ചികിത്സയുടെ ലക്ഷ്യമെന്നത് പെരുമാറ്റത്തെ ലാക്കാക്കുക എന്നതാണ്. അത് കുട്ടികളെ സ്കൂളുമായി ഇണങ്ങിച്ചേരുന്നതിനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിനും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രയപൂര്‍ത്തിയാകുമ്പോള്‍ സ്വതന്ത്രമായ ഒരു ജീവിതം പുലര്‍ത്തുന്നതിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ചികിത്സാപരമായ ഇടപെടലുകള്‍ ലക്ഷ്യംവെയ്ക്കുന്നത് സമൂഹത്തിന് സ്വീകാര്യമായ പെരുമാറ്റം വളര്‍ത്തിയെടുക്കുക, നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുക, ഉള്‍വലിഞ്ഞ് നില്‍ക്കാതെ സമൂഹവുമായി ഇടപഴകാന്‍ തയ്യാറാകുക തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഗുണകരമായ പെരുമാറ്റ രീതികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ സഹകരണ പെരുമാറ്റ രീതി വളര്‍ത്തിയെടുക്കുക, അസാധാരണ പെരുമാറ്റരീതികള്‍ കുറയ്ക്കുക, സംസാരം, ഭാഷ, ഭാവപ്രകടനങ്ങള്‍ തുടങ്ങിയ മെച്ചപ്പെടുത്തുക എന്നിവയിലാണ്.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മനഃശാസ്ത്രപരമായ ഇടപെടലുകള്‍ ഘടനാപരമായുള്ളതും പൊരുത്തമുള്ളതുമാണെങ്കില് അര്‍ത്ഥപൂര്‍ണമായ പുരോഗതി കൈവരിക്കാന്‍ അവര്‍ക്കാകും.
- പ്രയോഗയോഗ്യമായ പെരുമാറ്റ വിശകലനം (അപ്ലൈഡ് ബിഹേവിയര്‍ അനാലിസിസ്-എ ബി എ ) : ഓരോരുത്തര്‍ക്കും വേണ്ടി ഒറ്റ തിരിച്ചുള്ള കൂടിക്കാഴ്ചകള്‍ ഗ്രഹണ ശക്തി, സാമൂഹികമായ ഇടപഴകല്‍, പെരുമാറ്റ രീതികള്‍, മികച്ച ചലന ശേഷി, കളി, സ്വയം സഹായം തുടങ്ങിയ കാര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. കുട്ടി ഇതിലൂടെ ഘടനാ രൂപത്തിലാക്കിയ ജോലികള്‍ വളരെ ലളിതമായവ തൊട്ട് വളരെ സങ്കീര്‍ണമായവ വരെ ചെയ്യാന്‍ പഠിക്കുന്നു.ഓരോ ജോലിയും പിന്നീട് പല ഭാഗങ്ങളായി തരം തിരിക്കപ്പെടുകയും ഓരോ സമയത്ത് ഓരോ ഭാഗമായി പഠിച്ച് ജോലി പൂര്‍ത്തിയാക്കാന്‍ കുട്ടിയെ പഠിപ്പിക്കുന്നു. ഉചിതമായ പെരുമാറ്റവും വൈദഗ്ധ്യങ്ങളും പഠിപ്പിക്കാനും നിലനിര്‍ത്താനും കുട്ടിക്ക് പ്രതിഫലങ്ങളും പ്രോത്സാഹനവും നല്കുന്നു. കുട്ടിയുടെ പുരോഗതി നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്നു. എ ബി എ യുടെ ഇനങ്ങളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു.
- പ്രത്യേകമായ പരീക്ഷണങ്ങളിലൂടെയുള്ള പരിശീലനം (ഡിസ്ക്രീറ്റ് ട്രയല്‍ ട്രെയിനിംഗ്- ഡി റ്റി റ്റി ) : ഈ പഠന രീതിയില്‍ കുട്ടിയെ അഭിലഷണീയമായ പെരുമാറ്റത്തിന്റെ അല്ലെങ്കില്‍ പ്രതികരണത്തിന്റെ ഓരോ ചുവടും പഠിപ്പിക്കുവാന്‍ തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഉപയോഗിക്കുന്നു.പാഠങ്ങള്‍ അവയുടെ ഏറ്റവും ലളിതമായ ഭാഗങ്ങളാക്കി വിഭജിക്കുകയും ശരിയായ ഉത്തരങ്ങള്‍ക്കും പെരുമാറ്റത്തിനും പ്രതിഫലമായി പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. തെറ്റായ ഉത്തരങ്ങള്‍ പരിഗണിക്കില്ല.
- പെരുമാറ്റത്തില്‍ പ്രാരംഭത്തിലേ അതീവശ്രദ്ധയോടെയുള്ള ഇടപെടല്‍ (എര്‍ളി ഇന്റന്‍സീവ് ബിഹേവിയറല്‍ ഇന്റര്‍വെന്‍ഷന്‍- ഇഐബിഐ):
എ ബി എ യില്‍ അഞ്ചുവയസിന് താഴെയോ മൂന്നുവയസിലോ ഉള്ള കുട്ടികള്‍ക്കായുള്ള ഒരു ഇനം.
നിര്‍ണായകമായ പ്രതികരണ പരിശീലനം (പി ആര് ടി ) : കുട്ടിക്ക് പഠിക്കാനും സ്വന്തം പെരുമാറ്റം നിരീക്ഷിക്കാനും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് തുടക്കമിടാനുമുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.ഈ പെരുമാറ്റങ്ങളിലുള്ള ഗുണകരമായ മാറ്റങ്ങള്‍ മറ്റ് പെരുമാറ്റങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കിയേക്കും.
- ഭാഷാസംബന്ധിയായ പെരുമാറ്റത്തിലെ ഇടപെടല്‍ (വെര്‍ബല്‍ ബിഹേവിയര്‍ ഇന്റര്‍വെന്‍ഷന്‍- വിബിഐ): ഓരോ പ്രവര്‍ത്തന ഭാഗങ്ങളും ഉപ ഭാഗങ്ങളായി വിഭജിച്ച് ഭാഷ പഠിപ്പിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്നു.
ചികിത്സയും ഓട്ടിസവും അനുബന്ധ ആശയ വിനിമയ വൈകല്യവുമുള്ള കുട്ടികള്‍ക്കുള്ള ചികിത്സാ പഠന സമ്പ്രദായം (ടിഇഎസിസിഎച്ച്): ഈ രീതിയില്‍ കുട്ടിയെ നേരത്തേയുള്ള കഴിവുകള്‍ ഉപയോച്ച് സ്വയംപര്യാപ്തനാകാന്‍ സഹായിക്കുന്നു. ചുറ്റുപാടുകള്‍ ചിട്ടപ്പെടുത്തുക, ദിനചര്യകള്‍ ആസൂത്രണം ചെയ്യുക, വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ആശയ വിനിമയത്തിന് ദൃശ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയെല്ലാം കുട്ടികളെ അന്നന്നുള്ള ജോലികള്‍ ഒരു വിധം സ്വതന്ത്രമായി ചെയ്യാന്‍ സഹായിക്കുന്നു.