തകരാറുകൾ

ഡിസ്കാല്ക്കുലിയ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് ഡിസ്കാല്ക്കുലിയ ?

 
 
ഒരു കുട്ടിക്ക് സംഖ്യകള്‍ സംബന്ധിച്ച് അടിസ്ഥാന കാര്യങ്ങള്‍ ഓര്ത്തിരിക്കാന്‍ കഴിയാതെവരികയും അവന്‍റെ അല്ലെങ്കില്‍ അവളുടെ ഗണിതശാസ്ത്രപരമായ പ്രവര്ത്തികള്‍ മന്ദഗതിയിലായിരിക്കുകയും കൃത്യതയില്ലാതിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്കാലക്കുലിയ. ഇതിന്‍റെ ലക്ഷണങ്ങള്‍ ഒരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. ഡിസ്കാല്ക്കുലിയ ഉള്ള ചില കുട്ടികള്ക്ക് വഴിക്കണക്ക് പോലുള്ള വാക്കുകള്‍ കൊണ്ടുള്ള കണകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസം നേരിടും, മറ്റു ചിലര്ക്കാകട്ടെ ഒരു കണക്കിന്‍റെ ഉത്തരം അനുമാനിക്കുന്നതിന് ആവശ്യമായ ഓരോരോ ഘട്ടങ്ങളുടേയും പിന്തുടര്‍ച്ച മനസിലാക്കിയെടുക്കാന്‍ കഴിയാതെ വരും, വേറെ ചിലര്ക്കാകട്ടെ ചില പ്രത്യേക ഗണിതശാസ്ത്ര ആശയങ്ങള്‍ മനസിലാക്കാന്‍ പ്രയാസമായിരിക്കും. 

എന്താണ് ഡിസ്കാല്ക്കുലിയ അല്ലാത്തത് ?

 
 
സാധാരണയായി ഗണിതശാസ്ത്രം മിക്കവാറും കുട്ടികള്ക്ക്  കടുകട്ടിയായ വിഷയമാണ്, ചിലര്‍ വളരെ പതുക്കെ പഠിക്കുന്നവരായേക്കും, പരിശീലനം കൊണ്ടും ആവര്ത്തനം കൊണ്ടും അവര്‍ കണക്കിലെ ആശയങ്ങള്‍ പഠിച്ചെടുക്കും. മറ്റു ചില കുട്ടികള്ക്കാകട്ടെ കണക്ക് വലിയ വെല്ലുവിളിയായേക്കും, അതവരില്‍ വലിയ മാനസിക പിരിമുറുക്കവും വികാരവിക്ഷോഭവും മറ്റും സൃഷ്ടിച്ചേക്കാം. അതാകട്ടെ പരീക്ഷകളില്‍ ദയനീയമായ പ്രകടനം എന്ന അവസ്ഥിലേക്ക് അവരെ നയിക്കുകയും ചെയ്തേക്കാം. 
ഇവയൊന്നും ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങളല്ല. 
 
 
 
 
 
 
 

ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

 
 
ഓരോ കുട്ടിയും പാഠങ്ങള്‍ പഠിക്കുന്നതിന്‍റെ വേഗത വ്യത്യസ്തമായിരിക്കും. ഒരു ശരാശരി കുട്ടിക്ക് ഗണിതശാസ്ത്ര ആശയങ്ങളും സാമാന്യസങ്കല്പ്പങ്ങളും മറ്റും മനസിലാക്കാന്‍ സമയവും പരിശീലനവും ആവശ്യമാണ്. എന്നിരുന്നാലും കുട്ടി ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതില്‍ കാലതാമസവും ശ്രദ്ധേയമായ അന്തരവും ഉണ്ടെങ്കില്‍, കുട്ടിക്ക് പ്രത്യേക പരിശീലനം നല്കിയാലും ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുള്ളതായി കാണുകയാണെങ്കില്‍ കുട്ടിക്ക് ഡിസ്കാല്ക്കുലിയ ആയേക്കാം. 
ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. 
 
