പരിചരണം നൽകൽ

മുഖാമുഖം: എന്‍റെ പങ്കാളിക്ക് മാനസിക അസുഖാവസ്ഥ ഉണ്ടെന്നു വരാം

എങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളുടെ ബന്ധവുമായി സമരസപ്പെടുന്നതിനും അതു കൈകാര്യം ചെയ്യുന്നതിനും കഴിയുന്നത്

റിതിക ധാലിവാൾ

മാനസിക അസുഖാവസ്ഥ (Mental illness) ദമ്പതികള്‍ക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്നായിരിക്കും. മാനസിക അസുഖാവസ്ഥയുള്ള ഒരു വ്യക്തിയുമായി ഒരു ബന്ധത്തിൽ ആയിരിക്കുക എന്നതില്‍ നിങ്ങളുടെ ദിവസേനയുള്ള വീട്ടു ജോലികൾ കൈകാര്യം ചെയ്യുന്നതിന്‍റെ  ഒപ്പം തന്നെ അവരെ പരിചരിക്കുക എന്നതും കൂടി ഉൾപ്പെട്ടിട്ടുണ്ട്, ഈ പ്രക്രിയയ്ക്കിടയിൽ നിങ്ങൾ സ്വയം എരിഞ്ഞു തീരുന്നില്ല എന്നു നിങ്ങൾക്ക് ഉറപ്പിക്കേണ്ടതായും ഉണ്ട്. ഒരു പങ്കാളിക്ക് മാനസിക അസുഖാവസ്ഥ ഉള്ളപ്പോൾ എങ്ങനെയാണ് ആ ബന്ധത്തിൽ കഠിനമായി പരിശ്രമിക്കേണ്ടതായി വരിക എന്നു മനസ്സിലാക്കുന്നതിനായി വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ റിതിക ധാലിവാൾ (Ritika Dhaliwal), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ പല്ലവി തോമറിനോട് (Pallavi Tomar) സംസാരിച്ചു. അതില്‍ നിന്നുള്ള ചിട്ടപ്പെടുത്തി എടുത്ത ഭാഗങ്ങൾ ഇതാ:

എന്‍റെ പങ്കാളി വിഷാദം/ ഉത്കണ്ഠ എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട് എന്ന് ഞാൻ എങ്ങനെയാണ് അറിയുക?

ക്ലിനിക്കൽ ഡിപ്രഷൻ അഥവാ വിഷാദരോഗാവസ്ഥ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു താഴ്ന്നു പോകുന്ന മനോനില ദർശിക്കാനാവും. പലപ്പോഴും അവരെ വളരെ ദുഃഖിതരായി നിങ്ങൾ കണ്ടെത്തും, അതും കൂടുതൽ നീണ്ട സമയത്തേക്ക്. ഇതുവരെ അവർ ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ അവർക്ക് താൽപ്പര്യം നഷ്ടപ്പെട്ടു തുടങ്ങുന്നതായും നിങ്ങൾ ശ്രദ്ധിക്കും. വളരെ പെട്ടെന്ന് തളർന്നു പോകുക, അവരുടെ ജോലിയിൽ അതുവരെ  പ്രവർത്തനതലത്തിനു അനുഗുണമായി ഉണ്ടായിരുന്ന അവരുടെ മാനസികവും സാമൂഹികവും ആയ ആകമാനം പ്രവർത്തനങ്ങൾ മന്ദീഭവിക്കുക, ആളുകളുമായി ഇടപെടുന്നതിന് യഥാർത്ഥത്തിൽ ആഗ്രഹിക്കാതിരിക്കുക - അങ്ങനെ  അവരുടെ ജീവിതത്തിലെ എല്ലാ വശങ്ങളിലും എന്തെങ്കിലും കോട്ടം തട്ടുന്നതായോ ബുദ്ധിമുട്ട് അനുഭവിക്കുന്നതായോ നിങ്ങള്‍ക്കു കാണുവാന്‍ കഴിയും. അവര്‍ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ തന്നെ, അതു തങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതായി  അവർക്കു തോന്നാം, ഇതു തന്നെ അവർക്ക് കൂടുതൽ ശ്രമകരം ആയിരിക്കുകയും ചെയ്യും. അതു കൂടാതെ, വിഷാദം ഉള്ളപ്പോൾ അവരുടെ ഉറക്ക - ആഹാര ക്രമങ്ങളിലും പ്രബലമായ മാറ്റങ്ങൾ നിങ്ങള്‍ ദർശിക്കും. കൂടുതൽ അലസതയും പ്രതീക്ഷയില്ലായ്മയും മൂല്യഹീനരെന്ന തോന്നലും അവർ അനുഭവിക്കും. അവരുടെ സംഭാഷണങ്ങളിലും ഇങ്ങനെയുള്ള കാര്യങ്ങൾ പൊന്തിവന്നു എന്നു വരാം. ചില അവസരങ്ങളിൽ, സ്വയം ഹാനി വരുത്തുന്നതിനെ കുറിച്ചോ അല്ലെങ്കിൽ തനിക്ക് ഇനി ജീവിക്കുവാൻ താൽപ്പര്യമില്ല എന്നോ രോഗി സംസാരിക്കുന്നതായും നിങ്ങൾ കാണാനിടയായി എന്നും വരാം.

