പരിചരണം നൽകൽ

ആരോഗ്യ ഇൻഷുറൻസ്: പരിചരണം നൽകുന്നവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നത്

എന്താണ് ആരോഗ്യ ഇൻഷുറൻസ്, ഒരു പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് എങ്ങനെ അതിൽ നിന്ന് പ്രയോജനം നേടാം?

അദിതി സുരേന്ദ്ര

മാനസികരോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുക എന്നത് ശാരീരികമായും വൈകാരികമായും തളർന്നുപോകുകയും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ്. ഒരു പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക്, ഇന്ത്യയിൽ നിങ്ങൾക്ക് എന്ത് സാമ്പത്തിക സഹായമാണ് ലഭ്യമാകുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

എന്താണ് ആരോഗ്യ ഇൻഷുറൻസ്?

ഇൻഷുറൻസ് ഉള്ള വ്യക്തിയുടെ മെഡിക്കൽ, ശസ്ത്രക്രിയാ ചെലവുകൾ ഉൾക്കൊള്ളുന്ന ഒരു ഇൻഷുറൻസ് ഉൽപ്പന്നമാണ് ആരോഗ്യ ഇൻഷുറൻസ്. ഇത് ഇനിപ്പറയുന്ന രൂപത്തിൽ വാഗ്ദാനം ചെയ്യുന്നു:

  • അസുഖമോ പരിക്കോ മൂലം ഉണ്ടായ ചെലവുകളുടെ മടക്കി നല്‍കല്‍

  • എവിടെയാണോ വ്യക്തി ചികിത്സ തേടിയത്, അതേ ആശുപത്രിയിലേക്കോ ക്ലിനിക്കിലേക്കോ പണം നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു.

ഇവ ലഭിക്കുന്നതിനായി, ഒരു വ്യക്തി പ്രീമിയം എന്നറിയപ്പെടുന്ന ഒരു വാർഷിക തുക നൽകേണ്ടതുണ്ട്. സാധാരണയായി ഭാവിയിൽ ഉണ്ടാകാനോ ഉണ്ടാകാതിരിക്കാനോ ഇടയുള്ള ആരോഗ്യ സംബന്ധിയായ അത്യാഹിതങ്ങൾക്കായി എടുക്കുന്നതാണ് ആരോഗ്യ ഇൻഷുറൻസ്.

ആരോഗ്യ ഇൻഷുറൻസിന്‍റെ ആവശ്യകത എന്താണ്?

മെഡിക്കൽ ചെലവുകള്‍ ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തി അടിയന്തിര സാഹചര്യങ്ങള്‍ക്കു വേണ്ടി മതിയായ പണം മിച്ലാചം പിടിച്ചു വച്ചി ട്ടില്ലെങ്കിൽ, പതിനൊന്നാം മണിക്കൂറിൽ ഫണ്ടുകൾ ക്രമീകരിക്കുക എന്നത് ആശങ്കാജനകമാണ്. ആരോഗ്യ ഇൻഷുറൻസ് ഉണ്ട് എന്നത് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒരു മെഡിക്കൽ അത്യാഹിതത്തിനു തയ്യാറാകാൻ നമ്മളെ സഹായിക്കുന്നു - ഉദാഹരണത്തിന്, വാർദ്ധക്യകാലത്തിൽ.

ആരോഗ്യ ഇൻഷുറൻസില്‍ എന്തെല്ലാം ഉൾക്കൊള്ളുന്നുണ്ട്?

ഓരോ ആരോഗ്യ പരിരക്ഷാ നയത്തിനും വ്യത്യസ്ത നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. സാധാരണയായി, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, ശസ്ത്രക്രിയ, ഭാവിയിൽ വ്യക്തിക്ക് ഉണ്ടാകാനിടയുള്ള മറ്റേതെങ്കിലും പ്രധാന വൈദ്യശാസ്ത്ര ഇടപെടൽ എന്നിവയുടെ വൈദ്യശാസ്ത്ര ചെലവുകൾ പ്രീമിയം ഉൾക്കൊള്ളുന്നു.

ആരോഗ്യ ഇൻ‌ഷുറൻസിനു കീഴിൽ വരാത്തവ എന്തെല്ലാമാണ്?