നഴ്സറി സ്കൂള്‍ കാലം
  •   അക്കങ്ങള്‍ എണ്ണാന്‍ പഠിക്കല്‍
  • അച്ചടിച്ചിരിക്കുന്ന അക്കങ്ങള്‍ തിരിച്ചറിയല്‍
  •  ജീവിതത്തിലെ വസ്തുക്കളുമായി അക്കങ്ങളെ ബന്ധിപ്പിക്കല്‍ (3 കുതിര, 5 പെന്സില്‍ എിങ്ങനെ).
  •  അക്കങ്ങള്‍ ഓര്ത്തിരിക്കല്‍
  • ചിഹ്നങ്ങള്‍, ആകൃതികള്‍, ക്രമങ്ങള്‍ തുടങ്ങിയവ തിരിച്ചറിയല്‍, വസ്തുക്കള്‍ ക്രമപ്പെടുത്തി വെയ്ക്കല്‍ (ഉരുണ്ട പന്തുകള്‍ ഒരു സ്ഥലത്ത്, ചതുരത്തിലുള്ള ബോര്ഡ്കള്‍ മറ്റൊരു പെട്ടിയില്‍ എന്നിങ്ങനെ).
 
പ്രെെമറി & അപ്പര്‍ പ്രെെമറി സ്കൂള്‍
  •  അക്കങ്ങളും ചിഹ്നങ്ങളും തിരിച്ചറിയല്‍
  •  കണക്കിലെ സങ്കലനം, വ്യവകലനം, ഗുണനം, വിഭജനം തുടങ്ങിയ ക്രിയകള്‍ ചെയ്യാന്‍ പഠിക്കല്‍
  •  വഴിക്കണക്കുകള്‍ക്കും വാക്കുകളുപയോഗിച്ചുള്ള കണക്കുകള്ക്കും  ഉത്തരം കണ്ടെത്തല്‍.
  •  വസ്തുക്കളെ അളക്കല്‍.
  •  മനക്കണക്ക് ചെയ്യല്‍.
  •  ഫോണ്‍ നമ്പറുകള്‍ ഓര്ത്തെടുക്കല്‍.
  •  അക്കങ്ങള്‍ ഉള്പ്പെടുന്ന അല്ലെങ്കില്‍ ആസൂത്രണവും യുക്തിയും ആവശ്യമുള്ള കളികളില്‍ പങ്കാളിയാകല്‍. 
 
കൗമാരക്കാര്‍ 
 
  • വിലകള്‍ കണക്ക് കൂട്ടല്‍, ചെലവ് കൂട്ടിനോക്കല്‍
  •  ഗണിതത്തിലെ അടിസ്ഥാന ആശയങ്ങള്ക്ക്  അപ്പുറം പഠിക്കല്‍
  •  വരവുചെലവുകണക്കുകള്‍ കൈകാര്യം ചെയ്യല്‍
  •  വസ്തുക്കളും സാധനങ്ങളും മറ്റും അളക്കല്‍
  • സ്ഥലം, സമയം, ദൂരം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കല്‍.
  •  മനക്കണക്ക് ചെയ്യല്‍.
  • ഒരു കണക്കിന് ഉത്തരം കണ്ടെത്താന്‍ വ്യത്യസ്തമായ വഴികള്‍ കണ്ടെത്തല്‍.
  •  കായികവിനോദങ്ങളില്‍ ഏര്പ്പെടല്‍, ഡ്രെെവിംഗ് പഠിക്കല്‍ എന്നിവ പോലെ വേഗതയും  ദൂരവും വിലയിരുത്തേണ്ടതായ പ്രവര്ത്തികളില്‍  പങ്കാളികളാകല്‍. കുട്ടിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടാകുകയും ഇത്തരം പ്രവര്ത്തികള്‍ ഒഴിവാക്കുകയും ചെയ്യും. 
 
