പരിചരണം നൽകൽ

പരിചരിക്കുന്നവര്‍ക്കും വേണം പരിചരണം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

പരിചരണം നിർവ്വഹിക്കുന്ന  മിയ്ക്കവാറും ആളുകളും അനൗപചാരികമായി പരിചരണം നൽകുന്നവർ ആയിരിക്കും, സാഹചര്യത്തിന്‍റെ സമ്മർദ്ദം മൂലം അവരിൽ മിയ്ക്കവാറും അടിച്ചേൽപ്പിക്കപ്പെട്ട ഒരു കടമ. ആ കടമയുടെ പ്രകൃതം കൊണ്ടു തന്നെ, സ്വയം പരിചരണത്തെ പറ്റി ചിന്തിക്കുന്നതിനു പോലും തീരെ ഇടം കിട്ടാതെ പരിചരിക്കപ്പെടേണ്ടുന്ന വ്യക്തിയുടെ ക്ഷേമം മാത്രമായിരിക്കും പരിചരിക്കുന്ന വ്യക്തിയുടെ മനസ്സിൽ മുഖ്യമായും ഉണ്ടാവുക. യഥാര്‍ത്ഥത്തില്‍ സ്വയം പരിചരിക്കുന്നതിന് സമയം എടുക്കുന്നത് ഓർത്ത്, പരിചരണം നൽകുന്നവർക്കു കുറ്റബോധം വരെ തോന്നുന്നതിനും ഇടയായെന്നു വന്നേക്കാം. 

പരിചരിക്കുന്ന വ്യക്തി എന്ന നിലയിലുള്ള കടമ, അധിക പിന്തുണ ലഭിക്കായ്ക,  മുഴുവൻ സമയ പരിചരണനിർവ്വഹണത്തിൽ നിന്ന് യാതൊരു ഒഴിവും ലഭിക്കായ്ക എന്നിവ മൂലം എത്രത്തോളം ഉത്കണ്ഠ ഉണ്ടാകുന്നു എന്നുള്ളതിന്‍റെ പ്രാധാന്യം ഞങ്ങളുടെ ഗവേഷണങ്ങൾ മുമ്പേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അങ്ങനെയുള്ള പിന്തുണയുടെ കുറവു മൂലം തന്നെയാണ്, പരിചരണം നിർവ്വഹിക്കുന്നവർ, തങ്ങൾ നൽകുന്ന പരിചരണം കൃത്യമായും തങ്ങൾക്കും നിലനിർത്തേണ്ടതുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത്, ഇതിന് സ്വാനുകമ്പയും സ്വയം-പരിചരണവും ആവശ്യമാണ്.  

മെച്ചപ്പെട്ട സ്വയം പരിചരണത്തിനു വേണ്ടുന്ന 10 സ്വഭാവവിശേഷങ്ങൾ:

