ഉത്കണ്ഠ അവസ്ഥകളെ നിയന്ത്രിക്കുന്നത്
എന്താണ് ഉത്കണ്ഠാ രോഗം ?
പരീക്ഷക്ക് തൊട്ടു മുൻപ് എന്തിനാണ് നിങ്ങൾ വിറക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ? തൊഴിൽ ലഭിക്കാനുള്ള അഭിമുഖത്തിന് മുൻപ് എന്തിനാണ് കൈകൾ വിയർപ്പിൽ നനയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?ഒരു പ്രധാന കാര്യത്തിന് ശരീരം സ്വയം സ്വാഭാവികമായി തയ്യാറെടുക്കുന്ന ഉത്കണ്ഠാകുലമായ അനുഭവമാണ് ഇവ. ഇതിൽ മുന്നേറുമ്പോൾ ശരീരം സ്വയം അതുമായി താദാത്മ്യം പ്രാപിക്കുന്നതും കാണാം. നിങ്ങൾ ശ്വസിക്കുന്നത് സാധാരണ നിലയിൽ ആകുകയും ഹൃദയം മിടിക്കുന്നതിന്റെ തീവ്രത കുറയുകയും ചെയ്യും. ഇത്തരം ഉത്കണ്ഠ യഥാർത്ഥത്തിൽ നമ്മെ കൂടുതൽ മികവുറ്റ നിലയിൽ പ്രതികരിക്കുവാൻ സഹായിക്കുന്നു.
ഇങ്ങനെ ഒക്കെ ആണെങ്കിലും കാരണം ഒന്നുമില്ലാതെ തന്നെ ഉത്കണ്ഠ നേരിടുന്നവർ ഉണ്ട്. നിങ്ങളുടെ ഉത്കണ്ഠകൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുകയും അത് നിങ്ങളുടെ പ്രതി ദിന പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാക്കുക. നിങ്ങൾക്ക് ഉത്കണ്ഠ രോഗമാണ്.
സാധാരണ കാണുന്ന ഉത്കണ്ഠയും ഉത്കണ്ഠ രോഗവും തമ്മിലുള്ള വ്യത്യാസം.
താങ്കളിൽ ഉത്കണ്ഠ പ്രശ്നം സൃഷ്ടിക്കുന്നുവോ എന്ന് മനസ്സിലാക്കുവാനുള്ള ചില ലളിത സൂചനകൾ നൽകാം.
സാധാരണമായ ഉത്കണ്ഠ | ഉത്കണ്ഠ രോഗം |
ബില്ലുകൾ, തൊഴിൽ അഭിമുഖങ്ങൾ, പരീക്ഷകൾ മറ്റു പ്രധാന പരിപാടികൾ എന്നിവ സംബന്ധിച്ച്. | മതി൭യായ കാരണം ഇല്ലാതെ തുടർച്ചയായും അമിതമായും ഉത്കണ്ഠാകുലൻ ആകുന്നത് മൂലം നിങ്ങളുടെ പ്രതി ദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുക. |
ഒരു പൊതു ചടങ്ങിനോ അല്ലെങ്കിൽ വലിയ യോഗത്തിനോ മുൻപ് വയറിനുള്ളിൽ അസ്വസ്ഥത അനുഭവിക്കുക. | സാമൂഹികമോ അല്ലെങ്കിൽ അവതരണം സംബന്ധിച്ചോ ഉള്ള സന്ദർഭങ്ങളിൽ നിങ്ങൾ മറ്റുള്ളവരുടെ സൂക്ഷമ നിരീക്ഷണത്തിനു വിധേയനാകും. മറ്റുള്ളവരെ അപമാനിക്കുമെന്നോ അല്ലെങ്കിൽ അമ്പരപ്പിക്കുമെന്നോ എന്ന നിങ്ങളുടെ ഭയം |
ഭീതി ഉണർത്തുന്ന ഒരു വസ്തു , സ്ഥലം, അല്ലെങ്കിൽ സന്ദർഭം. ഉദാഹരണത്തിന് ഒരു തെരുവ് നായ വഴിയിൽ നിങ്ങൾക്ക് നേരെ കുരക്കുന്നു. | യുക്തിഹീനമായ നിലയിൽ ഒരു വസ്തു അല്ലെങ്കിൽ സ്ഥലം സംബന്ധിച്ച് ആശങ്കപ്പെടുക . ഉദാഹരണത്തിന് പുറത്തു കടക്കാൻ കഴിയാത്ത യന്ത്ര സംവിധാനത്തിൽ നിങ്ങൾ കടക്കുന്നു എന്ന ചിന്ത. |
അടുപ്പമുള്ള ഒരാളുടെ നഷ്ടം നിങ്ങളെ അതീവ ദുഃഖിതൻ ആക്കുന്നു. അല്ലെങ്കിൽ അത് സംബന്ധിച്ച് തുടർച്ചയായി ആശങ്കപ്പെടുന്നു. | ജീവിതത്തിലെ ഒരു നിർണായക അസംഭവം സംബന്ധിച്ച് നിങ്ങളിൽ തുടർച്ചയായ ഓർമ്മകൾ, സ്വപ്നങ്ങൾ, ആശങ്കകൾ ഉണ്ടാകുന്നു. |
വ്യക്തി പരമായും നിങ്ങളുടെ പരിസരങ്ങളിലും വൃത്തിയായി സൂക്ഷിക്കുന്നത് | തുടർച്ചയായും അമിതമായും നിങ്ങൾക്ക് സമീപമുള്ള വസ്തുക്കൾ സംബന്ധിച്ച് തുടർച്ചയായി വൃത്തിയാക്കുക. |
ഒരു വലിയ കളിക്ക് മുൻപ് വിയർപ്പിൽ കുളിക്കുക. | ഞാൻ ഇപ്പോൾ മരിച്ചു പോകും എന്ന നിലയിൽ തുടർച്ചയായി ചിന്തകൾ ഉയരുക. ഉടനെ തന്നെ വീണ്ടും സമാന ആക്രമണം ഉണ്ടാകുമെന്നു ഭയപ്പെടുക |
ഉത്കണ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ ?