 
 
 
 
 

ഡിസ്കാല്ക്കു ലിയക്ക് എന്താണ് കാരണം ?

ഡിസ്കാല്ക്കുലിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ജീനും പാരമ്പര്യവും ഡിസ്കാല്ക്കുലിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അവര്‍ പറയുന്നു. 
 
 
 
 
 
 
 

ഡിസ്കാല്ക്കുലിയ എങ്ങനെ കണ്ടെത്താം ?

ഡിസ്ക്കാല്ക്കുലിയ കണ്ടെത്താന്‍ വേണ്ടി ഒരൊറ്റ  പരിശോധന ഇല്ല. പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു കൂട്ടം വിലയിരുത്തലുകളും പരിശോധനകളുമാണ് ഈ അവസ്ഥ കണ്ടെത്തുന്നതിനായി ചെയ്യുന്നത്.
 
  •  ചികിത്സാ ചരിത്രം : ഡിസ്കാല്ക്കുലിയ എ ഡി എച്ച് ഡിയ്ക്കോ മറ്റ് തരത്തിലുള്ള പഠനവൈകല്യങ്ങള്ക്കോ  ഒപ്പവും ഉണ്ടായേക്കാം. ആയതിനാല്‍ അവസ്ഥ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ചികിത്സകളും നടത്തുന്നതിന് മുമ്പ് വിദഗ്ധര്‍ കുട്ടിയുടെ ചികിത്സാ ചരിത്രം വിശദമായി പരിശോധിച്ചിരിക്കണം.
  •  രോഗ നിര്ണയം : ശാരീരിക, മാനസിക വൈകല്യങ്ങളുള്ളവരെ പഠിപ്പിക്കുവാന്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ധന്‍ ഈ അവസ്ഥ കണ്ടെത്തുന്നതിനായി പ്രത്യേകമായ പരിശോധനകള്‍ നടത്തും. കുട്ടിയുടെ പഠന മികവും പരിഗണനയ്ക്കെടുക്കും. ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ കുട്ടിയെ സഹായിക്കാനായി ബദല്‍ പഠന രീതികളും സങ്കേതങ്ങളും ഉപയോഗിക്കും. 
  •  സ്കൂളില്‍ പിന്തുണ : മാതാപിതാക്കള്‍ കുട്ടിയുടെ ഈ അവസ്ഥയെപ്പറ്റി അദ്ധ്യാപകരോട് വിശദീകരിക്കുകയും സഹായം തേടുകയും വേണം. അദ്ധ്യാപകര്ക്ക്  ഇത്തരം കുട്ടികളെ കണക്ക് പഠിപ്പിക്കാനായി ഒരു വ്യക്തിധിഷ്ഠിതമായ പ്രത്യേക വിദ്യാഭ്യാസ പദ്ധതി ഉപയോഗിക്കാനാകും. കുട്ടിക്ക് പരീക്ഷ എഴുതാന്‍ കൂടുതല്‍ സമയം, അല്ലെങ്കില്‍ കാല്ക്കുലേറ്റര്‍ ഉപയോഗിക്കാനുള്ള അനുവാദം തുടങ്ങിയ അധിക പിന്തുണ നല്കാവുന്നതാണ്. അദ്ധ്യാപകര്ക്ക് കുട്ടിയുടെ ശേഷിയിലുള്ള പുരോഗതി രേഖപ്പെടുത്താനും മുന്‍ പരിശീലന രീതി അത്ര ഫലപ്രദമായതല്ല എന്നു കണ്ടാല്‍ പരിശീലന രീതി മാറ്റാനും കഴിയും. 
  • ഇടപെടലുകളിലൂടെയുള്ള പ്രതികരണം (റെസ്പോണ്സ് ടു ഇന്‍റര്‍വെന്‍ഷണ്‍-ആര്‍ റ്റി ഐ) : പഠനത്തില്‍ മന്ദഗതിക്കാരായ കുട്ടികള്ക്കായി ചില സ്കൂളുകള്‍ ഈ പരിപാടി നടത്തുന്നുണ്ട്. ഒരു ചെറിയ സംഘത്തിനോ അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു കുട്ടിക്കായോ അധിക പരിശീലനം നല്കുന്നു. 
  • മനഃശാസ്ത്രജ്ഞന്‍ / കൗണ്സിലര്‍ : ഏതു തരത്തിലുള്ള പഠന വൈകല്യവും കുട്ടിയുടെ ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും ബാധിച്ചേക്കാം. ഇത് അവരെ വലിയ മാനസിക സമ്മര്ദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കും.  ഒരു മനശാസ്ത്രജ്ഞനോ കൗണ്സിലര്ക്കോ  കുട്ടിയെ ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതില്‍ സഹായിക്കാനാകും. 