  1. വ്യക്തിപരമായി ശുചിത്വമാർന്ന ഒരു ദിനചര്യ - തങ്ങളെ കൂടി കണക്കിലെടുക്കുന്നുണ്ട് എന്ന് ശരീരത്തിനേയും മനസ്സിനേയും മനസ്സിലാക്കിക്കാനുള്ള ഒരു സൂചന
  2.  ഭക്ഷണം ഉപേക്ഷിക്കപ്പെടുന്നതിന് ഇടയാകാത്ത ആരോഗ്യകരമായ ഒരു ആഹാരക്രമം - ചിരസ്ഥായിയായ ക്ഷീണവും പോഷകാഹാരക്കുറവും ഒഴിവാക്കുന്നതിന് ഇതു സ സഹായകമാകുന്നു 
  3. പര്യാപ്തമായ ജലീകരണം - ഈ ആവശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ശരീരത്തിന് ഒരു കരുണാർദ്ര സന്ദേശം അയയ്ക്കുകയും നിർജ്ജലീകരണം ഒഴിവാക്കുകയും ചെയ്യുന്നു
  4. വ്യായാമം - പരിചരിക്കുന്ന വ്യക്തി ഒരു ഒഴിവ് എടുക്കുകയോ അല്ലെങ്കിൽ 10 മിനുട്ട് നേരത്തേക്കെങ്കിലും പകരത്തിന് ഇരിക്കാവുന്ന ഒരു പിന്തുണയക്ക് ചോദിക്കുകയോ ചെയ്താൽ, ഒരു ശാന്തമായതും എന്നാൽ ചുറുചുറുക്കോടെയുമുള്ളതുമായ ഒരു നടത്ത ഒരു ആരോഗ്യ ടോണിക് ആയി ഭവിച്ചേക്കാം. അടുത്തു തന്നെയുള്ള ഒരു യോഗ പരിശീലകനെ കണ്ടുപിടിക്കുന്നത് ഉപകാരപ്രദമാകും എന്ന് തെളിഞ്ഞിട്ടുണ്ട്. പരിചരിക്കപ്പെടുന്ന വ്യക്തിയടെ അടുത്തു നിന്ന് മാറിപ്പോകുവാൻ സാധിക്കില്ല എന്നാണെങ്കിൽ, ശ്വാസോച്ഛ്വാസം, ധ്യാനം തുടങ്ങിയവയ്ക്ക് പരിചരണത്തിന്‍റെ ആയാസത്തിൽ നിന്ന് ആശ്വാസം നൽകുവാൻ കഴിയും
  5. അന്നന്നത്തെ സമൂഹ വൃത്തങ്ങളുമായി അടുപ്പം പുലർത്തുക - ബന്ധം എത്ര കുറവോ ആകട്ടെ, എപ്പോഴെല്ലാം സാധിക്കുന്നുവോ അപ്പോഴെല്ലാം അതു നില നിർത്തണം. പുറത്ത് എന്തെല്ലാമാണ് സംഭവിക്കുന്നത് എന്ന് അറിയുന്നത് വീട്ടിലെ ജീവിതവും പുറത്തെ ജീവിതവും തമ്മിൽ സമതുലിതാവസ്ഥ പാലിക്കുന്നതിന് ഇട നൽകും
  6. സംഭാഷണം - പരിചരിക്കുന്ന വ്യക്തി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആളുകൾ മനസ്സിലാക്കുന്നില്ല എങ്കിൽ, അവർ സഹായം നീട്ടുകയുമില്ല. പക്ഷേ, മനസ്സിലാക്കുകയാണെങ്കിൽ അവർ ചിലപ്പോൾ സഹായിച്ചേക്കാം
  7. പരിചരണം ചെയ്യുന്ന മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തുക - ഒരു പിന്തുണ വൃത്തം ഉണ്ടെങ്കിൽ അടക്കി വച്ചിട്ടുള്ള വികാരങ്ങൾക്കും ഉത്കണ്ഠകൾക്കും അത് ഒരു വലിയ പ്രകാശന വഴിയായി തീരും 
  8. വൈകാരിക പിന്തുണ - വിഷാദമോ അല്ലെങ്കിൽ നൈരാശ്യമോ ഉണ്ടെങ്കിൽ ഒരു ഡോക്ടറോടോ അല്ലെങ്കിൽ മറ്റൊരു വിദഗ്ദ്ധനോടോ സംസാരിക്കുക എന്നതു  തികച്ചും ഉചിതമാണ് എന്നും മറിച്ച്, അത് ദൗർബ്ബല്യത്തിന്‍റെ ലക്ഷണമായി കണക്കാക്കേണ്ടതില്ല എന്നും പരിചരിക്കുന്ന വ്യക്തികൾ അറിഞ്ഞിരിക്കേണ്ടതായുണ്ട്. 
  9. ചുറ്റുപാടുകൾ മാറുക - സാധിക്കുമ്പോഴെല്ലാം പരിചരിക്കപ്പെടുന്ന വ്യക്തിയും പരിചരിക്കുന്ന വ്യക്തിയും ചെറുയാത്രകൾ നടത്തുന്നത് വളരെ ഗുണപ്രദമായിരിക്കും.  ഒരു മണിക്കൂർ നേരത്തെ വിശ്രമം എങ്കിലും സാധിക്കുമെങ്കിൽ പരിചരിക്കുന്ന വ്യക്തിക്ക് ഒരു സുഹൃത്തിനെ സന്ദർശിക്കാം, ഒരു നടത്തയ്ക്കു പോകാം, അതൊന്നുമല്ലെങ്കിൽ മറ്റൊരു ചുറ്റുപാടിൽ കുറച്ചു നേരം വെറുതെ ഇരിക്കാം, ആശ്വസിക്കാം
  10. ധാരളം ഉറക്കം - ചെയ്യപ്പെടാതെ ആ ദിവസം ബാക്കി വച്ച എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുന്നതിന് വൈകുന്നേരങ്ങൾ ഏറ്റവും നല്ല സമയമായിരിക്കണം, പക്ഷേ രാത്രി വൈകി വരെ പണികള്‍ നീട്ടുന്നത് ചിരസ്ഥായിയായ ക്ഷീണത്തിലേക്കു നയിച്ചെന്നു വരാം 