ഉത്കണ്ഠാ തകരാറുകൾ (Anxiety disorders) വിവിധ തരത്തിൽ പ്രകടമാകുന്നതിനു സാദ്ധ്യതയുണ്ട്. ഒന്ന് അകാരണമായതും വിശദീകരിക്കാനാവത്തതും എന്നല്ല, എന്തും ഏതും അയാള്‍ക്ക് ഉത്കണ്ഠയ്ക്ക് ഹേതുവാകുന്ന  തരം ഉത്കണ്ഠാവസ്ഥ അനുഭവിക്കുന്ന, സാമാന്യവൽക്കരിക്കപ്പെട്ട ഉത്കണ്ഠാ തകരാർ (ജനറലൈസ്ഡ് ആംഗ്സൈറ്റി ഡിസോഡർ) ആണ്. ഇതിനൊപ്പം.ചില ശാരീരിക ലക്ഷണങ്ങൾ: കിതപ്പ്, വിയർക്കൽ, വിറയൽ മുതലായവ കൂടി അകമ്പടിയായി ഉണ്ടാകും. പനീക് ഡിസോഡർ അഥവാ പെട്ടെന്നുണ്ടാകുന്ന അമിതഭീതി തകരാറിന്‍റെ പ്രത്യക്ഷലക്ഷണങ്ങളിൽ, ഉത്കണ്ഠയുടെ  ഇടയ്ക്കിടെയുണ്ടാകുന്ന ചില തീവ്രമായ അനുഭവങ്ങൾ- വളരെ കുറച്ചു സമയത്തേക്കേ കാണുകയുള്ളു, പക്ഷേ രോഗിയെ സംബന്ധിച്ച് അതു ശക്തി ചോർത്തുന്ന, പരവശപ്പെടുത്തുന്ന അനുഭവം ആയിരിക്കും - ഉണ്ടാകുന്നു. യഥാർത്ഥത്തിൽ പനീക് തകരാറിൽ ശാരീരിക ലക്ഷണങ്ങൾ വളരെ കൂടുതൽ സ്പഷ്ടമായി പ്രകടമാകും, അത് പലതരം ഭയാശങ്കകൾ തോന്നുന്നതിലേക്ക് നയിക്കുകയും ചെയ്യും.

എന്‍റെ പങ്കാളി സഹായം തേടാൻ ഒരുക്കമല്ലെങ്കിൽ ഞാൻ എന്തു ചെയ്യും?