ഡിസ്കാല്ക്കുലിയയുള്ള ഒരാളെ പരിചരിക്കല്‍

 
 
കുട്ടിക്ക് ഈ പ്രശ്ത്തെ മറികടക്കുതിന് മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും വളരെ അത്യാവശ്യമായ കാര്യമാണ്. അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓരോ കുട്ടിയും അനന്യമായതാണെതാണ്. ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളും ശക്തിയും ഉണ്ടെന്നതും ഓര്ക്കുക. നിങ്ങള്ക്ക് വിവിധതരം പഠന രീതികള്‍ പരീക്ഷിക്കാവുന്നതും  ഏതാണ് അവന്‍റെ അല്ലെങ്കില്‍ അവളുടെ ഗണിതശാസ്ത്രപരമായ കഴിവുകളെ മെച്ചപ്പെടുത്തുന്നതെന്ന്  നോക്കാവുന്നതുമാണ്.    
 
നിങ്ങള്ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനുള്ള ചില വഴികള്‍
 
  •  ഡിസ്കാല്ക്കുലിയ  എന്താണെന്ന് മനസിലാക്കുക. ഡിസ്കാല്ക്കു ലിയയെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുക. അവബോധവും മനസിലാക്കലുമാണ് രോഗമുക്തിനേടുന്നതിലേക്കുള്ള ആദ്യ ചുവട്. കുട്ടിയോട് നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുക. കുട്ടിയോട് സംസാരിക്കുകയും നിങ്ങള്‍ അവന്‍റെ / അവളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് അവര്ക്ക്  അറിയാന്‍ അവസരം കൊടുക്കുകയും ചെയ്യുക. 
  •  കണക്കിലെ കളികള്‍ കളിക്കുക. ദൈനംദിന പ്രവര്ത്തികളുമായി അക്കങ്ങളെ കൂട്ടിയിണക്കാന്‍ കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ വീട്ടിലെ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ കുട്ടിയെ കാല്ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കുക. വിവിധ രീതികള്‍ പരീക്ഷിക്കുകയും ഏതാണ് നിങ്ങളുടെ കുട്ടിക്ക് ഏറ്റവും ഇണങ്ങിയതെന്നു നോക്കുകയും ചെയ്യുക. നിത്യജീവിതത്തില്‍ കണക്ക് ആവശ്യമായതിനാല്‍ അവനെ/അവളെ പണവും സമയവും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക.
  •   പ്രോത്സാഹനവും പിന്തുണയും. നിങ്ങളുടെ കുട്ടിയുടെ ശേഷികള്‍ തിരിച്ചറിയുകയും കുട്ടിയെ അവന് / അവള്ക്ക്  താല്പരര്യമുളള പ്രവര്ത്ത്നങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് കുട്ടിയില്‍ ആത്മാഭിമാനം വര്ദ്ധിപ്പിക്കുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും. സത്യസന്ധമായ പ്രശംസയും വാത്സല്യവും നല്കിയാല്‍ കുട്ടിക്ക് സ്നേഹവും സുരക്ഷയും അനുഭവപ്പെടും.