സ്വയം പരിചരണം ഒരു വ്യക്തിപരമായ ഇഷ്ടം സാധിക്കലല്ല, മറിച്ച് അവരവർ വഹിക്കുന്ന ഭാഗത്തിന് അത് വളരെ നിർണ്ണായകമാണ് എന്നും അവരവരെ സ്വയം സഹായിക്കുക വഴി അവർ മറ്റുള്ളവരെ സഹായിക്കുകയാണ് എന്നും പരിചരിക്കുന്ന വ്യക്തികൾ, അവരിൽ കുറ്റബോധം പേറുന്നവർ ഉണ്ടെങ്കിൽ അവർ പ്രത്യേകിച്ചും, അറിയേണ്ടതുണ്ട്. പരിചരിക്കുന്ന വ്യക്തികൾക്ക് ഒരു ഇടക്കാലം മുതൽ ദീർഘകാലം വരെ തങ്ങളുടെ പരിചരിക്കുന്ന കടമ നിലനിർത്തേണ്ടതുണ്ട് എങ്കിൽ, *കെയര്‍ഗിവര്‍ ബേണൌട്ട് അഥവാ പരിചരിക്കുന്നവരുടെ 'എരിഞ്ഞു തീരൽ ' ഒഴിവാക്കുന്നതിനായി, അവർ സ്വയം പരിചരിക്കേണ്ടതുണ്ട്.

Caregiver burnout : പരിചരിക്കുന്നവരുടെ 'എരിഞ്ഞു തീരൽ ' : നീണ്ടുനിൽക്കുന്ന പരിചരണം മൂലം ശാരീരീകവും വൈകാരികവും മാനസികവുമായ തളർച്ചയ്‌ക്കൊപ്പം ശുഭാത്മകവും താത്പര്യത്തോടെയുള്ളതും ആയ പരിചരണ മനോഭാവത്തിൽ നിന്ന് നിഷേധാത്മകവും ഉദാസീനവുമായ പരിചരണ മനോഭാവത്തിലേക്കുള്ള വ്യതിയാനം. പരിചരിക്കുന്നവർക്ക് ശാരീരികമായും സാമ്പത്തികമായും തങ്ങൾക്ക് ആവശ്യമുള്ള സഹായം ലഭിക്കാതിരിക്കുകയോ അതല്ലെങ്കിൽ അവർ തങ്ങളുടെ കഴിവനേക്കാൾ കൂടുതൽ ചെയ്യുവാൻ ശ്രമിക്കുമ്പോഴോ ആണ് ഈ ബേണൗട്ട് അഥവാ എരിഞ്ഞുതീരൽ സംഭവിക്കുന്നത്.

കെയറേഴ്‌സ് വേൾഡ്‌വൈഡ് എന്ന സ്ഥാപനത്തിന്‍റെ ഡറക്ടർ ആണ് ഡോ അനിൽ പാട്ടീൽ. കെയറേഴ്‌സ് വേൾഡ്‌വൈഡ്, വേതനം ലഭിക്കാത്ത കുടുംബാംഗങ്ങളായ പരിചിരിക്കുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പ്രാമുഖ്യത്തോടെ ഉയർത്തി കാട്ടുന്നു. യുകെ യിൽ രജിസ്റ്റർ ചെയ്ത, 2012 ൽ ആരംഭിച്ച സ്ഥാപനം, വികസിത രാജ്യങ്ങളിൽ ഉള്ള, പരിചരിക്കുന്ന വ്യക്തികൾക്കു വേണ്ടി മാത്രമായി പ്രവർത്തിക്കുന്നു. കരിയേഴ്‌സ് വേൾഡ്‌വൈഡ് ൽ സേവനം ചെയ്യുന്ന റൂത്ത് പാട്ടീലിനൊപ്പം ഈ പംക്തി ഡോ പാട്ടീൽ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് കരിയേഴ്‌സ് വേൾഡ്‌വൈഡ് ൽ ലോഗ് ഓൺ ചെയ്യാവുന്നതാണ്. columns@whiteswanfoundation.org യിലേക്ക് എഴുതിയാൽ നിങ്ങൾക്ക് ഈ രചയിതാക്കളുമായി സംവദിക്കാവുന്നതാണ്.