഠിക്കുന്ന കുട്ടികൾക്കും അതല്ലെങ്കിൽ കലാപ്രവർത്തനം കഥകൾ വായിക്കൽ തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ബാധകമാണ്.

  • ഒരു കുടുംബ യോഗം സംഘടിപ്പിക്കുക, നിങ്ങളുടെ ജോലി - വീട് ക്രമങ്ങളിൽ അവർ എങ്ങനെ ഉൾപ്പെടും എന്നതു സംബന്ധിച്ച് ഒരു വ്യക്തമായ തീരുമാനം ഉണ്ടാക്കുക. ഇനി പറയാൻ പോകുന്ന മുഴുവൻ ചോദ്യങ്ങളുമോ അല്ലെങ്കിൽ അവയിൽ ചിലതോ ചർച്ച ചെയ്യാവുന്നതാണ്: നിങ്ങളുടെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന സമയം ഏതാണ്? നിങ്ങളുടെ കുടുംബം എങ്ങനെയാണ് അതിനോടു സമരസപ്പെടുക? നിങ്ങളുടെ കുടുംബവുമായിട്ടുള്ള ഇടപെടൽ/ പ്രവർത്തന സമയങ്ങൾ എന്നിവ ഏതാണ്? ശബദ് നിരക്ക്, ഉദാഹരണത്തിന് ടെലിവിഷൻ സെറ്റിൽ നി്ന്നുള്ളത്, നിങ്ങളെ ജോലി ചെയ്യുവാൻ അനുവദിക്കത്തക്ക വിധത്തിൽ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്?

  • വീട്ടു സഹായിക്ക് അവധി നൽകിയതിനാൽ, വീട്ടു ജോലികളുടെ ഭാരം എങ്ങനെയാണ് നിങ്ങൾക്ക് പങ്കു വയ്ക്കുവാൻ കഴിയുക? ആവശ്യമുള്ള പക്ഷം, നിങ്ങളുടെ ജോലി ചെയ്യുന്ന മണിക്കൂറുകളിൽ അത് ഇടപെടാതിരിക്കത്തക്ക വിധം ഒരു സമയവിവരപ്പട്ടിക ഉണ്ടാക്കുക.

  • പരസ്പരം ബന്ധം പുലർത്തുന്ന വിധത്തിൽ കുടുംബ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

നമ്മൾ എല്ലാവരും അനിശ്ചിതത്വം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, നമ്മളിൽ ചിലർക്ക് മറ്റുള്ളവരേക്കാൾ നന്നായി ഈ അവസ്ഥയോടു പൊരുത്തപ്പെടുവാൻ കഴിയുന്നുണ്ടാകും. നിങ്ങൾക്ക് അത് വളരെ കൂടുതലാണ് എന്നു തോന്നുന്ന പക്ഷം, താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ജീവനക്കാരുടെ സഹായ പദ്ധതി (എംപ്ലോയീ അസിസ്റ്റന്റ് പ്രോഗ്രാം, ഇഎപി) പ്രതിനിധിയുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക. നിങ്ങളുടെ സ്ഥാപനത്തിന് ഒരു ഒരു ഇഎപി സേവന പരിപാടി ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു ഹെൽപ് ലൈൻ വിളിക്കാവുന്നതാണ്, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഒരു മാനസികാരോഗ്യവിദഗ്ദ്ധനെ സമീപിക്കുക.

‌സൈറ്റ്‌ഗൈസ്റ്റിലെ കൺസൽറ്റന്‍റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ബൃന്ദാ അമൃത്രരാജ്, വർക്ക്‌പ്ലെയിസ് ഓപ്ഷൻസിലെ ഗ്ലോബൽ ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിറക്ടർ ആയ മൗലിക ശർമ്മ എന്നിവരിൽ നിന്നു ലഭിച്ച അറിവുകൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയത്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org