പരിചരണം നൽകൽ

പരിചരിക്കുന്ന കുട്ടികള്‍: അദൃശ്യരും പിന്തുണ ലഭിക്കാത്തവരും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഇന്ത്യയിൽ പരിചരണം നിര്‍വ്വഹിക്കുന്ന കുട്ടികള്‍ അനേകം പേരുണ്ട്, അടച്ചിട്ട വാതിലുകൾക്കകത്ത് അവർ കൈകാര്യം  ചെയ്യുന്ന ഭാഗം  എന്താണ് എന്നതിനെ കുറിച്ച് നമ്മളിൽ അധികം പേരും തിരിച്ചറിയുന്നു പോലുമില്ല. ഒരു മാതാവിനോ പിതാവിനോ രോഗം ബാധിച്ച് പെട്ടെന്നു കിടപ്പിലാകുമ്പോള്‍, അവരെ പരിപാലിക്കുന്നതിന് മറ്റാരും ഇല്ലാതിരിക്കുകയും  ചെയ്യുമ്പോള്‍,തങ്ങള്‍ പരിചരിക്കുന്നവരുടെ  സ്ഥാനത്ത് ആയിരിക്കുന്നു എന്ന് പലപ്പോഴും കുട്ടികൾ കണ്ടുപിടിക്കുന്നു. ഇതേ കുട്ടികൾ, തങ്ങളുടെ ചുമലിൽ പെട്ടന്നു പതിച്ച അവിശ്വസനീയമായ ആയാസത്തിന്‍റെ അളവ് മൂലം നില്‍ക്കുന്ന നില്‍പ്പില്‍, ഒറ്റ രാത്രികൊണ്ട് എന്നോണം, മുതിർന്നവർ ആയി മാറുന്നു. അവർക്ക് പിന്തുണ ആവശ്യമുണ്ട്, കാരണം പരിചരണം എന്നത് പരിചരിക്കുന്നവരെ വൈകാരികമായി ഒഴുക്കി കളയുന്നതിനു മാത്രമല്ല, അതിനു കുട്ടിയുടെ മേൽ ശാരീരികമായും സാമൂഹികമായും അവരുടെ വിദ്യാഭ്യാസത്തിന്‍റെ അനുസൃതമായും ഒരു ഹാനികരമായ പ്രഭാവം സൃഷ്ടിക്കുന്നതിനും കഴിയും. 

പരിചരണം നിർവ്വഹിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ ബുദ്ധിമുട്ടേറിയ ജീവിതം

ഒരു ദുരന്തപൂർണ്ണമായ അപകടം മൂലം അച്ഛന്‍റെ ശരീരം തളർന്നു പോയപ്പോൾ *പ്രിയയ്ക്ക് പിന്തുണ ആവശ്യമായിരുന്നു. അവളുടെ അമ്മ നില്‍ക്കുന്ന നില്‍പ്പില്‍, ഒറ്റ രാത്രികൊണ്ട് എന്നോണം അവരെ ഉപേക്ഷിച്ചു പോയി. അവളുടെ അച്ഛന്‍റെ പരിചരണത്തിന് അവൾ മാത്രമായി. അവൾ അയാളുടെ വ്യക്തിഗത പരിപാലകയും പാചകക്കാരിയും വൃത്തിയാക്കുന്ന ആളും എല്ലാം  ആയി മാറി. ഒരു വരുമാനവും ഇല്ലാതെ അവർ ഇരുവരും പെട്ടെന്നു തന്നെ അനാഥരായി, പ്രിയയ്ക്ക് തന്‍റെ സാമൂഹിക ജീവിതം മാത്രമല്ല നഷ്ടമായത്, അവൾക്ക് തന്‍റെ പഠനം ഉപേക്ഷിക്കേണ്ടതായും വന്നു. അവൾ വല്ലാത്ത മാനസികമായി പിരിമുറുക്കത്തിലും കോപത്തിലും തകിടം മറിഞ്ഞ മട്ടിലുമായി, അവള്‍ക്ക് ഓടിപ്പകണം എന്നു തോന്നുകയും ചെയ്തു. ഭാഗ്യത്തിന് ഒരു തദ്ദേശീയ എൻജിഒ (NGO) ഈ അവസ്ഥയെ പറ്റി കേൾക്കുന്നതിന് ഇടയായി. പ്രിയയ്ക്കും ഒപ്പം അവളുടെ അച്ഛനും പിന്തുണ നൽകി. ഇപ്പോൾ അവൾക്ക് അവളുടെ പഠനം തുടരുവാൻ കഴിഞ്ഞു, സ്‌കൂളിൽ പോകുന്നതിനു മുൻപും സ്‌കൂളിൽ നിന്നു തിരികെ വന്നതിനു ശേഷവും അവളുടെ അച്ഛനെ പരിചരിക്കുന്നതിനും കഴിഞ്ഞു. വീടിന്‍റെ പിന്നിലായി ഒരു ശുചിമുറി നിർമ്മിക്കുന്നതിനു പണം സ്വരൂപിച്ചു, പ്രിയയ്ക്ക് വൈകാരിക പിന്തുണയും ഉപദേശവും നൽകുന്നതിനായി ഒരു വനിതാ ജീവനക്കാരി പതിവായി അവളെ സന്ദർശിച്ചും വന്നു. ജീവിതം ഒരു തരത്തിലും എളുപ്പമുള്ളതായിരുന്നില്ല എങ്കിൽ കൂടിയും പ്രിയയക്ക് ഇപ്പോൾ മെച്ചപ്പെട്ട ഒരു ഭാവിയെ പറ്റി പ്രതീക്ഷയുണ്ട്. 