നോക്കൂ, നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം സഹായം തേടുന്നതു തന്നെ വളരെ തളർത്തുന്ന - അവർക്ക് ഒരു രോഗം ഉണ്ട് എന്ന യാഥാർത്ഥ്യവുമായി സമരസപ്പെടുന്നതും അവർക്ക് മിയക്കവാറും എന്തെങ്കിലും തരത്തിലുള്ള ചികിത്സ വേണ്ടി വരും എന്നതും - ഒന്നായിരിക്കും. അതുകൊണ്ട് ആദ്യം ശ്രമിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യം, നിങ്ങളുടെ പങ്കാളിയുടെ ആശങ്കകൾ, കൃത്യമായി എന്തിലൂടെയാണ് അവർ കടന്നു പോകുന്നത്, എന്തിനെ കുറിച്ചാണ് അവർ വേവലാതിപ്പെടുന്നത്, എന്നു കണ്ടുപിടിക്കുക എന്നതാണ്. അതു സംബന്ധിച്ച് അവർക്കു ഭയമുണ്ടെങ്കിൽ, ആദ്യത്തെ പ്രാവശ്യം ഒന്നിച്ചുള്ള ഒരു കൂടികാഴ്ച്ച സംഘടിപ്പിക്കുന്നതായിരിക്കും സഹായകമാകുക, അപ്പോൾ  ചികിത്സിക്കുന്ന വ്യക്തിയുമായുള്ള മുഖ്യ സംഭാഷണം നിങ്ങൾക്ക് നടത്താൻ കഴിയുമല്ലോ. അവർ നേരിട്ട് പോകുവാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ഹെൽപ് ലൈനോ  ഓൺലൈൻ കൂടിക്കാഴ്ച്ചാരീതിയോ  ഉപയോഗിക്കുന്നതിനു അവരെ പ്രോത്സാഹിപ്പിക്കുക. ഇതെല്ലാം പരാജയപ്പെടുകയാണെങ്കിൽ, പങ്കാളികള്‍ നേരിട്ടു വന്ന് ചികിത്സിക്കുന്ന വ്യക്തിയെ കാണുന്നത് ഞാൻ പ്രോത്സാഹിപ്പിക്കും. അവർ നേരിട്ടു കണ്ട്, അവസ്ഥ വിശദീകരിച്ച്, അവരുടെ അനുപമമായ പ്രശ്‌നത്തിന് അല്ലെങ്കിൽ അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അനുരൂപമായി എന്ത് ആശയവിനിമയമാണ് വിഷാദം അനുഭവിക്കുന്ന വ്യക്തിയുമായി നടത്തേണ്ടത്, ആ വ്യക്തി വന്ന് സഹായം തേടുന്നതിന് എങ്ങിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നതു സംബന്ധിച്ച് ചികിത്സകർക്കു മാർഗ്ഗദർശനം നൽകുവാൻ സാധിക്കും. 

ഇനി വേറൊന്നുള്ളത്, ഇത് വളരെ പ്രധാനമാണ് എന്നു ഞാൻ കരുതുന്നു, സ്‌നേഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും കഴിയുക എന്നതാണ്. മാനസിക രോഗം അനുഭവിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് അയാൾക്ക് അടുപ്പവും സ്‌നേഹവും ഉള്ളവരിൽ നിന്ന് ലഭിക്കുന്ന അംഗീകാരം എന്നത് വളരെ വളരെ പ്രധാനമാണ്. അതിനാൽ, ചിലപ്പോൾ, നിങ്ങൾ അവിടെ ഉണ്ടായിരിക്കുക എന്നതു  തന്നെ പ്രധാനപ്പെട്ട കാര്യമാണ്. 

എന്‍റെ പങ്കാളിക്ക് സുരക്ഷിതത്വം തോന്നുന്നതിനും സ്‌നേഹിക്കപ്പെടുന്നു എന്നു തോന്നുന്നതിനും ഞാൻ എന്താണ് ചെയ്യേണ്ടത്?

നിങ്ങളുടെ പങ്കാളി ഒരു മാനസിക അസുഖാവസ്ഥ അനുഭവിക്കുന്നുണ്ട് എന്നു തോന്നുകയാണെങ്കിൽ, നിങ്ങളെ തന്നെ സ്വയം പഠിപ്പിക്കണം എന്നത് വളരെ പ്രധാനമാണ്. അതായത് രോഗം എന്താണ് എന്നും അത് എന്താണ് അനിവാര്യമാക്കി തീർക്കുക എന്നും യഥാർത്ഥത്തിൽ അറിയാതെ നിങ്ങൾക്ക് അധികമൊന്നും ചെയ്യാനാകില്ല. അതുകൊണ്ട് ലക്ഷണങ്ങൾ എന്താണ് എന്നു മനസ്സിലാക്കാൻ ശ്രമിക്കുക, രോഗ കാരണങ്ങൾ, രോഗത്തിന് ലഭ്യമായിട്ടുള്ള ചികിത്സകൾ എന്നിവയെ പറ്റിയും മനസ്സിലാക്കാൻ ശ്രമിക്കുക. ചികിത്സകരെ കാണുക, നിങ്ങളുടെ പങ്കാളിക്കൊപ്പം പ്രവർത്തിക്കുന്ന അയാളുടെ തൊഴിലിടത്തിലെ സംഘത്തെ കാണുക - ഇത് വളരെ അത്യാവശ്യമാണ്. ഇതു കൂടാതെ, രോഗം സംബന്ധിച്ച് നിങ്ങളുടെ പങ്കാളിയുടെ തന്നെ അനുഭവങ്ങൾ എന്നു മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ലക്ഷണങ്ങൾ പലപ്പോഴും വളരെ സമാനമാകാമെങ്കിലും, അവർക്ക് കൂടുതൽ ഭയപ്പെടുത്തുന്നതായി തോന്നുന്നത് എന്താണ്, അവർക്ക് കൂടുതൽ പ്രയാസമായത് എന്താണ് എന്നത് കണ്ടുപിടിക്കുന്നതിനു നിങ്ങൾ ശ്രമിക്കുകയും അതു മനസ്സിലാക്കുകയും ചെയ്യണം എന്നത് വളരെ പ്രധാനമാണ്. 