എല്ലാവരും ഉത്കണ്ഠാ നേരിടുന്നവരാണ്. അത് കൊണ്ട് തന്നെ ഇതൊരു രോഗാവസ്ഥയിൽ എത്തുന്നത് സംബന്ധിച്ച് കണ്ടെത്താൻ വ്യക്തയായ സൂചനയൊന്നും ഇല്ല. നിങ്ങളിലെ ആശങ്കയും ഉൽക്കടമായ ഭയവും കുറച്ചു കാലമായി നില നിൽക്കുന്നു എങ്കിൽ ഒരു മാനസിക രോഗ വിദഗ്ധന്റെ സഹായം നിങ്ങൾ തേടണം. ഉത്കണ്ഠയുടെ പല വിധ തരങ്ങൾ ഉണ്ടെങ്കിലും അവയിൽ ഭൂരിഭാഗത്തിനുമുള്ള സൂചനകൾ ഇനി പറയാം.
ഈ ലക്ഷണങ്ങൾ നിങ്ങളുടെ സുഹൃത്തിന്റെ അല്ലെങ്കിൽ കുടുംബാംഗങ്ങളിലോ കണ്ടെത്തിയാൽ അവരോടു ഇത് സംബന്ധിച്ച് തുറന്നു സംസാരിക്കുകയും മാനസിക രോഗ വിദഗ്ധന്റെ സഹായം നേടുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യണം.
ഉത്കണ്ഠ രോഗത്തിനുള്ള കാരണങ്ങൾ ? |
ഉത്കണ്ഠ രോഗത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനമായവ പരിശോധിക്കാം.
ഉത്കണ്ഠ രോഗത്തിനുള്ള കാരണങ്ങൾ ?
ഉത്കണ്ഠ രോഗത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനമായവ പരിശോധിക്കാം.
വിവിധ തരത്തിലുള്ള ഉത്കണ്ഠ രോഗാവസ്ഥകൾ Visible |
പലതരത്തിലാണ് ഉത്കണ്ഠ ആളുകളിൽ ബാധിക്കുന്നതു. ഏറ്റവും പ്രധാന തരത്തിലുള്ള ഉത്കണ്ഠ പ്രശ്നങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഉത്കണ്ഠ രോഗാവസ്ഥക്കുള്ള ചികിത്സ
ഉത്കണ്ഠ രോഗം ഉള്ളവരോടുള്ള കരുതൽ
നിങ്ങളുടെ കുടുംബാംഗങ്ങളിലോ അല്ലെങ്കിൽ സുഹൃത്തുക്കളിലോ ആരെങ്കിലും ഉത്കണ്ഠ രോഗം ഉണ്ടെങ്കിൽ നിങ്ങളുടെ പിന്തുണ അവരുടെ കഷ്ടപ്പാടുകൾ കുറക്കാൻ സഹായിക്കും. ഏതു തരത്തിലുള്ള അസുഖം ആയാലും അവർ നേരിടുന്ന പ്രശനം മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് മൂലം അവരുടെ അവസ്ഥകളോട് താദാത്മ്യം പ്രാപിക്കുവാനാകും. ഉത്കണ്ഠ രോഗം ഉള്ളവരോടുള്ള ഇടപെടലിൽ അമിതമായ ക്ഷമ ശക്തി കാട്ടണം. സമ്മർദ്ദം നേരിടുമ്പോഴും ഭയം ഉണരുമ്പോഴും അവരെ നിരന്തരം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മാത്രമേ അവർ തങ്ങളുടെ ഈ അവസ്ഥകളി നിന്നും കര കയറൂ. ഇതിനു സഹായിക്കുന്ന ശരിയായ ഘടകങ്ങൾ നിങ്ങൾ സ്വയം കണ്ടെത്തണം.