ഡിസ്പ്രാക്സിയയുള്ള കുട്ടികള്‍ക്ക് താഴെപറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടായേക്കാം:
കൈകാലുകളും ശരീരം ആകെയും ഉപയോഗിച്ചുള്ള ചലനങ്ങള്‍ (സ്ഥൂല ചലനശേഷി/ഗ്രോസ് മോട്ടോര്‍ സ്കില്‍സ്) :
- വസ്തുക്കള്‍ താഴെവീണുപോകാതെ മുറുകെ പിടിക്കല്‍.
- കളിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ശാരീരിക ചലനങ്ങളുടെ ഏകോപനം.
- നടക്കുക, ചാടുക, പന്ത് എറിയുകയും പിടിക്കുകയും ചെയ്യുക, സൈക്കിള്‍ ഓടിക്കുക.
- വസ്തുക്കളില്‍ തട്ടാതെയും മുട്ടാതെയും നടക്കുക.
- കൈകളും കണ്ണുകളും തമ്മില്‍ മികച്ച ഏകോപനം ആവശ്യമായ കായിക വിനോദങ്ങളില്‍ പങ്കെടുക്കുക.
കുറഞ്ഞ തോതില്‍ പേശീ ചലനം ആവശ്യമുള്ള പ്രവര്ത്തിനങ്ങള് (സൂക്ഷ്മ ചലന ശേഷി/ഫൈന്‍ മോട്ടോര്‍ സ്കില്‍സ് ) :
- ചെറിയ പേശീ ചലനം ആവശ്യമുള്ള പ്രവര്‍ത്തി കള്‍ ചെയ്യല്‍, ഉദാ : ബട്ടണ്‍ ഇടുക, ഒരു പെന്‍സിലോ പേനയോ മുറുകെ പിടിക്കുക, കത്രിക ഉപയോഗിച്ച് എന്തെങ്കിലും മുറിക്കുക.
- ബില്‍ഡിംഗ് ബ്ലോക്കുകള്‍, പസില്‍ പീസുകള്‍ പോലെയുള്ള ചെറിയ ചെറിയ വസ്തുക്കള്‍ ഉപയോഗിച്ച് കളിക്കുകയും മറ്റും ചെയ്യുക.
സംസാരം
- ശബ്ദ ക്രമീകരണം ( ഒച്ച, സംസാരം, സ്വരഭേദം, ശ്രുതി )
- വ്യക്തമായും വളരെ പതുക്കെയല്ലാതെയും സംസാരിക്കല്‍.
സാമൂഹിക-വൈകാരികം
- കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആത്മവിശ്വാസം അനുഭവപ്പെടല്‍, കായികവിനോദങ്ങളില്‍ ഏര്പ്പ്ടെല്, ആശയവിനിമയം നടത്തല്‍.
- സംഘമായി ചെയ്യുന്ന കളികളില്‍ (ടീം ഗെയിം) എര്പ്പെടല്.
- കുട്ടികളുമായും മുതിര്‍ന്നവരുമായും ഇടപഴകല്‍.
ഓര്‍മ്മയും ശ്രദ്ധകേന്ദ്രീകരിക്കലും : വീട്ടിലോ സ്കൂളിലോ ചെയ്യേണ്ടുന്നതായ ഒരു കൂട്ടം കാര്യങ്ങള്‍ (സ്കൂള്‍ ബാഗ് ഒരുക്കുക, ഗൃഹ പാഠം പൂര്‍ത്തിയാക്കുക, ഉച്ചഭക്ഷണത്തിന്റെ ബാഗ് എടുക്കുക മുതലായവ) ഓര്ക്കുകകയും പൂര്‍ത്തിയാക്കുകയും ചെയ്യല്‍.
സ്ഥലസംബന്ധിയായ ബന്ധം : വസ്തുക്കള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൃത്യമായി നീക്കുകയോ എടുത്തുവെയ്ക്കുകയോ ചെയ്യല്‍.