കെട്ടുകഥ: വിഷാദം എന്നത് ഒരു ദൗർബ്ബല്യമാണ്, രോഗാവസ്ഥ അല്ല.വസ്തുത: വിഷാദം ഒരു ദൗർബ്ബല്യമോ അലസതയോ അല്ല, അത് വിവിധ കാരണങ്ങൾ മൂലം സംഭവിക്കുന്ന ഗൗരവതരമായ മാനസികാരോഗ്യ അവസ്ഥയാണ്. ഏതൊരു വ്യക്തിയ്ക്കും തന്‍റെ ജീവിതത്തിൽ ഏതൊരു സമയത്തും ബാധിക്കാവുന്ന കാര്യമാണ് വിഷാദം.
കെട്ടുകഥ: പോഷകാഹാരക്കുറവും ദാരിദ്ര്യവും വിഷാദവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല.വസ്തുത: പോഷകാഹാരത്തിലെ കുറവ് വിഷാദത്തിനുള്ള പല കാര്യങ്ങളിൽ ഒന്നാകാം. അന്നജം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സൗഖ്യം എന്ന തോന്നൽ വർദ്ധിപ്പിക്കുന്ന സെറടോനിൻ, ട്രിപ്‌റ്റൊഫാൻ തുടങ്ങിയ രാസവസ്തുക്കളുടെ ഉത്പാദനത്തെ സഹായിക്കും.
കെട്ടുകഥ: കുടുംബത്തിൽ വിഷാദരോഗമുണ്ട്, വിഷാദമുള്ള ആളുകൾ വിവാഹിതരാകാൻ പാടില്ല.വസ്തുത: വിഷാദത്തിന് ഒരു വ്യക്തിയെ കൂടുതൽ വിധേയമാക്കുന്നതിന് ജനിതകകാരണങ്ങൾ ഇടയാക്കിയേക്കാം എന്നുള്ളപ്പോഴും, ഒരു വ്യക്തി ഈ അസുഖം പാരമ്പര്യസിദ്ധമായി അനുഭവിക്കേണ്ടി വരും എന്നൊന്നുമില്ല. ജനിതകം, മനഃശാസ്ത്രപരം, മാനസികസാമൂഹ്യപരം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളുടെ ഫലമായിട്ട് ആയിരിക്കും പലപ്പോഴും വിഷാദം പ്രകടമാകുന്നത്. വിഷാദരോഗമുള്ള ആളുകൾക്കും വിവാഹം കഴിക്കുവാനും ആരോഗ്യപരമായ ജീവിതങ്ങൾ നയിക്കുന്നതിനും സാധിക്കും. എന്നിരുന്നാലും തങ്ങളുടെ രോഗങ്ങളെ പറ്റി അവർ പങ്കാളികളോടു പറയേണ്ടതുണ്ട്.
കെട്ടുകഥ: എപ്പോഴും ജീവിതസംഭവങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും വിഷാദം.വസ്തുത: എല്ലാ ജീവിത സംഭവങ്ങളും വിഷാദം ഉണ്ടാക്കണമെന്നില്ല. സാമൂഹ്യപിന്തുണ ഇല്ലായ്മ, അല്ലെങ്കിൽ ഹൃദയ രോഗം, ക്യാൻസർ, എച്ച്‌ഐവി, തൈറോയ്ഡ് എന്നിങ്ങനെയുള്ള ശാരീരികാരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ മറ്റു പലതരം കാരണങ്ങൾക്കും വിഷാദം ഉദ്ദീപിപ്പിക്കുന്നതിനു കഴിയും.
കെട്ടുകഥ: വിഷാദദുരീകരണ മരുന്നുകൾ കൊണ്ടു മാത്രമേ വിഷാദരോഗം ചികിത്സിച്ചു ഭേദപ്പെടുത്താൻ കഴിയൂ.വസ്തുത: കഠിനതരമായ വിഷാദ തകരാറുകൾ ഉള്ള അവസരങ്ങളിൽ ഒഴികെ എല്ലായ്‌പ്പോഴും ഔഷധോപയോഗം ആവശ്യമായി വരില്ല. മനഃശാസ്ത്രപരമായ വിദഗ്‌ദ്ധോപദേശവും ചികിത്സയിൽ ഉൾപ്പെട്ടിട്ടുണ്ട്. തീവ്രതയില്ലാത്തതോ മദ്ധ്യമാവസ്ഥയിലുള്ളതോ ആയ വിഷാദത്തിന്, വിദഗ്‌ദ്ധോപദേശവും അതുപോലെയുള്ള മറ്റു തെറപ്പികളും പ്രയോജനപ്രദമാണ്. കെട്ടുകഥ: വിഷാദത്തിന് ആത്മഹത്യയിലേക്കു നയിക്കാൻ സാധിക്കില്ല.വസ്തുത: ആത്മഹത്യയെ കുറിച്ചുള്ള കെട്ടുകഥകളും കൂടി മനസ്സിലാക്കുക എ ന്നതിനു ഇവിടെ പ്രാധാന്യമുണ്ട്. ഇത് സത്യമാകണമെന്നില്ല, കാരണം ആളുകൾക്ക് കഠിനമായ വിഷാദ പരമ്പരകൾ ഉള്ളപ്പോൾ മാത്രമേ അവർക്ക് ആത്മഹത്യാപരമായ ചിന്തകൾ ഉണ്ടാകുകയുള്ളു. കുടംബാംഗങ്ങളും സുഹൃത്തുക്കളും ആ വ്യക്തിയുടെ പെരുമാറ്റത്തിനും പ്രവർത്തികൾക്കും നേരേ പ്രതികരിക്കണം എന്നതും വളരെ വൈകുന്നതിനു മുന്നേ പരിഹാരാർത്ഥമുള്ള നടപടികൾ കൈക്കൊണ്ടിരിക്കണം എന്നതും അങ്ങേയറ്റം പ്രധാനമാണ്.
കെട്ടുകഥ: വിഷാദത്തിന് വൈദ്യശാസ്ത്ര ഇടപെടൽ ആവശ്യമില്ല.വസ്തുത: വിഷാദത്തിന്‍റെ സൂചനകളും ലക്ഷണങ്ങളും ഉള്ള ഒരു വ്യക്തി ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ വിഷാദവാസ്ഥയുള്ള മിയ്ക്ക ആൾക്കാരും സഹായം ലഭിക്കുന്നത് ഒഴിവാക്കുന്നു. വിഷാദം അനുഭവിക്കുന്നവരിൽ ഏകദേശം മൂന്നിലൊന്നു പേർക്കു മാത്രമേ ചികിത്സ ലഭ്യമാകുന്നുള്ളു. മിയക്കവാറും സമയം, സഹായം സ്വീകരിക്കുന്നതിനു മുമ്പ്, ആളുകൾ ഏതാണ്ട് ഒരു ദശകത്തോളം വിഷാദാവസ്ഥയിൽ ജീവിക്കും. എത്രത്തോളം വേഗത്തിൽ ആ വ്യക്തിക്ക് ചികിത്സ - മനഃശാസ്ത്രപരവിദഗ്ദ്ധ ചികിത്സ, ഔഷധോപയോഗം അല്ലെങ്കിൽ മറ്റു സഹായം - ലഭിക്കുന്നുവോ ചികിത്സ അത്രത്തോളം പ്രയോജനകരമായി തീരും. ചികിത്സകളുടെ ഒരു സംയുക്തവും വളരെ പ്രയോജനപ്രദമായെന്നു വരാം.