എന്‍റെ പങ്കാളിയെ പരിചരിക്കുന്നതിനായി എന്‍റെ സമയത്തിൽ ഭൂരിഭാഗവും ചെലവഴിക്കേണ്ടി വരുമ്പോൾ ഞാൻ എന്നെ തന്നെ പരിചരിക്കേണ്ടത് എങ്ങനെയാണ്?

രോഗിയെ സുഖപ്പെടുത്തുന്നതിൽ സഹായിക്കുന്നതിന് ആയിരിക്കും ഓരോരുത്തരും ശ്രദ്ധ പതിപ്പിക്കുന്നത് എങ്കിലും, പ്രാഥമികമായ പരിചരണം നൽകുന്നവർ - ഈ കാര്യത്തിൽ പങ്കാളികൾ - യഥാർത്ഥത്തിൽ വളരെയധികം വെല്ലുവിളികളിലൂടെ കടന്നു പോകുന്നുണ്ട്. അവർക്കു യഥാർത്ഥത്തിൽ അതു കൈകാര്യം ചെയ്യുന്നതിനു വേണ്ടി സ്വയം സജ്ജീകരിക്കപ്പെട്ടതായി തോന്നണം എന്നില്ല.  പങ്കാളി മനസ്സിലാക്കിയിരിക്കേണ്ട ആദ്യ കാര്യം, തങ്ങളല്ല പരിഹാരം എന്നതാണ്, രോഗി സുഖപ്പെടുന്നതിനു വേണ്ടി ഒറ്റയക്ക് സഹായിക്കുവാൻ സാധിക്കുന്നതു തങ്ങൾക്കു മാത്രമല്ല എന്നതാണ്. നിങ്ങൾ നിങ്ങളുടെ തന്നെ സ്വയം പരിചരണത്തിനു വേണ്ടി കുറച്ച് ഇടം സൃഷ്ടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിൽ സംസാരിക്കാൻ കഴിയുന്ന സുഹൃത്തുക്കളിലേക്കും കുടുംബാംഗങ്ങളിലേക്കും എത്തിച്ചേരുക, കാരണം, ദൈനംദിന പ്രവർത്തനങ്ങളിൽ മുഴുകുന്നത് ചിലപ്പോൾ പ്രയാസകരമായി കാണുന്ന, സാമൂഹികമായി ഇടപെടുവാൻ ആഗ്രഹിക്കാത്ത, മിയ്ക്കവാറും സ്വന്തം ജോലിയിൽ ഉറച്ചു നില്‍ക്കാത്ത പങ്കാളിക്കൊപ്പം ജീവിക്കുന്നത് വളരെ അധികം മാനസിക പിരിമുറക്കത്തിനു കാരണമായേക്കാം - മറ്റു തരത്തിൽ മാത്രമല്ല, ആ ബന്ധത്തിനുള്ളിൽ പോലും. അതുകൊണ്ട് നിങ്ങൾക്ക് സമീപിക്കുവാൻ കഴിയുന്ന, നിങ്ങൾക്കു സംസാരിക്കുവാൻ കഴിയുന്ന സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരിക്കണം എന്നത് ഉറപ്പാക്കുക. അതേ പോലെ  കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കുറച്ചധികം ബുദ്ധിമുട്ടായി തീരുന്നു എന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ വിദഗ്ദ്ധ സഹായം തേടുന്നതിനു നാണക്കേടു തോന്നേണ്ട കാര്യവുമില്ല.