ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം) പലതരത്തിലുണ്ട്. ഓരോന്നിനും അതിന് കാരണമാകുന്ന രോഗത്തിന്റേയോ അവസ്ഥയുടേയോ പേര് കൊടുത്തിരിക്കുന്നു.
1. അല്‍ഷിമേഴ്സ് രോഗം ഏറ്റവും സാധാരണമായ ഒരു തരം ഡിമെന്‍ഷ്യയാണ്.അല്‍ഷിമേഴ്സ് രോഗം സാധാരണായി 7-10 വര്‍ഷം കൊണ്ട് സാവധാനം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിന്റെ ഗ്രഹണ/ധാരണാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പതുക്കെ ക്ഷയിക്കുന്നു, ഒടുവില്‍ തലച്ചോറില്‍ ഓര്‍മ്മ, ഭാഷ, തീരുമാനമെടുക്കല്‍, സ്ഥലവും സമയവും തിരിച്ചറിയുന്നതിനുള്ള ശേഷി മുതലായവയെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
2.ല്യൂയി ബോഡി ഡിമെന്‍ഷ്യ : ല്യൂയി ബോഡി എന്നാല്‍, തലച്ചോറില്‍ കാണപ്പെടുന്ന പ്രോട്ടീനുകളുടെ ഒരു അസാധാരണമായ കൂട്ടമാണ്. ഈ വിഭാഗത്തിലെ ഡിമെന്‍ഷ്യയുള്ള വ്യക്തിക്ക് പലപ്പോഴും അതിവേഗം കണ്ണുകള്‍ ചലിക്കുന്ന ഒരവസ്ഥ, വ്യക്തി താന്‍ സ്വപ്നത്തില്‍ കാണുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉറക്കം സംബന്ധമായ തകരാര്‍ മുതലായവ ഉണ്ടായേക്കാം.
3. ഫ്രോന്റ്റോറ്റെംപെറല് ഡിമെന്‍ഷ്യ : ഈ തരം ഡിമെന്‍ഷ്യ മറ്റുതരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറച്ച് ചെറുപ്രായത്തിലാണ് സംഭവിക്കുന്നത് (40-65 വയസില്‍). തലച്ചോറില്‍ വ്യക്തിത്വം, പെരുമാറ്റം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുനില്ക്കുന്ന മേഖലകളിലെ (ഫ്രെന്റല്ലും റ്റെംപെറലും ) നാഡീകോശങ്ങള്‍ ക്രമേണ ക്ഷയിക്കുന്നതാണ് ഇതില്‍ നടക്കുന്നത്. ഇതിന്റെ ഫലമായി ഉചിതമല്ലാത്ത പെരുമാറ്റം, ഭാഷ, ചിന്തിക്കാനും ഏകാഗ്രതപുലര്ത്താനും ചലനങ്ങള്‍ക്കും പ്രശ്നങ്ങള്‍ മുതലായവ ഉണ്ടാകുന്നു.
4. ധമനീ സംബന്ധമായ ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം) : തലച്ചോറിലേക്ക് നീളുന്ന രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതുമൂലം തലച്ചോറിന് തകരാറുണ്ടാകുമ്പോഴാണ് ഈ ഡിമെന്‍ഷ്യ സംഭവിക്കുന്നത്. തലച്ചോറിലെ തകരാറ് മസ്തിഷ്കാഘാതം (സ്ട്രോക്ക്), ഹൃദയവാല്‍വിന് ഉണ്ടാകുന്ന അണുബാധ, അല്ലെങ്കില്‍ ധനമികളുടെ (രക്ത ധമനികളുടെ) അവസ്ഥകള്‍ മൂലം ഉണ്ടാകാവുന്നതാണ്.
.