ഓരോ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അതിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടേയും ശസ്ത്രക്രിയാ നടപടികളുടേയും പട്ടിക ഉള്‍ പ്പെടുത്തുന്നു. അവയിൽ‌ ഉൾ‌പ്പെടാത്ത ചില ചിലവുകൾ‌ ഉണ്ട്, ഉദാഹരണത്തിന്:

  • പ്ലാസ്റ്റിക് സർജറി, ഒരു വ്യക്തിയുടെ ബാഹ്യ രൂപം മെച്ചപ്പെടുത്തുന്ന ത്വക്രോഗശാസ്ത്രപ്രകാരം ഉള്ള നടപടിക്രമങ്ങൾ

  • രോഗിക്ക്, അവരുടെ കുടുംബാംഗങ്ങൾക്ക് ചെലവേറിയ ഭക്ഷണം അല്ലെങ്കിൽ താമസച്ചെലവ്

  • സൂചികൾ, സിറിഞ്ചുകൾ പോലുള്ള പലവക ചെലവുകൾ.

ഒരു ഇൻഷുറൻസ് പ്രീമിയം എത്ര വരും?

പോളിസി പ്രീമിയം, പോളിസിയുടെ തരം പോലെ ഇരിക്കും, ലൈഫ് കവർ (വ്യക്തിയുടെ മരണം മൂലം ലഭിക്കുന്ന ആകെ തുക), വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

പോളിസിയുടെ കാലാവധി നീണ്ടുനിൽക്കുന്നതുവരെ പ്രീമിയം അടയ്ക്കുകയും സ്കീമിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വർഷം തോറും അല്ലെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ പുതുക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രീമിയം അടയ്ക്കാൻ ഒരാൾ മറന്നുപോയാൽ എന്താണു സംഭവിക്കുക?


ഇൻഷുറൻസ് പരിരക്ഷയുള്ള ഒരാൾ പ്രീമിയം അടയ്ക്കുവാന്‍ മറക്കൂകുകയോ അല്ലെങ്കിൽ ഇൻഷുറൻസ് പോളിസി നഷ്ടപ്പെട്ടു പോകുകയോ ചെയ്താല്‍, മുമ്പ്ത്തെ അടച്ച പ്രീമിയം തുകകൾ അവർക്ക് തിരികെ ലഭിക്കില്ല.


ഒരു വർഷത്തിനുള്ളിൽ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിക്കേണ്ടതുണ്ടോ?

പ്രീമിയം അടയ്ക്കുന്നത് വ്യക്തി എല്ലാ വർഷവും അവരുടെ ഇൻഷുറൻസ് പരിരക്ഷ ഉപയോഗിക്കണമെന്നോ അല്ലെങ്കിൽ അതിൽ നിന്ന് ഓരോ രൂപയും ഉപയോഗിച്ചു തീർക്കണമെന്നോ അർത്ഥമാക്കുന്നില്ല.

ഭാവിയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യസ്ഥിതികളുടെ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് ഇൻഷുറൻസ് പോളിസികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള പ്രക്രിയ എന്താണ്?

നിങ്ങൾ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് മുമ്പ്, ലഭ്യമായ വ്യത്യസ്ത സ്കീമുകളെക്കുറിച്ച് നിങ്ങൾ വേണ്ടത്ര ഗവേഷണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് കണ്ടെത്തുക. മുമ്പുണ്ടായിരുന്ന ആരോഗ്യാവസ്ഥകൾ, ഇൻഷുറൻസ് ഉടമയുടെ വാർഷിക വരുമാനം, പ്ലാനിനായി ളവ്യവസ്ഥയില്‍ ഒപ്പുവയ്ക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, പ്രീമിയം ചെലവുകൾ എന്നിവ പോലുള്ള ഘടകങ്ങൾ കണക്കിലെടുക്കുക.

വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ഒരു തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാൽ, ഇൻഷുറൻസ് സ്കീം നൽകുന്ന സ്ഥാപനത്തില്‍ അംഗത്വം എടുക്കുക. എങ്ങനെ എന്നുള്ളത്, അവരുടെ പ്രക്രിയയെ ആശ്രയിച്ചിരിക്കും - അവരുടെ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ രജിസറ്റര്‍ ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള അവരുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുക.

മാനസികരോഗമുള്ളവർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉണ്ടോ?

2018 മെയ് മാസത്തിൽ മാനസികാരോഗ്യ സംരക്ഷണ നിയമം 2017 പ്രാബല്യത്തിൽ വന്നു. ഓരോ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും മാനസികരോഗ ചികിത്സയ്ക്ക് ഇൻഷുറൻസ് നൽകേണ്ടതുണ്ട് എന്ന് ഇത് വ്യവസ്ഥ ചെയ്യുന്നു. ലോകാരോഗ്യ സംഘടന ഐസിഡി (ഇന്‍റര്‍നാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ്) പ്രകാരം പട്ടികപ്രകാരം ഉള്ള മാനസികരോഗങ്ങൾ ഇൻഷുറൻസ് പരിരക്ഷ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.