പ്രിയയെ പോലെയുള്ള കുട്ടികളുടെ മേൽ പതിച്ചിരിക്കുന്ന ആയാസം സങ്കൽപ്പത്തിന് അതീതമാണ്. വൃത്തിയാക്കൽ, പാചകം, ചലിക്കുന്നതിനു അച്ഛനെ സഹായിക്കൽ, വസ്ത്രങ്ങൾ മാറ്റിക്കൊടുക്കൽ മുതൽ ശുചിമുറി ആവശ്യങ്ങളും കഴുകലും പോലെയുള്ള ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ വരെ നിർവ്വഹിക്കുന്നതിനു സഹായിക്കൽ എന്നു തുടങ്ങി ചെറുതും വലുതുമായ എല്ലാത്തരം വീട്ടുജോലികളും അവർക്കു ചെയ്യേണ്ടതുണ്ട്. ഇതെല്ലാം, സുഖമില്ലാതെ കിടക്കുന്ന വ്യക്തിക്കു നൽകേണ്ട വൈകാരിക പിന്തുണയും ഒരു വീട് ഓടിക്കുന്നതിനു വേണ്ടുന്ന സാമ്പത്തിക ഭാരവും സഹോദരങ്ങളുടെ പരിചരണവും കൂടാതെയാണ്. 

പരിചരണം നിർവ്വഹിക്കേണ്ടി വരുന്ന കുട്ടികൾക്ക് പരിചരണം നൽകേണ്ടതിന്‍റെ  ആവശ്യകത

യുകെയിലെ ചിൽഡ്രൺസ് സൊസൈറ്റി നടത്തിയ വിശകലനം വെളിപ്പെടുത്തിയത്,  പരിചരണം നൽകുന്ന ചെറുപ്പക്കാരായവർ, അതായത് 17 വയസ്സും അതിൽ താഴെയും പ്രായമുള്ളവർക്ക് സവിശേഷ വിദ്യാഭ്യാസ ആവശ്യങ്ങളുടേയോ അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന വൈകല്യമോ അസുഖമോ പിടിപെടുന്നതിനോ അവരുടെ ചങ്ങാതിമാരേക്കാൾ ഒന്നര ഇരട്ടി സാദ്ധ്യത ഉണ്ട് എന്നാണ്. ഈ കുട്ടികൾക്ക് തങ്ങളുടെ ബാല്യകാലം നഷ്ടപ്പെടുന്നു, മറ്റുള്ളവരുമായി പ്രധാനപ്പെട്ട സാമൂഹിക പാരസ്പര്യം അനുഭവിക്കുന്നില്ല, ഒറ്റപ്പെടലും ഏകാന്തതയും വിഷാദവും അനുഭവിക്കുന്നവര്‍ ആയി മാറുകയും ചെയ്യുന്നു. ആശയവിനിമയ കഴിവുകളിൽ പിന്നോക്കം പോകുന്നു, ഇത് യൗവ്വനാവസ്ഥയിലേക്കുള്ള പരിവർത്തനം പ്രയാസമേറിയതാക്കി മാറ്റുന്നു. അവർ സ്‌കൂളിലും പിന്നിലാകുന്നു, അല്ലെങ്കിൽ ചിലപ്പോൾ ഏറ്റവും ഗതികെട്ട അവസരങ്ങളിൽ സ്‌കൂളിൽ നിന്ന് തന്നെ പൂർണ്ണമായും കൊഴിഞ്ഞു പോകുന്നു. പരിചരണം നൽകൽ ഒരു കുട്ടിയെ തീർത്തും അവശനാക്കുകയോ അസുഖബാധിതനാക്കുകയോ ചെയ്‌തേക്കാം, പ്രത്യേകിച്ചും പ്രിയയുടേതു പോലെ ജീവിത സാഹചര്യങ്ങൾ തന്നെ വെല്ലുവിളി ഉയർത്തുന്നത് ആയിരിക്കുമ്പോൾ. 

