ഡിസ്ലെക്സിയ ഉള്ള കുട്ടിയെ പരിചരിക്കുക എന്നത് മാതാപിതാക്കള്‍ക്ക് കുറച്ച് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം. എന്നാല്‍ ഈ അവസ്ഥയെക്കുറിച്ചുള്ള ശരിയായ അവബോധവും അറിവും നേടിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതിനും ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനും സഹായിക്കാനാകും.
നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനായി ചെയ്യാനാകുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു.
- മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും നിങ്ങളുടെ കുട്ടിയില്‍ കാണുു എങ്കില്‍ എത്രയും പെട്ട് ഒരു ശിശുരോഗ വിദഗ്ധന്റെ ഉപദേശം തേടുക.
- ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേക ഇടപെടല്‍ വിദ്യാഭ്യാസ പരിപാടികള്‍ പിന്തുടരാന് നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
- കുട്ടിയുടെ അടുത്തിരുന്ന് കഥകള്‍ ഉറക്കെ വായിക്കുക. കുട്ടിയെ ഓഡിയോ ബുക്കുകള്‍ കേള്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുക.
- നിങ്ങളുടെ കുട്ടി കുറച്ച് പ്രായമായാല്‍ കഥകള്‍ ഒരുമിച്ച് വായിക്കുക. അവനെ/അവളെ പുസ്തകങ്ങളും വാര്‍ത്താ പത്രങ്ങളും വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയില്‍ വായനാശീലം വികസിപ്പിക്കാനും അവര്‍ക്ക് ഒരു മാതൃകയാകാനും സാധിക്കും.
- നിങ്ങളുടെ കുട്ടികളെ അവര്‍ക്ക് താല്പര്യമുള്ള വിനോദങ്ങളും മറ്റും പിന്തുടരാന് പ്രോത്സാഹിപ്പിക്കുക.
- അദ്ധ്യാപകരോട് സംസാരിക്കുകയും പ്രശ്നം വിശദമാക്കുകയും ചെയ്യുക. സാധാരണയില്‍ നിന്നും മാറിയുള്ള ഒരു അദ്ധ്യയന രീതി കണ്ടെത്താനോ ഒരു വ്യക്ത്യധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കാനോ ടീച്ചര്‍ക്ക് , തെറാപ്പിസ്റ്റിന്, പ്രത്യേക വിദ്യാഭ്യാസ വിദഗ്ദ്ധന് ഒപ്പം പ്രവര്‍ത്തിക്കുക.
- നിങ്ങളുടെ അതേ സാഹചര്യം നേരിടുന്ന മറ്റ് മാതാപിതാക്കളില്‍ നിന്ന് സഹായം തേടാന്‍ കഴിയുന്ന ഒരു സഹായക സംഘത്തില്‍ പങ്കാളിയാകുക.
സ്നേഹിക്കപ്പെടുകയും വാത്സല്യം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു കുട്ടി വളരെ സുരക്ഷിതനായിരിക്കും. അതിനാല്‍ നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുക, കുട്ടിയെ അവന്റെ / അവളുടെ പരിശ്രമത്തിന്റെ പേരില്‍ പ്രശംസിക്കുക. അതുപോലെ തന്നെ കുട്ടികളെ അവരുടെ ദൗര്ബല്യങ്ങളില്ല, അവരുടെ ശേഷികളില്‍ ശ്രദ്ധയൂന്നാന്‍ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെ അവരെ അവരുടെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സഹായിക്കും.