അല്‍ഷിമേഴ്സ് ബാധിച്ചിട്ടുള്ള ഒരാള്‍ക്ക് നിരാശ, നിസ്സഹായത, ആശയക്കുഴപ്പം, ദേഷ്യം, ഭയം, അനിശ്ചിതത്വം, ഉത്കണ്ഠ, പശ്ചാത്താപം തുടങ്ങിയ അനേകം വികാരങ്ങള്‍ അനുഭവപ്പെടും.
നിങ്ങള്‍ അല്‍ഷിമേഴ്സ് ഉള്ള ഒരാളെ പരിചരിക്കുന്നുണ്ടെങ്കില്‍ അവരെ കേള്‍ക്കാനും, ജീവിതം ആസ്വദിക്കാനാകുമെന്ന് ഉറപ്പുകൊടുക്കാനും, പിന്തുണ നല്‍കാനും മാന്യതയും ആത്മാഭിമാനവും നിലനിര്‍ത്താനും നിങ്ങളാലാകുന്നതിന്റെ പരമാവധി സഹായം നല്കാന് നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഈ രോഗത്തിനെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് അവരെ സഹായിക്കാന്‍ കഴിയും.
ശാന്തവും സുദൃഢവുമായ കുടുംബാന്തരീക്ഷത്തിന് പെരുമാറ്റപരമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. പുതിയ സാഹചര്യങ്ങള്‍, ശബ്ദങ്ങള്‍, ആളുകളുടെ വലിയ കൂട്ടം, എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉത്കണ്ഠയ്ക്കും മാനസിക പിരിമുറുക്കത്തിനും കാരണമായേക്കാം. കാരണം വ്യക്തി അസ്വസ്ഥമാകുമ്പോള്‍ വ്യക്തമായി ചിന്തിക്കാനുള്ള ശേഷി കൂടുതല്‍ ക്ഷയിക്കും.
നിങ്ങളുടെ ഈ പ്രിയപ്പെട്ടയാള്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളയാളായിരിക്കെത്തന്നെ നിങ്ങളുടെ വക്കീലിനെ സമീപിക്കുകയും രോഗിക്ക് അയാളുടെ / അവരുടെ സാമ്പത്തിക കാര്യങ്ങള്‍, വൈദ്യചികിത്സ, മറ്റ് നിയമപരമായ കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുക. രോഗിക്ക് തന്റെ ആരോഗ്യ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തന്റെ താല്പര്യപ്രകാരം തന്നെ ആരെയെങ്കിലും ചുമതലപ്പെടുത്തനാകും. ഇത് നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് അദ്ദേഹത്തിന്റെ/അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത കാലത്തും ഉറച്ചതും സുവ്യക്തവുമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.