ഇതുകൊണ്ടാണ് നമ്മൾ പരിചരണം നിര്‍വ്വഹിക്കുന്ന ഈ ചെറുപ്പക്കാരെ സഹായിക്കേണ്ടത്. സമൂഹത്തിൽ തന്നെ ഇങ്ങനെയുള്ളവരെ തിരിച്ചറിയുന്നതിലാണ് ഇതു തുടങ്ങുന്നത്, കാരണം, മിയക്കവാറും പരിചരണം നിര്‍വ്വഹിക്കുന്ന ഈ ചെറുപ്പക്കാർ അദൃശ്യരും തന്‍റെ ്വസ്ഥയുമായി തനിയെ സമരസപ്പെടുവാൻ ശ്രമിക്കുന്നവരും ആയിരിക്കും. ഒരിക്കൽ ഒരു അവസ്ഥ കണ്ടുപിടിച്ചു കഴിഞ്ഞാൽ, ആ കുട്ടിയെ നമുക്ക് പലേ വിധത്തിലും സഹായിക്കുവാൻ കഴിയും. കുട്ടിയുടെ കുടുംബത്തിനൊപ്പം പ്രവർത്തിച്ച് ആ കുട്ടിയുടെ തോളിൽ നിന്ന് ഭാരം ഒഴിവാക്കി കൊടുക്കാൻ കഴിയുന്ന വിധം അവരുടെ കുടംബത്തിൽ നിന്നു തന്നെയോ സമൂഹത്തിൽ നിന്നോ ഇതര പരിപാലകർ ഉണ്ടാകുമോ എന്നു കണ്ടുപിടിക്കുവാൻ ശ്രമിക്കാം. സ്‌കൂൾ അദ്ധ്യാപകരും കുട്ടി പരിപാലകന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നവർ ആയിരിക്കണം, കുട്ടി സ്‌കൂളിലോ കോളേജിലോ എത്തുന്നതു സമന്വയിപ്പിക്കുകയും ചെയ്യണം. കുട്ടിക്ക് ഒരു സാമൂഹിക ജീവിതം ഉണ്ടാകുന്നതിന് സഹായിക്കേണ്ടതും നിർണ്ണായകമാണ്, ഇതു ചെയ്യുന്നതിനുള്ള ഒരു വഴി കുട്ടി പരിചരണക്കാരെ ഒന്നിച്ചു കൊണ്ടുവരുന്നതാണ്. ഈ വിധത്തിൽ അവർ പരസ്പരം കാണുകയും വിനോദിക്കുകയും മാത്രമല്ല ചെയ്യുന്നത്, തങ്ങൾ തനിച്ചല്ല എന്നു മനസ്സിലാക്കുകയും അതേ അവസ്ഥയിലുള്ള മറ്റു കുട്ടികളുമായി അടുപ്പം സൃഷ്ടിക്കുകയും ചെയ്യും. ഈ കുട്ടികളെ അവരവരുടെ ജീവിതങ്ങൾ നയിക്കുന്നതിനും തുരങ്കത്തിന്‍റെ അവസാനത്തിൽ എങ്കിലും കുറച്ചു വെട്ടം കാണുന്നതിനു സഹായിക്കുന്നതിനും നമുക്കു കഴിയും. ഇപ്പോൾ പ്രിയ പറയുന്നതു പോലെ, "ജീവിതം ഇപ്പോഴും ക്ലേശകരം തന്നെ, പക്ഷേ ഞാൻ സ്‌കൂളിൽ തിരിച്ചെത്തി, എന്‍റെ മുന്നിൽ കൂടുതൽ പ്രകാശപൂരിതമായ ഒരു ഭാവി ഇപ്പോള്‍ എനിക്കു കാണുവാൻ കഴിയുന്നുണ്ട്. "' 

* രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ പേരു മാറ്റിയിട്ടുണ്ട്.

കെയറേഴ്‌സ് വേൾഡ്‌വൈഡ് എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകനും ഡറക്ടറും ആണ് ഡോ അനിൽ പാട്ടീൽ. കെയറേഴ്‌സ് വേൾഡ്‌വൈഡ്, വേതനം ലഭിക്കാത്ത, കുടുംബാംഗങ്ങളായ പരിചിരിക്കുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പ്രാമുഖ്യത്തോടെ ഉയർത്തി കാട്ടുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു. യുകെ യിൽ രജിസ്റ്റർ ചെയ്ത, 2012 ൽ ആരംഭിച്ച സ്ഥാപനം, വികസിത രാജ്യങ്ങളിൽ ഉള്ള, പരിചരിക്കുന്ന വ്യക്തികൾക്കു വേണ്ടി മാത്രമായി പ്രവർത്തിക്കുന്നു. കരിയേഴ്‌സ് വേൾഡ്‌വൈഡ് ൽ സേവനം അനുഷ്ഠിക്കുന്ന റൂത്ത് പാട്ടീലിനൊപ്പമാണ് ഈ പംക്തി ഡോ പാട്ടീൽ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് കരിയേഴ്‌സ് വേൾഡ്‌വൈഡ് ൽ ലോഗ് ഓൺ ചെയ്യാവുന്നതാണ്. columns@whiteswanfoundation.org യിലേക്ക് എഴുതിയാൽ നിങ്ങൾക്ക് ഈ രചയിതാക്കളുമായി സംവദിക്കുന്നതിനും കഴിയും.